Friday, 25 November 2016

അൽ കിതാബ് 212 സുന്നത്തുഠ ബിദ്അത്തുഠ ഭാഗം 4 الأمر بالاتباع والنهي عن الا...

അൽ കിതാബ് പഠന പരമ്പര 212

23.11.2016
1438 SAFAR 23

സുന്നത്തും ബിദ്അത്തും പരമ്പര
Audios & videos by Abbas Parampadan
Whats app 9744391915
 സുന്നത്തും ബിദ്അത്തും  ഭാഗം 4

വിഷയം : ചില പ്രത്യേക സ്ഥാനങ്ങളിലേക്കും മഖ്ബറകളിലേക്കും നേർച്ചയാക്കലും മഖ്ബറകളിൽ  വിളക്ക്  കത്തിക്കലും നിഷിദ്ധമാണ് .

  الأمر بالاتباع والنهي عن الابتداع     
 അൽ അംറു ബിൽ ഇത്തിബാഉ വന്നഹ്‌യു അനിൽ ഇബ്തിദാഉ എന്ന ഒരു ലഘു ഗ്രൻഥത്തിൽ പരാമർശിക്കുന്ന 
بدع تعظيم الأماكن والقبور
'ഖബറുകളും സ്ഥാനങ്ങളും/സ്ഥലങ്ങളും ബഹുമാനിക്കുന്നതുമായി ബന്ധപ്പെട്ട അനാചാരങ്ങൾ ' 

http://shamela.ws/browse.php/book-248#page-44

എന്ന ഭാഗത്തെ ഇബാറത്തുകളാണ് പ്രധാനമായും ഈ പരമ്പരയിൽ ഉൾപ്പെടുത്തിയിട്ടുള്ളത്
എങ്കിലും ഇതിലെ കുറിപ്പുകൾ പ്രസ്തുത കിതാബിന്റെ നേർ പരിഭാഷയല്ല.കിതാബിൽ ഉദ്ധരിക്കുന്ന ആയത്തുകളും ഹദീസുകളുംഅവയുടെ വിശദീകരണങ്ങളും ,സാധ്യമാവുന്ന ഇടങ്ങളിൽ ,മറ്റു കിതാബുകൾ കൂടി നോക്കി   റഫറൻസ് സഹിതം ഉൾപ്പെടുത്തി കൊണ്ടാണ് പരമ്പര മുന്നോട്ടു  പോകുന്നത് .
ان شاء الله
സുന്നത്തും ബിദ്അത്തും  ഭാഗം 4
ഇന്ന് ചർച്ച ചെയ്യുന്നു 

بدع تعظيم الأماكن والقبور
ഖബറുകളും സ്ഥാനങ്ങളും/സ്ഥലങ്ങളും ബഹുമാനിക്കുന്നതുമായി ബന്ധപ്പെട്ട അനാചാരങ്ങൾ 
فصل
 പിരിവു /ഭാഗം 
تعظيم الأماكن التي لا تستحق التعظيم
ആദരവ് അർഹിക്കാത്ത സ്ഥാനങ്ങളെ ആദരിക്കൽ സംബന്ധിച്ച വിവരണം 


MODULE 13/23.11.2016
കിതാബിലെ ഇബാറത്തു തുടരുന്നു:

بدع النذور

وأقبح من ذلك أن ينذر لتلك البقعة دهناً لتنويرها أو شمعاً، ويقول: إنها تقبل النذر، كما يقول بعض الضالين، أو ينذر ذلك لقبر، أي قبر كان، فإن هذا نذر معصية باتفاق العلماء، لا يجوز الوفاء به، بل عليه كفارة يمين عند كثير من العلماء، منهم أحمد وغيره، وكذلك إذا نذر خبزاً وغيره للحيتان أو لعين أو لبئر، وكذلك إذا نذر مالاً ما: دراهم، أو ذهباً، أو بقراً، أو جملاً، أو معزاً للمجاورين عند القبور، أو عند هذه الأماكن المنذور لها، ويسمون السدنة فهذا أيضاً نذر معصية، وفيه شبه من النذر لسدنة الأصنام

__________________
مَعَز : ( الحيوان ) ذوات الشّعر والأذناب القصار من الغنم ، خلاف الضَّأن منها ، وتتميَّز بقوَّة قوائمها ، وصلابة أظفارها التي تمكِّنها من تسلُّق الصُّخور ، وإناثُها أصغر قَدًّا من ذكورها ، تُربَّى لحليبها وشعرها
________________
ആശയ സംഗ്രഹം : ഇനി ഇതിലേറെ മോശമായ കാര്യമാണ് ഇത്തരം സ്ഥാനങ്ങളിൽ കത്തിക്കുന്നതിനു വേണ്ടി ഇവിടങ്ങളിലേക്കു  മെഴുകും എണ്ണയും നേർച്ചയാക്കൽ.ഇത് ചില പാമരന്മാരുടെ ചെയ്തികളാണ് .ഇതൊന്നും സ്വീകാര്യമല്ല. ആരുടെ ഖബർ ആണെങ്കിലും ഖബറിലേക്കു നേർച്ചയാക്കലും തഥൈവ. ഇത്തരം നേർച്ചകൾ പാപമായ നേർച്ചയാണ്; ഇവ  പൂർത്തീകരിക്കൽ അനുവദനീയമല്ല. എന്നാൽ ഇമാം അഹ്മദ് റഹിമഹുല്ലാഹി ഉൾപ്പെടെ ഭൂരിപക്ഷം ഉലമാക്കളും ഇത്തരം പാപകരമായ നേർച്ചകൾ നേർച്ചയാക്കിയവർ അത് പൂർത്തീകരിക്കാതെ, അതിനു പ്രതിജ്ഞാ ലംഘനത്തിന്റെ പ്രായശ്ചിത്തം ചെയ്യണം എന്ന വീക്ഷണം പുലർത്തുന്നു.ഏതെങ്കിലും അരുവിയിലേക്കോ കിണറിലേക്കോ ഹീതാനിലേക്കോ റൊട്ടി നേർച്ചയാക്കൽ,ദിർഹമുകളോ സ്വർണ്ണമോ പശു, ഒട്ടകം, ആട് മുതലായവയെയോ ഖബ്‌റാളികൾക്കോ ഇത്തരം സ്ഥാനങ്ങൾക്കോ വേണ്ടി നേർച്ചയാക്കൽ എന്നിവയെല്ലാം പാപകരമായ നേർച്ചയാണ്. ഇത് വിഗ്രഹാലയങ്ങളിലേക്കുള്ള നേർച്ചകളോട്  സാദൃശ്യം പുലർത്തുന്നുണ്ട് .

>>>>>>>>>>>>>

MODULE 14/23.11.2016

ഖബറുകളിന്മേൽ വിളക്കു കത്തിക്കൽ ഹറാമാണ്.

കിതാബിലെ ഇബാറത്തിൽ നിന്നും ഖബറുകളിന്മേൽ വിളക്കുകളും തിരികളും കത്തിക്കൽ ഹറാമാണ് എന്ന് മനസ്സിലാക്കാൻ പ്രയാസമില്ല.ഇനി ഈ വിഷയത്തിൽ പ്രമുഖ  പണ്ഡിതൻ ഇബ്നു ഖുദ്‌ദാമ റഹിമഹുല്ലാഹി അദ്ദേഹത്തിന്റെ മുഗ്‌നീ എന്ന കിതാബിൽ രേഖപ്പെടുത്തിയത് കാണുക:

المغني

موفق الدين عبد الله بن أحمد بن قدامة

كتاب الجنائز

مسألة لوَلَا يُدْخِلُ الْقَبْرَ آجُرًّا ، وَلَا خَشَبًا ، وَلَا شَيْئًا مَسَّتْهُ النَّارُ

فصل اتخاذ السرج على القبور

فَصْلٌ : وَلَا يَجُوزُ اتِّخَاذُ السَّرْجِ عَلَى الْقُبُورِ ; لِقَوْلِ النَّبِيِّ : صَلَّى اللَّهُ عَلَيْهِ وَسَلَّمَ - لَعَنَ اللَّهُ زَوَّارَاتِ الْقُبُورِ ، الْمُتَّخِذَاتِ  عَلَيْهِنَّ الْمَسَاجِدَ وَالسُّرُجَ - رَوَاهُ أَبُو دَاوُد ، وَالنَّسَائِيُّ ، وَلَفْظُهُ : لَعَنَ رَسُولُ اللَّهِ . صَلَّى اللَّهُ عَلَيْهِ وَسَلَّمَ 

وَلَوْ أُبِيحَ لَمْ يَلْعَنْ النَّبِيُّ صَلَّى اللَّهُ عَلَيْهِ وَسَلَّمَ مَنْ فَعَلَهُ ، وَلِأَنَّ فِيهِ تَضْيِيعًا لِلْمَالِ فِي غَيْرِ فَائِدَةٍ ، وَإِفْرَاطًا فِي تَعْظِيمِ الْقُبُورِ أَشْبَهَ تَعْظِيمَ الْأَصْنَامِ وَلَا يَجُوزُ اتِّخَاذُ الْمَسَاجِدِ عَلَى الْقُبُورِ لِهَذَا الْخَبَرِ ; وَلِأَنَّ النَّبِيَّ صَلَّى اللَّهُ عَلَيْهِ وَسَلَّمَ قَالَ : { لَعَنَ اللَّهُ الْيَهُودَ ، اتَّخَذُوا قُبُورَ أَنْبِيَائِهِمْ مَسَاجِدَ } يُحَذِّرُ مِثْلَ مَا صَنَعُوا . مُتَّفَقٌ عَلَيْهِ  

وَقَالَتْ عَائِشَةُ : إنَّمَا لَمْ يُبْرَزْ قَبْرُ رَسُولِ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ لِئَلَّا يُتَّخَذَ مَسْجِدًا ، وَلِأَنَّ تَخْصِيصَ الْقُبُورِ بِالصَّلَاةِ عِنْدَهَا يُشْبِهُ تَعْظِيمَ الْأَصْنَامِ بِالسُّجُودِ لَهَا ، وَالتَّقَرُّبِ إلَيْهَا ، وَقَدْ رَوَيْنَا أَنَّ ابْتِدَاءَ عِبَادَةِ الْأَصْنَامِ تَعْظِيمُ الْأَمْوَاتِ ، بِاتِّخَاذِ صُوَرِهِمْ ، وَمَسْحِهَا ، وَالصَّلَاةِ عِنْدَهَا  
ആശയ സംഗ്രഹം: മഖ്ബറകൾക്കു മേൽ വിളക്ക് സ്ഥാപിക്കൽ അനുവദനീയമാകുകയില്ല .ഖബറുകൾ സന്ദർശിക്കുന്ന സ്ത്രീകളെയും അതിന്മേൽ മസ്ജിദുകളും വിളക്കുകളും സ്ഥാപിക്കുന്നവരെയും അല്ലാഹു എന്ന്  എന്ന് അബൂ ദാവൂദും നസാഇയും രേഖപ്പെടുത്തിയ ഹദീസിൽ വന്നിരിക്കുന്നു.(അല്ലാഹുവിന്റെ റസൂൽ സ്വല്ലല്ലാഹു അലൈഹി വ സല്ലം ശപിച്ചിരിക്കുന്നു  എന്നാണു ഒരു റിപ്പോർട്ടിൽ ഉള്ളത് )ഇത് അനുവദനീയമായിരുന്നെങ്കിൽ അല്ലാഹുവിന്റെ റസൂൽ സ്വല്ലല്ലാഹു അലൈഹി വ സല്ലം ശപിക്കുമായിരുന്നില്ല.ഖബറുകൾക്കു മേൽ വിളക്ക് സ്ഥാപിക്കുന്നതിൽ അനാവശ്യമായ ധനവ്യയവും ഖബറുകളെ ബഹുമാനിക്കുന്ന വിഷയത്തിൽ , ബിംബങ്ങളെ ആദരിക്കുന്നതിനു സദൃശമായ വിധത്തിൽ, അതിരു കവിയലും വന്നു ചേരുന്നുണ്ട്.നബിമാരുടെ ഖബറുകളെ മസ്ജിദുകളാക്കിയ കാരണത്താൽ അല്ലാഹു യഹൂദികളെ ശപിച്ചതായും ഹദീസിൽ വന്നിരിക്കുന്നു.
           ആയിഷാ റദിയള്ളാഹു അന്ഹായുടെ ഹദീസ് ഉദ്ധരിച്ച ശേഷം ഇബ്നു ഖുദ്‌ദാമ തുടരുന്നു : ബിംബാരാധനയുടെ തുടക്കം മരണപ്പെട്ടവരുടെ ചിത്രങ്ങൾ/രൂപങ്ങൾ ഉണ്ടാക്കുകയും അവയെ തടവുകയും അവയുടെ സമീപം നിസ്‌ക്കരിക്കുകയും ചെയ്തു കൊണ്ടായിരുന്നു എന്ന് നാം മുമ്പ് റിപ്പോർട്ട് ചെയ്തിട്ടുണ്ട്.


http://library.islamweb.net/newlibrary/display_book.php?flag=1&bk_no=15&ID=1252


ഇനി ഈ വിഷയത്തിൽ
വന്ന ഹദീസുകളിൽ രണ്ടെണ്ണം മാത്രം നമുക്ക് നോക്കാം. ഇൻ ഷാ അല്ലാഹു 
 
സുനനുന്നസാഈ 
كتاب الجنائز
കിതാബുൽ ജനാഇസ്
باب التَّغْلِيظِ فِي اتِّخَاذِ السُّرُجِ عَلَى الْقُبُورِ
മഖ്ബറകൾക്കു മേൽ വിളക്ക് സ്ഥാപിക്കുന്നതിന് എതിരെയുള്ള കർശനമായ മുന്നറിയിപ്പ് സംബന്ധിച്ച ബാബു 
أَخْبَرَنَا قُتَيْبَةُ، قَالَ حَدَّثَنَا عَبْدُ الْوَارِثِ بْنُ سَعِيدٍ، عَنْ مُحَمَّدِ بْنِ جُحَادَةَ، عَنْ أَبِي صَالِحٍ، عَنِ ابْنِ عَبَّاسٍ، قَالَ ‏:‏ لَعَنَ رَسُولُ اللَّهِ صلى الله عليه وسلم زَائِرَاتِ الْقُبُورِ وَالْمُتَّخِذِينَ عَلَيْهَا الْمَسَاجِدَ وَالسُّرُجَ 
ആശയ സംഗ്രഹം:ഇബ്നു അബ്ബാസ് റദിയല്ലാഹു അന്ഹു റിപ്പോർട്ട് ചെയ്യുന്നു:ഖബറുകൾ സന്ദർശിക്കുന്ന സ്ത്രീകളെയും അതിന്മേൽ മസ്ജിദുകളും വിളക്കുകളും സ്ഥാപിക്കുന്നവരെയും അല്ലാഹുവിന്റെ റസൂൽ സ്വല്ലല്ലാഹു അലൈഹി വ സല്ലം ശപിച്ചിരിക്കുന്നു.
 
سنن الترمذي
സുനനു തിർമുദി
 كتاب الصلاة
صفة الصلاة
بَاب مَا جَاءَ فِي كَرَاهِيَةِ أَنْ يَتَّخِذَ عَلَى الْقَبْرِ مَسْجِدًا 

حَدَّثَنَا قُتَيْبَةُ حَدَّثَنَا عَبْدُ الْوَارِثِ بْنُ سَعِيدٍ عَنْ مُحَمَّدِ بْنِ جُحَادَةَ عَنْ أَبِي صَالِحٍ عَنْ ابْنِ عَبَّاسٍ قَالَ لَعَنَ رَسُولُ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ زَائِرَاتِ الْقُبُورِ وَالْمُتَّخِذِينَ عَلَيْهَا الْمَسَاجِدَ وَالسُّرُجَ قَالَ وَفِي الْبَاب عَنْ أَبِي هُرَيْرَةَ وَعَائِشَةَ قَالَ أَبُو عِيسَى حَدِيثُ ابْنِ عَبَّاسٍ حَدِيثٌ حَسَنٌ وَأَبُو صَالِحٍ هَذَا هُوَ مَوْلَى أُمِّ هَانِئِ بِنْتِ أَبِي طَالِبٍ وَاسْمُهُ بَاذَانُ وَيُقَالُ بَاذَامُ أَيْضًا
ആശയ സംഗ്രഹം:ഇബ്നു അബ്ബാസ് റദിയല്ലാഹു അന്ഹു റിപ്പോർട്ട് ചെയ്യുന്നു:ഖബറുകൾ സന്ദർശിക്കുന്ന സ്ത്രീകളെയും അതിന്മേൽ മസ്ജിദുകളും വിളക്കുകളും സ്ഥാപിക്കുന്നവരെയും അല്ലാഹുവിന്റെ റസൂൽ സ്വല്ലല്ലാഹു അലൈഹി വ സല്ലം ശപിച്ചിരിക്കുന്നു.


MODULE 15/23.11.2016

تحفة الأحوذي
محمد بن عبد الرحمن بن عبد الرحيم المباركفوري

മേൽ പരാമർശിച്ച ഹദീസിന്റെ വിശദീകരണമായി തുഹ്ഫത്തുൽ അഹ് വദി എന്ന ശറഹു കിതാബിൽ വന്ന ചില ഭാഗങ്ങൾ ശ്രദ്ധിക്കുക:
.....................
 قَوْلُهُ : ( لَعَنَ رَسُولُ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ زَائِرَاتِ الْقُبُورِ ) قَالَ التِّرْمِذِيُّ فِي كِتَابِ الْجَنَائِزِ قَدْ رَأَى بَعْضُ أَهْلِ الْعِلْمِ أَنَّ هَذَا كَانَ قَبْلَ أَنْ يُرَخِّصَ النَّبِيُّ صَلَّى اللَّهُ عَلَيْهِ وَسَلَّمَ فِي زِيَارَةِ الْقُبُورِ ، فَلَمَّا رَخَّصَ دَخَلَ فِي رُخْصَتِهِ الرِّجَالُ وَالنِّسَاءُ . وَقَالَ بَعْضُهُمْ : إِنَّمَا كُرِهَ زِيَارَةُ الْقُبُورِ فِي النِّسَاءِ لِقِلَّةِ صَبْرِهِنَّ وَكَثْرَةِ جَزَعِهِنَّ ، انْتَهَى . وَنَذْكُرُ هُنَاكَ مَا هُوَ الرَّاجِحُ فِي هَذِهِ الْمَسْأَلَةِ ( وَالْمُتَّخِذِينَ عَلَيْهَا الْمَسَاجِدَ ) قَالَ ابْنُ الْمَلَكِ : إِنَّمَا حَرَّمَ اتِّخَاذَ الْمَسَاجِدِ عَلَيْهَا ، لِأَنَّ فِي الصَّلَاةِ فِيهَا اسْتِنَانًا بِسُنَّةِ الْيَهُودِ ، انْتَهَى . قَالَ الْقَارِيُّ فِي الْمِرْقَاةِ : وَقَيْدُ " عَلَيْهَا " يُفِيدُ أَنَّ اتِّخَاذَ الْمَسَاجِدِ بِجَنْبِهَا لَا بَأْسَ بِهِ ، وَيَدُلُّ عَلَيْهِ قَوْلُهُ عَلَيْهِ السَّلَامُ : لَعَنَ اللَّهُ الْيَهُودَ وَالنَّصَارَى اتَّخَذُوا قُبُورَ أَنْبِيَائِهِمْ وَصَالِحِيهِمْ مَسَاجِدَ ، انْتَهَى

قُلْتُ : إِنْ كَانَ اتِّخَاذُ الْمَسَاجِدِ بِجَنْبِ الْقُبُورِ لِتَعْظِيمِهَا أَوْ لِنِيَّةٍ أُخْرَى فَاسِدَةٍ فَلَيْسَ بِجَائِزٍ كَمَا سَتَقِفُ عَلَيْهِ ( وَالسُّرُجُ ) جَمْعُ سِرَاجٍ ، قَالَ فِي مَجْمَعِ الْبِحَارِ : نَهَى عَنِ الْإِسْرَاجِ لِأَنَّهُ تَضْيِيعُ مَالٍ بِلَا نَفْعٍ أَوِ احْتِرَازًا عَنْ تَعْظِيمِ الْقُبُورِ كَاتِّخَاذِهَا مَسَاجِدَ   
ആശയ സംഗ്രഹം:ഇമാം തിർമുദി പ്രസ്താവിക്കുന്നു:
ഖബർ സിയാറത്തുമായി ബന്ധപ്പെട്ടു നബി സ്വല്ലല്ലാഹു അലൈഹി വ സല്ലം ഇളവ് നൽകുന്നതിന് മുമ്പായിരുന്നു ഖബർ സിയാറത്തു സംബന്ധിച്ച ഈ നിരോധനം എന്നും എന്നാൽ ഇളവ് നൽകിയതോടെ ഇളവ് സ്ത്രീകൾക്കും ബാധകമാണെന്നും 
ചില  ഉലമാക്കൾ  
എന്നാൽ സ്ത്രീകൾക്ക് വിഭ്രാന്തിയും ക്ഷമിക്കാനുള്ള ശേഷിയും കുറവായിരിക്കും എന്നത് കൊണ്ടാണ് ഖബറുകൾ സന്ദർശിക്കുന്നതിന് സ്ത്രീകൾക്ക് പ്രത്യേക വിലക്കു ഏർപ്പെടുത്തിയിട്ടുള്ളതെന്നു  മറ്റു  ചിലർ നിരീക്ഷിക്കുന്നു.
                              ഇബ്നുൽ മലക് പ്രസ്താവിക്കുന്നു: ഖബറുകൾക്കു മേൽ മസ്ജിദു പണിയുന്നത് നിരോധിച്ചിരിക്കുന്നത്  അത് യഹൂദികളുടെ ചര്യക്ക് സമാനമാകും എന്നതു കൊണ്ടാണ്.ഖബറുകളുടെ ചാരത്തു മസ്ജിദുകൾ പണിയുന്നതിൽ കുഴപ്പമില്ല എന്ന് മുല്ല അലിയ്യുൽ ഖാരി മിർഖാത്തിൽ രേഖപ്പെടുത്തുന്നു.എന്നാൽ ഞാൻ( تحفة الأحوذي യുടെ കർത്താവ്)പറയുന്നു: ഖബറുകളുടെ ചാരത്തു മസ്ജിദുകൾ പണിയുന്നത് ഖബറുകളെ ആദരിക്കാനോ മറ്റു മോശമായ നിയ്യത്തിലോ ആണെങ്കിൽ അത് അനുവദനീയമല്ല.
 മജ്മഉൽ ബിഹാറിൽ പറയുന്നു:മഖ്ബറകളിൽ വിളക്ക് കത്തിക്കുന്നതിനെ നിരോധിക്കാൻ കാരണം അനാവശ്യമായി  ധനം  നഷ്ടപ്പെടുത്തൽ അതിൽ വരുന്നു എന്നത് കൊണ്ടോ ഖബറുകൾ പള്ളികളാക്കുന്നതു പോലെ ഖബറുകളെ ആദരിക്കൽ വരുന്നതിനെ ഒഴിവാക്കുന്നതിനോ ആവാം.

تحفة الأحوذي
http://library.islamweb.net/newlibrary/display_book.php?flag=1&bk_no=56&ID=582

No comments:

Post a Comment