Thursday, 18 January 2018

അല്ലാഹുവിനുള്ള നേർച്ചകളും അല്ലാതുള്ള നേർച്ചകളും (സുന്നത്തും ബിദ്അത്തും പരമ്പര )

അൽ കിതാബ് പഠന പരമ്പര 296
10.12.2017
 സുന്നത്തും ബിദ്അത്തും പരമ്പര

വിഷയം : അല്ലാഹുവിനുള്ള നേർച്ചകളും അല്ലാതുള്ള നേർച്ചകളും :
വീഡിയോ ലിങ്ക് :
https://www.youtube.com/playlist?list=PLf1c4fdPOOYA9Syxu6tqL73C7BFf33Pji
MODULE 30/ 10.12.2017

ഇമാം സുയൂതി റഹിമഹുല്ലാഹിയുടെ(മരണം  ഹിജ്‌റ  911)
അൽ അംറു ബിൽ ഇത്തിബാഇ വന്നഹ്‌യു  അനിൽ ഇബ്തിദാഇ 
എന്ന കിതാബിൽ നിന്ന്

بدع أخرى تتعلق بالقبور
ഖബറുകളുമായി ബന്ധപ്പെട്ട മറ്റു ചില ബിദ്‌അത്തുകൾ 
وكذلك إيقاد المصابيح كالسرج والشمع والقناديل في هذه المشاهد والتُرب، فلا خلاف في النهي الوارد في ذلك، وفاعله ملعون على لسان رسول الله (؛ حيث قال: " لعن الله زائرات القبور والمتخذين عليها المساجد والسُرُج
ولا يجوز الوفاء بما نذر من زيت وشمع وغير ذلك، بل موجبه موجب نذر المعصية
ആശയ സംഗ്രഹം : മഖാമുകളിൽ / ഖബറുകൾക്കു സമീപം മെഴുകു കത്തിക്കലും വിളക്ക് കത്തിക്കലും എല്ലാം നിരോധിക്കപ്പെട്ടതാണ് എന്ന കാര്യത്തിൽ അഭിപ്രായ വ്യത്യാസമില്ല.ആ പ്രവർത്തി ചെയ്യുന്നവൻ റസൂലുല്ലാഹി സ്വല്ലല്ലാഹു അലൈഹി വ സല്ലമയുടെ നാവിനാൽ ശപിക്കപ്പെട്ടവനുമാണ്.അല്ലാഹുവിന്റെ റസൂൽ പറഞ്ഞു : ' ഖബർ സന്ദർശിക്കുന്ന സ്ത്രീകളെയും അതിന്മേൽ മസ്ജിദുകൾ പണിയുന്നവരെയും അതിന്മേൽ വിളക്ക് വയ്ക്കുന്നവരെയും അല്ലാഹു ശപിച്ചിരിക്കുന്നു'. മഖാമുകളിലേക്കു  എണ്ണയോ മെഴുകോ നേർച്ചയാക്കരുത്.നേർച്ചയാക്കിയാൽ ആ നേര്ച്ച പൂർത്തിയാക്കാതെ ശപഥ ലംഘനത്തിനുള്ള കഫ്ഫാറത്ത്( പാവപ്പെട്ട അറുപതു പേർക്ക് ഒരു നേരത്തെ ഭക്ഷണം കൊടുക്കൽ) ചെയ്യുകയാണ് വേണ്ടത്. ( കുറിപ്പ് : പാപകരമായ നേർച്ച നേർന്നാൽ ആ നേർച്ച പൂർത്തിയാക്കാൻ പാടില്ല എന്നതിൽ അഭിപ്രായ വ്യത്യാസമില്ല എന്നാൽഅതിനു പകരം പ്രായശ്ചിത്തം ചെയ്യണമോ എന്ന കാര്യത്തിൽ ഭിന്നാഭിപ്രായങ്ങളുണ്ട്.)
.......................................
http://shamela.ws/browse.php/book-248/page-54

സൂറ അൽ മാഇദ المائدة / 89 :
لا يُؤَاخِذُكُمُ اللَّهُ بِاللَّغْوِ فِي أَيْمَانِكُمْ وَلَكِنْ يُؤَاخِذُكُمْ بِمَا عَقَّدْتُمُ الأَيْمَانَ فَكَفَّارَتُهُ إِطْعَامُ عَشَرَةِ مَسَاكِينَ مِنْ أَوْسَطِ مَا تُطْعِمُونَ أَهْلِيكُمْ أَوْ كِسْوَتُهُمْ أَوْ تَحْرِيرُ رَقَبَةٍ

فَمَنْ لَمْ يَجِدْ فَصِيَامُ ثَلاثَةِ أَيَّامٍ

 ذَلِكَ كَفَّارَةُ أَيْمَانِكُمْ إِذَا حَلَفْتُمْ

 وَاحْفَظُوا أَيْمَانَكُمْ

 كَذَلِكَ يُبَيِّنُ اللَّهُ لَكُمْ آيَاتِهِ لَعَلَّكُمْ تَشْكُرُونَ 
ബോധപൂര്‍വ്വമല്ലാത്ത നിങ്ങളുടെ ശപഥങ്ങളുടെ പേരില്‍ അവന്‍ നിങ്ങളെ പിടികൂടുകയില്ല. എന്നാല്‍ നിങ്ങള്‍ ഉറപ്പിച്ചു ചെയ്ത ശപഥങ്ങളുടെ പേരില്‍ അവന്‍ നിങ്ങളെ പിടികൂടുന്നതാണ്‌. അപ്പോള്‍ അതിന്‍റെ ( അത്‌ ലംഘിക്കുന്നതിന്‍റെ ) പ്രായശ്ചിത്തം നിങ്ങള്‍ നിങ്ങളുടെ വീട്ടുകാര്‍ക്ക്‌ നല്‍കാറുള്ള മദ്ധ്യനിലയിലുള്ള ഭക്ഷണത്തില്‍ നിന്ന്‌ പത്തു സാധുക്കള്‍ക്ക്‌ ഭക്ഷിക്കാന്‍ കൊടുക്കുകയോ, അല്ലെങ്കില്‍ അവര്‍ക്ക്‌ വസ്ത്രം നല്‍കുകയോ, അല്ലെങ്കില്‍ ഒരു അടിമയെ മോചിപ്പിക്കുകയോ ആകുന്നു. ഇനി വല്ലവന്നും ( അതൊന്നും ) കിട്ടിയില്ലെങ്കില്‍ മൂന്നു ദിവസം നോമ്പെടുക്കുകയാണ്‌ വേണ്ടത്‌. നിങ്ങള്‍ സത്യം ചെയ്തു പറഞ്ഞാല്‍, നിങ്ങളുടെ ശപഥങ്ങള്‍ ലംഘിക്കുന്നതിനുള്ള പ്രായശ്ചിത്തമാകുന്നു അത്‌. നിങ്ങളുടെ ശപഥങ്ങളെ നിങ്ങള്‍ സൂക്ഷിച്ച്‌ കൊള്ളുക. അപ്രകാരം അല്ലാഹു അവന്‍റെ വചനങ്ങള്‍ നിങ്ങള്‍ക്ക്‌ വിവരിച്ചുതരുന്നു; നിങ്ങള്‍ നന്ദിയുള്ളവരായിരിക്കാന്‍ വേണ്ടി.
http://quranmalayalam.com/quran/malar/05.htm

MODULE 31/ 10.12.2017

പാപകരമായ നേർച്ചകൾ ചെയ്‌താൽ അത് പൂർത്തിയാക്കരുത് ; എന്നാൽ അതിനു പകരം കഫ്ഫാറത്ത്/ പ്രായശ്ചിത്തം ചെയ്യണോ?

സ്വഹീഹു മുസ്‌ലിം:
كتاب النذر
നേർച്ചകൾ സംബന്ധിച്ച കിതാബ് 
باب لاَ وَفَاءَ لِنَذْرٍ فِي مَعْصِيَةِ اللَّهِ وَلاَ فِيمَا لاَ يَمْلِكُ الْعَبْدُ ‏‏
അല്ലാഹുവിനെ ധിക്കരിക്കുന്ന വിഷയത്തിലോ ദാസന് ഉടമസ്ഥാവകാശം ഇല്ലാത്ത വിഷയത്തിലോ ഉള്ള നേർച്ചകൾ പൂർത്തീകരിക്കരുത് എന്നത് സംബന്ധിച്ച് പറയുന്ന ബാബു  
وَحَدَّثَنِي زُهَيْرُ بْنُ حَرْبٍ، وَعَلِيُّ بْنُ حُجْرٍ السَّعْدِيُّ، - وَاللَّفْظُ لِزُهَيْرٍ - قَالاَ حَدَّثَنَا إِسْمَاعِيلُ بْنُ إِبْرَاهِيمَ، حَدَّثَنَا أَيُّوبُ، عَنْ أَبِي قِلاَبَةَ، عَنْ أَبِي الْمُهَلَّبِ، عَنْ عِمْرَانَ بْنِ حُصَيْنٍ، قَالَ كَانَتْ ثَقِيفُ حُلَفَاءَ لِبَنِي عُقَيْلٍ فَأَسَرَتْ ثَقِيفُ رَجُلَيْنِ مِنْ أَصْحَابِ رَسُولِ اللَّهِ صلى الله عليه وسلم وَأَسَرَ أَصْحَابُ رَسُولِ اللَّهِ صلى الله عليه وسلم رَجُلاً مِنْ بَنِي عُقَيْلٍ وَأَصَابُوا مَعَهُ الْعَضْبَاءَ فَأَتَى عَلَيْهِ رَسُولُ اللَّهِ صلى الله عليه وسلم وَهْوَ فِي الْوَثَاقِ قَالَ يَا مُحَمَّدُ ‏.‏ فَأَتَاهُ فَقَالَ ‏"‏ مَا شَأْنُكَ ‏"‏ ‏.‏ فَقَالَ بِمَ أَخَذْتَنِي وَبِمَ أَخَذْتَ سَابِقَةَ الْحَاجِّ فَقَالَ إِعْظَامًا لِذَلِكَ ‏"‏ أَخَذْتُكَ بِجَرِيرَةِ حُلَفَائِكَ ثَقِيفَ ‏"‏ ‏.‏ ثُمَّ انْصَرَفَ عَنْهُ فَنَادَاهُ فَقَالَ يَا مُحَمَّدُ يَا مُحَمَّدُ ‏.‏ وَكَانَ رَسُولُ اللَّهِ صلى الله عليه وسلم رَحِيمًا رَقِيقًا فَرَجَعَ إِلَيْهِ فَقَالَ ‏"‏ مَا شَأْنُكَ ‏"‏ ‏.‏ قَالَ إِنِّي مُسْلِمٌ ‏.‏ قَالَ ‏"‏ لَوْ قُلْتَهَا وَأَنْتَ تَمْلِكُ أَمْرَكَ أَفْلَحْتَ كُلَّ الْفَلاَحِ ‏"‏ ‏.‏ ثُمَّ انْصَرَفَ فَنَادَاهُ فَقَالَ يَا مُحَمَّدُ يَا مُحَمَّدُ ‏.‏ فَأَتَاهُ فَقَالَ ‏"‏ مَا شَأْنُكَ ‏"‏ ‏.‏ قَالَ إِنِّي جَائِعٌ فَأَطْعِمْنِي وَظَمْآنُ فَأَسْقِنِي ‏.‏ قَالَ ‏"‏ هَذِهِ حَاجَتُكَ ‏"‏ ‏.‏ فَفُدِيَ بِالرَّجُلَيْنِ - قَالَ - وَأُسِرَتِ امْرَأَةٌ مِنَ الأَنْصَارِ وَأُصِيبَتِ الْعَضْبَاءُ فَكَانَتِ الْمَرْأَةُ فِي الْوَثَاقِ وَكَانَ الْقَوْمُ يُرِيحُونَ نَعَمَهُمْ بَيْنَ يَدَىْ بُيُوتِهِمْ فَانْفَلَتَتْ ذَاتَ لَيْلَةٍ مِنَ الْوَثَاقِ فَأَتَتِ الإِبِلَ فَجَعَلَتْ إِذَا دَنَتْ مِنَ الْبَعِيرِ رَغَا فَتَتْرُكُهُ حَتَّى تَنْتَهِيَ إِلَى الْعَضْبَاءِ فَلَمْ تَرْغُ قَالَ وَنَاقَةٌ مُنَوَّقَةٌ فَقَعَدَتْ فِي عَجُزِهَا ثُمَّ زَجَرَتْهَا فَانْطَلَقَتْ وَنَذِرُوا بِهَا فَطَلَبُوهَا فَأَعْجَزَتْهُمْ - قَالَ - وَنَذَرَتْ لِلَّهِ إِنْ نَجَّاهَا اللَّهُ عَلَيْهَا لَتَنْحَرَنَّهَا فَلَمَّا قَدِمَتِ الْمَدِينَةَ رَآهَا النَّاسُ ‏.‏ فَقَالُوا الْعَضْبَاءُ نَاقَةُ رَسُولِ اللَّهِ صلى الله عليه وسلم ‏.‏ فَقَالَتْ إِنَّهَا نَذَرَتْ إِنْ نَجَّاهَا اللَّهُ عَلَيْهَا لَتَنْحَرَنَّهَا ‏.‏ فَأَتَوْا رَسُولَ اللَّهِ صلى الله عليه وسلم فَذَكَرُوا ذَلِكَ لَهُ ‏.‏ فَقَالَ ‏"‏ سُبْحَانَ اللَّهِ بِئْسَمَا جَزَتْهَا نَذَرَتْ لِلَّهِ إِنْ نَجَّاهَا اللَّهُ عَلَيْهَا لَتَنْحَرَنَّهَا لاَ وَفَاءَ لِنَذْرٍ فِي مَعْصِيَةٍ وَلاَ فِيمَا لاَ يَمْلِكُ الْعَبْدُ ‏"‏ ‏.‏ وَفِي رِوَايَةِ ابْنِ حُجْرٍ ‏"‏ لاَ نَذْرَ فِي مَعْصِيَةِ اللَّهِ ‏"‏ ‏.‏
ആശയ സംഗ്രഹം : ഇമ്രാനു ബ്നു ഹുസ്വൈൻ റദിയല്ലാഹു അന്ഹു റിപ്പോർട്ട് ചെയ്യുന്നു : സഖീഫ് ഗോത്രക്കാർ ബനൂ ഉഖൈൽ ഗോത്രക്കാരുടെ സഖ്യ കക്ഷി ആയിരുന്നു.റസൂലുല്ലാഹി സ്വല്ലല്ലാഹു അലൈഹി വ സല്ലമയുടെ രണ്ടു സഖാക്കളെ സഖീഫ് ഗോത്രക്കാർ ബന്ദികളാക്കി.റസൂലുല്ലാഹി സ്വല്ലല്ലാഹു അലൈഹി വ സല്ലമയുടെ സഖാക്കൾ പകരമെന്നോണം ബനൂ ഉഖൈൽ ഗോത്രക്കാരുടെ ഒരാളെയും ബന്ദിയാക്കി; കൂടെ ഒരു അദ്ബാഉ ഒട്ടകത്തെയും പിടിച്ചെടുത്തു.നബി ബന്ദിയുടെ സമീപം ചെന്നു.ബന്ദി വിളിച്ചു : ഓ മുഹമ്മദ്.നബി ചോദിച്ചു : 'എന്താണ് നിങ്ങളുടെ പ്രശ്നം?'. അയാൾ പറഞ്ഞു : ' നിങ്ങൾ എന്തിനാണ്  എന്നെ  ബന്ദിയാക്കിയത്?എന്തിനാണ് ഒട്ടകത്തെ പിടിച്ചത്? നബി  പറഞ്ഞു : ' താങ്കളുടെ സഖ്യ  കക്ഷി സഖീഫ് ഗോത്രക്കാർ ചെയ്ത  കുറ്റത്തിനാണ് താങ്കളെ ബന്ദിയാക്കിയത് ' എന്ന് നബി മറുപടി പറഞ്ഞു തിരിച്ചു പോന്നു. വീണ്ടും അയാൾ ' ഓ മുഹമ്മദ്, ഓ മുഹമ്മദ് ' എന്ന് വിളിച്ചു.നബി കാരുണ്യവാനും  ലോല ഹൃദയനും ആയിരുന്നതിനാൽ വീണ്ടും അയാളുടെ അടുത്ത് ചെന്നു. നബി ചോദിച്ചു : 'എന്താണ് നിങ്ങളുടെ പ്രശ്നം?'. അയാൾ പറഞ്ഞു : ഞാൻ മുസ്‌ലിമാണ് ( ഇസ്‌ലാം സ്വീകരിച്ചു) .അപ്പോൾ നബി അയാളോട് പറഞ്ഞു : താങ്കൾ ബന്ധിതനാകും മുമ്പേ ഇത് പ്രഖ്യാപിച്ചിരുന്നെങ്കിലും താങ്കൾക്കു സകല വിജയവും ലഭിക്കില്ലായിരുന്നോ ? (കുറിപ്പ് :ഇസ്‌ലാമിക രാഷ്ട്രത്തോടു യുദ്ധം ചെയ്യാൻ  വന്ന ശത്രു  പിടിക്കപ്പെടുമ്പോൾ രക്ഷപ്പെടാൻ വേണ്ടിയാണ്  'ഞാൻ മുസ്‌ലിം ആയി'എന്ന് പറഞ്ഞത് എന്ന് തോന്നിയാൽ പോലും , അത് മുഖ വിലക്കെടുത്തു അയാളെ വെറുതെ വിടണമെന്നാണ് ഇസ്‌ലാമിക നിയമം.മനസ്സ് വായിക്കാൻ അല്ലാഹുവിനല്ലേ സാധിക്കൂ) അങ്ങിനെ നബി പിരിഞ്ഞു പോയി.അയാൾ വീണ്ടും വിളിച്ചു :  ' ഓ മുഹമ്മദ്, ഓ മുഹമ്മദ് '.നബി ചോദിച്ചു : 'എന്താണ് നിങ്ങളുടെ പ്രശ്നം?'. അയാൾ പറഞ്ഞു : എനിക്ക് വിശക്കുന്നു , എനിക്ക് ഭക്ഷണം തരൂ.എനിക്ക് ദാഹിക്കുന്നു എനിക്ക് വെള്ളം തരൂ. നബി പറഞ്ഞു : ഇതാണ് താങ്കളുടെ ആവശ്യം.അങ്ങിനെ സഖീഫ് ഗോത്രക്കാർ ബന്ദിയാക്കിയിരുന്ന നബിയുടെ രണ്ടു സഖാക്കളെ മോചിപ്പിച്ചതിനു പകരമായി അദ്ദേഹത്തെ നബി വിട്ടയച്ചു.
        മറ്റൊരിക്കൽ  ഒരു  അൻസാരി  വനിതയും (മുസ്‌ലിം ഭാഗത്തുള്ള) അദ്ബാഉ ഒട്ടകവും ശത്രുക്കളാൽ പിടിക്കപ്പെട്ടു.മുസ്‌ലിം അൻസാരി വനിതയെ ശത്രുക്കൾ കയറു കൊണ്ട് ബന്ധിച്ചിരുന്നു.ജനങ്ങൾ അവരുടെ മൃഗങ്ങൾക്കു വീടുകൾക്ക് മുമ്പിൽ വിശ്രമം അനുവദിച്ച സമയമയിരുന്നു.അങ്ങിനെയുള്ള ഒരു രാത്രി അൻസാരി മുസ്‌ലിം വനിത കയർ പൊട്ടിച്ചു ശത്രുക്കളുടെ ബന്ധനത്തിൽ  നിന്ന്  മോചിതയായി .ഒട്ടകപ്പുറത്ത് രക്ഷപ്പെട്ടു പോരാൻ വേണ്ടി ആ വനിത ഒട്ടകങ്ങളെ സമീപിച്ചപ്പോൾ അവയെല്ലാം ക്ഷോഭിക്കുകയും പൊടിപടലം ഉണ്ടാക്കുകയും ചെയ്തു.എന്നാൽ അദ്ബാഉ  ഒട്ടകം വളരെ ഇണക്കം പ്രകടിപ്പിച്ചു .  
അങ്ങിനെ അൻസാരി വനിത ആ ഒട്ടകപ്പുറത്ത് കയറി യാത്രയായി 
അങ്ങിനെ അൻസാരി വനിത മദീനയിൽ എത്തിയപ്പോൾ ജനങ്ങൾ അവരെ കണ്ടു.ജനങ്ങൾ വിളിച്ചു പറഞ്ഞു : റസൂലുല്ലാഹി സ്വല്ലല്ലാഹു അലൈഹി വ സല്ലമയുടെ അദ്ബാഉ ഒട്ടകം. അൻസാരി വനിത തന്റെ ശപഥം സംബന്ധിച്ച് ജനങ്ങളെ അറിയിച്ചു.നബിയോട് ജനങ്ങൾ ഈ വിവരം പറഞ്ഞപ്പോൾ നബി ഇങ്ങിനെയാണ്‌ പ്രതികരിച്ചത് : 'سُبْحَانَ اللَّهِ,എത്ര ചീത്തയാണ് അവർ (അൻസാരി വനിത) ആ ഒട്ടകത്തിന് നൽകുന്ന പ്രതിഫലം,ഒട്ടകം അവരെ  ശത്രുക്കളിൽ നിന്ന് രക്ഷപ്പെടുത്തിയാൽ ഒട്ടകത്തെ അല്ലാഹുവിന്റെ മാർഗ്ഗത്തിൽ ബലി നൽകുമെന്നു അവർ ശപഥം ചെയ്തെന്നോ ?അല്ലാഹുവിനെ ധിക്കരിക്കുന്ന വിഷയത്തിലോ ദാസന് ഉടമസ്ഥാവകാശം ഇല്ലാത്ത വിഷയത്തിലോ ഉള്ള നേർച്ചകൾ പൂർത്തീകരിക്കരുത്.'
(കുറിപ്പ്: അത്യാവശ്യ  സാഹചര്യങ്ങളിൽ വിവാഹ ബന്ധം നിഷിദ്ധമായ പുരുഷൻ/മഹ്‌റം കൂടെയില്ലാത്ത സ്ത്രീക്ക് ഒറ്റയ്ക്ക് യാത്ര ചെയ്യാമെന്ന് ഈ ഹദീസ് വ്യക്തമാക്കുന്നതായി ഇമാം നവവി റഹിമഹുല്ലാഹ് ശറഹു മുസ്ലിമിൽ വിശദീകരിക്കുന്നുണ്ട് .)

https://sunnah.com/muslim/26/11

http://library.islamweb.net/newlibrary/display_book.php?idfrom=5030&idto=5031&bk_no=53&ID=749

MODULE 32/ 17.12.2017

ഇമാം നവവി റഹിമഹുല്ലാഹ് ശറഹു മുസ്ലിമിൽ വിവരിക്കുന്നു :

قَوْلُهُ صَلَّى اللَّهُ عَلَيْهِ وَسَلَّمَ : لَا وَفَاءَ لِنَذْرٍ فِي مَعْصِيَةٍ وَلَا فِيمَا لَا يَمْلِكُ الْعَبْدُ وَفِي رِوَايَةٍ : ( لَا نَذْرَ فِي  مَعْصِيَةِ اللَّهِ تَعَالَى ) 

فِي هَذَا دَلِيلٌ عَلَى أَنَّ مَنْ نَذَرَ مَعْصِيَةً كَشُرْبِ الْخَمْرِ وَنَحْوِ ذَلِكَ فَنَذْرُهُ بَاطِلٌ لَا يَنْعَقِدُ ، وَلَا تَلْزَمُهُ كَفَّارَةُ يَمِينٍ وَلَا غَيْرُهَا ، وَبِهَذَا قَالَ مَالِكٌ وَالشَّافِعِيُّ وَأَبُو حَنِيفَةَ وَدَاوُدُ وَجُمْهُورُ الْعُلَمَاءِ ، وَقَالَ أَحْمَدُ : تَجِبُ فِيهِ كَفَّارَةُ الْيَمِينِ بِالْحَدِيثِ الْمَرْوِيِّ عَنْ عِمْرَانَ بْنِ الْحُصَيْنِ ، وَعَنْ عَائِشَةَ عَنِ النَّبِيِّ صَلَّى اللَّهُ عَلَيْهِ وَسَلَّمَ قَالَ : لَا نَذْرَ فِي مَعْصِيَةٍ ، وَكَفَّارَتُهُ كَفَّارَةُ يَمِينٍ وَاحْتَجَّ الْجُمْهُورُ بِحَدِيثِ عِمْرَانَ بْنِ حُصَيْنٍ الْمَذْكُورِ فِي الْكِتَابِ  

وَأَمَّا حَدِيثُ " كَفَّارَتُهُ كَفَّارَةُ يَمِينٍ " فَضَعِيفٌ بِاتِّفَاقِ الْمُحَدِّثِينَ 

ആശയ സംഗ്രഹം :
മദ്യപാനമോ അത് പോലുള്ളതോ ആയ പാപകരമായ കാര്യങ്ങൾ ചെയ്യാൻ നേർച്ചയാക്കിയാൽ  ആ നേർച്ച  ബാഥ്വിൽ  ആണെന്നും അത് പൂർത്തിയാക്കാൻ പാടില്ലാത്തതിനാൽ പകരം പ്രായശ്ചിത്തമോ മറ്റോ വേണ്ടതില്ലെന്നും അഭിപ്രായപ്പെട്ടവർക്കു 
 ''അല്ലാഹുവിനെ ധിക്കരിക്കുന്ന വിഷയത്തിലോ ദാസന് ഉടമസ്ഥാവകാശം ഇല്ലാത്ത വിഷയത്തിലോ ഉള്ള നേർച്ചകൾ പൂർത്തീകരിക്കരുത്.'' എന്ന നബി വചനത്തിൽ 
തെളിവുണ്ട്. 
       ഇതാണ് ഇമാം മാലിക്ക് , ശാഫിഈ, അബൂ ഹനീഫ ,ദാവൂദ് (റഹ്മത്തുല്ലാഹി അലൈഹിം ) ഉൾപ്പെടെ ഭൂരിഭാഗം പണ്ഡിതന്മാരുടെയും വാദം.എന്നാൽ ഇമാം അഹ്മദ് ബ്നു ഹന്ബൽ റഹിമഹുല്ലാഹ് പറഞ്ഞു: പ്രായശ്ചിത്തം നിർബന്ധമാണ്. ഇമ്രാന് ബ്നു ഹുസ്സൈൻ റദിയള്ളാഹു അന്ഹു റിപ്പോർട്ട് ചെയ്ത '''അല്ലാഹുവിനെ ധിക്കരിക്കുന്ന വിഷയത്തിലോ ദാസന് ഉടമസ്ഥാവകാശം ഇല്ലാത്ത വിഷയത്തിലോ ഉള്ള നേർച്ചകൾ പൂർത്തീകരിക്കരുത്.'' എന്ന ഹദീസും  ആഇശ റദിയള്ളാഹു അന്ഹാ റിപ്പോർട്ട് ചെയ്ത 'അല്ലാഹുവിനെ ധിക്കരിക്കുന്ന  വിഷയത്തിൽ  -പാപകരമായ - നേർച്ചകൾ പാടില്ല ; അതിന്റെ പ്രായശ്ചിത്തം പ്രതിജ്ഞാ ലംഘനത്തിന്റെ പ്രായശ്ചിത്തമാണ് ' എന്ന ഹദീസും സംയോജിപ്പിച്ചു കൊണ്ടാണ് ഇമാം അഹ്മദ് ബ്നു ഹന്ബൽ റഹിമഹുല്ലാഹ് പ്രായശ്ചിത്തം വേണം എന്ന നിലപാട് സ്വീകരിച്ചിരിക്കുന്നത്.എന്നാൽ ഇതിൽ  ആഇശ റദിയള്ളാഹു അന്ഹാ റിപ്പോർട്ട് ചെയ്ത ' അതിന്റെ പ്രായശ്ചിത്തം പ്രതിജ്ഞാ ലംഘനത്തിന്റെ പ്രായശ്ചിത്തമാണ് ' എന്ന റിപ്പോർട്ട് മുഹദ്ദിസുകളുടെ ഏക കണ്ഠമായ അഭിപ്രായ പ്രകാരം ദുർബലമാണ്.

http://library.islamweb.net/newlibrary/display_book.php?idfrom=5030&idto=5031&bk_no=53&ID=749
(പ്രത്യേക കുറിപ്പ്): എന്നാൽ പ്രസ്തുത ഹദീസ് ദുർബലമാണെന്ന് പല മുഹദ്ദിസുകളും വ്യക്തമാക്കിയിട്ടുണ്ടെങ്കിലും 
كَفَّارَةُ اَلنَّذْرِ كَفَّارَةُ يَمِينٍ
'നേർച്ചയുടെ(പൂർത്തിയാക്കാത്തതിന്റെ)  പ്രായശ്ചിത്തം പ്രതിജ്ഞാ ലംഘനത്തിന്റെ പ്രായശ്ചിത്തമാണ് ' എന്ന സ്വഹീഹായ ഹദീസ് കൂടി പരിഗണിച്ചാണ് പാപകരമായ നേർച്ച പൂർത്തിയാക്കാതിരുന്നാൽ മാത്രം പോരാ, നേർച്ച പൂർത്തിയാക്കാൻ സാധിക്കാത്തതിന് പ്രായശ്ചിത്തം ചെയ്യുകയും വേണമെന്ന് ചില പണ്ഡിതന്മാർ നിലപാട് എടുത്തിട്ടുള്ളത് .കൂടാതെ ഇമാം നവവി മുഹദ്ദിസുകളുടെ ഏക കണ്ഠമായ അഭിപ്രായ പ്രകാരം ദുർബലമാണ് എന്ന് പറഞ്ഞ  ' അതിന്റെ പ്രായശ്ചിത്തം പ്രതിജ്ഞാ ലംഘനത്തിന്റെ പ്രായശ്ചിത്തമാണ് ' എന്ന ഹദീസ് സംബന്ധിച്ച് ഹാഫിദ് ഇബ്നു ഹജർ അൽ അസ്ഖലാനി ഇങ്ങിനെ പ്രസ്താവിച്ചതായി തുഹ്ഫത്തുൽ അഹ് വദിയിൽ കാണാം:
 قَدْ صَحَّحَهُ الطَّحَاوِيُّ وَأَبُو عَلِيٍّ بْنُ السَّكَنِ ، فَأَيْنَ الِاتِّفَاقُ ؟
ഇമാം ത്വഹാവിയും അബൂ അലിയ്യു സകനും പ്രസ്തുത ഹദീസ് സ്വഹീഹാണെന്ന് പ്രസ്താവിച്ചിട്ടുണ്ട് ; അപ്പോൾ പിന്നെ എവിടെ ഏകാഭിപ്രായം ?
http://library.islamweb.net/newlibrary/display_book.php?idfrom=2847&idto=2893&bk_no=56&ID=1051


MODULE 33/ 17.12.2017

പാപകരമായ നേർച്ചകൾ /പ്രാർത്ഥനകൾ 

ഇബ്നു തൈമിയ്യ റഹിമഹുല്ലാഹിയുടെ ഫതാവായിൽ നിന്ന് :
 وَسُئِلَ أَحْمَد ابْنُ تيمية رَحِمَهُ اللَّهُ تَعَالَى عَمَّنْ يَزُورُ الْقُبُورَ وَيَسْتَنْجِدُ بِالْمَقْبُورِ فِي مَرَضٍ بِهِ أَوْ بِفَرَسِهِ أَوْ بِعِيرِهِ : يَطْلُبُ إزَالَةَ الْمَرَضِ الَّذِي بِهِمْ وَيَقُولُ : يَا سَيِّدِي أَنَا فِي جِيرَتِك أَنَا فِي حَسْبِك فُلَانٌ ظَلَمَنِي فُلَانٌ قَصَدَ أَذِيَّتِي وَيَقُولُ : إنَّ الْمَقْبُورَ يَكُونُ وَاسِطَةً بَيْنَهُ وَبَيْنَ اللَّهِ تَعَالَى وَفِيمَنْ يَنْذِرُ لِلْمَسَاجِدِ وَالزَّوَايَا وَالْمَشَايِخِ - حَيِّهِمْ وَمَيِّتِهِمْ - الدَّرَاهِمَ وَالْإِبِلَ وَالْغَنَمَ وَالشَّمْعَ وَالزَّيْتَ وَغَيْرَ ذَلِكَ يَقُولُ : إنْ سَلِمَ وَلَدِي فَلِلشَّيْخِ عَلَيَّ كَذَا وَكَذَا وَأَمْثَالُ ذَلِكَ . وَفِيمَنْ يَسْتَغِيثُ بِشَيْخِهِ يَطْلُبُ تَثْبِيتَ قَلْبِهِ مِنْ ذَاكَ الْوَاقِعِ ؟ وَفِيمَنْ يَجِيءُ إلَى شَيْخِهِ وَيَسْتَلِمُ الْقَبْرَ وَيُمَرِّغُ وَجْهَهُ عَلَيْهِ وَيَمْسَحُ الْقَبْرَ بِيَدَيْهِ وَيَمْسَحُ بِهِمَا وَجْهَهُ وَأَمْثَالُ ذَلِكَ ؟ وَفِيمَنْ يَقْصِدُهُ بِحَاجَتِهِ وَيَقُولُ : يَا فُلَانٌ بِبَرَكَتِك أَوْ يَقُولُ : قُضِيَتْ حَاجَتِي بِبَرَكَةِ اللَّهِ وَبَرَكَةِ الشَّيْخِ ؟ وَفِيمَنْ يُعْمِلُ السَّمَاعَ وَيَجِيءُ إلَى الْقَبْرِ فَيَكْشِفُ وَيَحُطُّ وَجْهَهُ بَيْنَ يَدَيْ شَيْخِهِ عَلَى الْأَرْضِ سَاجِدًا . وَفِيمَنْ قَالَ : إنَّ ثَمَّ قُطْبًا غَوْثًا جَامِعًا فِي الْوُجُودِ ؟ أَفْتُونَا مَأْجُورِينَ وَابْسُطُوا الْقَوْلَ فِي ذَلِكَ . 
ആശയ സംഗ്രഹം : ഒരാൾ തനിക്കോ തന്റെ മൃഗത്തിനോ രോഗം ബാധിച്ചിട്ടു അത് ഭേദമാകാൻ ഖബറുകൾ സന്ദർശിക്കുകയും ഖബറുകളിൽ മറവിട്ടു കിടക്കുന്നവരോട്  രോഗം ഭേദമാവാൻ ' യാ സയ്യിദീ... ഞാൻ താങ്കളുടെ ചാരത്ത് വന്നിരിക്കുകയാണ്.താങ്കൾ എനിക്ക് മതിയായവനാണ്.ഇന്നാലിന്നയാൾ എനിക്ക് ഉപദ്രവം ചെയ്തു,ഇന്നാലിന്നയാൾ എനിക്ക് ബുദ്ധിമുട്ടു ഉദ്ദേശിച്ചു '' എന്നിങ്ങനെയൊക്കെ  സഹായാർത്ഥന  നടത്തുകയും മറമാടപ്പെട്ട വ്യക്തി അല്ലാഹുവിനും തനിക്കും ഇടയിൽ മധ്യവർത്തിയാണെന്നു പറയുകയും ചെയ്യുന്നത് സംബന്ധിച്ചും ഇത്തരത്തിൽ മഠങ്ങൾക്കും മസ്ജിദുകൾക്കും ജീവിച്ചിരിക്കുന്നവരും മരിച്ചവരുമായ ശൈഖുമാർക്കും ഒട്ടകം, ആട്,മെഴുകു, എണ്ണ മുതലായവ നേർച്ച നേരുകയും എന്നിട്ടു ' എന്റെ കുട്ടി രക്ഷപെട്ടാൽ ശൈഖിന്‌ എന്റെ വക ഇന്നാലിന്നതു എന്നോ സദൃശമായ വാക്കുകളോ പറയുകയും ചെയ്യുന്നത് സംബന്ധിച്ചും ശൈഖിനോട് ഹൃദയത്തിന്റെ സ്ഥിരതക്കു വേണ്ടി സഹായാർത്ഥന നടത്തുന്നത് സംബന്ധിച്ചും  ഇബ്നു തൈമിയ്യയോട് ചോദിക്കപ്പെട്ടു .
     കൂടാതെ തന്റെ ശൈഖിന്റെ അടുത്ത് വരികയും ഖബറിനെ ചുംബിക്കുകയും ഖബറിന്മേൽ തന്റെ മുഖം വലിച്ചിഴക്കുകയും  രണ്ടു കൈകളും കൊണ്ട് ഖബറിന്റെ മേൽ തടവുകയും എന്നിട്ടു കൈകൾ മുഖത്തിന്മേൽ തടവുകയും മറ്റും ചെയ്യുക , തന്റെ ആവശ്യം ഉദ്ദേശിച്ചു കൊണ്ട് ' എന്റെ ആവശ്യം അല്ലാഹുവിന്റെയും ശൈഖിന്റെയും  ബറകതിനാൽ  നിറവേറി'എന്ന് പറയുക,ശൈഖിന്റെ അടുത്ത് വന്നു ഖബറിങ്കൽ മുഖം കുത്തി സുജൂദിലായി വീഴുക തുടങ്ങിയ കാര്യങ്ങളൊക്കെ ചെയ്യുന്നതിന്റെ വിധി സംബന്ധിച്ചും ഇബ്നു തൈമിയ്യയോട് ചോദിക്കപ്പെട്ടു .
فَأَجَابَ : الْحَمْدُ لِلَّهِ رَبِّ الْعَالَمِينَ  الدِّينُ الَّذِي بَعَثَ اللَّهُ بِهِ رُسُلَهُ وَأَنْزَلَ بِهِ كُتُبَهُ هُوَ عِبَادَةُ اللَّهِ وَحْدَهُ لَا شَرِيكَ لَهُ وَاسْتِعَانَتُهُ وَالتَّوَكُّلُ عَلَيْهِ وَدُعَاؤُهُ لِجَلْبِ الْمَنَافِعِ وَدَفْعِ الْمَضَارِّ كَمَا قَالَ تَعَالَى : { تَنْزِيلُ الْكِتَابِ مِنَ اللَّهِ الْعَزِيزِ الْحَكِيمِ } { إنَّا أَنْزَلْنَا إلَيْكَ الْكِتَابَ بِالْحَقِّ فَاعْبُدِ اللَّهَ مُخْلِصًا لَهُ الدِّينَ } { أَلَا لِلَّهِ الدِّينُ الْخَالِصُ وَالَّذِينَ اتَّخَذُوا مِنْ دُونِهِ أَوْلِيَاءَ مَا نَعْبُدُهُمْ إلَّا لِيُقَرِّبُونَا إلَى اللَّهِ زُلْفَى إنَّ اللَّهَ يَحْكُمُ بَيْنَهُمْ فِي مَا هُمْ فِيهِ يَخْتَلِفُونَ } وَقَالَ تَعَالَى : { وَأَنَّ الْمَسَاجِدَ لِلَّهِ فَلَا تَدْعُوا مَعَ اللَّهِ أَحَدًا } وَقَالَ تَعَالَى : { قُلْ أَمَرَ رَبِّي بِالْقِسْطِ وَأَقِيمُوا وُجُوهَكُمْ عِنْدَ كُلِّ مَسْجِدٍ وَادْعُوهُ مُخْلِصِينَ لَهُ الدِّينَ } وَقَالَ تَعَالَى : { قُلِ ادْعُوا الَّذِينَ زَعَمْتُمْ مِنْ دُونِهِ فَلَا يَمْلِكُونَ كَشْفَ الضُّرِّ عَنْكُمْ وَلَا تَحْوِيلًا } { أُولَئِكَ الَّذِينَ يَدْعُونَ يَبْتَغُونَ إلَى رَبِّهِمُ الْوَسِيلَةَ أَيُّهُمْ أَقْرَبُ وَيَرْجُونَ رَحْمَتَهُ وَيَخَافُونَ عَذَابَهُ إنَّ عَذَابَ رَبِّكَ كَانَ مَحْذُورًا } قَالَتْ طَائِفَةٌ مِنْ السَّلَفِ : كَانَ أَقْوَامٌ يَدْعُونَ الْمَسِيحَ وَعُزَيْرًا وَالْمَلَائِكَةَ قَالَ اللَّهُ تَعَالَى : هَؤُلَاءِ الَّذِينَ تَدْعُونَهُمْ عِبَادِي كَمَا أَنْتُمْ عِبَادِي وَيَرْجُونَ رَحْمَتِي كَمَا تَرْجُونَ رَحْمَتِي وَيَخَافُونَ عَذَابِي كَمَا تَخَافُونَ عَذَابِي وَيَتَقَرَّبُونَ إلَيَّ كَمَا تَتَقَرَّبُونَ إلَيَّ . فَإِذَا كَانَ هَذَا حَالُ مَنْ يَدْعُو الْأَنْبِيَاءَ وَالْمَلَائِكَةَ فَكَيْفَ بِمَنْ دُونَهُمْ ؟ 
ആശയ സംഗ്രഹം : ഇബ്നു തൈമിയ്യ റഹിമഹുല്ലാഹ് മേൽ ചോദ്യങ്ങൾക്കു നൽകിയ മറുപടി ചുവടെ ഇപ്രകാരമായിരുന്നു :
അൽ ഹംദു ലില്ലാഹി റബ്ബിൽ ആലമീൻ.അല്ലാഹു തന്റെ ദൂതന്മാരെ എന്ത് സന്ദേശവുമായാണോ അയച്ചത്,അല്ലാഹു തന്റെ വേദങ്ങളെ എന്ത് സന്ദേശവുമായാണോ അവതരിപ്പിച്ചത് അതാണ് ദീൻ.അത് അല്ലാഹുവിൽ പങ്ക് ചേർക്കാതെ അല്ലാഹുവിനെ മാത്രം ഇബാദത് /ആരാധന ചെയ്യലാണ് , അവനോടു സഹായാർത്ഥന നടത്തലും അവനിൽ ഭരമേല്പിക്കലും ഉപകാരം ലഭിക്കുന്നതിനും ഉപദ്രവം തടയുന്നതിനും അല്ലാഹുവിനോട് പ്രാർത്ഥിക്കുക എന്നതുമാണ് ദീൻ.
   
അല്ലാഹു പറയുന്നു 
(പരിശുദ്ധ ഖുര്‍ആന്‍ അദ്ധ്യായം 039 സുമര്‍  01 – 03):
تَنزِيلُ الْكِتَابِ مِنَ اللَّهِ الْعَزِيزِ الْحَكِيمِ
ഈ ഗ്രന്ഥത്തിന്‍റെ അവതരണം പ്രതാപിയും യുക്തിമാനുമായ അല്ലാഹുവിങ്കല്‍ നിന്നാകുന്നു.
إِنَّا أَنزَلْنَا إِلَيْكَ الْكِتَابَ بِالْحَقِّ فَاعْبُدِ اللَّهَ مُخْلِصًا لَّهُ الدِّينَ
തീര്‍ച്ചയായും നിനക്ക്‌ നാം ഈ ഗ്രന്ഥം അവതരിപ്പിച്ചു തന്നത്‌ സത്യപ്രകാരമാകുന്നു. അതിനാല്‍ കീഴ്‌വണക്കം അല്ലാഹുവിന്‌ നിഷ്കളങ്കമാക്കികൊണ്ട്‌ അവനെ നീ ആരാധിക്കുക.
أَلَا لِلَّهِ الدِّينُ الْخَالِصُ

 وَالَّذِينَ اتَّخَذُوا مِن دُونِهِ أَوْلِيَاء مَا نَعْبُدُهُمْ إِلَّا لِيُقَرِّبُونَا إِلَى اللَّهِ زُلْفَى إِنَّ اللَّهَ يَحْكُمُ بَيْنَهُمْ فِي مَا هُمْ فِيهِ يَخْتَلِفُونَ

 إِنَّ اللَّهَ لَا يَهْدِي مَنْ هُوَ كَاذِبٌ كَفَّارٌ
അറിയുക: അല്ലാഹുവിന്‌ മാത്രം അവകാശപ്പെട്ടതാകുന്നു നിഷ്കളങ്കമായ കീഴ്‌വണക്കം. അവന്നു പുറമെ രക്ഷാധികാരികളെ സ്വീകരിച്ചവര്‍ ( പറയുന്നു: ) അല്ലാഹുവിങ്കലേക്ക്‌ ഞങ്ങള്‍ക്ക്‌ കൂടുതല്‍ അടുപ്പമുണ്ടാക്കിത്തരാന്‍ വേണ്ടിമാത്രമാകുന്നു ഞങ്ങള്‍ അവരെ ആരാധിക്കുന്നത്‌. അവര്‍ ഏതൊരു കാര്യത്തില്‍ ഭിന്നത പുലര്‍ത്തുന്നുവോ അതില്‍ അല്ലാഹു അവര്‍ക്കിടയില്‍ വിധികല്‍പിക്കുക തന്നെ ചെയ്യും. നുണയനും നന്ദികെട്ടവനുമായിട്ടുള്ളവനാരോ അവനെ അല്ലാഹു നേര്‍വഴിയിലാക്കുകയില്ല; തീര്‍ച്ച.

പരിശുദ്ധ ഖുര്‍ആന്‍ അദ്ധ്യായം 072 ജിന്ന് 18:
وَأَنَّ الْمَسَاجِدَ لِلَّهِ فَلَا تَدْعُوا مَعَ اللَّهِ أَحَدًا
പള്ളികള്‍ അല്ലാഹുവിന്നുള്ളതാകുന്നു. അതിനാല്‍ നിങ്ങള്‍ അല്ലാഹുവോടൊപ്പം ആരെയും വിളിച്ച്‌ പ്രാര്‍ത്ഥിക്കരുത്‌ .

പരിശുദ്ധ ഖുര്‍ആന്‍ അദ്ധ്യായം 007 അഅ്റാഫ് 28 & 29:

وَإِذَا فَعَلُواْ فَاحِشَةً قَالُواْ وَجَدْنَا عَلَيْهَا آبَاءنَا وَاللّهُ أَمَرَنَا بِهَا

 قُلْ إِنَّ اللّهَ لاَ يَأْمُرُ بِالْفَحْشَاء

 أَتَقُولُونَ عَلَى اللّهِ مَا لاَ تَعْلَمُونَ
അവര്‍ വല്ല നീചവൃത്തിയും ചെയ്താല്‍, ഞങ്ങളുടെ പിതാക്കള്‍ അതില്‍ നിലകൊള്ളുന്നതായി ഞങ്ങള്‍ കണ്ടിട്ടുണ്ടെന്നും, അല്ലാഹു ഞങ്ങളോട്‌ കല്‍പിച്ചതാണത്‌ എന്നുമാണവര്‍ പറയുക. ( നബിയേ, ) പറയുക: നീചവൃത്തി ചെയ്യുവാന്‍ അല്ലാഹു കല്‍പിക്കുകയേയില്ല. നിങ്ങള്‍ അല്ലാഹുവിന്‍റെ പേരില്‍ നിങ്ങള്‍ക്ക്‌ വിവരമില്ലാത്തത്‌ പറഞ്ഞുണ്ടാക്കുകയാണോ?
قُلْ أَمَرَ رَبِّي بِالْقِسْطِ

 وَأَقِيمُواْ وُجُوهَكُمْ عِندَ كُلِّ مَسْجِدٍ وَادْعُوهُ مُخْلِصِينَ لَهُ الدِّينَ

 كَمَا بَدَأَكُمْ تَعُودُونَ
പറയുക: എന്‍റെ രക്ഷിതാവ്‌ നീതിപാലിക്കാനാണ്‌ കല്‍പിച്ചിട്ടുള്ളത്‌. എല്ലാ ആരാധനാവേളയിലും ( അഥവാ എല്ലാ ആരാധനാലയങ്ങളിലും ) നിങ്ങളുടെ മുഖങ്ങളെ ശരിയാം വിധം ( അവനിലേക്ക്‌ തിരിച്ച്‌ ) നിര്‍ത്തുകയും കീഴ്‌വണക്കം അവന്‌ മാത്രമാക്കി കൊണ്ട്‌ അവനോട്‌ പ്രാര്‍ത്ഥിക്കുകയും ചെയ്യുവിന്‍. നിങ്ങളെ അവന്‍ ആദ്യമായി സൃഷ്ടിച്ചുണ്ടാക്കിയതുപോലുള്ള അവസ്ഥയിലേക്ക്‌ തന്നെ നിങ്ങള്‍ മടങ്ങുന്നതാകുന്നു.

പരിശുദ്ധ ഖുര്‍ആന്‍ അദ്ധ്യായം 017 ഇസ്റാഅ് 56 & 57 :
قُلِ ادْعُواْ الَّذِينَ زَعَمْتُم مِّن دُونِهِ فَلاَ يَمْلِكُونَ كَشْفَ الضُّرِّ عَنكُمْ وَلاَ تَحْوِيلاً
( നബിയേ, ) പറയുക: അല്ലാഹുവിന്‌ പുറമെ നിങ്ങള്‍ ( ദൈവങ്ങളെന്ന്‌ ) വാദിച്ച്‌ പോന്നവരെ നിങ്ങള്‍ വിളിച്ച്‌ നോക്കൂ. നിങ്ങളില്‍ നിന്ന്‌ ഉപദ്രവം നീക്കുവാനോ ( നിങ്ങളുടെ സ്ഥിതിക്ക്‌ ) മാറ്റം വരുത്തുവാനോ ഉള്ള കഴിവ്‌ അവരുടെ അധീനത്തിലില്ല.
أُوْلَئِكَ الَّذِينَ يَدْعُونَ يَبْتَغُونَ إِلَى رَبِّهِمُ الْوَسِيلَةَ أَيُّهُمْ أَقْرَبُ وَيَرْجُونَ رَحْمَتَهُ وَيَخَافُونَ عَذَابَهُ

 إِنَّ عَذَابَ رَبِّكَ كَانَ مَحْذُورًا
അവര്‍ വിളിച്ച്‌ പ്രാര്‍ത്ഥിച്ചുകൊണ്ടിരിക്കുന്നത്‌ ആരെയാണോ അവര്‍ തന്നെ തങ്ങളുടെ രക്ഷിതാവിങ്കലേക്ക്‌(അല്ലാഹുവിങ്കലേക്ക് ) വസീലത്ത് 
തേടിക്കൊണ്ടിരിക്കുകയാണ്‌. അതെ, അവരുടെ കൂട്ടത്തില്‍ അല്ലാഹുവോട്‌ ഏറ്റവും അടുത്തവര്‍ തന്നെ ( അപ്രകാരം അല്ലാഹുവോട് 
 തേടുന്നു. ) അവര്‍ അവന്‍റെ കാരുണ്യം ആഗ്രഹിക്കുകയും അവന്‍റെ ശിക്ഷ ഭയപ്പെടുകയും ചെയ്യുന്നു, നിന്‍റെ രക്ഷിതാവിന്‍റെ ശിക്ഷ തീര്‍ച്ചയായും ഭയപ്പെടേണ്ടതാകുന്നു.

      (ഇബ്നു തൈമിയ്യ റഹിമഹുല്ലാഹ് തുടരുന്നു) ആശയ സംഗ്രഹം : സലഫുകളിൽ ഒരു സംഘം പ്രസ്താവിച്ചു : ചില ആളുകൾ ഈസാ അലൈഹിസ്സലാമിനെയും ഉസൈർ അലൈഹിസ്സലാമിനെയും മലക്കുകളെയും വിളിച്ചു പ്രാർത്ഥിച്ചിരുന്നു.അപ്പോൾ അല്ലാഹു തആലാ പറഞ്ഞു :നിങ്ങൾ എന്റെ അടിമകൾ ആണ് എന്നത് പോലെ നിങ്ങൾ വിളിച്ചു പ്രാർത്ഥിക്കുന്ന ഇവരും എന്റെ അടിമകളാണ്.നിങ്ങൾ എന്റെ അനുഗ്രഹം ആഗ്രഹിക്കുന്ന പോലെ അവരും എന്റെ അനുഗ്രഹം കൊതിക്കുന്നു.നിങ്ങൾ എന്റെ ശിക്ഷ ഭയക്കുന്ന പോലെ അവരും എന്റെ ശിക്ഷ ഭയക്കുന്നു.നിങ്ങൾ എന്റെ സാമീപ്യം തേടുന്ന പോലെ അവരും എന്റെ സാമീപ്യം തേടുന്നു . അപ്പോൾ നബിമാരെ വിളിച്ചു പ്രാർത്ഥിക്കുന്നതിന്റെ അവസ്ഥ ഇതാണെങ്കിൽ (പാടില്ല എങ്കിൽ)പിന്നെ അവരെക്കാൾ സ്ഥാനം കുറഞ്ഞവരോട്  എങ്ങിനെ വിളിച്ചു തേടും?
...................................
http://library.islamweb.net/newlibrary/display_book.php?idfrom=3488&idto=3497&bk_no=22&ID=2178

നേർച്ചകൾ അല്ലാഹുവിനു മാത്രം :

MODULE 34/19 .12.2017

പരിശുദ്ധ ഖുര്‍ആന്‍ അദ്ധ്യായം 003 ആലു ഇംറാന്‍ 35 – 37 :

إِذْ قَالَتِ امْرَأَةُ عِمْرَانَ رَبِّ إِنِّي نَذَرْتُ لَكَ مَا فِي بَطْنِي مُحَرَّرًا فَتَقَبَّلْ مِنِّي

 إِنَّكَ أَنتَ السَّمِيعُ الْعَلِيمُ
ഇംറാന്‍റെ ഭാര്യ പറഞ്ഞ സന്ദര്‍ഭം ( ശ്രദ്ധിക്കുക: ) എന്‍റെ രക്ഷിതാവേ, എന്‍റെ വയറ്റിലുള്ള കുഞ്ഞിനെ നിനക്കായ്‌ ഉഴിഞ്ഞുവെക്കാന്‍ ഞാന്‍ നേര്‍ച്ച നേര്‍ന്നിരിക്കുന്നു. ആകയാല്‍ എന്നില്‍ നിന്ന്‌ നീ അത്‌ സ്വീകരിക്കേണമേ. തീര്‍ച്ചയായും നീ ( എല്ലാം ) കേള്‍ക്കുന്നവനും അറിയുന്നവനുമത്രെ.
فَلَمَّا وَضَعَتْهَا قَالَتْ رَبِّ إِنِّي وَضَعْتُهَا أُنثَى وَاللّهُ أَعْلَمُ بِمَا وَضَعَتْ وَلَيْسَ الذَّكَرُ كَالأُنثَى

 وَإِنِّي سَمَّيْتُهَا مَرْيَمَ وِإِنِّي أُعِيذُهَا بِكَ وَذُرِّيَّتَهَا مِنَ الشَّيْطَانِ الرَّجِيمِ
എന്നിട്ട്‌ പ്രസവിച്ചപ്പോള്‍ അവള്‍ പറഞ്ഞു: എന്‍റെ രക്ഷിതാവേ, ഞാന്‍ പ്രസവിച്ച കുട്ടി പെണ്ണാണല്ലോ.- എന്നാല്‍ അല്ലാഹു അവള്‍ പ്രസവിച്ചതിനെപ്പറ്റി കൂടുതല്‍ അറിവുള്ളവനത്രെ -ആണ്‌ പെണ്ണിനെപ്പോലെയല്ല. ആ കുട്ടിക്ക്‌ ഞാന്‍ മര്‍യം എന്ന്‌ പേരിട്ടിരിക്കുന്നു. ശപിക്കപ്പെട്ട പിശാചില്‍ നിന്നും അവളെയും അവളുടെ സന്തതികളെയും രക്ഷിക്കുവാനായി ഞാന്‍ നിന്നില്‍ ശരണം പ്രാപിക്കുകയും ചെയ്യുന്നു.
فَتَقَبَّلَهَا رَبُّهَا بِقَبُولٍ حَسَنٍ وَأَنبَتَهَا نَبَاتًا حَسَنًا وَكَفَّلَهَا زَكَرِيَّا

 كُلَّمَا دَخَلَ عَلَيْهَا زَكَرِيَّا الْمِحْرَابَ وَجَدَ عِندَهَا رِزْقاً

 قَالَ يَا مَرْيَمُ أَنَّى لَكِ هَـذَا

 قَالَتْ هُوَ مِنْ عِندِ اللّهِ

 إنَّ اللّهَ يَرْزُقُ مَن يَشَاء بِغَيْرِ حِسَابٍ
അങ്ങനെ അവളുടെ  രക്ഷിതാവ്‌ അവളെ നല്ല നിലയില്‍ സ്വീകരിക്കുകയും, നല്ല നിലയില്‍ വളര്‍ത്തിക്കൊണ്ടു വരികയും, അവളുടെ സംരക്ഷണച്ചുമതല അവന്‍ സകരിയ്യായെ ഏല്‍പിക്കുകയും ചെയ്തു. മിഹ്‌റാബില്‍ ( പ്രാര്‍ത്ഥനാവേദിയില്‍ ) അവളുടെ അടുക്കല്‍ സകരിയ്യാ കടന്നു ചെല്ലുമ്പോഴെല്ലാം അവളുടെ അടുത്ത്‌ എന്തെങ്കിലും ആഹാരം കണ്ടെത്തുമായിരുന്നു. അദ്ദേഹം ചോദിച്ചു: മര്‍യമേ, നിനക്ക്‌ എവിടെ നിന്നാണിത്‌ കിട്ടിയത്‌? അവള്‍ മറുപടി പറഞ്ഞു. അത്‌ അല്ലാഹുവിങ്കല്‍ നിന്ന്‌ ലഭിക്കുന്നതാകുന്നു. തീര്‍ച്ചയായും അല്ലാഹു താന്‍ ഉദ്ദേശിക്കുന്നവര്‍ക്ക്‌ കണക്ക്‌ നോക്കാതെ നല്‍കുന്നു.

തഫ്സീർ ഇബ്നു കസീറിൽ നിന്ന് :
تفسير ابن كثير
إسماعيل بن عمر بن كثير القرشي الدمشقي

امْرَأَةُ عِمْرَانَ هَذِهِ أَمُّ مَرْيَمَ [ بِنْتِ عِمْرَانَ ] عَلَيْهَا السَّلَامُ وَهِيَ حَنَّةُ بِنْتُ فَاقُوذَ ، قَالَ مُحَمَّدُ بْنُ إِسْحَاقَ : وَكَانَتِ امْرَأَةً لَا تَحْمِلُ ، فَرَأَتْ يَوْمًا طَائِرًا يَزُقُّ فَرْخَهُ ، فَاشْتَهَتِ الْوَلَدَ ، فَدَعَتِ اللَّهَ ، عَزَّ وَجَلَّ ، أَنْ يَهَبَهَا وَلَدًا ، فَاسْتَجَابَ اللَّهُ دُعَاءَهَا ، فَوَاقَعَهَا زَوْجُهَا ، فَحَمَلَتْ مِنْهُ ، فَلِمَا تَحَقَّقَتِ الْحَمْلَ نَذَرَتْهُ أَنْ يَكُونَ ( مُحَرَّرًا ) أَيْ : خَالِصًا مُفَرَّغًا لِلْعِبَادَةِ ، وَلِخِدْمَةِ بَيْتِ الْمَقْدِسِ ، فَقَالَتْ : ( رَبِّ إِنِّي نَذَرْتُ لَكَ مَا فِي بَطْنِي مُحَرَّرًا فَتَقَبَّلْ مِنِّي إِنَّكَ أَنْتَ السَّمِيعُ الْعَلِيمُ ) أَيْ : السَّمِيعُ لِدُعَائِي ، الْعَلِيمُ بِنِيَّتِي 
.......................................
ആശയ സംഗ്രഹം :  മർയം അലൈഹസ്സലാമിന്റെ    ഉമ്മയും ഫാഖൂദയുടെ പുത്രിയുമായ ഹന്ന എന്നവരാണ് ഇമ്രാന്റെ പത്നി.മുഹമ്മദ് ബ്നു ഇസ്-ഹാഖ്‌ എന്നവർ പറഞ്ഞു : ഹന്ന ബീവി പ്രസവിക്കാത്ത സ്ത്രീയായിരുന്നു.ഒരിക്കൽ അവർ ഒരു കിളി കൊക്ക് കൊണ്ട് തന്റെ കുഞ്ഞിന് തീറ്റ കൊടുക്കുന്നത്  കാണുകയും ഒരു കുട്ടിയുണ്ടായെങ്കിൽ എന്ന് അവർ കൊതിക്കുകയും ചെയ്തു.ഒരു കുഞ്ഞിനെ ലഭിക്കാൻ വേണ്ടി അല്ലാഹുവിനോട് അവർ ദുആ ചെയ്തു.അല്ലാഹു അവരുടെ പ്രാർത്ഥനക്കു ഉത്തരം ചെയ്തു.അവരുടെ ഭർത്താവും അവരും ബന്ധപ്പെടുകയും അവർ ഗർഭിണിയാവുകയും അവർ കുട്ടിയെ അല്ലാഹുവിനെ ആരാധിക്കാനും ബൈത്തുൽ    മുഖദ്ദിസിലെ സേവനത്തിനായും മാത്രമായി    നേർച്ചയാക്കുകയും ചെയ്തു.നീ എല്ലാം കേൾക്കുന്നവനും അറിയുന്നവനുമാണ് എന്ന് അവർ ഇവിടെ ദുആയിൽ പറഞ്ഞതിന്റെ ഉദ്ദേശ്യം നീ എന്റെ പ്രാർത്ഥന കേൾക്കുന്നവനും എന്റെ നിയ്യത്തു അറിയുന്നവനുമാണ് എന്നാണു.(ജനിക്കാൻ പോകുന്ന കുട്ടിയെ  ഇങ്ങിനെ നേർച്ചയാക്കൽ അവരുടെ ശരീഅത്തിൽ അനുവദനീയമായിരുന്നു എന്ന് വിവിധ തഫ്സീറുകളിൽ കാണാം.)

http://library.islamweb.net/newlibrary/display_book.php?idfrom=250&idto=250&bk_no=49&ID=255

MODULE 35/19.2.2017

മർയം ബീവി അല്ലാഹുവിനു നോമ്പ് നേർച്ചയാക്കുന്നു :

പരിശുദ്ധ ഖുര്‍ആന്‍ അദ്ധ്യായം 019 മര്‍യം 23 – 26 :

فَأَجَاءَهَا الْمَخَاضُ إِلَى جِذْعِ النَّخْلَةِ قَالَتْ يَا لَيْتَنِي مِتُّ قَبْلَ هَذَا وَكُنتُ نَسْيًا مَّنسِيًّا
അങ്ങനെ പ്രസവവേദന അവളെ ഒരു ഈന്തപ്പന മരത്തിന്‍റെ അടുത്തേക്ക്‌ കൊണ്ട്‌ വന്നു. അവള്‍ പറഞ്ഞു: ഞാന്‍ ഇതിന്‌ മുമ്പ്‌ തന്നെ മരിക്കുകയും, പാടെ വിസ്മരിച്ച്‌ തള്ളപ്പെട്ടവളാകുകയും ചെയ്തിരുന്നെങ്കില്‍ എത്ര നന്നായിരുന്നേനേ!
فَنَادَاهَا مِن تَحْتِهَا أَلاَّ تَحْزَنِي قَدْ جَعَلَ رَبُّكِ تَحْتَكِ سَرِيًّا
ഉടനെ അവരുടെ -മർയം ബീവിയുടെ - താഴ്ഭാഗത്ത്‌ നിന്ന്‌  വിളിച്ചുപറഞ്ഞു: നീ വ്യസനിക്കേണ്ട, നിന്‍റെ താഴ്ഭാഗത്ത്‌ ഒരു അരുവി ഉണ്ടാക്കി തന്നിരിക്കുന്നു.
وَهُزِّي إِلَيْكِ بِجِذْعِ النَّخْلَةِ تُسَاقِطْ عَلَيْكِ رُطَبًا جَنِيًّا
നീ ഈന്തപ്പനമരം നിന്‍റെ അടുക്കലേക്ക്‌ പിടിച്ചുകുലുക്കിക്കൊള്ളുക. അത്‌ നിനക്ക്‌ പാകമായ ഈന്തപ്പഴം വീഴ്ത്തിത്തരുന്നതാണ്‌.
فَكُلِي وَاشْرَبِي وَقَرِّي عَيْنًا

 فَإِمَّا تَرَيِنَّ مِنَ الْبَشَرِ أَحَدًا فَقُولِي إِنِّي نَذَرْتُ لِلرَّحْمَنِ صَوْمًا فَلَنْ أُكَلِّمَ الْيَوْمَ إِنسِيًّا
അങ്ങനെ നീ തിന്നുകയും കുടിക്കുകയും കണ്ണുകുളിര്‍ത്തിരിക്കുകയും ചെയ്യുക. ഇനി നീ മനുഷ്യരില്‍ ആരെയെങ്കിലും കാണുന്ന പക്ഷം ഇപ്രകാരം പറഞ്ഞേക്കുക: പരമകാരുണികന്ന്‌ വേണ്ടി ഞാന്‍ ഒരു വ്രതം നേര്‍ന്നിരിക്കയാണ്‌ അതിനാല്‍ ഇന്നു ഞാന്‍ ഒരു മനുഷ്യനോടും സംസാരിക്കുകയില്ല തന്നെ

തഫ്സീർ ത്വബരിയിൽ നിന്ന് :
تفسير الطبري
محمد بن جرير الطبري
........................
وَقَوْلُهُ ( فَإِمَّا تَرَيِنَّ مِنَ الْبَشَرِ أَحَدًا ) يَقُولُ : فَإِنْ رَأَيْتِ مَنْ بَنِي آدَمَ أَحَدًا يُكَلِّمُكِ أَوْ يُسَائِلُكِ عَنْ شَيْءٍ أَمْرِكِ وَأَمْرِ وَلَدِكِ وَسَبَبِ وِلَادَتِكِ ( فَقُولِي إِنِّي نَذَرْتُ لِلرَّحْمَنِ صَوْمًا ) يَقُولُ : فَقُولِي : إِنِّي أَوْجَبْتُ عَلَى نَفْسِي لِلَّهِ صَمْتًا أَلَّا أُكَلِّمَ أَحَدًا مَنْ بَنِي آدَمَ الْيَوْمَ ( فَلَنْ أُكَلِّمَ الْيَوْمَ إِنْسِيًّا )
...............................
حَدَّثَنَا مُوسَى ، قَالَ : ثَنَا عَمْرٌو ، قَالَ : ثَنَا أَسْبَاطٌ ، عَنِ السُّدِّيِّ ( فَإِمَّا تَرَيِنَّ مِنَ الْبَشَرِ أَحَدًا ) يُكَلِّمُكِ ( فَقُولِي إِنِّي نَذَرْتُ لِلرَّحْمَنِ صَوْمًا فَلَنْ أُكَلِّمَ الْيَوْمَ إِنْسِيًّا ) فَكَانَ مَنْ صَامَ فِي ذَلِكَ الزَّمَانِ لَمْ يَتَكَلَّمْ حَتَّى يُمْسِيَ ، فَقِيلَ لَهَا : لَا تَزِيدِي عَلَى هَذَا 
ആശയ സംഗ്രഹം : ഏതെങ്കിലും മനുഷ്യരെ നീ കാണുകയും അവർ നിന്നോട് സംസാരിക്കുകയോ നിന്റെ കാര്യമോ നിന്റെ കൊച്ചിന്റെ കാര്യമോ നിന്റെ പ്രസവത്തിന്റെ കാരണമോ ആരെങ്കിലും നിന്നോട് ചോദിക്കുകയോ ചെയ്‌താൽ 'പരമകാരുണികന്ന്‌-അല്ലാഹുവിനു - വേണ്ടി ഞാന്‍ ഒരു വ്രതം നേര്‍ന്നിരിക്കയാണ്‌ അതിനാല്‍ ഇന്നു ഞാന്‍ ഒരു മനുഷ്യനോടും സംസാരിക്കുകയില്ല തന്നെ' എന്ന് പറഞ്ഞാൽ മതിയെന്നാണ് അല്ലാഹു മർയം അലൈഹസ്സലാമിന് നിര്ദേദേശം നൽകിയത്.ഇവിടെ നോമ്പ് നേർച്ചയാക്കി എന്നത് കൊണ്ട് ഉദ്ദേശ്യം മൗന വ്രതം ആണെന്നും യഥാര്ത്ഥ നോമ്പ് തന്നെ ആണെനന്നും അഭിപ്രായമുണ്ട്.ഇമാം സുദ്ദി പറയുന്നു : അക്കാലത്ത് നോമ്പ് നോറ്റാൽ പിന്നെ വൈകുന്നേരം വരെ മൗനം ആചരിക്കുമായിരുന്നു( ഭക്ഷണ പാനീയങ്ങൾ ഉപേക്ഷിക്കുന്നതോടൊപ്പം).അപ്പോൾ മർയം ബീവിയോട് നിർ്‌ദ്ദേശിക്കപ്പെട്ടു:'പരമകാരുണികന്ന്‌-അല്ലാഹുവിനു - വേണ്ടി ഞാന്‍ ഒരു വ്രതം നേര്‍ന്നിരിക്കയാണ്‌ അതിനാല്‍ ഇന്നു ഞാന്‍ ഒരു മനുഷ്യനോടും സംസാരിക്കുകയില്ല തന്നെ' എന്നല്ലാതെ മറ്റൊന്നും അവരോടു മറുപടി പറയേണ്ട.
http://library.islamweb.net/newlibrary/display_book.php?idfrom=3167&idto=3167&bk_no=50&ID=3187


MODULE 36/19.12.2017

അല്ലാഹുവിന്റെ തൃപ്തി ഉദ്ദേശിച്ചുള്ള നേർച്ചകൾ പ്രതിഫലാർഹം:

പരിശുദ്ധ ഖുര്‍ആന്‍ അദ്ധ്യായം 002 അല്‍ ബഖറ  270
وَمَا أَنفَقْتُم مِّن نَّفَقَةٍ أَوْ نَذَرْتُم مِّن نَّذْرٍ فَإِنَّ اللَّهَ يَعْلَمُهُ

 وَمَا لِلظَّالِمِينَ مِنْ أَنصَارٍ
നിങ്ങളെന്തൊന്ന്‌ ചെലവഴിച്ചാലും ഏതൊന്ന്‌ നേര്‍ച്ച നേര്‍ന്നാലും തീര്‍ച്ചയായും അല്ലാഹു അതറിയുന്നതാണ്‌. അക്രമകാരികള്‍ക്ക സഹായികളായി ആരും തന്നെ ഉണ്ടായിരിക്കുന്നതല്ല.

തഫ്സീർ ത്വബരിയിൽ നിന്ന് :
تفسير الطبري
محمد بن جرير الطبري
...........................
الْقَوْلُ فِي تَأْوِيلِ قَوْلِهِ : ( وَمَا أَنْفَقْتُمْ مِنْ نَفَقَةٍ أَوْ نَذَرْتُمْ مِنْ نَذْرٍ فَإِنَّ اللَّهَ يَعْلَمُهُ وَمَا لِلظَّالِمِينَ مِنْ أَنْصَارٍ 

قَالَ أَبُو جَعْفَرٍ : يَعْنِي بِذَلِكَ - جَلَّ ثَنَاؤُهُ - : وَأَيُّ نَفَقَةٍ أَنْفَقْتُمْ - يَعْنِي : أَيُّ صَدَقَةٍ تَصَدَّقْتُمْ - أَوْ أَيُّ نَذْرٍ نَذَرْتُمْ - يَعْنِي " بِالنَّذْرِ " مَا أَوْجَبَهُ الْمَرْءُ عَلَى نَفْسِهِ تَبَرُّرًا فِي طَاعَةِ اللَّهِ ، وَتَقَرُّبًا بِهِ إِلَيْهِ - مِنْ صَدَقَةٍ أَوْ عَمَلِ خَيْرٍ " فَإِنَّ اللَّهَ يَعْلَمُهُ " أَيْ إِنَّ جَمِيعَ ذَلِكَ بِعِلْمِ اللَّهِ ، لَا يَعْزُبُ عَنْهُ مِنْهُ شَيْءٌ ، وَلَا يَخْفَى عَلَيْهِ مِنْهُ قَلِيلٌ وَلَا كَثِيرٌ ، وَلَكِنَّهُ يُحْصِيهِ أَيُّهَا النَّاسُ عَلَيْكُمْ حَتَّى يُجَازِيَكُمْ جَمِيعَكُمْ عَلَى جَمِيعِ ذَلِكَ 
ആശയ സംഗ്രഹം : 'നിങ്ങളെന്തൊന്ന്‌ ചെലവഴിച്ചാലും ഏതൊന്ന്‌ നേര്‍ച്ച നേര്‍ന്നാലും' എന്ന് അല്ലാഹു പറഞ്ഞതിൽ, നേർച്ച കൊണ്ടുള്ള ഉദ്ദേശ്യം  'നിങ്ങൾ അല്ലാഹുവിന്റെ സാമീപ്യം കൊതിച്ചു കൊണ്ടും അവനെ അനുസരിക്കുന്ന വിഷയത്തിൽ നന്മയുള്ളവനായിക്കൊണ്ടും സ്വയം  നല്ല ഒരു കാര്യം ചെയ്യും എന്ന് നിർബന്ധമാക്കുക എന്നതാണ്.അങ്ങിനെയുള്ള ഒരു നേർച്ചയും  ഒരു ധർമ്മവും ഒരു നന്മയും അല്ലാഹുവിൽ നിന്ന്‌ മറഞ്ഞ്‌ പോകുകയില്ല.കുറഞ്ഞതോ കൂടിയതോ ആയ ഒന്നും അവനിൽ നിന്ന് മറഞ്ഞു പോകുകയില്ലെന്നും എല്ലാം അല്ലാഹു പരിഗണിക്കുമെന്നും എല്ലാറ്റിനും അല്ലാഹു പ്രതിഫലം നൽകുമെന്നും അല്ലാഹു ഈ ആയത്തിലൂടെ വ്യക്തമാക്കുന്നു .
فَمَنْ كَانَتْ نَفَقَتُهُ مِنْكُمْ وَصَدَقَتُهُ وَنَذْرُهُ ابْتِغَاءَ مَرْضَاةِ اللَّهِ وَتَثْبِيتًا مِنْ نَفْسِهِ ، جَازَاهُ بِالَّذِي وَعَدَهُ مِنَ التَّضْعِيفِ ، وَمَنْ كَانَتْ نَفَقَتُهُ وَصَدَقَتُهُ رِئَاءَ النَّاسِ وَنُذُورُهُ لِلشَّيْطَانِ ، جَازَاهُ بِالَّذِي أَوْعَدَهُ مِنَ العِقَابِ وَأَلِيمِ الْعَذَابِ كَالَّذِي  

 حَدَّثَنِي مُحَمَّدُ بْنُ عَمْرٍو قَالَ : حَدَّثَنَا أَبُو عَاصِمٍ ، عَنْ عِيسَى ، عَنِ ابْنِ أَبِي نَجِيحٍ ، عَنْ مُجَاهِدٍ فِي قَوْلِ اللَّهِ - عَزَّ وَجَلَّ - : " وَمَا أَنْفَقْتُمْ مِنْ نَفَقَةٍ أَوْ نَذَرْتُمْ مِنْ نَذْرٍ فَإِنَّ اللَّهَ يَعْلَمُهُ " وَيُحْصِيهِ . 

حَدَّثَنِي الْمُثَنَّى قَالَ : حَدَّثَنَا أَبُو حُذَيْفَةَ قَالَ : حَدَّثَنَا شِبْلٌ ، عَنِ 
ابْنِ أَبِي نَجِيحٍ ، عَنْ مُجَاهِدٍ مِثْلَهُ  
ആശയ സംഗ്രഹം : ഒരാൾ ചെലവഴിക്കുന്നതും ധർമ്മം ചെയ്യുന്നതും  നേർച്ച നേരുന്നതും എല്ലാം സ്വന്തം  നഫ്സിന്റെ  സ്ഥിരതയോടു കൂടിയും അല്ലാഹുവിന്റെ തൃപ്തി കൊതിച്ചു കൊണ്ടും ആണെങ്കിൽ അല്ലാഹു അവനു വാഗ്ദാനം ചെയ്ത  ഇരട്ടിച്ച പ്രതിഫലം അല്ലാഹു അവനു നൽകുന്നതാണ്.ജനങ്ങളെ കാണിക്കാൻ വേണ്ടി ചെലവഴിക്കുന്നതും ധർമ്മം ചെയ്യുന്നതും ശൈത്താന് വേണ്ടി നേർച്ച നേരുന്നതും ആണെങ്കിൽ അല്ലാഹു വാഗ്ദാനം ചെയ്ത പരിണത ഫലവും വേദനാജനകമായ ശിക്ഷയും അവനു ലഭിക്കുന്നതാണ്.
ثُمَّ أَوْعَدَ - جَلَّ ثَنَاؤُهُ - مَنْ كَانَتْ نَفَقَتُهُ رِيَاءً وَنُذُورُهُ طَاعَةً لِلشَّيْطَانِ فَقَالَ : " وَمَا لِلظَّالِمِينَ مِنْ أَنْصَارٍ " يَعْنِي : وَمَا لِمَنْ أَنْفَقَ مَالَهُ رِئَاءَ النَّاسِ وَفِي مَعْصِيَةِ اللَّهِ ، وَكَانَتْ نُذُورُهُ لِلشَّيْطَانِ وَفِي طَاعَتِهِ " مِنْ أَنْصَارٍ " وَهُمْ جَمْعُ " نَصِيرٍ" كَمَا " الْأَشْرَافُ " جَمْعُ " شَرِيفٍ " . وَيَعْنِي بِقَوْلِهِ : " مِنْ أَنْصَارٍ " مَنْ يَنْصُرُهُمْ مِنَ اللَّهِ يَوْمَ الْقِيَامَةِ ، فَيَدْفَعُ عَنْهُمْ عِقَابَهُ يَوْمَئِذٍ بِقُوَّةٍ وَشِدَّةِ بَطْشٍ ، وَلَا بِفِدْيَةٍ 

وَقَدْ دَلَّلْنَا عَلَى أَنَّ " الظَّالِمَ " هُوَ الْوَاضِعُ لِلشَّيْءِ فِي غَيْرِ مَوْضِعِهِ 

وَإِنَّمَا سَمَّى اللَّهُ الْمُنْفِقَ رِيَاءَ النَّاسِ ، وَالنَّاذِرَ فِي غَيْرِ طَاعَتِهِ ظَالِمًا ؛ لِوَضْعِهِ إِنْفَاقَ مَالِهِ فِي غَيْرِ مَوْضِعِهِ ، وَنَذْرِهُ فِي غَيْرِ مَا لَهُ وَضْعُهُ فِيهِ ، فَكَانَ ذَلِكَ ظُلْمَهُ  
..............................
ആശയ സംഗ്രഹം : ജനങ്ങളെ കാണിക്കാൻ വേണ്ടി ചെലവഴിക്കുകയും  ധർമ്മം ചെയ്യുകയും  ശൈത്താന് വഴിപ്പെട്ട് കൊണ്ട് നേർച്ച നേരുകയും ചെയ്തവന് അല്ലാഹു വാഗ്ദാനം ചെയ്യുന്നത് കാണുക :
وَمَا لِلظَّالِمِينَ مِنْ أَنْصَارٍ
'അക്രമകാരികള്‍ക്ക സഹായികളായി ആരും തന്നെ ഉണ്ടായിരിക്കുന്നതല്ല' .ഇവിടെ അക്രമികൾ /ളാലിമീങ്ങൾ എന്ന് പറഞ്ഞത് ജനങ്ങളെ കാണിക്കുന്നതിനും അല്ലാഹുവിനെ ധിക്കരിക്കുന്ന വിഷയത്തിലും ധനം ചെലവഴിച്ചവരെയും പിശാചിന് വേണ്ടിയും പിശാചിനെ വഴിപ്പെട്ട് കൊണ്ടും നേർച്ച നേരുന്നവരെയുമാണ്.അന്ത്യ ദിനത്തിൽ അല്ലാഹുവിന്റെ ശിക്ഷ തടുക്കാൻ അവർക്കു ഒരു സഹായിയും ഉണ്ടാവുകയില്ല എന്നും അല്ലാഹു വ്യക്തമാക്കുന്നു.  

       ളാലിം /അക്രമി എന്നാൽ ഒരു കാര്യം അതിന്റെ സ്ഥാനത്തല്ലാതെ പ്രയോഗിക്കുന്നവനാണ്.ഇവിടെ ലോക മാന്യത്തിനു   വേണ്ടി ചെലവഴിക്കുന്നവനെയും അല്ലാഹുവിനു വഴിപ്പെടുന്ന വിഷയത്തിൽ അല്ലാതെ നേർച്ച നേരുന്നവനെയും ളാലിം /അക്രമി എന്ന് അല്ലാഹു വിശേഷിപ്പിക്കാൻ കാരണം അവന്റെ ധനവ്യയവും നേർച്ചയും യഥാസ്ഥാനത്തു  അല്ലാത്തത് കൊണ്ടാണ്.അതിനാൽ തന്നെ ജനങ്ങളെ കാണിക്കാനുള്ള ധനവ്യയവും അല്ലാഹുവിനു വേണ്ടിയല്ലാതെയുള്ള നേർച്ചകളും അക്രമമാണ്.
...............................

http://library.islamweb.net/newlibrary/display_book.php?idfrom=802&idto=802&bk_no=50&ID=807

MODULE 37/19 .12.2017

പരിശുദ്ധ ഖുര്‍ആന്‍ അദ്ധ്യായം 076 ഇന്‍സാന്‍ 05-22:

إِنَّ الْأَبْرَارَ يَشْرَبُونَ مِن كَأْسٍ كَانَ مِزَاجُهَا كَافُورًا
തീര്‍ച്ചയായും പുണ്യവാന്‍മാര്‍ ( സ്വര്‍ഗത്തില്‍ ) ഒരു പാനപാത്രത്തില്‍ നിന്ന്‌ കുടിക്കുന്നതാണ്‌. അതിന്‍റെ ചേരുവ കര്‍പ്പൂരമായിരിക്കും.
عَيْنًا يَشْرَبُ بِهَا عِبَادُ اللَّهِ يُفَجِّرُونَهَا تَفْجِيرًا
അല്ലാഹുവിന്‍റെ ദാസന്‍മാര്‍ കുടിക്കുന്ന ഒരു ഉറവു വെള്ളമത്രെ അത്‌. അവരത്‌ പൊട്ടിച്ചൊഴുക്കിക്കൊണ്ടിരിക്കും.
يُوفُونَ بِالنَّذْرِ وَيَخَافُونَ يَوْمًا كَانَ شَرُّهُ مُسْتَطِيرًا
നേര്‍ച്ച അവര്‍ നിറവേറ്റുകയും ആപത്തു പടര്‍ന്ന്‌ പിടിക്കുന്ന ഒരു ദിവസത്തെ അവര്‍ ഭയപ്പെടുകയും ചെയ്യും.
وَيُطْعِمُونَ الطَّعَامَ عَلَى حُبِّهِ مِسْكِينًا وَيَتِيمًا وَأَسِيرًا
ആഹാരത്തോട്‌ പ്രിയമുള്ളതോടൊപ്പം തന്നെ അഗതിക്കും അനാഥയ്ക്കും തടവുകാരന്നും അവരത്‌ നല്‍കുകയും ചെയ്യും.
إِنَّمَا نُطْعِمُكُمْ لِوَجْهِ اللَّهِ لَا نُرِيدُ مِنكُمْ جَزَاء وَلَا شُكُورًا
( അവര്‍ പറയും: ) അല്ലാഹുവിന്‍റെ പ്രീതിക്കു വേണ്ടി മാത്രമാണ്‌ ഞങ്ങള്‍ നിങ്ങള്‍ക്കു ആഹാരം നല്‍കുന്നത്‌. നിങ്ങളുടെ പക്കല്‍ നിന്നു യാതൊരു പ്രതിഫലവും നന്ദിയും ഞങ്ങള്‍ ആഗ്രഹിക്കുന്നില്ല.
إِنَّا نَخَافُ مِن رَّبِّنَا يَوْمًا عَبُوسًا قَمْطَرِيرًا
മുഖം ചുളിച്ചു പോകുന്നതും, ദുസ്സഹവുമായ ഒരു ദിവസത്തെ ഞങ്ങളുടെ രക്ഷിതാവിങ്കല്‍ നിന്ന്‌ തീര്‍ച്ചയായും ഞങ്ങള്‍ ഭയപ്പെടുന്നു.
فَوَقَاهُمُ اللَّهُ شَرَّ ذَلِكَ الْيَوْمِ وَلَقَّاهُمْ نَضْرَةً وَسُرُورًا
അതിനാല്‍ ആ ദിവസത്തിന്‍റെ തിന്‍മയില്‍ നിന്ന്‌ അല്ലാഹു അവരെ കാത്തുരക്ഷിക്കുകയും, പ്രസന്നതയും സന്തോഷവും അവര്‍ക്കു അവന്‍ നല്‍കുകയും ചെയ്യുന്നതാണ്‌.
وَجَزَاهُم بِمَا صَبَرُوا جَنَّةً وَحَرِيرًا
അവര്‍ ക്ഷമിച്ചതിനാല്‍ സ്വര്‍ഗത്തോപ്പും പട്ടു വസ്ത്രങ്ങളും അവര്‍ക്കവന്‍ പ്രതിഫലമായി നല്‍കുന്നതാണ്‌.
مُتَّكِئِينَ فِيهَا عَلَى الْأَرَائِكِ

 لَا يَرَوْنَ فِيهَا شَمْسًا وَلَا زَمْهَرِيرًا
അവരവിടെ സോഫകളില്‍ ചാരിയിരിക്കുന്നവരായിരിക്കും. വെയിലോ കൊടും തണുപ്പോ അവര്‍ അവിടെ കാണുകയില്ല.
وَدَانِيَةً عَلَيْهِمْ ظِلَالُهَا وَذُلِّلَتْ قُطُوفُهَا تَذْلِيلًا
ആ സ്വര്‍ഗത്തിലെ തണലുകള്‍ അവരുടെ മേല്‍ അടുത്തു നില്‍ക്കുന്നതായിരിക്കും. അതിലെ പഴങ്ങള്‍ പറിച്ചെടുക്കാന്‍ സൌകര്യമുള്ളതാക്കപ്പെടുകയും ചെയ്തിരിക്കുന്നു.
وَيُطَافُ عَلَيْهِم بِآنِيَةٍ مِّن فِضَّةٍ وَأَكْوَابٍ كَانَتْ قَوَارِيرَا
വെള്ളിയുടെ പാത്രങ്ങളും ( മിനുസം കൊണ്ട്‌ ) സ്ഫടികം പോലെയായിതീര്‍ന്നിട്ടുള്ള കോപ്പകളുമായി അവര്‍ക്കിടയില്‍ ( പരിചാരകന്‍മാര്‍ ) ചുറ്റി നടക്കുന്നതാണ്‌.
قَوَارِيرَ مِن فِضَّةٍ قَدَّرُوهَا تَقْدِيرًا
വെള്ളിക്കോപ്പകള്‍. അവര്‍ അവയ്ക്ക്‌ ( പാത്രങ്ങള്‍ക്ക്‌ ) ഒരു തോതനുസരിച്ച്‌ അളവ്‌ നിര്‍ണയിച്ചിരിക്കും.
وَيُسْقَوْنَ فِيهَا كَأْسًا كَانَ مِزَاجُهَا زَنجَبِيلًا
ഇഞ്ചിനീരിന്‍റെ ചേരുവയുള്ള ഒരു കോപ്പ അവര്‍ക്ക്‌ അവിടെ കുടിക്കാന്‍ നല്‍കപ്പെടുന്നതാണ്‌.
عَيْنًا فِيهَا تُسَمَّى سَلْسَبِيلًا
അതായത്‌ അവിടത്തെ ( സ്വര്‍ഗത്തിലെ ) സല്‍സബീല്‍ എന്നു പേരുള്ള ഒരു ഉറവിലെ വെള്ളം.
وَيَطُوفُ عَلَيْهِمْ وِلْدَانٌ مُّخَلَّدُونَ إِذَا رَأَيْتَهُمْ حَسِبْتَهُمْ لُؤْلُؤًا مَّنثُورًا
അനശ്വര ജീവിതം നല്‍കപ്പെട്ട ചില കുട്ടികള്‍ അവര്‍ക്കിടയിലൂടെ ചുറ്റി നടന്നുകൊണ്ടുമിരിക്കും. അവരെ നീ കണ്ടാല്‍ വിതറിയ മുത്തുകളാണ്‌ അവരെന്ന്‌ നീ വിചാരിക്കും.
وَإِذَا رَأَيْتَ ثَمَّ رَأَيْتَ نَعِيمًا وَمُلْكًا كَبِيرًا
അവിടം നീ കണ്ടാല്‍ സുഖാനുഗ്രഹവും വലിയൊരു സാമ്രാജ്യവും നീ കാണുന്നതാണ്‌.
عَالِيَهُمْ ثِيَابُ سُندُسٍ خُضْرٌ وَإِسْتَبْرَقٌ

 وَحُلُّوا أَسَاوِرَ مِن فِضَّةٍ وَسَقَاهُمْ رَبُّهُمْ شَرَابًا طَهُورًا
അവരുടെ മേല്‍ പച്ച നിറമുള്ള നേര്‍ത്ത പട്ടുവസ്ത്രങ്ങളും കട്ടിയുള്ള പട്ടു വസ്ത്രവും ഉണ്ടായിരിക്കും. വെള്ളിയുടെ വളകളും അവര്‍ക്ക്‌ അണിയിക്കപ്പെടുന്നതാണ്‌. അവര്‍ക്ക്‌ അവരുടെ രക്ഷിതാവ്‌ തികച്ചും ശുദ്ധമായ പാനീയം കുടിക്കാന്‍ കൊടുക്കുന്നതുമാണ്‌.
إِنَّ هَذَا كَانَ لَكُمْ جَزَاء وَكَانَ سَعْيُكُم مَّشْكُورًا
( അവരോട്‌ പറയപ്പെടും: ) തീര്‍ച്ചയായും അത്‌ നിങ്ങള്‍ക്കുള്ള പ്രതിഫലമാകുന്നു. നിങ്ങളുടെ പരിശ്രമം നന്ദിപൂര്‍വ്വം സ്വീകരിക്കപ്പെട്ടിരിക്കയാകുന്നൂ.

തഫ്സീർ ഖുർതുബിയിൽ നിന്ന് :
تفسير القرطبي
محمد بن أحمد الأنصاري القرطبي
............................
قَوْلُهُ تَعَالَى : يُوفُونَ بِالنَّذْرِ وَيَخَافُونَ يَوْمًا كَانَ شَرُّهُ مُسْتَطِيرًا وَيُطْعِمُونَ الطَّعَامَ عَلَى حُبِّهِ مِسْكِينًا وَيَتِيمًا وَأَسِيرًا إِنَّمَا نُطْعِمُكُمْ لِوَجْهِ اللَّهِ لَا نُرِيدُ مِنْكُمْ جَزَاءً وَلَا شُكُورًا 

قَوْلُهُ تَعَالَى : يُوفُونَ بِالنَّذْرِ أَيْ لَا يُخْلِفُونَ إِذَا نَذَرُوا . وَقَالَ مَعْمَرٌ عَنْ قَتَادَةَ : بِمَا فَرَضَ اللَّهُ عَلَيْهِمْ مِنَ الصَّلَاةِ وَالزَّكَاةِ وَالصَّوْمِ وَالْحَجِّ وَالْعُمْرَةِ وَغَيْرِهِ مِنَ الْوَاجِبَاتِ . وَقَالَ مُجَاهِدٌ وَعِكْرِمَةُ : يُوفُونَ إِذَا نَذَرُوا فِي حَقِّ اللَّهِ جَلَّ ثَنَاؤُهُ . وَقَالَ الْفَرَّاءُ وَالْجُرْجَانِيُّ : وَفِي الْكَلَامِ إِضْمَارٌ ; أَيْ كَانُوا يُوفُونَ بِالنَّذْرِ فِي الدُّنْيَا . وَالْعَرَبُ قَدْ تَزِيدُ مَرَّةً ( كَانَ ) وَتَحْذِفُ أُخْرَى . وَالنَّذْرُ : حَقِيقَتُهُ مَا أَوْجَبَهُ الْمُكَلَّفُ عَلَى نَفْسِهِ مِنْ شَيْءٍ يَفْعَلُهُ . وَإِنْ شِئْتَ قُلْتَ فِي حَدِّهِ : النَّذْرُ : هُوَ إِيجَابُ الْمُكَلَّفِ عَلَى نَفْسِهِ مِنَ الطَّاعَاتِ مَا لَوْ لَمْ يُوجِبْهُ لَمْ يَلْزَمْهُ . وَقَالَ الْكَلْبِيُّ : يُوفُونَ بِالنَّذْرِ أَيْ يُتَمِّمُونَ الْعُهُودَ وَالْمَعْنَى وَاحِدٌ ; وَقَدْ قَالَ اللَّهُ تَعَالَى : ثُمَّ لْيَقْضُوا تَفَثَهُمْ وَلْيُوفُوا نُذُورَهُمْ أَيْ [ ص: 114 ] أَعْمَالَ نُسُكِهِمُ الَّتِي أَلْزَمُوهَا أَنْفُسَهُمْ بِإِحْرَامِهِمْ بِالْحَجِّ . وَهَذَا يُقَوِّي قَوْلَ قَتَادَةَ . وَأَنَّ النَّذْرَ يَنْدَرِجُ فِيهِ مَا الْتَزَمَهُ الْمَرْءُ بِإِيمَانِهِ مِنَ امْتِثَالِ أَمْرِ اللَّهِ ; قَالَهُ الْقُشَيْرِيُّ . وَرَوَى أَشْهَبُ عَنْ مَالِكٍ أَنَّهُ قَالَ : يُوفُونَ بِالنَّذْرِ هُوَ نَذْرُ الْعِتْقِ وَالصِّيَامِ وَالصَّلَاةِ . وَرَوَى عَنْهُ أَبُو بَكْرِ بْنُ عَبْدِ الْعَزِيزِ قَالَ مَالِكٌ . يُوفُونَ بِالنَّذْرِ قَالَ : النَّذْرُ : هُوَ الْيَمِينُ . 

http://library.islamweb.net/newlibrary/display_book.php?idfrom=3647&idto=3647&bk_no=48&ID=3119

പരിശുദ്ധ ഖുര്‍ആന്‍ അദ്ധ്യായം 022 ഹജ്ജ് 29 :
وَأَذِّن فِي النَّاسِ بِالْحَجِّ يَأْتُوكَ رِجَالا وَعَلَى كُلِّ ضَامِرٍ يَأْتِينَ مِن كُلِّ فَجٍّ عَمِيقٍ
( നാം അദ്ദേഹത്തോട്‌ പറഞ്ഞു: ) ജനങ്ങള്‍ക്കിടയില്‍ നീ തീര്‍ത്ഥാടനത്തെപറ്റി വിളംബരം ചെയ്യുക. നടന്നുകൊണ്ടും, വിദൂരമായ സകല മലമ്പാതകളിലൂടെയും വരുന്ന എല്ലാ വിധ മെലിഞ്ഞ ഒട്ടകങ്ങളുടെ പുറത്ത്‌ കയറിയും അവര്‍ നിന്‍റെയടുത്ത്‌ വന്നു കൊള്ളും.
لِيَشْهَدُوا مَنَافِعَ لَهُمْ وَيَذْكُرُوا اسْمَ اللَّهِ فِي أَيَّامٍ مَّعْلُومَاتٍ عَلَى مَا رَزَقَهُم مِّن بَهِيمَةِ الأَنْعَامِ فَكُلُوا مِنْهَا وَأَطْعِمُوا الْبَائِسَ الْفَقِيرَ
അവര്‍ക്ക്‌ പ്രയോജനകരമായ രംഗങ്ങളില്‍ അവര്‍ സന്നിഹിതരാകുവാനും, അല്ലാഹു അവര്‍ക്ക്‌ നല്‍കിയിട്ടുള്ള നാല്‍കാലി മൃഗങ്ങളെ നിശ്ചിത ദിവസങ്ങളില്‍ അവന്‍റെ നാമം ഉച്ചരിച്ചു കൊണ്ട്‌ ബലികഴിക്കാനും വേണ്ടിയത്രെ അത്‌. അങ്ങനെ അവയില്‍ നിന്ന്‌ നിങ്ങള്‍ തിന്നുകയും, പരവശനും ദരിദ്രനുമായിട്ടുള്ളവന്‌ ഭക്ഷിക്കാന്‍ കൊടുക്കുകയും ചെയ്യുക.
ثُمَّ لْيَقْضُوا تَفَثَهُمْ وَلْيُوفُوا نُذُورَهُمْ وَلْيَطَّوَّفُوا بِالْبَيْتِ الْعَتِيقِ
പിന്നെ അവര്‍ തങ്ങളുടെ അഴുക്ക്‌ നീക്കികളയുകയും, തങ്ങളുടെ നേര്‍ച്ചകള്‍ നിറവേറ്റുകയും, പുരാതനമായ ആ ഭവനത്തെ പ്രദക്ഷിണം വെക്കുകയും ചെയ്തുകൊള്ളട്ടെ.

http://library.islamweb.net/newlibrary/display_book.php?idfrom=3647&idto=3647&bk_no=48&ID=3119

MODULE 38/31. 12.2017

നേർച്ചകൾ കറാഹത്തോ സുന്നത്തോ ?

സുനനു തിർമുദി
كتاب النذور والأيمان
നേർച്ചകളും ശപഥങ്ങളും സംബന്ധിച്ച കിതാബ് 
بَاب فِي كَرَاهِيَةِ النَّذْرِ 
നേർച്ച കറാഹത്താണ് എന്നത് സംബന്ധിച്ച് 
 حَدَّثَنَا قُتَيْبَةُ حَدَّثَنَا عَبْدُ الْعَزِيزِ بْنُ مُحَمَّدٍ عَنْ الْعَلَاءِ بْنِ عَبْدِ الرَّحْمَنِ عَنْ أَبِيهِ عَنْ أَبِي هُرَيْرَةَ قَالَ قَالَ رَسُولُ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ لَا تَنْذِرُوا فَإِنَّ النَّذْرَ لَا يُغْنِي مِنْ الْقَدَرِ شَيْئًا وَإِنَّمَا يُسْتَخْرَجُ بِهِ مِنْ الْبَخِيلِ قَالَ وَفِي الْبَاب عَنْ ابْنِ عُمَرَ قَالَ أَبُو عِيسَى حَدِيثُ أَبِي هُرَيْرَةَ حَدِيثٌ حَسَنٌ صَحِيحٌ وَالْعَمَلُ عَلَى هَذَا عِنْدَ بَعْضِ أَهْلِ الْعِلْمِ مِنْ أَصْحَابِ النَّبِيِّ صَلَّى اللَّهُ عَلَيْهِ وَسَلَّمَ وَغَيْرِهِمْ كَرِهُوا النَّذْرَ وَقَالَ عَبْدُ اللَّهِ بْنُ الْمُبَارَكِ مَعْنَى الْكَرَاهِيَةِ فِي النَّذْرِ فِي الطَّاعَةِ وَالْمَعْصِيَةِ وَإِنْ نَذَرَ الرَّجُلُ بِالطَّاعَةِ فَوَفَّى بِهِ فَلَهُ فِيهِ أَجْرٌ وَيُكْرَهُ لَهُ النَّذْرُ
ആശയ സംഗ്രഹം : ആശയ സംഗ്രഹം : അബൂ ഹുറൈറ റദിയല്ലാഹു അന്ഹു റിപ്പോർട്ട് ചെയ്യുന്നു : റസൂലുല്ലാഹി സ്വല്ലല്ലാഹു അലൈഹി വ സല്ലം പറഞ്ഞു : നിങ്ങൾ നേർച്ച നേരരുത്. കാരണം  നേർച്ച ഖദറിൽ നിന്ന് ഒന്നും തടയുകയില്ല ; അത് ലുബ്ധനിൽ നിന്ന് സമ്പത്ത് പുറപ്പെടീക്കാൻ ഉതകുമെന്നു മാത്രം.
          (തിർമുദി തുടരുന്നു) തിരു നബിയുടെ സ്വഹാബാക്കളിലും മറ്റും പെട്ട ചില പണ്ഡിതന്മാർ നേർച്ചയെ കറാഹത്തു ആയി ഗണിച്ചിട്ടുണ്ട്.അബ്ദുല്ലാഹി ബ്നുൽ മുബാറക് പ്രസ്താവിക്കുന്നു : ഇവിടെ കറാഹത്ത് എന്നതിന്റെ ആശയം അല്ലാഹുവിനു വഴിപ്പെടുന്ന വിഷയത്തിൽ നേർച്ച നേരുകയും അത് പൂർത്തീകരിക്കുകയും ചെയ്‌താൽ ആ വഴിപ്പെടുന്നതിനു കൂലിയുണ്ട് ; എന്നാൽ നേർച്ച നേരുക എന്ന പ്രവർത്തിയാണ് കറാഹത്ത്.

 വിശദീകരണം തുഹ്ഫത്തുൽ അഹ് വദിയിൽ നിന്ന് :
تحفة الأحوذي
محمد بن عبد الرحمن بن عبد الرحيم المباركفوري

قَوْلُهُ : ( لَا تَنْذُرُوا ) بِضَمِّ الذَّالِ وَكَسْرِهَا ( فَإِنَّ النَّذْرَ لَا يُغْنِي ) أَيْ لَا يَدْفَعُ أَوْ لَا يَنْفَعُ ( مِنَ الْقَدَرِ ) بِفَتْحَتَيْنِ أَيْ مِنَ الْقَضَاءِ السَّمَاوِيِّ ( شَيْئًا ) فَإِنَّ الْمُقَدَّرَ لَا يَتَغَيَّرُ ( وَإِنَّمَا يُسْتَخْرَجُ بِهِ ) أَيْ بِسَبَبِ النَّذْرِ ( مِنَ الْبَخِيلِ ) لِأَنَّ غَيْرَ الْبَخِيلِ يُعْطِي بِاخْتِيَارِهِ بِلَا وَاسِطَةِ النَّذْرِ . قَالَ الْقَاضِي : عَادَةُ النَّاسِ تَعْلِيقُ النُّذُورِ عَلَى حُصُولِ الْمَنَافِعِ وَدَفْعِ الْمَضَارِّ فَنَهَى عَنْهُ فَإِنَّ ذَلِكَ فِعْلُ الْبُخَلَاءِ ، إِذِ السَّخِيُّ إِذَا أَرَادَ أَنْ يَتَقَرَّبَ إِلَى اللَّهِ تَعَالَى اسْتَعْجَلَ فِيهِ وَأَتَى بِهِ فِي الْحَالِ ، وَالْبَخِيلُ لَا تُطَاوِعُهُ نَفْسُهُ بِإِخْرَاجِ شَيْءٍ مِنْ يَدِهِ إِلَّا فِي مُقَابَلَةِ عِوَضٍ يُسْتَوْفَى أَوَّلًا فَيَلْتَزِمُهُ فِي مُقَابَلَةِ مَا سَيَحْصُلُ لَهُ وَيُعَلِّقُهُ عَلَى جَلْبِ نَفْعٍ ، أَوْ دَفْعِ ضُرٍّ ، وَذَلِكَ لَا يُغْنِي عَنِ الْقَدَرِ شَيْئًا ، أَيْ نَذْرٍ لَا يَسُوقُ إِلَيْهِ خَيْرًا لَمْ يُقَدَّرْ لَهُ وَلَا يَرُدَّ شَرًّا قُضِيَ عَلَيْهِ ، وَلَكِنَّ النَّذْرَ قَدْ يُوَافِقُ الْقَدَرَ فَيَخْرُجُ مِنَ الْبَخِيلِ مَا لَوْلَاهُ لَمْ يَكُنْ يُرِيدُ أَنْ يُخْرِجَهُ . وَقَالَ  الْخَطَّابِيُّ : مَعْنَى نَهْيِهِ عَنِ النَّذْرِ إِنَّمَا هُوَ التَّأَكُّدُ لِأَمْرِهِ وَتَحْذِيرِ التَّهَاوُنِ بِهِ بَعْدَ إِيجَابِهِ ، وَلَوْ كَانَ مَعْنَاهُ الزَّجْرَ عَنْهُ حَتَّى يَفْعَلَ لَكَانَ فِي ذَلِكَ إِبْطَالُ حُكْمِهِ وَإِسْقَاطُ لُزُومِ الْوَفَاءِ بِهِ ، إِذْ صَارَ مَعْصِيَةً
................................
ആശയ സംഗ്രഹം : ഖാദീ പറയുന്നു : ഉപകാരങ്ങൾ നേടുന്നതിനും ബുദ്ധിമുട്ടുകൾ തടയുന്നതിനും നേർച്ചകൾ നേരുക എന്നതാണ് ജനങ്ങളുടെ പതിവു രീതി. ഇങ്ങിനെ നേർച്ചയെ എന്തെങ്കിലും നേട്ടം ലഭിക്കുന്നതും ബുദ്ധിമുട്ടു തടയുന്നതുമായി നേർച്ചയെ ബന്ധപ്പെടുത്തുന്നതിനെയാണ് നബി വിലക്കിയത് .കാരണം ഉദാരനായ വ്യക്തി അല്ലാഹുവിലേക്ക് അടുക്കാൻ ഉദ്ദേശിച്ചാൽ അതിനു ഉതകുന്ന കാര്യം അപ്പോൾ തന്നെ ചെയ്യും .എന്നാൽ ലുബ്ധനാണെങ്കിൽ  പകരം എന്തെങ്കിലും കിട്ടാതെ തന്റെ കയ്യിലുള്ളത് പുറത്തെടുക്കാൻ പ്രയാസമായിരിക്കും .അയാൾ തന്റെ നേർച്ച തനിക്കു  നേട്ടം ലഭിക്കുന്നതും ബുദ്ധിമുട്ടു ഒഴിവാകുന്നതുമായി ബന്ധപ്പെടുത്തുന്നു. അപ്പോൾ ഇത്തരത്തിലുള്ള വ്യക്തിയുടെ നേർച്ച കാരണം അയാൾക്ക് കണക്കാക്കപ്പെടാത്ത ഒരു നന്മ ലഭിക്കുകയോ അയാൾക്ക് വിധിക്കപ്പെട്ട ഒരു തിന്മ തടയപ്പെടുകയോ ഇല്ല എന്ന് സാരം.എന്നാൽ ചിലപ്പോൾ ഖദറുമായി യോജിച്ചു വരികയും അങ്ങിനെ നേർച്ച മുഖേനയല്ലാതെ ലുബ്ധനിൽ നിന്ന് പുറത്ത് വരാൻ സാധ്യത ഇല്ലാതിരുന്ന സമ്പത്ത് പുറത്തു വരികയും ചെയ്യും എന്നാണു ഹദീസിന്റെ ആശയം.
     നേർച്ച വിലക്കിയതിന്റെ ഉദ്ദേശ്യം നേർച്ച ചെയ്‌താൽ അത് നടപ്പിലാക്കി എന്ന് ഉറപ്പു വരുത്തണമെന്നിരിക്കെ നേർച്ച പൂര്തത്തീകരിക്കുന്ന വിഷയത്തിൽ ഉണ്ടായേക്കാവുന്ന അലംഭാവവും അശ്രദ്ധയും സൂക്ഷിക്കണമെന്ന സംബന്ധിച്ച മുന്നറിയിപ്പാണിത്;അതല്ലാതെ നേർച്ചയിൽ നിന്ന് പൂർണ്ണമായി വിട്ടു നിൽക്കണം എന്നും അത് പാപമാണ് എന്നതും  ആണ് ഹദീസിന്റെ താല്പര്യമെങ്കിൽ നേർച്ച പൂർത്തീകരിക്കൽ വേണ്ടി വരുമായിരുന്നില്ല..............................

MODULE 39/31. 12.2017
قَالَ الطِّيبِيُّ : تَحْرِيرُهُ أَنَّهُ عَلَّلَ النَّهْيَ بِقَوْلِهِ : فَإِنَّ النَّذْرَ لَا يُغْنِي مِنَ الْقَدَرِ ، وَنَبَّهَ بِهِ عَلَى أَنَّ النَّذْرَ الْمَنْهِيَّ عَنْهُ هُوَ النَّذْرُ الْمُقَيَّدُ ، الَّذِي يُعْتَقَدُ أَنَّهُ يُغْنِي عَنِ الْقَدَرِ بِنَفْسِهِ ، كَمَا زَعَمُوا ، وَكَمْ نَرَى فِي عَهْدِنَا جَمَاعَةً يَعْتَقِدُونَ ذَلِكَ لِمَا شَاهَدُوا مِنْ غَالِبِ الْأَحْوَالِ حُصُولَ الْمَطَالِبِ بِالنَّذْرِ . وَأَمَّا إِذَا نَذَرَ ، وَاعْتَقَدَ أَنَّ اللَّهَ تَعَالَى هُوَ الَّذِي يُسَهِّلُ الْأُمُورَ وَهُوَ الضَّارُّ وَالنَّافِعُ ، وَالنُّذُورُ كَالذَّرَائِعِ وَالْوَسَائِلِ فَيَكُونُ الْوَفَاءُ بِالنَّذْرِ طَاعَةً وَلَا يَكُونُ مَنْهِيًّا عَنْهُ ، كَيْفَ وَقَدْ مَدَحَ اللَّهُ تَعَالَى جَلَّ شَأْنُهُ الْخِيرَةَ مِنْ عِبَادِهِ بِقَوْلِهِ : يُوفُونَ بِالنَّذْرِ وَ إِنِّي نَذَرْتُ لَكَ مَا فِي بَطْنِي مُحَرَّرًا 
...............................
ആശയ സംഗ്രഹം : ത്വീബി  പറയുന്നു : നേർച്ച ഖദറിൽ നിന്ന് ഒന്നിനെയും തടയുകയില്ല എന്ന് പറഞ്ഞതിലൂടെ നബി നേർച്ചയെ നിരുത്സാഹപ്പെടുത്തിയിരിക്കുകയാണ്. ഇവിടെ വിലക്കപ്പെട്ട നേർച്ച എന്നത് നിബന്ധന വച്ച് ചെയ്യുന്ന നേർച്ചയാണ്; കൂടാതെ  ഖദറിനെ നേർച്ച സ്വയം തടയുമെന്ന വിശ്വാസവും . എത്രയോ ആളുകൾ ഇക്കാലത്തു ഇങ്ങിനെ ചെയ്യുന്നുണ്ട്. എന്നാൽ കാര്യങ്ങൾ  എളുപ്പമാക്കുന്നതു അല്ലാഹുവാണെന്നും  ഉപകാരം ചെയ്യുന്നവനും ഉപദ്രവം ചെയ്യുന്നവനും അല്ലാഹുവാണെന്നും നേർച്ചകൾ വസീലകൾ മാത്രമാണെന്നുമുള്ള വിശ്വാസത്തോടെ നേർച്ചയാക്കിയാൽ അത് പൂർത്തീകരിക്കേണ്ടതാണ്.ഇത്തരത്തിൽ അല്ലാഹുവിനു വഴിപ്പെടുന്ന വിധത്തിലുള്ള നേർച്ചകൾ  നിരോധിക്കപ്പെട്ട നേർച്ചയുടെ ഗണത്തിൽ പെടുകയില്ല. അതെങ്ങിനെ നിരോധിക്കപ്പെട്ട നേർച്ചയാകും? കാരണം അല്ലാഹു തന്റെ തെരഞ്ഞെടുത്ത ദാസന്മാരെ കുറിച്ച് പറഞ്ഞപ്പോൾ ' അവർ നേർച്ചകൾ പൂർത്തീകരിക്കുന്നവരുമാണ്' എന്ന് പറഞ്ഞല്ലോ.കൂടാതെ ഹന്നത്ത് ബീവി താൻ ഗർഭം ധരിച്ച കുട്ടിയെ അല്ലാഹുവിനു വേണ്ടി പള്ളിയിലേക്ക് നേർച്ചയാക്കിയതും ഖുർആനിൽ ഉണ്ടല്ലോ.
.......................
 وَقَدْ ذَهَبَ أَكْثَرُ الشَّافِعِيَّةِ وَنُقِلَ عَنْ نَصِّ الشَّافِعِيِّ أَنَّ النَّذْرَ مَكْرُوهٌ ، وَكَذَا عَنِ الْمَالِكِيَّةِ ، وَجَزَمَ الْحَنَابِلَةُ بِالْكَرَاهَةِ . وَقَالَ النَّوَوِيُّ : إِنَّهُ مُسْتَحَبٌّ ، صَرَّحَ بِذَلِكَ فِي شَرْحِ الْمُهَذَّبِ . وَرَوَى ذَلِكَ عَنِ الْقَاضِي  حُسَيْنٍ وَالْمُتَوَلِّي وَالْغَزَالِيِّ وَجَزَمَ الْقُرْطُبِيُّ فِي الْمُفْهِمِ بِحَمْلِ مَا وَرَدَ فِي الْأَحَادِيثِ مِنَ النَّهْيِ عَلَى نَذْرِ الْمُجَازَاةِ فَقَالَ : هَذَا النَّهْيُ مَحَلُّهُ أَنْ يَقُولَ مَثَلًا إِنْ شَفَى اللَّهُ مَرِيضِي فَعَلَيَّ صَدَقَةٌ وَوَجْهُ الْكَرَاهَةِ أَنَّهُ لَمَّا وَقَفَ فِعْلَ الْقُرْبَةِ الْمَذْكُورَةِ عَلَى حُصُولِ الْغَرَضِ الْمَذْكُورِ ظَهَرَ أَنَّهُ لَمْ يَتَمَحَّضْ لَهُ نِيَّةُ التَّقَرُّبِ إِلَى اللَّهِ بِمَا صَدَرَ مِنْهُ ، بَلْ سَلَكَ فِيهَا مَسْلَكَ الْمُعَارَضَةِ ، وَيُوَضِّحُهُ أَنَّهُ لَوْ لَمْ يَشْفِ مَرِيضَهُ لَمْ يَتَصَدَّقْ بِمَا عَلَّقَهُ عَلَى شِفَائِهِ ، وَهَذِهِ حَالَةُ الْبَخِيلِ ، فَإِنَّهُ لَا يُخْرِجُ مِنْ مَالِهِ شَيْئًا إِلَّا بِعِوَضٍ عَاجِلٍ يَزِيدُ عَلَى مَا أَخْرَجَ غَالِبًا وَهَذَا الْمَعْنَى هُوَ الْمُشَارُ إِلَيْهِ بِقَوْلِهِ : " وَإِنَّمَا يُسْتَخْرَجُ بِهِ مِنَ الْبَخِيلِ " قَالَ : وَقَدْ يَنْضَمُّ إِلَى هَذَا اعْتِقَادُ جَاهِلٍ يَظُنُّ أَنَّ النَّذْرَ يُوجِبُ حُصُولَ ذَلِكَ الْغَرَضِ ، أَوْ أَنَّ اللَّهَ تَعَالَى يَفْعَلُ مَعَهُ ذَلِكَ الْغَرَضَ لِأَجْلِ ذَلِكَ النَّذْرِ ، وَإِلَيْهِمَا الْإِشَارَةُ فِي الْحَدِيثِ بِقَوْلِهِ : فَإِنَّهُ لَا يَرُدُّ شَيْئًا ، وَالْحَالَةُ الْأُولَى تُقَارِبُ الْكُفْرَ : وَالثَّانِيَةُ خَطَأٌ صَرِيحٌ
............................
ആശയ സംഗ്രഹം : നേർച്ച കറാഹത്താണ് എന്നതാണ് ശാഫിഈ മദ്ഹബുകാരിൽ ഭൂരിപക്ഷത്തിന്റെയും നിലപാട്. ഇമാം ശാഫിഈ റഹിമഹുല്ലാഹിയിൽ നിന്ന് നേർച്ച കറാഹത്താണ് എന്ന അഭിപ്രായം ഉദ്ധരിക്കപ്പെട്ടിട്ടുണ്ട്.നേർച്ച കറാഹത്താണെന്നു ഹമ്പലികൾ ഉറപ്പിച്ചു പറയുന്നു.ഇമാം നവവി റഹിമഹുല്ലാഹ് നേർച്ച സുന്നത്താണെന്ന് ശറഹുൽ മുഹദ്ദബിൽ വ്യക്ത്യമാക്കുന്നു.നേർച്ച സുന്നത്താണെന്ന അഭിപ്രായം ഖാദീ ഹുസ്സൈൻ , ഗസ്സാലി, മുതവല്ലി (റഹ്മതുല്ലാഹി അലൈഹിം )എന്നിവരിൽ നിന്ന് ഇമാം നവവി റഹിമഹുല്ലാഹ് റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
         മുജാസാത്തിന്റെ നേർച്ചയാണ് ഈ ഹദീസിലൂടെ വിലക്കപ്പെട്ട നേർച്ച എന്ന് ഇമാം ഖുർതുബി റഹിമഹുല്ലാഹ് ഉറപ്പിച്ചു പറയുന്നു.അതായത് ഉദാഹരണമായി ഒരാൾ ' എന്റെ രോഗിയുടെ രോഗം അല്ലാഹു ശിഫയാക്കിയാൽ ഞാൻ ധർമ്മം ചെയ്യും' എന്ന് നേർച്ചയാക്കുന്നതു പോലെയുള്ള നേർച്ചയാണ് നിരോധനത്തിന്റെ പരിധിയിൽ വരുന്നത്. ഇവിടെ കറാഹത്ത് വരുന്ന വഴി ഇപ്രകാരമാണ് : അയാൾ സദഖ എന്ന അല്ലാഹുവിലേക്ക് അടുക്കുന്ന പ്രവർത്തിയെ മേൽപ്പറയപ്പെട്ട ലക്‌ഷ്യം നേടുന്നതുമായി - രോഗശനവുമായി-ബന്ധപ്പെടുത്തി.അവനിൽ നിന്ന് അല്ലാഹുവിലേക്കു അടുക്കുക എന്ന നിയ്യത്തു അല്ല ഉണ്ടാവുന്നത്;മറിച്ചു വിരുദ്ധമായ ഒരു രീതിയാണ്.ഇവിടെ രോഗം ശിഫയായില്ലെങ്കിൽ അയാൾ ധർമ്മം ചെയ്യില്ല എന്ന ഒരു ആശയമുണ്ട്.ഇത് ലുബ്ധൻറെ നിലപാടാണ്.വിഡ്‌ഢി വിചാരിക്കുന്നത് നേർച്ച ലക്‌ഷ്യം സാധിക്കുന്നത് നിർബന്ധമാക്കുന്നു എന്നോ അല്ലെങ്കിൽ അല്ലാഹു ആ നേർച്ചയോടൊപ്പം പ്രവർത്തിക്കുകയും അവന്റെ  ലക്‌ഷ്യം  സാധിച്ചു കൊടുക്കുകയും ചെയ്യുന്നു എന്നോ കരുതുന്നു.ഇതിൽ ആദ്യത്തെ നിലപാട് കുഫ്രിയ്യത്തിനോട് അടുത്തതും രണ്ടാമത്തെ നിലപാട് വ്യക്തമായ തെറ്റുമാണ്.
.............................. 
(ഈ ചർച്ച അവസാനിപ്പിക്കുന്നു)
TO JOIN OUR WHATS APP GROUP PLS, CONTACT 8848787706 
ABBAS PARAMBADAN
ASSALAMU ALAIKUM.