Wednesday, 27 December 2017

(ഭാഗം - രണ്ട്)മഖ്ബറകളിലെ അനാചാരങ്ങൾ

(ഭാഗം - രണ്ട്)മഖ്ബറകളിലെ അനാചാരങ്ങൾ 
A. ഖബറുകൾ ആഘോഷ സ്ഥാനങ്ങൾ ആക്കുകയോ വീടുകൾ ഖബറുകൾ ആക്കുകയോ ചെയ്യുന്നതും മൂന്നു മസ്ജിദുകളിലേക്കല്ലാതെ യാത്രക്കു ഒരുങ്ങി പുറപ്പെടാൻ പാടില്ല എന്ന നബിവചനത്തിന്റെ വിശദീകരണവും ഇത് സംബന്ധിച്ച വ്യത്യസ്തങ്ങളായ പണ്ഡിതാഭിപ്രായങ്ങളുമാണ് ഈ ഭാഗത്ത് ചർച്ച ചെയ്യുന്നത് .

MODULE 21/28.07.2017

ഇമാം സുയൂതി റഹിമഹുല്ലാഹിയുടെ
(മരണം  ഹിജ്‌റ  911)
അൽ അംറു ബിൽ ഇത്തിബാഉ വന്നഹ്‌യു  അനിൽ ഇബ്തിദാഉ തുടരുന്നു :
النهي عن الصلاة في القبور واتخاذها عيداً
ഖബറുകളിന്മേൽ നിസ്‌ക്കരിക്കുന്നതിന്റെയും ഖബറുകൾ ആഘോഷ സ്ഥാനങ്ങൾ ആക്കുന്നതിന്റെയും നിരോധനം സംബന്ധിച്ച് പറയുന്ന ബാബ്
.........................
ومن هذه الأمكنة ما له خصيصة لكن لا تقتضي اتخاذها عيداً، ولا الصلاة عندها، ونحوها من العبادات كالدعاء عندها. فمن هذه الأمكنة قبور الأنبياء والصالحين. وقد جاء عن رسول الله (أنه قال: " لا تجعلوا بيوتكم قبوراً ولا تجعلوا قبري عيداً وصلوا عليّ، فإن صلاتكم تبلغني حيث كنتم ".
وعن علي بن الحسين بن علي بن أبي طالب رضي الله أنه رأى رجلاً يجيء إلى فرجة كانت عند قبر النبي (فيدخل
فيها ويدعو، فقال: ألا أحدثك حديثاً، عن أبي، عن جدي، عن رسول الله (أنه قال: " لا تتخذوا قبري عيداً ولا بيوتكم قبوراً وصلوا عليّ؛ فإن صلاتكم عليّ تبلغني حيث كنتم " أخرجه الحافظ أبو عبد الله محمد بن عبد الواحد المقري فيما اختاره من الأحاديث الجياد الزائدة على الصحيحين، وشرطه فيه أحسن من شرط الحاكم في صحيحه، وروى سعيد في سننه عن أبي سعيد مولى المهدي قال: قال رسول الله) : " لا تتخذوا بيتي عيداً، ولا بيوتكم قبوراً، وصلوا عليّ حيثما كنتم، فإن صلاتكم تبلغني ".
وروي أيضاً عن سهل بن أبي سهيل، قال: رآني الحسين بن الحسين بن علي بن أبي طالب رضي الله عنه عند القبر، فناداني وهو في مبيت فاطمة يتعشى، فقال: هلمَّ إلى العشاء
.................................

ആശയ സംഗ്രഹം : പ്രത്യേകതകൾ ഉള്ള ചില സ്ഥലങ്ങൾ ഉണ്ട്; എന്നാൽ അത് അവയെ ഉത്സവ സ്ഥാനങ്ങൾ ആക്കുന്നതിനു ന്യായമല്ല.അത്തരം സ്ഥാനങ്ങളിൽ നിസ്‌ക്കരിക്കലോ അത് പോലുള്ള ആരാധനകൾ അർപ്പിക്കലോ പ്രാർത്ഥന നടത്തലോ പാടില്ല.ഇങ്ങിനെയുള്ള സ്ഥാനങ്ങളാണ് /സ്ഥലങ്ങളാണ് നബിമാരുടെയും സജ്ജനങ്ങളുടെയും ഖബറുകൾ.അല്ലാഹുവിന്റെ റസൂൽ സ്വല്ലല്ലാഹു അലൈഹി വ സല്ലം പറയുന്നു : ' നിങ്ങൾ നിങ്ങളുടെ വീടുകളെ ഖബറുകളാകരുതു.എന്റെ ഖബർ നിങ്ങൾ ഉത്സവ സ്ഥാനമാക്കരുത്.നിങ്ങൾ എനിക്ക് വേണ്ടി പ്രാർത്ഥിക്കുക/എന്റെ മേൽ സ്വലാത്ത് ചൊല്ലുക;കാരണം നിങ്ങൾ എവിടെയായിരുന്നാലും നിങ്ങളുടെ പ്രാർത്ഥന /നിങ്ങൾ എന്റെ മേൽ ചൊല്ലുന്ന സ്വലാത്ത് എനിക്ക് എത്തും .

തുടർന്ന് പരാമർശിൽക്കുന്ന ഹദീസ് ഇമാം ഹൈസമി റഹിമഹുല്ലാഹിയുടെ(മരണം  ഹിജ്‌റ  807) മജ്മഉ സ്സവാഇദിൽ വന്ന പ്രകാരം ചുവടെ ചേർക്കുന്നു :

مجمع الزاوئد ومنبع الفوائد
نور الدين علي بن أبي بكر الهيثمي

- وَعَنْ عَلِيِّ بْنِ الْحُسَيْنِ أَنَّهُ رَأَى رَجُلًا يَجِيءُ إِلَى فُرْجَةٍ كَانَتْ عِنْدَ قَبْرِ الرَّسُولِ - صَلَّى اللَّهُ عَلَيْهِ وَسَلَّمَ - فَيَدْخُلُ فِيهَا فَيَدْعُو فَنَهَاهُ فَقَالَ : أَلَا أُحَدِّثُكُمْ حَدِيثًا سَمِعْتُهُ مِنْ أَبِي عَنْ جَدِّي عَنْ رَسُولِ اللَّهِ - صَلَّى اللَّهُ عَلَيْهِ وَسَلَّمَ - قَالَ : " لَا تَتَّخِذُوا قَبْرِي عِيدًا ، وَلَا بُيُوتَكُمْ قُبُورًا ، فَإِنَّ تَسْلِيمَكُمْ يَبْلُغُنِي أَيْنَمَا كُنْتُ "  

رَوَاهُ أَبُو يَعْلَى ، وَفِيهِ حَفْصُ بْنُ إِبْرَاهِيمَ الْجَعْفَرِيُّ ، ذَكَرَهُ ابْنُ أَبِي حَاتِمٍ ، وَلَمْ يَذْكُرْ فِيهِ جَرْحًا ، وَبَقِيَّةُ رِجَالِهِ ثِقَاتٌ  
ആശയ സംഗ്രഹം : തിരു നബിയുടെ പൗത്രൻ ഹുസൈൻ റദിയല്ലാഹു അന്ഹുവിന്റെ പുത്രൻ അലി റദിയല്ലാഹു അന്ഹു ,നബി സ്വല്ലല്ലാഹു അലൈഹി വ സല്ലമയുടെ ഖബറിനടുത്തുള്ള ഒരു ഫുർജത്തിലേക്കു ഒരാൾ വരുന്നത് ശ്രദ്ധിച്ചു .അദ്ദേഹം അവിടെ പ്രവേശിച്ചു ദുആ ചെയ്യുകയായിരുന്നു.അപ്പോൾ അലി റദിയല്ലാഹു അന്ഹു അവർകൾ അത് തടഞ്ഞു കൊണ്ട് ആ വ്യക്തിയോട് ഇങ്ങിനെ പറഞ്ഞു : ഞാൻ എന്റെ ഉപ്പയിൽ നിന്നും അദ്ദേഹം അദ്ദേഹത്തിന്റെ വലിയുപ്പ റസൂലുല്ലാഹി സ്വല്ലല്ലാഹു അലൈഹി വ സല്ലമയിൽ നിന്നും കേട്ട ഒരു ഹദീസ് ഞാൻ താങ്കൾക്കു പറഞ്ഞു തരട്ടെയോ?റസൂലുല്ലാഹി സ്വല്ലല്ലാഹു അലൈഹി വ സല്ലമ പറഞ്ഞു : ' നിങ്ങൾ എന്റെ ഖബറിനെ ഉത്സവ സ്ഥലമാക്കരുത്;നിങ്ങൾ നിങ്ങളുടെ വീടുകളെ ഖബറുകൾ ആക്കുകയും അരുത്.കാരണം നിശ്ചയം നിങ്ങൾ എവിടെയായിരുന്നാലും നിങ്ങളുടെ സലാം എനിക്ക് എത്തും.
http://library.islamweb.net/NewLibrary/display_book.php?bk_no=87&ID=1138&idfrom=5849&idto=5850&bookid=87&startno=1
...................
http://shamela.ws/browse.php/book-248/page-48#page-48
__________________

MODULE 22/ 28.07.2017

ഔനുൽ മഅബൂദിൽ നിന്ന്:
عون المعبود
محمد شمس الحق العظيم آبادي
മരണം   :ഹിജ്‌റ 1329 )
حَدَّثَنَا أَحْمَدُ بْنُ صَالِحٍ قَرَأْتُ عَلَى عَبْدِ اللَّهِ بْنِ نَافِعٍ أَخْبَرَنِي ابْنُ أَبِي ذِئْبٍ عَنْ سَعِيدٍ الْمَقْبُرِيِّ عَنْ أَبِي هُرَيْرَةَ قَالَ قَالَ رَسُولُ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ لَا تَجْعَلُوا بُيُوتَكُمْ قُبُورًا وَلَا تَجْعَلُوا قَبْرِي عِيدًا وَصَلُّوا عَلَيَّ فَإِنَّ صَلَاتَكُمْ تَبْلُغُنِي حَيْثُ كُنْتُمْ
ആശയ സംഗ്രഹം : അബൂ ഹുറൈറ റദിയല്ലാഹു അന്ഹു റിപ്പോർട്ട് ചെയ്യുന്നു :
അല്ലാഹുവിന്റെ റസൂൽ സ്വല്ലല്ലാഹു അലൈഹി വ സല്ലം പറയുന്നു : ' നിങ്ങൾ നിങ്ങളുടെ വീടുകളെ ഖബറുകളാകരുതു.എന്റെ ഖബറുകൾ നിങ്ങൾ ഉത്സവ സ്ഥാനമാക്കരുത്.നിങ്ങൾ എനിക്ക് വേണ്ടി പ്രാർത്ഥിക്കുക/എന്റെ മേൽ സ്വലാത്ത് ചൊല്ലുക;കാരണം നിങ്ങൾ എവിടെയായിരുന്നാലും നിങ്ങളുടെ പ്രാർത്ഥന /നിങ്ങൾ എന്റെ മേൽ ചൊല്ലുന്ന സ്വലാത്ത് എനിക്ക് എത്തും .
 ( لَا تَجْعَلُوا بُيُوتَكُمْ قُبُورًا ) : 
أَيْ لَا تَتْرُكُوا الصَّلَوَاتِ وَالْعِبَادَةَ فَتَكُونُوا فِيهَا كَأَنَّكُمْ أَمْوَاتٌ . شَبَّهَ الْمَكَانَ الْخَالِيَ عَنِ الْعِبَادَةِ بِالْقُبُورِ ، وَالْغَافِلَ عَنْهَا بِالْمَيِّتِ ، ثُمَّ أَطْلَقَ الْقَبْرَ عَلَى الْمَقْبَرَةِ . وَقِيلَ الْمُرَادُ لَا تَدْفِنُوا فِي الْبُيُوتِ ، وَإِنَّمَا دُفِنَ الْمُصْطَفَى فِي بَيْتِ عَائِشَةَ مَخَافَةَ اتِّخَاذِ قَبْرِهِ مَسْجِدًا ، ذَكَرَهُ الْقَاضِي ، قَالَهُ الْمُنَاوِيُّ فِي فَتْحِ الْقَدِيرِ (?فيض القدير)، وَقَالَ الْخَفَاجِيُّ : وَلَا يَرِدُ عَلَيْهِ أَنَّهُ - صَلَّى اللَّهُ عَلَيْهِ وَسَلَّمَ - دُفِنَ فِي بَيْتِهِ لِأَنَّهُ اتُّبِعَ فِيهِ سُنَّةُ الْأَنْبِيَاءِ عَلَيْهِمُ السَّلَامُ كَمَا وَرَدَ : مَا قُبِضَ نَبِيٌّ إِلَّا دُفِنَ حَيْثُ يُقْبَضُ . فَهُوَ مَخْصُوصٌ بِهِمُ انْتَهَى 

ആശയ സംഗ്രഹം : 'നിങ്ങൾ നിങ്ങളുടെ വീടുകളെ ഖബറുകളാക്കരുത് ' എന്ന് തിരു നബി പറഞ്ഞതിന്റെ ഉദ്ദേശ്യം വീടുകളിൽ വച്ച് നിസ്‌കാരവും മറ്റു ഇബാദത്തുകളും പാടെ ഒഴിവാക്കരുത് എന്ന അർത്ഥത്തിലാണ്.വീടുകളിൽ മറമാടരുത് എന്നാണു ഹദീസിന്റെ ആശയമെന്നും അഭിപ്രായമുണ്ട്.
നബി സ്വല്ലല്ലാഹു അലൈഹി വ സല്ലമയെ ആഇശ റദിയല്ലാഹു അന്ഹായുടെ വീട്ടിൽ ഖബറടക്കിയത് തിരുനബിയുടെ ഖബറിടം ഭാവിയിൽ മസ്ജിദ് /സുജൂദ് ചെയ്യുന്ന ഇടം ആക്കി മാറ്റിയാലോ എന്ന ഭയം മൂലമാണെന്ന് ഖാദീ റഹിമഹുല്ലാഹ് അഭിപ്രായപ്പെട്ടതായി ഇമാം മുനാവി റഹിമഹുല്ലാഹ് (മരണം  ഹിജ്‌റ  1031) പ്രസ്താവിക്കുന്നു.നബിമാർ എവിടെയാണോ വഫാതാകുന്നത് അവിടെയാണ് മറമാടപ്പെടുന്നതും അപ്രകാരമാണ് തിരുനബിയുടെ കാര്യത്തിലും സംഭവിച്ചതെന്നും ഇമാം ഖഫാജി പറയുന്നു.

( وَلَا تَجْعَلُوا قَبْرِي عِيدًا ) :
 قَالَ الْإِمَامُ ابْنُ تَيْمِيَةَ رَحِمَهُ اللَّهُ مَعْنَى الْحَدِيثِ لَا تُعَطِّلُوا الْبُيُوتَ مِنَ الصَّلَاةِ فِيهَا وَالدُّعَاءِ وَالْقِرَاءَةِ فَتَكُونُ بِمَنْزِلَةِ الْقُبُورِ ، فَأَمَرَ بِتَحَرِّي الْعِبَادَةِ بِالْبُيُوتِ وَنَهَى عَنْ تَحَرِّيهَا عِنْدَ الْقُبُورِ ، عَكْسَ مَا يَفْعَلُهُ الْمُشْرِكُونَ مِنْ النَّصَارَى وَمَنْ تَشَبَّهَ بِهِمْ مِنْ هَذِهِ الْأُمَّةِ . وَالْعِيدُ اسْمُ مَا يَعُودُ مِنَ الِاجْتِمَاعِ الْعَامِّ عَلَى وَجْهٍ مُعْتَادٍ عَائِدًا مَا يَعُودُ السَّنَةَ أَوْ يَعُودُ الْأُسْبُوعَ أَوِ الشَّهْرَ وَنَحْوَ ذَلِكَ 

وَقَالَ ابْنُ الْقَيِّمِ : الْعِيدُ مَا يُعْتَادُ مَجِيئُهُ وَقَصْدُهُ مِنْ زَمَانٍ وَمَكَانٍ مَأْخُوذٌ مِنَ الْمُعَاوَدَةِ وَالِاعْتِيَادِ ، فَإِذَا كَانَ اسْمًا لِلْمَكَانِ فَهُوَ الْمَكَانُ الَّذِي يُقْصَدُ فِيهِ الِاجْتِمَاعُ الِانْتِيَابُ بِالْعِبَادَةِ وَبِغَيْرِهَا كَمَا أَنَّ الْمَسْجِدَ الْحَرَامَ وَمِنًى وَمُزْدَلِفَةَ وَعَرَفَةَ وَالْمَشَاعِرَ جَعَلَهَا اللَّهُ تَعَالَى عِيدًا لِلْحُنَفَاءِ وَمَثَابَةً لِلنَّاسِ ، كَمَا جَعَلَ أَيَّامَ الْعِيدِ مِنْهَا عِيدًا 

وَكَانَ لِلْمُشْرِكِينَ أَعْيَادٌ زَمَانِيَّةٌ وَمَكَانِيَّةٌ فَلَمَّا جَاءَ اللَّهُ بِالْإِسْلَامِ أَبْطَلَهَا وَعَوَّضَ الْحُنَفَاءَ مِنْهَا عِيدَ الْفِطْرِ وَعِيدَ النَّحْرِ ، كَمَا عَوَّضَهُمْ عَنْ أَعْيَادِ الْمُشْرِكِينَ الْمَكَانِيَّةِ بِكَعْبَةٍ وَمِنًى وَمُزْدَلِفَةَ وَسَائِرِ الْمَشَاعِرِ انْتَهَى  

ആശയ സംഗ്രഹം : ഇമാം ഇബ്നു തൈമിയ്യ റഹിമഹുല്ലാഹ് പ്രസ്താവിക്കുന്നു : വീടുകളിൽ നിസ്‌കാരവും ദുആയും ഖുർആൻ പാരായണവും അവഗണിച്ചു കൊണ്ട് വീടുകളെ ഖബറുകൾക്കു സദൃശമാക്കരുതെന്നാണ് ഹദീസിന്റെ ആശയം.അപ്പോൾ വീടുകളിൽ വച്ച് ആരാധനകൾ  നടത്തണമെന്നും  ഖബറുകൾക്കു സമീപം ആരാധനകൾ പാടില്ലെന്നും തിരു നബി ഹദീസിലൂടെ കൽപ്പിച്ചു.ഇത് നസാറാക്കളിൽ നിന്നും ഈ ഉമ്മത്തിൽ അവരോടു സദൃശമായവരിൽ നിന്നും സംഭവിക്കുന്നതിനു വിരുദ്ധമായ നിലപാടാണ്.ആഴ്ചയിലോ മാസത്തിലോ വർഷത്തിലോ മറ്റോ ആവർത്തിച്ചു വരുന്നത് എന്നതാണ് ഈദിന്റെ അർത്ഥം.
        ഇമാം ഇബ്നു ഖയ്യിം റഹിമഹുല്ലാഹ് പ്രസ്താവിക്കുന്നു : ഈദ് എന്നത് കൊണ്ട് സ്ഥലവും കാലവും ഉദ്ദേശ്യമാവാം.സ്ഥലമാവുമ്പോൾ ഇബാദത്തിന് വേണ്ടി ഒരുമിച്ചു കൂടുന്ന സ്ഥലം എന്ന അർത്ഥത്തിലാണ് ഈദ് എന്ന പദം ഉപയോഗിക്കിക്കുന്നതു.മസ്ജിദുൽ ഹറാം,മിനാ,മുസ്ദലിഫ,അറഫ, മശ്അറുകൾ എന്നിവയെല്ലാം മുസ്ലിംകൾക്ക് അല്ലാഹു ഈദ് ആയി നിശ്ചയിച്ചിരിക്കുന്നു. സ്ഥല - കാലങ്ങളുമായി ബന്ധപ്പെട്ടു ബഹുദൈവ വിശ്വാസികൾക്ക് ഉണ്ടായിരുന്ന ഈദുകളെ അല്ലാഹു ബാഥ്വിലാക്കുകയും ഇസ്‌ലാമിൽ ഈദുൽ ഫിത്ർ , ഈദുൽ അദ്ഹാ എന്നിവ  കാലവുമായി ബന്ധപ്പെട്ട ഈദുകളായും കഅബ , മിന, മുസ്ദലിഫ,മശ്അറുകൾ മുതലായവ സ്ഥലവുമായി ബന്ധപ്പെട്ട ഈദുകളായും പകരം നിശ്ചയിക്കുകയും ചെയ്തു.
http://library.islamweb.net/newlibrary/display_book.php?flag=1&bk_no=55&ID=3466

MODULE 23/ 28.07.2017

തുടർന്ന് ഔനുൽ മഅബൂദിൽ നൽകിയിട്ടുള്ളത് ഫൈദുൽ ഖദീറിൽ ഇമാം മുനാവി റഹിമഹുല്ലാഹ് (മരണം : ഹിജ്‌റ 1031 ) രേഖപ്പെടുത്തിയ ഇബാറത്ത് ആണ്.സൗകര്യത്തിനായി ഫൈദുൽ ഖദീറിലെ ലിങ്ക് സഹിതം ചുവടെ ചേർക്കുന്നു:

الكتاب: فيض القدير شرح الجامع الصغير
المؤلف: زين الدين محمد المدعو بعبد الرؤوف بن تاج العارفين بن علي بن زين العابدين الحدادي ثم المناوي القاهري (المتوفى: 1031هـ)
( ശ്രദ്ധിക്കുക : ഇത് എഴുതുമ്പോൾ  ഈ ലിങ്കിൽ  ഇത് ഇമാം മാവർദി റഹിമഹുല്ലാഹിയുടെ
أبو الحسن علي بن محمد بن حبيب البصري الماوردي (364 - 450 هـ
 കിതാബ് ആയിട്ടാണ് രേഖപ്പെടുത്തിക്കാണുന്നതു .എന്നാൽ ഇത് ഇമാം മുനാവിയുടെ 
زين الدين محمد المدعو بعبد الرؤوف بن تاج العارفين بن علي بن زين العابدين الحدادي ثم المناوي القاهري (المتوفى: 1031هـ)  കിതാബ് ആണെന്നാണ് മനസ്സിലാവുന്നത്.)

(صَلُّوا فِي بُيُوتِكُمْ وَلَا تَتَّخِذُوهَا قُبُورًا، وَلَا تَتَّخِذُوا بَيْتِي عِيدًا وَصَلُّوا عَلَيَّ وَسَلِّمُوا؛ فَإِنَّ صَلَاتَكُمْ تَبْلُغُنِي حَيْثُمَا كُنْتُمْ) (ع وَالضِّيَاءُ) عَنِ الْحَسَنِ بْنِ عَلِيٍّ - (صح) . 
ആശയ സംഗ്രഹം :ഹസൻ  ബ്നു അലി റദിയല്ലാഹുഅന്ഹു റിപ്പോർട്ട് ചെയ്യുന്നു ( തിരു നബി പറഞ്ഞു): നിങ്ങൾ നിങ്ങളുടെ വീടുകളിൽ വച്ച് ( അതായത് വീടുകളിലും ) നിസ്‌ക്കരിക്കുക.വീടുകളെ നിങ്ങൾ ഖബറുകൾ ആക്കരുത്.എന്റെ വീട് നിങ്ങൾ ആഘോഷ സ്ഥാനമാക്കരുത്.നിങ്ങൾ എന്റെ മേൽ സ്വലാത്തും സലാമും ചൊല്ലുക ; കാരണം നിങ്ങൾ എവിടെയാണെങ്കിലും ,നിങ്ങളുടെ സ്വലാത്തു എന്റെ അടുത്ത് എത്തും .( മുസ്നദ് അബൂ യഅലാ )
............................
 (وَلَا تَتَّخِذُوا بَيْتِي عِيدًا)
 ؛ أَيْ: لَا تَتَّخِذُوا قَبْرِي مَظْهَرَ عِيدٍ، وَمَعْنَاهُ النَّهْيُ عَنِ الِاجْتِمَاعِ لِزِيَارَتِهِ اجْتِمَاعَهُمْ لِلْعِيدِ، إِمَّا لِدَفْعِ الْمَشَقَّةِ أَوْ كَرَاهَةَ أَنْ يَتَجَاوَزَ وَاحِدٌ التَّعْظِيمَ، وَقِيلَ الْعِيدُ مَا يُعَادُ إِلَيْهِ؛ أَيْ: لَا تَجْعَلُوا قَبْرِي عِيدًا تَعُودُونَ إِلَيْهِ مَتَى أَرَدْتُمْ أَنْ تُصَلُّوا عَلَيَّ وَظَاهِرُهُ يَنْهَى عَنِ الْمُعَاوَدَةِ، وَالْمُرَادُ الْمَنْعُ عَمَّا يُوجِبُهُ وَهُوَ ظَنُّهُمْ أَنَّ دُعَاءَ الْغَائِبِ لَا يَصِلُ إِلَيْهِ وَيُؤَيِّدُهُ قَوْلُهُ (وَصَلُّوا عَلَيَّ وَسَلِّمُوا؛ فَإِنَّ صَلَاتَكُمْ تَبْلُغُنِي حَيْثُمَا كُنْتُمْ) ؛ أَيْ: لَا تَتَكَلَّفُوا الْمُعَاوَدَةَ إِلَيَّ فَقَدِ اسْتَغْنَيْتُمْ بِالصَّلَاةِ عَلَيَّ؛ لِأَنَّ النُّفُوسَ الْقُدْسِيَّةَ إِذَا تَجَرَّدَتْ عَنِ الْعَلَائِقِ الْبَدَنِيَّةِ عَرَجَتْ وَاتَّصَلَتْ بِالْمَلَأِ الْأَعْلَى وَلَمْ يَبْقَ لَهَا حِجَابٌ فَتَرَى الْكُلَّ كَالْمُشَاهَدِ بِنَفْسِهَا أَوْ بِإِخْبَارِ الْمَلَكِ لَهَا، وَفِيهِ سِرٌّ يَطَّلِعُ عَلَيْهِ مَنْ يَسَّرَ لَهُ. ذَكَرَهُ الْقَاضِي [تَنْبِيهٌ] قَوْلُهُمْ: فِيمَا سَلَفَ مَعْنَاهُ النَّهْيُ عَنِ الِاجْتِمَاعِ إِلَخْ يُؤْخَذُ مِنْهُ أَنَّ اجْتِمَاعَ الْعَامَّةِ فِي بَعْضِ أَضْرِحَةِ الْأَوْلِيَاءِ فِي يَوْمٍ أَوْ شَهْرٍ مَخْصُوصٍ مِنَ السَّنَةِ، وَيَقُولُونَ: هَذَا يَوْمُ مَوْلِدِ الشَّيْخِ، وَيَأْكُلُونَ وَيَشْرَبُونَ، وَرُبَّمَا يَرْقُصُونَ، مَنْهِيٌّ عَنْهُ شَرْعًا، وَعَلَى وَلِيِّ الشَّرْعِ رَدْعُهُمْ عَلَى ذَلِكَ، وَإِنْكَارُهُ عَلَيْهِمْ وَإِبْطَالُهُ 

ആശയ സംഗ്രഹം : 'നിങ്ങൾ എന്റെ വീട് ആഘോഷ സ്ഥാനമാക്കരുതേ ' എന്ന് പറഞ്ഞതിന്റെ ഉദ്ദേശ്യം 'എന്റെ ഖബർ ആഘോഷ സ്ഥാനമാക്കരുതേ' എന്നാണു.തിരു നബിയുടെ ഖബർ സിയാറത്ത് ചെയ്യാൻ ഒരുമിച്ചു കൂടൽ നിരോധിക്കലാണ് ഇതിന്റെ ആശയം.ഈ നിരോധനം രണ്ടു കാരണങ്ങൾ മുൻ നിർത്തിയാവാം.ഒന്നുകിൽ ബുദ്ധിമുട്ടു ഒഴിവാക്കുന്നതിന്; അല്ലെങ്കിൽ ആരെങ്കിലും നബിയോടുള്ള ആദരവിൽ അതിരു കവിയുന്നതു ഇഷ്ടപ്പെടാത്തത് കൊണ്ടാവാം. റൗദയിൽ ഹാജരില്ലാത്തവന്റെ വിളി ( സ്വലാത്തും സലാമും ) നബി കേൾക്കില്ല എന്ന ധാരണ തെറ്റാണ്.കാരണം വിശുദ്ധാത്മാക്കൾ ജഡികമായ ബന്ധം വിച്ഛേദിച്ചു മലഉൽ അഅലായിൽ എത്തിയാൽ ഒരു മറയും ഉണ്ടാവില്ല; അത് സ്വന്തമായോ മലക്ക് അറിയിക്കുന്നത് മുഖാന്തിരമോ ആവാം. ചില ഔലിയാക്കളുടെ മഖാമുകളിൽ ചില പ്രത്യേക ദിവസം അല്ലെങ്കിൽ മാസം സാധാരണക്കാർ ഒരുമിച്ചു കൂടുകയും എന്നിട്ടു ഇത് ശൈഖിന്റെ ജന്മദിനമാണ് എന്ന് പറയുകയും തീറ്റയും കുട്ടിയുമായി കൊണ്ടാടുകയും ചിലപ്പോൾ ആടുകയും ഒക്കെ ചെയ്യുന്നത് ശറഇൽ നിരോധിക്കപ്പെട്ടതാണ് എന്ന് ഇതിൽ നിന്ന് മനസ്സിലാക്കാം. ഉത്തരാവാദപ്പെട്ടവർ ഇതൊക്കെ തടയുകയും നിരോധിക്കുകയും ചെയ്യേണ്ടതാണ്.
..........................
http://library.islamweb.net/newlibrary/display_book.php?bk_no=304&ID=16&idfrom=9981&idto=10440&bookid=304&startno=42

ഔനുൽ മഅബൂദ് തുടരുന്നു :
وَقَالَ شَيْخُ الْإِسْلَامِ ابْنُ تَيْمِيَةَ : الْحَدِيثُ يُشِيرُ إِلَى أَنَّ مَا يَنَالُنِي مِنْكُمْ مِنَ الصَّلَاةِ وَالسَّلَامِ يَحْصُلُ مَعَ قُرْبِكُمْ مِنْ قَبْرِي وَبُعْدِكُمْ عَنْهُ فَلَا حَاجَةَ بِكُمْ إِلَى اتِّخَاذِهِ عِيدًا انْتَهَى 
ആശയ സംഗ്രഹം :  ശൈഖുൽ ഇസ്‌ലാം ഇബ്നു തൈമിയ്യ റഹിമഹുല്ലാഹ് പറയുന്നു :നിങ്ങൾ അടുത്താണെങ്കിലും അകലെയാണെങ്കിലും നിങ്ങളുടെ സ്വലാത്തു സലാമുകൾ എനിക്ക് എത്തുമെന്നും ആയതിനാൽ എന്റെ ഖബർ നിങ്ങൾ ആഘോഷ സ്ഥാനമാക്കേണ്ടതില്ലെന്നുമാണ് തിരു നബി ഈ ഹദീസിലൂടെ ഉണർത്തുന്നത്.
..................................
وَقَالَ سَعِيدُ بْنُ مَنْصُورٍ فِي سُنَنِهِ : حَدَّثَنَا عَبْدُ الْعَزِيزِ بْنُ مُحَمَّدٍ أَخْبَرَنِي سَهْلُ بْنُ سُهَيْلٍ قَالَ رَآنِي الْحَسَنُ بْنُ الْحَسَنِ بْنِ عَلِيِّ بْنِ أَبِي طَالِبٍ عِنْدَ الْقَبْرِ فَنَادَانِي وَهُوَ فِي بَيْتِ فَاطِمَةَ يَتَعَشَّى فَقَالَ هَلُمَّ إِلَى الْعَشَاءِ ، فَقُلْتُ لَا أُرِيدُهُ ، فَقَالَ مَا لِي رَأَيْتُكَ عِنْدَ الْقَبْرِ ؟ فَقُلْتُ سَلَّمْتُ عَلَى النَّبِيِّ - صَلَّى اللَّهُ عَلَيْهِ وَسَلَّمَ - ، فَقَالَ إِذَا دَخَلْتَ الْمَسْجِدَ فَسَلِّمْ ثُمَّ قَالَ إِنَّ رَسُولَ اللَّهِ - صَلَّى اللَّهُ عَلَيْهِ وَسَلَّمَ - قَالَ لَا تَتَّخِذُوا قَبْرِي عِيدًا وَلَا تَتَّخِذُوا بُيُوتَكُمْ مَقَابِرَ وَصَلُّوا عَلَيَّ فَإِنَّ صَلَاتَكُمْ تَبْلُغُنِي حَيْثُ مَا كُنْتُمْ ، لَعَنَ اللَّهُ الْيَهُودَ وَالنَّصَارَى اتَّخَذُوا قُبُورَ أَنْبِيَائِهِمْ مَسَاجِدَ مَا أَنْتُمْ وَمَنْ بَالْأَنْدَلُسِ إِلَّا سَوَاءٌ  
ആശയ സംഗ്രഹം :  സഈദ് ബ്നുൽ മൻസൂർ അദ്ദേഹത്തിന്റെ സുനനിൽ രേഖപ്പെടുത്തുന്നു : സഹല് ബ്നു സുഹൈൽ പറയുന്നു : അലിയ്യു ബ്നു അബീ താലിബ്  റദിയല്ലാഹുവിന്റെ പൗത്രൻ എന്നെ ഒരിക്കൽ നബിയുടെ  ഖബറിന്റെ അരികിൽ കണ്ടു.അദ്ദേഹം ഫാത്തിമ റദിയല്ലാഹു അന്ഹായുടെ വീട്ടിൽ രാത്രി ഭക്ഷണം കഴിക്കുകയായിരുന്നു.അദ്ദേഹം എന്നോട് പറഞ്ഞു : ഭക്ഷണം കഴിക്കാൻ വരൂ... ഞാൻ പറഞ്ഞു : ഞാൻ കഴിക്കാൻ ഉദ്ദേശിക്കുന്നില്ല.ഞാൻ താങ്കളെ ഖബറിങ്കൽ കണ്ടെതെന്താണ്? അപ്പോൾ ഞാൻ പറഞ്ഞു : ഞാൻ നബി സ്വല്ലല്ലാഹു അലൈഹി വ സല്ലമക്ക് സലാം പറഞ്ഞതാണ് .അപ്പോൾ അലിയ്യു ബ്നു അബീ താലിബ്  റദിയല്ലാഹുവിന്റെ പൗത്രൻഎന്നോട് പറഞ്ഞു : നിശ്ചയം റസൂലുല്ലാഹി സ്വല്ലല്ലാഹു അലൈഹി വ സല്ലം ഇങ്ങിനെ പറഞ്ഞിട്ടുണ്ട് : ' നിങ്ങൾ എന്റെ ഖബറിനെ ആഘോഷ സ്ഥാനമാക്കരുത്, നിങ്ങൾ നിങ്ങളുടെ വീടുകളെ ഖബറുകൾ ആക്കുകയും അരുത്. കാരണം നിശ്ചയം നിങ്ങൾ എവിടെയായിരുന്നാലും നിങ്ങളുടെ സ്വലാത്ത് എന്റെ അടുത്ത് എത്തും .സ്വന്തം നബിമാരുടെ ഖബറുകൾ മസ്ജിദുകൾ ആക്കിയതിനാൽ യഹൂദി നസാറാക്കളെ അല്ലാഹു ശപിച്ചിരിക്കുന്നു.നിങ്ങളും അന്തലൂസിൽ ഉള്ളവരും സമം തന്നെ.
 ....................................

http://library.islamweb.net/newlibrary/display_book.php?flag=1&bk_no=55&ID=3466

MODULE 24/ 28.07.2017

ഔനുൽ മഅബൂദ് തുടരുന്നു :
قَالَ ابْنُ تَيْمِيَةَ : وَفِي الْحَدِيثِ دَلِيلٌ عَلَى مَنْعِ شَدِّ الرَّحْلِ إِلَى قَبْرِهِ - صَلَّى اللَّهُ عَلَيْهِ وَسَلَّمَ - وَإِلَى قَبْرِ غَيْرِهِ مِنَ الْقُبُورِ وَالْمَشَاهِدِ لِأَنَّ ذَلِكَ مِنَ اتِّخَاذِهَا أَعْيَادًا . 

قَالَ فِي فَتْحِ الْمَجِيدِ : وَهَذِهِ هِيَ الْمَسْأَلَةُ الَّتِي أَفْتَى فِيهَا شَيْخُ الْإِسْلَامِ أَعْنِي مَنْ سَافَرَ لِمُجَرَّدِ زِيَارَةِ قُبُورِ الْأَنْبِيَاءِ وَالصَّالِحِينَ ، وَنُقِلَ فِيهَا اخْتِلَافُ الْعُلَمَاءِ ،  فَمِنْ مُبِيحٍ لِذَلِكَ كَالْغَزَالِيِّ وَأَبِي مُحَمَّدٍ الْمَقْدِسِيِّ ، وَمِنْ مَانِعٍ لِذَلِكَ كَابْنِ بَطَّةَ وَابْنِ عُقَيْلٍ وَأَبِي مُحَمَّدٍ الْجُوَيْنِيِّ وَالْقَاضِي عِيَاضٍ وَهُوَ قَوْلُ الْجُمْهُورِ . نَصَّ عَلَيْهِ مَالِكٌ وَلَمْ يُخَالِفْهُ أَحَدٌ مِنَ الْأَئِمَّةِ وَهُوَ الصَّوَابُ لِحَدِيثِ شَدِّ الرِّحَالِ إِلَى ثَلَاثَةِ مَسَاجِدَ كَمَا فِي الصَّحِيحَيْنِ . انْتَهَى كَلَامُهُ . 
ആശയ സംഗ്രഹം :  ഇബ്നു തൈമിയ്യ റഹിമഹുല്ലാഹ് പറയുന്നു : ഈ ഹദീസിൽ നബി സ്വല്ലല്ലാഹു അലൈഹി വ സല്ലമയുടെയോ അല്ലാത്തവരുടെയോ ഖബറുകളിലേക്കു യാത്ര സംഘടിപ്പിക്കൽ സംബന്ധിച്ച നിരോധനമുണ്ട് ; കാരണം അങ്ങിനെ ചെയ്യുന്നതിൽ ഖബറുകൾ ആഘോഷ സ്ഥാനങ്ങൾ ആക്കൽ വന്നു ചേരുന്നുണ്ട്.
   കിതാബു തൗഹീദിന്റെ ശറഹിൽ പറയുന്നു : നബിമാരുടെയും സജ്ജനങ്ങളുടെയും ഖബറുകൾ സന്ദർശിക്കുന്നതിന് മാത്രമായി യാത്ര ചെയ്യുന്നത് പാടില്ല എന്നാണു ശൈഖുൽ ഇസ്‌ലാം ഇബ്നു തൈമിയ്യ ഫത്‍വ നൽകിയിട്ടുള്ളത്.എന്നാൽ ഇതിൽ ഉലമാക്കൾക്കിടയിൽ ഭിന്നാഭിപ്രായം രേഖപ്പെടുത്തപ്പെട്ടിമുണ്ട്.ഇമാം ഗസ്സാലി , അബൂ മുഹമ്മദ് അൽ മഖ്ദിസി എന്നിവർ നബിമാരുടെയും സജ്ജനങ്ങളുടെയും ഖബറുകൾ സന്ദർശിക്കുന്നതിന് മാത്രമായി യാത്ര ചെയ്യുന്നത് അനുവദനീയമാണ് എന്ന നിരീക്ഷണം പുലർത്തുന്നു.ഇബ്നു ബത്ത, ഇബ്നു ഉഖൈൽ ,അബൂ മുഹമ്മദ് അൽ ജുവൈനി , ഖാദീ ഇയാദ് മുതലായ ഭൂരിഭാഗം പണ്ഡിതന്മാരും നബിമാരുടെയും സജ്ജനങ്ങളുടെയും ഖബറുകൾ സന്ദർശിക്കുന്നതിന് മാത്രമായി യാത്ര ചെയ്യുന്നത് പാടില്ല  എന്ന പക്ഷക്കാരാണ്.ഇമാം മാലിക് റഹിമഹുല്ലാഹിയുടെ നിരീക്ഷണവും ഇത് തന്നെ.ഒരു ഇമാമും അദ്ദേഹത്തെ ഖണ്ഡിച്ചിട്ടില്ല.അതാണ് ഹദീസിന്റെ അടിസ്ഥാനത്തിൽ ശരിയായ നിലപാട് 
وَأَمَّا الْآنَ فَالنَّاسُ فِي الْمَسْجِدِ الشَّرِيفِ إِذَا سَلَّمَ الْإِمَامُ عَنِ الصَّلَاةِ قَامُوا فِي مُصَلَّاهُمْ مُسْتَقْبِلِينَ الْقَبْرَ الشَّرِيفَ الرَّاكِعِينَ لَهُ ، وَمِنْهُمْ مَنْ يَلْتَصِقُ بَالسُّرَادِقِ وَيَطُوفُ حَوْلَهُ وَكُلُّ ذَلِكَ حَرَامٌ بَاتِّفَاقِ أَهْلِ الْعِلْمِ وَفِيهِ مَا يَجُرُّ الْفَاعِلَ إِلَى الشِّرْكِ ، وَمِنْ أَعْظَمِ الْبِدَعِ الْمُحَرَّمَةِ هُجُومُ النِّسْوَةِ حَوْلَ حُجْرَةِ الْمَرْقَدِ الْمُنَوَّرِ وَقِيَامُهُنَّ هُنَاكَ فِي أَكْثَرِ الْأَوْقَاتِ وَتَشْوِيشُهُنَّ عَلَى الْمُصَلِّينَ بَالسُّؤَالِ وَتَكَلُّمُهُنَّ مَعَ الرِّجَالِ كَاشِفَاتٍ الْأَعْيُنَ وَالْوُجُوهَ فَإِنَّا لِلَّهِ . . 
..............................
ആശയ സംഗ്രഹം : ഇപ്പോൾ ജനങ്ങൾ മസ്ജിദുശരീഫിൽ ഇമാം നിസ്‌ക്കാരത്തിൽ നിന്ന് സലാം വീട്ടിയാൽ അവരുടെ മുസല്ലകളിൽ നിന്ന് എണീക്കുന്നു.നേരെ ഖബർ ശരീഫ് ലക്ഷ്യമാക്കി കുമ്പിട്ടു കൊണ്ട് പോകുന്നു.ചിലർ ഖബറിന്റെ വലയത്തിൽ ഒട്ടിച്ചേർന്നു ഖബറിനെ വലം വയ്ക്കുക/ ത്വവാഫ് ചെയ്യുക വരെ ചെയ്യുന്നു.ഇതെല്ലാം ഉലമാക്കളുടെ ഏക കണ്ഠമായ അഭിപ്രായ പ്രകാരം നിഷിദ്ധമാണ്.ഇത് ചെയ്യുന്നവനെ ശിർക്കിലേക്കു നയിക്കുന്ന പ്രവർത്തി അതിൽ വന്നു ചേരുന്നുണ്ട്.
 സ്ത്രീകൾ കൂട്ടം കൂടി ഹുജ്റത്തിന്റെ ഭാഗത്തു വരികയും അധിക സമയം അവിടെ തന്നെ നിൽക്കുകയും ചോദ്യം മുഖേന  നിസ്‌ക്കാരക്കാരെ തഷ്‌വീഷ് ആക്കുകയും കണ്ണുകളും മുഖവും തുറന്നിട്ട് പുരുഷന്മാരോട് സംസാരിക്കുകയും ചെയ്യുന്നതെല്ലാം നിഷിദ്ധമായ ബിദ്അത്തുകളിൽ പെട്ടതാണ്.ഇന്നാ ലില്ലാഹി വ ഇന്നാ ഇലൈഹി റാജിഊൻ 
................................
وَاعْلَمْ أَنَّ زِيَارَةَ قَبْرِ النَّبِيِّ - صَلَّى اللَّهُ عَلَيْهِ وَسَلَّمَ - أَشْرَفُ مِنْ أَكْثَرِ الطَّاعَاتِ وَأَفْضَلُ مِنْ كَثِيرِ الْمَنْدُوبَاتِ لَكِنْ يَنْبَغِي لِمَنْ يُسَافِرُ أَنْ يَنْوِيَ زِيَارَةَ الْمَسْجِدِ النَّبَوِيِّ ثُمَّ يَزُورَ قَبْرَ النَّبِيِّ - صَلَّى اللَّهُ عَلَيْهِ وَسَلَّمَ - وَيُصَلِّيَ وَيُسَلِّمَ عَلَيْهِ : اللَّهُمَّ ارْزُقْنَا زِيَارَةَ الْمَسْجِدِ النَّبَوِيِّ وَزِيَارَةَ قَبْرِ النَّبِيِّ - صَلَّى اللَّهُ عَلَيْهِ وَسَلَّمَ - آمِينَ 
ഔനുൽ മഅബൂദ് തുടരുന്നു :
ആശയ സംഗ്രഹം :
 നീ അറിയണം , തിരു നബിയുടെ റൗദ സന്ദർശനം ഏറ്റവും പുണ്യകരമായ സുന്നത്തുകളിൽ പെട്ടതാണ് . എന്നാൽ യാത്ര ചെയ്യുന്നവൻ മസ്ജിദുന്നബവിയെ ഉദ്ദേശിച്ചു യാത്ര ചെയ്യുകയും പിന്നെ തിരു നബിയുടെ ഖബ്‌ർ സിയാറത്തു ചെയ്യുകയുമാണ് വേണ്ടത്.നബിയുടെ മേൽ സ്വലാത്ത് സലാം ചൊല്ലുകയും വേണം.അല്ലാഹുവേ... ഞങ്ങൾക്ക് മസ്ജിദുന്നബവിയും നബിയുടെ റൗദയും സിയാറത്ത് ചെയ്യാൻ ഉത്തവി നൽകേണമേ....ആമീൻ.
http://library.islamweb.net/newlibrary/display_book.php?flag=1&bk_no=55&ID=3466


B. സിയാറത്ത് ടൂറിലെ ഹലാലും ഹറാമും സുന്നത്തും 

MODULE 25/ 02.08.2017

 ഇമാം നവവി റഹിമഹുല്ലാഹിയുടെ ശറഹുൽ മുഹദ്ദബിൽ നിന്ന്: 
قَالَ الْمُصَنِّفُ رَحِمَهُ اللَّهُ تَعَالَى وَيُسْتَحَبُّ زِيَارَةُ قَبْرِ رَسُولِ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ لِمَا رَوَى ابْنُ عُمَرَ رَضِيَ اللَّهُ عَنْهُمَا أَنَّ النَّبِيَّ صَلَّى اللَّهُ عَلَيْهِ وَسَلَّمَ قَالَ : { مَنْ زَارَ قَبْرِي وَجَبَتْ لَهُ شَفَاعَتِي } وَيُسْتَحَبُّ أَنْ يُصَلِّيَ فِي مَسْجِدِ رَسُولِ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ لِقَوْلِهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ { صَلَاةٌ فِي مَسْجِدِي هَذَا تَعْدِلُ أَلْفَ صَلَاةٍ فِيمَا سِوَاهُ مِنْ الْمَسَاجِدِ } 
ആശയ സംഗ്രഹം : ഗ്രൻഥ കർത്താവ് ഇമാം ശീറാസി റഹിമഹുല്ലാഹ് പറയുന്നു : ഇബ്നു ഉമർ റദിയള്ളാഹു അന്ഹു റിപ്പോർട്ട് ചെയ്ത 
مَنْ زَارَ قَبْرِي وَجَبَتْ لَهُ شَفَاعَتِي 
' എന്റെ ഖബർ സന്ദർശിച്ചവന് എന്റെ ശഫാഅത്ത്‌ നിർബന്ധമായി' എന്ന ഹദീസ് പ്രകാരം തിരുനബിയുടെ ഖബർ സിയാറത്ത് ചെയ്യൽ സുന്നത്താണ്. ' എന്റെ ഈ മസ്ജിദിൽ /മസ്ജിദുന്നബവിയിൽ ഒരു നിസ്ക്കാരം നിസ്‌ക്കരിക്കുന്നതു മറ്റു മസ്ജിദുകളിൽ ആയിരം നിസ്ക്കാരം നിസ്‌ക്കരിക്കുന്നതിനേക്കാൾ ഉത്തമമാണ് ' എന്ന തിരു നബിയുടെ വചന പ്രകാരം മസ്ജിദുന്നബവിയിൽ നിസ്‌ക്കരിക്കലും സുന്നത്താണ്.

ശറഹുൽ മുഹദ്ദബിൽ ഇമാം നവവി റഹിമഹുല്ലാഹ് വിശദീകരിക്കുന്നു :
( الشَّرْحُ ) 
أَمَّا حَدِيثُ " صَلَاةٌ فِي
 مَسْجِدِي " فَسَبَقَ بَيَانُهُ قَرِيبًا ، وَأَنَّهُ فِي الصَّحِيحَيْنِ مِنْ رِوَايَةِ جَمَاعَةٍ ، وَيُنْكَرُ عَلَى الْمُصَنِّفِ لِكَوْنِهِ حَذَفَ مِنْهُ الِاسْتِثْنَاءَ ، وَهُوَ قَوْلُهُ صَلَّى اللَّهُ عَلَيْهِ وَسَلَّمَ " إلَّا الْمَسْجِدَ الْحَرَامَ " كَمَا سَبَقَ بَيَانُهُ . 
ആശയ സംഗ്രഹം : ഇമാം ശീറാസി മേൽ ഉദ്ധരിച്ച രണ്ടു ഹദീസുകളിൽ ' എന്റെ ഈ മസ്ജിദിൽ /മസ്ജിദുന്നബവിയിൽ നിസ്‌ക്കരിക്കുന്നതു മറ്റു മസ്ജിദുകളിൽ ആയിരം നിസ്ക്കാരം നിസ്‌ക്കരിക്കുന്നതിനേക്കാൾ ഉത്തമമാണ് ' എന്ന ഹദീസിൽ ' മസ്ജിദുൽ ഹറാം ഒഴികെ' എന്ന് സ്വഹീഹായി വന്ന ഭാഗം വിട്ടുപോയതായി കാണുന്നുണ്ട്.അതായത് ഏറ്റവും പുണ്യകരം മസ്ജിദുൽ ഹറാമിലെ നിസ്‌ക്കാരത്തിനും പിന്നീട് മസ്ജിദുന്നബവിയിലേതിനുമാണ്.
___________________
സ്വഹീഹു മുസ്ലിമിൽ വന്ന ഹദീസ് കാണുക :
صحيح مسلم
مسلم بن الحجاج القشيري النيسابوري
كتاب الحج
باب فَضْلِ الصَّلاَةِ بِمَسْجِدَىْ مَكَّةَ وَالْمَدِينَةِ ‏‏
...............
وَحَدَّثَنِي زُهَيْرُ بْنُ حَرْبٍ وَمُحَمَّدُ بْنُ الْمُثَنَّى قَالَا حَدَّثَنَا يَحْيَى وَهُوَ الْقَطَّانُ عَنْ عُبَيْدِ اللَّهِ قَالَ أَخْبَرَنِي نَافِعٌ عَنْ ابْنِ عُمَرَ عَنْ النَّبِيِّ صَلَّى اللَّهُ عَلَيْهِ وَسَلَّمَ قَالَ صَلَاةٌ فِي مَسْجِدِي هَذَا أَفْضَلُ مِنْ أَلْفِ صَلَاةٍ فِيمَا سِوَاهُ إِلَّا الْمَسْجِدَ الْحَرَامَ 
ഇബ്നു ഉമർ റദിയല്ലാഹു അന്ഹു നബി സ്വല്ലല്ലാഹു അലൈഹി വ സല്ലമയിൽ നിന്ന് റിപ്പോർട്ട് ചെയ്യുന്നു : '  എന്റെ ഈ മസ്ജിദിൽ /മസ്ജിദുന്നബവിയിൽ ഒരു നിസ്ക്കാരം നിസ്‌ക്കരിക്കുന്നതു മറ്റു മസ്ജിദുകളിൽ ആയിരം നിസ്ക്കാരം നിസ്‌ക്കരിക്കുന്നതിനേക്കാൾ ഉത്തമമാണ് ;മസ്ജിദുൽ ഹറാം ഒഴികെ'
.........................
https://sunnah.com/muslim/15/583_________________

وَأَمَّا حَدِيثُ ابْنِ عُمَرَ فَرَوَاهُ الْبَرَاءُ وَالدَّارَقُطْنِيّ وَالْبَيْهَقِيُّ بِإِسْنَادَيْنِ ضَعِيفَيْنِ مِمَّا جَاءَ فِي زِيَارَةِ قَبْرِ رَسُولِ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ وَمَسْجِدِهِ وَالسَّلَامِ عَلَيْهِ وَعَلَى صَاحِبَيْهِ أَبِي بَكْرٍ وَعُمَرَ رَضِيَ اللَّهُ عَنْهُمَا حَدِيثُ أَبِي هُرَيْرَةَ رَضِيَ اللَّهُ عَنْهُ أَنَّ رَسُولَ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ قَالَ { لَا تُشَدُّ الرِّحَالُ إلَّا إلَى ثَلَاثَةِ مَسَاجِدَ الْمَسْجِدِ الْحَرَامِ وَالْمَسْجِدِ الْأَقْصَى وَمَسْجِدِي هَذَا } رَوَاهُ الْبُخَارِيُّ وَمُسْلِمٌ  
ആശയ സംഗ്രഹം : ഇബ്നു ഉമർ റദിയള്ളാഹു അന്ഹു റിപ്പോർട്ട് ചെയ്ത 
مَنْ زَارَ قَبْرِي وَجَبَتْ لَهُ شَفَاعَتِي 
' എന്റെ ഖബർ സന്ദർശിച്ചവന് എന്റെ ശഫാഅത്ത്‌ നിർബന്ധമായി' എന്ന ഹദീസ്  രണ്ടു ദുർബലമായ പരമ്പരകളോടെ ഇമാം ബൈഹഖിയും  ഇമാം ദാറുഖുത്നിയും രേഖപ്പെടുത്തിയിട്ടുണ്ട്.
     'മസ്ജിദുൽ ഹറാം, മസ്ജിദുൽ അഖ്‌സാ, എന്റെ ഈ മസ്ജിദ് (മസ്ജിദുന്നബവി ) എന്നീ മസ്ജിദുകളിലേക്കല്ലാതെ യാത്ര സംഘടിപ്പിക്കരുത്.' എന്ന നബിവചനം അബൂ ഹുറൈറ റദിയള്ളാഹു അന്ഹു റിപ്പോർട്ട് ചെയ്തിട്ടുള്ളതും സ്വഹീഹുൽ  ബുഖാരിയിലും സ്വഹീഹു മുസ്‌ലിമിലും വന്നിട്ടുള്ളതുമാണ്.
وَعَنْهُ قَالَ : قَالَ رَسُولُ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ { مَا مِنْ أَحَدٍ يُسَلِّمُ عَلَيَّ إلَّا رَدَّ اللَّهُ عَلَيَّ رُوحِي حَتَّى أَرُدَّ عَلَيْهِ السَّلَامُ } رَوَاهُ أَبُو دَاوُد بِإِسْنَادٍ صَحِيحٍ . وَعَنْهُ قَالَ : قَالَ رَسُولُ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ { مَا بَيْنَ قَبْرِي وَمِنْبَرِي رَوْضَةٌ مِنْ رِيَاضِ الْجَنَّةِ ، وَمِنْبَرِي عَلَى حَوْضِي } رَوَاهُ الْبُخَارِيُّ وَمُسْلِمٌ وَرَوَيَاهُ أَيْضًا مِنْ رِوَايَةِ عَبْدِ اللَّهِ بْنِ زَيْدٍ الْأَنْصَارِيِّ . وَعَنْ يَزِيدَ بْنِ أَبِي عُبَيْدٍ قَالَ { كَانَ سَلَمَةُ بْنُ الْأَكْوَعِ يَتَحَرَّى الصَّلَاةَ عِنْدَ الْأُسْطُوَانَةِ الَّتِي عِنْدَ الْمُصْحَفِ ، قُلْت : يَا أَبَا مُسْلِمٍ أَرَاك تَتَحَرَّى الصَّلَاةَ عِنْدَ هَذِهِ الْأُسْطُوَانَةِ قَالَ رَأَيْت النَّبِيَّ صَلَّى اللَّهُ عَلَيْهِ وَسَلَّمَ يَتَحَرَّى الصَّلَاةَ عِنْدَهَا } رَوَاهُ الْبُخَارِيُّ وَمُسْلِمٌ . وَعَنْ نَافِعٍ " أَنَّ ابْنَ عُمَرَ كَانَ إذَا قَدِمَ مِنْ سَفَرٍ دَخَلَ الْمَسْجِدَ ثُمَّ أَتَى الْقَبْرَ فَقَالَ : السَّلَامُ عَلَيْك يَا رَسُولَ اللَّهِ ، السَّلَامُ عَلَيْك يَا أَبَا بَكْرٍ ، السَّلَامُ عَلَيْك يَا أَبَتَاهُ " رَوَاهُ الْبَيْهَقِيُّ وَاَللَّهُ أَعْلَمُ 
തുടർന്ന് ശറഹുൽ മുഹദ്ദബിൽ രേഖപ്പെടുത്തിയിട്ടുള്ള ചില ഹദീസുകൾ ചുവടെ ചേർക്കുന്നു :
'നിങ്ങളിൽ ഒരാൾ എന്റെ മേൽ സലാം ചൊല്ലിയാൽ അല്ലാഹു എനിക്ക് എന്റെ റൂഹ് മടക്കി നൽകുകയും ഞാൻ സലാം മടക്കുകയും ചെയ്യാതിരിക്കില്ല'(അബൂ ദാവൂദ്)
'എന്റെ ഖബറിന്റെയും എന്റെ മിമ്പറിന്റെയും ഇടയിലുള്ള സ്ഥലം സ്വർഗ്ഗത്തോപ്പുകളിൽ പെട്ട ഒരു തോപ്പാണ്.എന്റെ മിമ്പർ എന്റെ حَوْضِ ന്റെ മേലാണ്.'(ബുഖാരി & മുസ്‌ലിം)
   യസീദ് ബ്നു അബീ ഉബൈദ് പ്രസ്താവിക്കുന്നു : ഞാൻ സലമത്ത് ബ്നുൽ അൿവഇന്റെ കൂടെ സഹവസിക്കാറുണ്ടായിരുന്നു.അദ്ദേഹം മുസ്ഹഫുകൾ സൂക്ഷിക്കുന്നതിന്റെ അടുത്തുള്ള തൂണിനോട് ചേർന്ന് നിസ്‌ക്കരിക്കുമായിരുന്നു.ഒരിക്കൽ ഞാൻ ചോദിച്ചു : ഓ .. അബൂ മുസ്‌ലിം, താങ്കൾ എന്താണ് ഈ തൂണിന്റെ സമീപം നിസ്‌ക്കരിക്കുന്നതു ? അദ്ദേഹം മറുപടി പറഞ്ഞു : റസൂലുല്ലാഹി സ്വല്ലല്ലാഹു അലൈഹി വ സല്ലം ഇവിടെ നിസ്‌ക്കരിക്കുന്നതു ഞാൻ കണ്ടിട്ടുണ്ട്.(ബുഖാരി & മുസ്‌ലിം) 
ഇബ്നു ഉമർ റദിയല്ലാഹു അന്ഹു ഒരു യാത്ര കഴിഞ്ഞു വന്നാൽ മസ്ജിദുന്നബവിയിൽ പ്രവേശിക്കുകയും ശേഷം നബിയുടെ ഖബറിന്റെ അരികിൽ ചെന്ന് ഇങ്ങിനെ സലാം പറയുകയും ചെയ്യുമായിരുന്നു : 
السَّلَامُ عَلَيْك يَا رَسُولَ اللَّهِ ، السَّلَامُ عَلَيْك يَا أَبَا بَكْرٍ ، السَّلَامُ عَلَيْك يَا أَبَتَاهُ
 (ബൈഹഖി ) അല്ലാഹു ഏറ്റവും അറിയുന്നവൻ 
http://library.islamweb.net/newlibrary/display_book.php?idfrom=4947&idto=4961&bk_no=14&ID=3292

MODULE 26/ 02.08.2017

ശറഹുൽ മുഹദ്ദബ് തുടരുന്നു :
وَاعْلَمْ أَنَّ زِيَارَةَ قَبْرِ رَسُولِ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ مِنْ أَهَمِّ الْقُرُبَاتِ وَأَنْجَحِ الْمَسَاعِي ، فَإِذَا انْصَرَفَ الْحُجَّاجُ وَالْمُعْتَمِرُونَ مِنْ مَكَّةَ اُسْتُحِبَّ لَهُمْ اسْتِحْبَابًا مُتَأَكَّدًا أَنْ يَتَوَجَّهُوا إلَى الْمَدِينَةِ لِزِيَارَتِهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ وَيَنْوِي الزَّائِرُ مِنْ الزِّيَارَةِ التَّقَرُّبَ وَشَدَّ الرَّحْلِ إلَيْهِ وَالصَّلَاةَ فِيهِ ، وَإِذَا تَوَجَّهَ فَلْيُكْثِرْ مِنْ الصَّلَاةِ وَالتَّسْلِيمِ عَلَيْهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ فِي طَرِيقِهِ ، فَإِذَا وَقَعَ بَصَرُهُ عَلَى أَشْجَارِ الْمَدِينَةِ وَحَرَمِهَا وَمَا يُعْرَفُ بِهَا زَادَ مِنْ الصَّلَاةِ وَالتَّسْلِيمِ عَلَيْهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ وَسَأَلَ اللَّهَ تَعَالَى أَنْ يَنْفَعَهُ بِهَذِهِ الزِّيَارَةِ وَأَنْ يَقْبَلَهَا مِنْهُ " وَيُسْتَحَبُّ أَنْ يَغْتَسِلَ قَبْلَ دُخُولِهِ وَيَلْبَسَ أَنْظَفَ ثِيَابِهِ ، وَيَسْتَحْضِرَ فِي قَلْبِهِ شَرَفَ الْمَدِينَةِ ، وَأَنَّهَا أَفْضَلُ الْأَرْضِ بَعْدَ مَكَّةَ عِنْدَ بَعْضِ الْعُلَمَاءِ ، وَعِنْدَ بَعْضِهِمْ أَفْضَلُهَا مُطْلَقًا ، وَأَنَّ الَّذِي شُرِّفَتْ بِهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ خَيْرُ الْخَلَائِقِ . وَلْيَكُنْ مِنْ أَوَّلِ قُدُومِهِ إلَى أَنْ يَرْجِعَ مُسْتَشْعِرًا لِتَعْظِيمِهِ مُمْتَلِئَ الْقَلْبِ مِنْ هَيْبَتِهِ كَأَنَّهُ يَرَاهُ ، فَإِذَا وَصَلَ بَابَ مَسْجِدِهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ فَلْيَقُلْ الذِّكْرَ الْمُسْتَحَبَّ فِي دُخُولِ كُلِّ مَسْجِدٍ وَسَبَقَ بَيَانُهُ فِي آخِرِ بَابِ مَا يُوجِبُ الْغُسْلَ ، وَيُقَدِّمُ رِجْلَهُ الْيُمْنَى فِي الدُّخُولِ وَالْيُسْرَى فِي الْخُرُوجِ كَمَا فِي سَائِرِ الْمَسَاجِدِ ، فَإِذَا دَخَلَ قَصَدَ الرَّوْضَةَ الْكَرِيمَةَ ، وَهِيَ مَا بَيْنَ الْقَبْرِ وَالْمِنْبَرِ فَيُصَلِّي تَحِيَّةَ الْمَسْجِدِ بِجَنْبِ الْمِنْبَرِ  
ആശയ സംഗ്രഹം : നീ അറിയണം : നിശ്ചയം റസൂലുല്ലാഹി സ്വല്ലല്ലാഹു അലൈഹി വ സല്ലമയുടെ ഖബർ സന്ദർശിക്കുക എന്നത് അല്ലാഹുവിന്റെ സാമീപ്യം സിദ്ധിക്കുന്നതും ഏറ്റവും വിജയകരമായതുമായ പ്രവർത്തനങ്ങളിൽ പെട്ടതാണ്.ഹജ്ജും ഉംറയും ചെയ്യുന്നവർ അത് കഴിഞ്ഞാൽ മക്കയിൽ നിന്നും മദീന ലക്ഷ്യമാക്കി, മസ്ജിദുന്നബവിയിൽ നിസ്‌ക്കരിക്കലും തിരുനബിയുടെ ഖബർ സിയാറത്തും മദീനയിലേക്കുള്ള യാത്രയും സാമീപ്യവും നിയ്യത്താക്കിക്കൊണ്ടു പുറപ്പെടൽ ശക്തിയായ സുന്നത്താണ്.പോകുന്ന വഴിയിൽ സ്വലാത്ത് സലാം അധികരിപ്പിക്കുകയും വേണം.മദീനയിലെ മരങ്ങളിലും ഹറമിലും ദൃഷ്ടി പതിഞ്ഞാൽ സ്വലാത്ത് സലാം അധികരിപ്പിക്കുകയും ഈ സിയാറത്തു തനിക്കു പ്രയോജനപ്പെടണമെന്നും ഈ സിയാറത്ത് ഖബൂലാക്കാമെന്നും അല്ലാഹുവിനോട് ദുആ ചെയ്യുകയും വേണം.മദീനയിൽ പ്രവേശിക്കുന്നതിന് മുമ്പേ കുളിക്കലും ഏറ്റവും വൃത്തിയുള്ള വസ്ത്രം ധരിക്കലും അവന്റെ മനസ്സിൽ മദീനയുടെ മാഹാത്മ്യത്തെ കുറിച്ചുള്ള ചിന്തകൾ കൊണ്ട് വരലും, ചില ഉലമാക്കളുടെ വീക്ഷണത്തിൽ മക്കക്ക് ശേഷവും ചിലരുടെ വീക്ഷണത്തിൽ ഒന്നാമതായും പുണ്യഭൂമിയാണ് മദീനയെന്നും മദീനയുടെ പുണ്യം സൃഷ്ട്ടി ശ്രേഷ്ടർ റസൂലുല്ലാഹി സ്വല്ലല്ലാഹു അലൈഹി വ സല്ലം മുഖേന കൈ വന്നതാണെന്നും എല്ലാം അവൻ മനസ്സിൽ കൊണ്ട് വരണം.നബിയെ കാണുന്നത് പോലെ നബിയോടുള്ള ബഹുമാനവും ആദരവും അവന്റെ മനസ്സിൽ കൊണ്ട് വരട്ടെ.മസ്ജിദുന്നബവിയുടെ വാതിൽക്കൽ എത്തിയാൽ എല്ലാ മസ്‌ജിദുകളിലും പ്രവേശിക്കുമ്പോൾ ചൊല്ലുന്ന ദിക്ർ ചൊല്ലണം .അത് പോലെ തന്നെ പ്രവേശിക്കുമ്പോൾ വലതു കാലും പുറപ്പെടുമ്പോൾ ഇടതു കാലും മുന്തിക്കണം.മസ്ജിദുന്നബവിയിൽ പ്രവേശിച്ചാൽ തിരു നബിയുടെ മിമ്പറിനും ഖബറിനും ഇടയിലുള്ള റൗദ കരീമിനെ ഉദ്ദേശിക്കണം . മിമ്പറിന്റെ അടുത്ത് നിന്ന് അല്ലാഹുവിനു രണ്ടു റകഅത്ത് തഹിയ്യത്തു നിസ്‌ക്കരിക്കണം.
http://library.islamweb.net/newlibrary/display_book.php?idfrom=4947&idto=4961&bk_no=14&ID=3292

MODULE 27/ 02.08.2017

സ്വഹീഹുൽ ബുഖാരി
صحيح البخاري

بِسْمِ اللَّهِ الرَّحْمَنِ الرَّحِيمِ كتاب فضل الصلاة في مسجد مكة والمدينة
 بَاب فَضْلِ الصَّلَاةِ فِي مَسْجِدِ مَكَّةَ وَالْمَدِينَةِ 
മക്ക - മദീന മസ്ജിദുകളിൽ നിസ്‌ക്കരിക്കുന്നതിന്റെ പുണ്യം സംബന്ധിച്ച് പറയുന്ന ബാബ്
................................
 عَنْ أَبِي هُرَيْرَةَ رَضِيَ اللَّهُ عَنْهُ عَنْ النَّبِيِّ صَلَّى اللَّهُ عَلَيْهِ وَسَلَّمَ قَالَ لَا تُشَدُّ الرِّحَالُ إِلَّا إِلَى ثَلَاثَةِ مَسَاجِدَ الْمَسْجِدِ الْحَرَامِ وَمَسْجِدِ الرَّسُولِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ وَمَسْجِدِ الْأَقْصَى
ആശയ സംഗ്രഹം : അബൂ ഹുറൈറ റദിയല്ലാഹു അന്ഹു റിപ്പോർട്ട് ചെയ്യുന്നു : നബി സ്വല്ലല്ലാഹു അലൈഹി വ സല്ലമ പറഞ്ഞു : നിങ്ങൾ  മസ്ജിദുൽ ഹറാം , റസൂലുല്ലാഹി സ്വല്ലല്ലാഹു അലൈഹി വ സല്ലമയുടെ മസ്ജിദ്, മസ്ജിദുൽ അഖ്‌സാ എന്നീ  മൂന്നു മസ്ജിദുകളിലേക്കല്ലാതെ യാത്ര സംഘടിപ്പിക്കരുത്.

ഇബ്നു ഹജർ അൽ അസ്ഖലാനിയുടെ ഫത്ഹുൽ ബാരിയിൽ നിന്ന് :
فتح الباري شرح صحيح البخاري
أحمد بن علي بن حجر العسقلاني
.............................
وَفِي هَذَا الْحَدِيثِ فَضِيلَةُ هَذِهِ الْمَسَاجِدِ وَمَزِيَّتُهَا عَلَى غَيْرِهَا لِكَوْنِهَا مَسَاجِدَ الْأَنْبِيَاءِ ، وَلِأَنَّ الْأَوَّلَ قِبْلَةُ النَّاسِ وَإِلَيْهِ حَجُّهُمْ ، وَالثَّانِي كَانَ قِبْلَةَ الْأُمَمِ السَّالِفَةِ ، وَالثَّالِثَ أُسِّسَ عَلَى التَّقْوَى . وَاخْتُلِفَ فِي شَدِّ الرِّحَالِ إِلَى غَيْرِهَا ، كَالذَّهَابِ إِلَى زِيَارَةِ الصَّالِحِينَ أَحْيَاءً وَأَمْوَاتًا ، وَإِلَى الْمَوَاضِعِ الْفَاضِلَةِ لِقَصْدِ التَّبَرُّكِ بِهَا وَالصَّلَاةِ فِيهَا ، فَقَالَ الشَّيْخُ أَبُو مُحَمَّدٍ الْجُوَيْنِيُّ : يَحْرُمُ شَدُّ الرِّحَالِ إِلَى غَيْرِهَا عَمَلًا بِظَاهِرِ هَذَا الْحَدِيثِ ، وَأَشَارَ الْقَاضِي حُسَيْنٌ إِلَى اخْتِيَارِهِ ، وَبِهِ قَالَ عِيَاضٌ وَطَائِفَةٌ ، وَيَدُلُّ عَلَيْهِ مَا رَوَاهُ أَصْحَابُ السُّنَنِ مِنْ إِنْكَارِ بَصْرَةَ الْغِفَارِيِّ عَلَى أَبِي هُرَيْرَةَ خُرُوجَهُ إِلَى الطُّورِ ، وَقَالَ لَهُ : " لَوْ أَدْرَكْتُكَ قَبْلَ أَنْ تَخْرُجَ مَا مَا خَرَجْتَ  " . وَاسْتَدَلَّ بِهَذَا الْحَدِيثِ ، فَدَلَّ عَلَى أَنَّهُ يَرَى حَمْلَ الْحَدِيثِ عَلَى عُمُومِهِ ، وَوَافَقَهُ أَبُو هُرَيْرَةَ
ആശയ സംഗ്രഹം : മസ്ജിദുൽ ഹറാം , മസ്ജിദുന്നബവി, മസ്ജിദുൽ അഖ്‌സാ എന്നീ മൂന്ന് മസ്ജിദുകളുടെയും ശ്രേഷ്ടതയും മറ്റു മസ്‌ജിദുകളിലും നിന്ന് അവയ്ക്കുള്ള വ്യതിരിക്തതയും ഈ ഹദീസിൽ നിന്ന് വ്യക്തമാണ്.കാരണം ഇവയെല്ലാം അന്ബിയാക്കളുമായി ബന്ധപ്പെട്ട മസ്ജിദുകളാണ്.മസ്ജിദുൽ ഹറാം ജനങ്ങളുടെ ഖിബ്‌ലയും ഹജ്ജ് ചെയ്യുന്ന കേന്ദ്രവുമാണ് . മസ്ജിദുൽ അഖ്‌സാ മുൻ കഴിഞ്ഞ സമുദായങ്ങളുടെ ഖിബ്‌ലയായിരുന്നു.മസ്ജിദുന്നബവി  പരിശുദ്ധ ഖുര്‍ആന്‍ അദ്ധ്യായം 009 തൌബ 108 - ആം സൂക്തത്തിൽ  '  ഭക്തിയിന്‍മേല്‍ സ്ഥാപിക്കപ്പെട്ടിട്ടുള്ള മസ്ജിദ് ' എന്ന് സവിശേഷ പരാമർശം നടത്തപ്പെട്ട മസ്ജിദാണ്.
     ഈ മൂന്നു മസ്ജിദുകൾ അല്ലാത്ത സ്ഥലങ്ങളിലേക്ക്  പ്രത്യേക യാത്ര ഒരുങ്ങിപ്പുറപ്പെടൽ അനുവദനീയമാണോ എന്ന വിഷയത്തിൽ അഭിപ്രായ ഭിന്നതയുണ്ട്.ഉദാഹരണത്തിന് ജീവിച്ചിരിക്കുന്നവരായ സ്വാലിഹീങ്ങളെയോ മരിച്ചു പോയ സജ്ജനങ്ങളുടെ ഖബറുകളോ ലക്ഷ്യമായി യാത്ര പുറപ്പെടൽ,പുണ്യസ്ഥലങ്ങളിലേക്കു ബറകത്ത് ഉദ്ദേശിച്ചോ അവിടെ നിസ്ക്കാരം ഉദ്ദേശിച്ചോ യാത്ര പുറപ്പെടൽ അനുവദനീയമാണോ എന്നതാണ് വിഷയം. ശാഫിഈ മദ്ഹബിലെ പ്രമുഖ മുൻകാല പണ്ഡിതനായ ശൈഖ് അബൂ മുഹമ്മദ് അൽ ജുവൈനി(ഇമാമുൽ ഹറമൈനിയുടെ പിതാവ്) റഹിമഹുല്ലാഹ്(മരണം ഹിജ്‌റ 438 ) ഈ ഹദീസിന്റെ അടിസ്ഥാനത്തിൽ മൂന്നു മസ്ജിദുകളിലേക്കല്ലാതെ  യാത്ര ഒരുങ്ങിപ്പുറപ്പെടുന്നത്  ഹറാമാണ് എന്ന് അഭിപ്രായപ്പെട്ടിരിക്കുന്നു.ഖാദീ ഹുസൈൻ ഹുസൈൻ റഹിമഹുല്ലാഹി(മരണം ഹിജ്‌റ 462 ) ഈ അഭിപ്രായമാണ് തിരഞ്ഞെടുത്തിരിക്കുന്നത്.ഖാദീ ഇയാദ് റഹിമഹുല്ലാഹിയും ഒരു വിഭാഗം പണ്ഡിതന്മാരും ഈ അഭിപ്രായം പങ്കു വയ്ക്കുന്നു. 
          അബൂ ഹുറൈറ റദിയല്ലാഹു അന്ഹു തൂർ സന്ദർശിക്കാൻ പുറപ്പെട്ടത് സംബന്ധിച്ച് അനിഷ്ടം പ്രകടിപ്പിച്ചു കൊണ്ട്  അബൂ ബസ്ര അൽ ഗിഫാരി റദിയല്ലാഹു അന്ഹു ' താങ്കൾ പുറപ്പെടുന്നതിനു മുമ്പ് വിവരം എനിക്ക് കിട്ടിയിരുന്നെങ്കിൽ താങ്കൾ പുറപ്പെടുമായിരുന്നില്ല' എന്ന് പറഞ്ഞതും അബൂ ഹുറൈറ റദിയല്ലാഹു അന്ഹു അദ്ദേഹത്തോട് യോജിച്ചതും സംബന്ധിച്ച് വന്ന ഹദീസ് മൂന്നു മസ്ജിദുകളിലേക്കല്ലാതെ,  സ്വാലിഹീങ്ങളുടെ മഖ്ബറകളിലേക്കും മറ്റു പുണ്യ സ്ഥലങ്ങളിലേക്കും ഉൾപ്പെടെ  യാത്ര ഒരുങ്ങിപ്പുറപ്പെടുന്നത്  ഹറാമാണ് എന്ന അഭിപ്രായക്കാർ തെളിവായി ഉദ്ധരിക്കുന്നു.
 http://library.islamweb.net/newlibrary/display_book.php?ID=4238&bk_no=60&flag=1

http://library.islamweb.net/newlibrary/display_book.php?ID=4528&bk_no=60&flag=1

http://library.islamweb.net/newlibrary/display_book.php?idfrom=2191&idto=2206&bk_no=52&ID=761


C. ഖബർ സന്ദർശനത്തിന്റെ മര്യാദകൾ 

MODULE 28/ 07.12.2017

ഇമാം സുയൂതി റഹിമഹുല്ലാഹിയുടെ(മരണം  ഹിജ്‌റ  911)
അൽ അംറു ബിൽ ഇത്തിബാഉ വന്നഹ്‌യു  അനിൽ ഇബ്തിദാഉ 
എന്ന കിതാബിൽ നിന്ന്  :
آداب زيارة القبور
ഖബർ സന്ദർശനത്തിന്റെ മര്യാദകൾ 
والذي يستحب للرجل الزائر للقبور
كان يعلم النبي أصحابه إذا زاروا القبور أن يقولوا قُبالَتهم: "السَّلاَمُ عَلَيْكُمْ أَهْلَ الدِّيَارِ مِنَ الْمُؤْمِنِينَ وَالْمُسْلِمِينَ، وَإِنَّا إِنْ شَاءَ اللَّهُ بِكُمْ لاَحِقُونَ نَسْأَلُ اللَّهَ لَنَا وَلَكُمُ الْعَافِيَةَ ‏ أنتم لنا سلف وَنَحْنُ بِالْأَثَرِ ". وإن قرأ شيئاً من القرآن وأهداه إليهم فهو حسن
وما سوى ذلك من المحدثات، كالصلاة عندها، واتخاذها مساجد، وبناء المساجد عليها؛ فقد تواترت النصوص عن النبي بالنهي عن ذلك، والتغليظ على فاعله
http://shamela.ws/browse.php/book-248/page-48#page-50

ആശയ സംഗ്രഹം : ഖബർ സന്ദർശിക്കുന്ന വ്യക്തിക്ക് സുന്നത്തായ കാര്യങ്ങൾ റസൂലുല്ലാഹി സ്വല്ലല്ലാഹു അലൈഹി വ സല്ലമ സ്വഹാബാക്കളെ പഠിപ്പിച്ചിരുന്നു. ഖബറാളികളെ അഭിമുഖീകരിച്ചു 
السَّلاَمُ عَلَيْكُمْ أَهْلَ الدِّيَارِ مِنَ الْمُؤْمِنِينَ وَالْمُسْلِمِينَ، وَإِنَّا إِنْ شَاءَ اللَّهُ بِكُمْ لاَحِقُونَ نَسْأَلُ اللَّهَ لَنَا وَلَكُمُ الْعَافِيَةَ ‏ أنتم لنا سلف وَنَحْنُ بِالْأَثَرِ 
'സത്യ വിശ്വാസികളുടെയും മുസ്ലിംകളുടെയും ഭവനങ്ങളിൽ വസിക്കുന്നവരേ... നിങ്ങൾക്ക് അല്ലാഹുവിങ്കൽ നിന്നുള്ള സമാധാനം ഉണ്ടാവട്ടെ...നിശ്ചയം, ഞങ്ങളും നിങ്ങളോടു ചേരുന്നതാണ്.നിങ്ങൾക്കും ഞങ്ങൾക്കും ക്ഷേമത്തിനായി ഞങ്ങൾ അല്ലാഹുവിനോട് തേടുന്നു. നിങ്ങൾ ഞങ്ങൾക്ക് മുന്നേ പോയവരാണ്; ഞങ്ങൾ നിങ്ങളെ പിന്തുടരുന്നവരും.' 
എന്ന് ചൊല്ലുന്നതിനാണ് നബി പഠിപ്പിച്ചത്.
        ഇനി ഖുർആനിൽ നിന്ന് വല്ലതും ഓതി ഖബറാളികൾക്കു ഹദ്‌യ ചെയ്‌താൽ അത് നല്ലതാണ്.ഇതിനപ്പുറം, ഖബറുകൾക്കു സമീപം നിസ്‌ക്കരിക്കൽ, ഖബറുകളെ മസ്ജിദുകൾ ആക്കൽ, ഖബറുകൾക്കു മേൽ മസ്ജിദുകൾ പണിയൽ എന്നിവയെല്ലാം പുതിയ കാര്യങ്ങളാണ്; ഇത്തരം കാര്യങ്ങൾ നിഷിദ്ധമാണെന്നു വ്യക്തമാക്കുന്നതും അതിന്റെ ഗൗരവത്തെ സംബന്ധിച്ച് മുന്നറിയിപ്പ് നൽകുന്നതുമായ നിരവധി പ്രമാണങ്ങൾ മുതവാതിർ ആയി വന്നിട്ടുണ്ട്.  
(PLEASE NOTE:
ഖുർആൻ പാരായണം ചെയ്തു മരിച്ചവർക്കു വേണ്ടി ഹദ്‌യ ചെയ്‌താൽ അതിന്റെ പ്രതിഫലം മരിച്ചവർക്കു ലഭിക്കുമോ?- ഈ വിഷയത്തിൽ വിശദമായ ചർച്ച ഈ ലിങ്കിൽ ലഭ്യമാണ് .. ഇൻ ഷാ അല്ലാഹ് 
https://alkithabquestionanswersmalayalam.blogspot.com/2017/04/blog-post_14.html
)

MODULE 29/ 07.12.2017

പ്രത്യേക കുറിപ്പ് :
ഖബറുകൾക്കു മേൽ ഇരിക്കുന്നതിന്റെയും ഖബർസ്ഥാനിലൂടെ ചെരിപ്പിട്ടു നടക്കുന്നതിന്റെയും വിധി 

 ഇമാം നവവി റഹിമഹുല്ലാഹിയുടെ ശറഹുൽ മുഹദ്ദബിൽ നിന്ന് :
المجموع شرح المهذب
يحيى بن شرف النووي

قَالَ الْمُصَنِّفُ رَحِمَهُ اللَّهُ تَعَالَى : ( وَلَا يَجُوزُ الْجُلُوسُ عَلَى الْقَبْرِ ، لِمَا رَوَى أَبُو هُرَيْرَةَ رَضِيَ اللَّهُ عَنْهُ قَالَ : قَالَ رَسُولُ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ : { لَأَنْ يَجْلِسَ أَحَدُكُمْ عَلَى جَمْرَةٍ فَتُحْرِقَ ثِيَابَهُ حَتَّى تَخْلُصَ إلَى جِلْدِهِ خَيْرٌ لَهُ مِنْ أَنْ يَجْلِسَ عَلَى قَبْرٍ } وَلَا يَدُوسَهُ مِنْ غَيْرِ حَاجَةٍ لِأَنَّ الدَّوْسَ كَالْجُلُوسِ ، فَإِذَا لَمْ يَجُزْ الْجُلُوسُ لَمْ يَجُزْ الدَّوْسُ ، فَإِنْ لَمْ يَكُنْ طَرِيقٌ إلَى قَبْرِ مَنْ يَزُورُهُ إلَّا بِالدَّوْسِ جَازَ لَهُ ، لِأَنَّهُ مَوْضِعُ عُذْرٍ ، وَيُكْرَهُ الْمَبِيتُ فِي الْمَقْبَرَةِ لِمَا فِيهَا مِنْ الْوَحْشَةِ ) 
ആശയ സംഗ്രഹം : മുഹദ്ദബിൽ ഇമാം ശീറാസി റഹിമഹുല്ലാഹ് പ്രസ്താവിക്കുന്നു : ഖബറുകൾക്കു മേൽ ഇരിക്കൽ അനുവദനീയമല്ല.അബൂ ഹുറൈറ റദിയല്ലാഹു അന്ഹു റിപ്പോർട്ട് ചെയ്ത ഹദീസ് ആണ് തെളിവ്.റസൂലുല്ലാഹി സ്വല്ലല്ലാഹു അലൈഹി വ സല്ലാം പറഞ്ഞു : 'കത്തുന്ന കൽക്കരിക്കു മേൽ ഒരാൾ ഇരിക്കുകയും അയാളുടെ വസ്ത്രത്തിലേക്കു അത് കത്തിപ്പടരുകയും എന്നിട്ടു അത് അവന്റെ തൊലിയിലേക്കു ഒട്ടിപ്പിടിക്കുകയും ചെയ്യുന്നതാണ് ഖബറിന്മേൽ  ഇരിക്കുന്നതിനേക്കാൾ അയാൾക്ക് നല്ലതു.'(PLEASE NOTE: മറമാടിയ ഉടനെ മയ്യിത്തിന്റെ തലഭാഗത്തു ഒരാൾ ഇരുന്നു കൊണ്ട് മയ്യിത്തിനു തൽഖീൻ ചൊല്ലിക്കൊടുക്കുന്നതു സംബന്ധിച്ച വ്യത്യസ്ത അഭിപ്രായങ്ങൾ സംബന്ധിച്ച വിവരണം  ഈ ലിങ്കിൽ ലഭ്യമാണ് , ഇൻ ഷാ അല്ലാഹ് 
http://hadeesukaliloode.blogspot.in/2017/02/blog-post.html
)
        കാരണമില്ലാതെ ഖബറിന് മേൽ ചവിട്ടുകയും അരുത്.കാരണം ചവിട്ടൽ ഇരിക്കുന്നത് പോലെ തന്നെ.ഖബറിന് മേൽ ഇരിക്കൽ അനുവദനീയം അല്ലാത്തതിനാൽ ചവിട്ടലും അനുവദനീയമല്ല.എന്നാൽ ഖബർ സിയാറത്തിന് വരുന്ന വ്യക്തിക്ക് ഖബറിന് മേൽ ചവിട്ടാതെ വേറെ വഴിയില്ലെങ്കിൽ ചവിട്ടൽ അനുവദനീയമാണ്.അതൊരു ഇളവ് എന്ന നിലക്കാണ് അനുവദിക്കപ്പെടുന്നത്.വന്യത/വിജനത ഉള്ളതിനാൽ ഖബർ സ്ഥാനിൽ രാപ്പാർക്കുന്നതു കറാഹത്താണ്.

( فَرْعٌ ) : 
الْمَشْهُورُ فِي مَذْهَبِنَا أَنَّهُ لَا يُكْرَهُ الْمَشْيُ فِي الْمَقَابِرِ بِالنَّعْلَيْنِ وَالْخُفَّيْنِ وَنَحْوِهِمَا مِمَّنْ صَرَّحَ بِذَلِكَ مِنْ أَصْحَابِنَا الْخَطَّابِيُّ وَالْعَبْدَرِيُّ وَآخَرُونَ ، وَنَقَلَهُ الْعَبْدَرِيُّ عَنْ مَذْهَبِنَا وَمَذْهَبِ أَكْثَرِ الْعُلَمَاءِ ، قَالَ أَحْمَدُ بْنُ حَنْبَلٍ رَحِمَهُ اللَّهُ : يُكْرَهُ ، وَقَالَ صَاحِبُ الْحَاوِي : يَخْلَعُ نَعْلَيْهِ لِحَدِيثِ بَشِيرِ بْنِ مَعْبَدٍ الصَّحَابِيِّ الْمَعْرُوفِ بِابْنِ الْخَصَاصِيَةِ قَالَ { بَيْنَمَا أَنَا أُمَاشِي رَسُولَ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ نَظَرَ فَإِذَا رَجُلٌ يَمْشِي فِي الْقُبُورِ عَلَيْهِ نَعْلَانِ فَقَالَ : يَا صَاحِبَ السِّبْتَتَيْنِ وَيْحَك ، أَلْقِ سِبْتَتَيْك ، فَنَظَرَ الرَّجُلُ فَلَمَّا عَرَفَ رَسُولَ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ خَلَعَهُمَا } رَوَاهُ أَبُو دَاوُد وَالنَّسَائِيُّ بِإِسْنَادٍ حَسَنٍ 
( ഇമാം നവവി വിശദീകരിക്കുന്നു) : നമ്മുടെ മദ്ഹബിലെ /ശാഫിഈ മദ്ഹബിലെ പ്രസിദ്ധമായ അഭിപ്രായവും ഭൂരിഭാഗം പണ്ഡിതരുടെ അഭിപ്രായവും ഖബർസ്ഥാനിലൂടെ ചെരിപ്പുകളോ ഖുഫ്ഫകളോ അത് പോലുള്ളതോ ധരിച്ചു കൊണ്ട് നടക്കുന്നതിൽ വിരോധമില്ല എന്നാണു.ഇമാം അഹ്മദ് ബ്നു ഹന്ബൽ റഹിമഹുല്ലാഹ് പ്രസ്താവിക്കുന്നു:  ചെരിപ്പുകളോ ഖുഫ്ഫകളോ അത് 
 പോലുള്ളതോ ധരിച്ചു കൊണ്ട് ഖബർസ്ഥാനിലൂടെ നടക്കൽ  കറാഹത്താണ് /അനഭിലഷണീയമാണ് എന്നാണു.ശാഫിഈ മദ്ഹബുകാരനായ ഇമാം മാവര്ദി അൽ ഹാവീ അൽ കബീറിൽ പറയുന്നു : ഖബർസ്ഥാനിലൂടെ നടക്കുന്നവൻ ചെരുപ്പ് അഴിച്ചാണ് നടക്കേണ്ടത് .ഇബ്നുൽ ഖസാസിയ്യ എന്ന് അറിയപ്പെടുന്ന ബഷീറു ബ്നു മഅബദു റദിയല്ലാഹു അന്ഹു എന്ന സ്വഹാബിയുടെ ഹദീസ് ആണ് തെളിവ്.അദ്ദേഹം പറഞ്ഞു : ഒരിക്കൽ ഞാൻ  റസൂലുല്ലാഹി സ്വല്ലല്ലാഹു അലൈഹി വ സല്ലമയുടെ കൂടെ നടക്കുകയായിരുന്നു.അപ്പോൾ ഒരാൾ ഖബർസ്ഥാനിലൂടെ ചെരിപ്പിട്ടു നടക്കുന്നത് റസൂലിന്റെ ശ്രദ്ധയിൽപ്പെട്ടു. അപ്പോൾ നബി അദ്ദേഹത്തോട് പറഞ്ഞു : ഓ .. മനുഷ്യാ ... ചെരിപ്പിട്ടു ഖബർസ്ഥാനിൽ നടക്കുകയോ ? നാശം , നിന്റെ ചെരിപ്പുകൾ അഴിച്ചു വയ്ക്കൂ. അപ്പോൾ ആരാണ് പറയുന്നത് എന്ന് അദ്ദേഹം ശ്രദ്ധിച്ചു . റസൂലാണെന്നു മനസ്സിലാക്കിയപ്പോൾ ചെരിപ്പുകൾ അഴിച്ചു.( ഹസൻ ആയ പരമ്പരയോടെ അബൂ ദാവൂദും നസാഇയും ഉദ്ധരിച്ചത്).
 وَاحْتَجَّ أَصْحَابُنَا بِحَدِيثِ أَنَسٍ رَضِيَ اللَّهُ عَنْهُ عَنْ النَّبِيِّ صَلَّى اللَّهُ عَلَيْهِ وَسَلَّمَ قَالَ { الْعَبْدُ إذَا وُضِعَ فِي قَبْرِهِ وَتَوَلَّى وَذَهَبَ أَصْحَابُهُ حَتَّى إنَّهُ لَيَسْمَعَ قَرْعَ نِعَالِهِمْ أَتَاهُ مَلَكَانِ فَأَقْعَدَاهُ إلَى آخِرِ الْحَدِيثِ } رَوَاهُ الْبُخَارِيُّ وَمُسْلِمٌ 
എന്നാൽ  ഖബർസ്ഥാനിലൂടെ ചെരിപ്പുകളോ ഖുഫ്ഫകളോ അത്  പോലുള്ളതോ ധരിച്ചു കൊണ്ട് നടക്കുന്നതിൽ വിരോധമില്ല എന്ന അഭിപ്രായക്കാർ അതിനു തെളിവ് പറയുന്നത് സ്വഹീഹുൽ ബുഖാരിയിലെ താഴെ ചേർത്ത ഹദീസാണ് (സ്വഹീഹു മുസ്‍ലിമിലും ഈ ഹദീസ് വന്നിട്ടുണ്ട്)

സ്വഹീഹുൽ ബുഖാരി:
كتاب الجنائز

باب الْمَيِّتُ يَسْمَعُ خَفْقَ النِّعَالِ
മയ്യിത്ത് ജീവിച്ചിരിക്കുന്നവരുടെ കാലിലെ ചെരുപ്പടി ശബ്ദം കേൾക്കും എന്നത് സംബന്ധിച്ച ബാബു 
...........................
 عَنْ أَنَسٍ ـ رضى الله عنه ـ عَنِ النَّبِيِّ صلى الله عليه وسلم قَالَ ‏ "‏ الْعَبْدُ إِذَا وُضِعَ فِي قَبْرِهِ، وَتُوُلِّيَ وَذَهَبَ أَصْحَابُهُ حَتَّى إِنَّهُ لَيَسْمَعُ قَرْعَ نِعَالِهِمْ، أَتَاهُ مَلَكَانِ فَأَقْعَدَاهُ فَيَقُولاَنِ لَهُ مَا كُنْتَ تَقُولُ فِي هَذَا الرَّجُلِ مُحَمَّدٍ صلى الله عليه وسلم فَيَقُولُ أَشْهَدُ أَنَّهُ عَبْدُ اللَّهِ وَرَسُولُهُ‏.‏ فَيُقَالُ انْظُرْ إِلَى مَقْعَدِكَ مِنَ النَّارِ، أَبْدَلَكَ اللَّهُ بِهِ مَقْعَدًا مِنَ الْجَنَّةِ ـ قَالَ النَّبِيُّ صلى الله عليه وسلم فَيَرَاهُمَا جَمِيعًا ـ وَأَمَّا الْكَافِرُ ـ أَوِ الْمُنَافِقُ ـ فَيَقُولُ لاَ أَدْرِي، كُنْتُ أَقُولُ مَا يَقُولُ النَّاسُ‏.‏ فَيُقَالُ لاَ دَرَيْتَ وَلاَ تَلَيْتَ‏.‏ ثُمَّ يُضْرَبُ بِمِطْرَقَةٍ مِنْ حَدِيدٍ ضَرْبَةً بَيْنَ أُذُنَيْهِ، فَيَصِيحُ صَيْحَةً يَسْمَعُهَا مَنْ 
يَلِيهِ إِلاَّ الثَّقَلَيْنِ ‏"‏‏
ആശയ സംഗ്രഹം : അനസ്  റദിയല്ലാഹു അന്ഹു റിപ്പോർട്ട് ചെയ്യുന്നു : ഒരു മനുഷ്യന്റെ മയ്യിത്ത് ഖബറിൽ വച്ച് കൂടെ വന്നവർ  പിരിഞ്ഞാൽ , പിരിഞ്ഞു പോകുന്നവരുടെ ചെരിപ്പിന്റെ ശബ്ദം വരെ ആ മയ്യിത്ത് കേൾക്കും.ആ അവസ്‌ഥയിൽ രണ്ടു മലക്കുകൾ അവന്റെ സമീപം വരികയും അവനെ ഇരുത്തുകയും അവനോടു ഇപ്രകാരം ചോദിക്കുകയും ചെയ്യും : 'ഈ മുഹമ്മദ് സ്വല്ലല്ലാഹു അലൈഹി വ സല്ലമയുടെ കാര്യത്തിൽ നീ എന്താണ് പറയുന്നത്?' അപ്പോൾ അവൻ പറയും : അദ്ദേഹം അല്ലാഹുവിന്റെ ദാസനും ദൂതനുമാണ് എന്ന് ഞാൻ സാക്ഷ്യം വഹിക്കുന്നു.അപ്പോൾ അവനോടു പറയപ്പെടും ( ഈ ഉത്തരം പറഞ്ഞില്ലെങ്കിൽ നിനക്ക് നരകത്തിൽ ലഭിക്കുമായിരുന്ന)നിന്റെ നരകത്തിലെ ഇരിപ്പിടം ഒന്ന് നോക്കൂ.അല്ലാഹു നിനക്ക് സ്വർഗ്ഗത്തിൽ പകരം ഒരു സ്ഥാനം നൽകിയിരിക്കുന്നു.( നബി തുടരുന്നു): അപ്പോൾ രണ്ടു സ്ഥാനങ്ങളും (നരകവും സ്വർഗ്ഗവും)മനുഷ്യൻ കാണുന്നതാണ് .  എന്നാൽ കാഫിർ /സത്യ നിഷേധി അല്ലെങ്കിൽ മുനാഫിഖ് / കപട വിശ്വാസിയുടെ മറുപടി ഇപ്രകാരമായിരിക്കും : എനിക്കറിയില്ല ഈ മനുഷ്യൻ ആരാണെന്നു ; ജനങ്ങൾ പറയുന്നത് ഞാനും പറഞ്ഞുവെന്നു മാത്രം. അപ്പോൾ മലക്കുകൾ പറയും : നീ അറിഞ്ഞതുമില്ല , നീ (ഖുർആൻ )പഠിച്ചു പാരായണം ചെയ്തതുമില്ല.തുടർന്ന് ഇരുമ്പു കൊണ്ടുള്ള ഒരു ചുറ്റിക കൊണ്ട് അവന്റെ രണ്ടു ചെവികൾക്കിടയിലായി അവനെ അടിക്കും.അപ്പോൾ അവൻ അട്ടഹസിക്കും;അവനെ സമീപിക്കുന്ന മനുഷ്യരും ജിന്നുകളുമല്ലാത്ത  എല്ലാ ജീവികളും അത് കേൾക്കും. 
https://sunnah.com/bukhari/23/94

( وَأَجَابُوا )
 عَنْ الْحَدِيثِ الْأَوَّلِ بِجَوَابَيْنِ : ( أَحَدِهِمَا ) وَبِهِ أَجَابَ الْخَطَّابِيُّ أَنَّهُ يُشْبِهُ أَنَّهُ كَرِهَهُمَا لِمَعْنًى فِيهِمَا ; لِأَنَّ النِّعَالَ السِّبْتِيَّةَ - بِكَسْرِ السِّينِ - هِيَ الْمَدْبُوغَةُ بِالْقَرَظِ ، وَهِيَ لِبَاسُ أَهْلِ التَّرَفُّهِ وَالتَّنَعُّمِ ، فَنَهَى عَنْهُمَا لِمَا فِيهِمَا مِنْ الْخُيَلَاءِ ، فَأَحَبَّ صَلَّى اللَّهُ عَلَيْهِ وَسَلَّمَ أَنْ يَكُونَ دُخُولُهُ الْمَقَابِرَ عَلَى زِيِّ التَّوَاضُعِ ، وَلِبَاسِ أَهْلِ الْخُشُوعِ ، ( وَالثَّانِي ) لَعَلَّهُ كَانَ فِيهِمَا نَجَاسَةٌ ، قَالُوا : وَحَمَلَنَا عَلَى تَأْوِيلِهِ الْجَمْعُ بَيْنَ الْحَدِيثَيْنِ 
ആശയ സംഗ്രഹം : അപ്പോൾ ഖബർസ്ഥാനിലൂടെ ചെരുപ്പ് ധരിച്ചു നടക്കുന്നതിൽ നിരോധനമില്ല എന്ന് അഭിപ്രായപ്പെട്ട ശാഫിഈ മദ്ഹബുകാർ ,  ഖബർസ്ഥാനിലൂടെ സിബിതീ ഷൂ/ചെരുപ്പ്  ധരിച്ചു നടന്ന വ്യക്തിയോട്  തിരുനബി ചെരുപ്പ് ഊരാൻ കല്പിച്ചതു സംബന്ധിച്ച ഹദീസിനെ വിശദീകരിക്കുന്നത് ഇപ്രകാരമാണ് : 1 . സിബ്ത്തി ചെരുപ്പ് ആയിരുന്നു ധരിച്ചിരുന്നത് ആ വ്യക്തി ധരിച്ചിരുന്നത്.പോളിഷ് ചെയ്തു മിനുസപ്പെടുത്തിയ അത്തരം ചെരുപ്പ് ആഢ്യത്ത
ത്തിന്റെയും ആർഭാടത്തിന്റെയും ചിഹ്നം ആയിരുന്നതിനാൽ വിനയത്തിന്റെയും ലാളിത്യത്തിന്റെയും വേഷത്തിൽ ഖബർസ്ഥാനിൽ പ്രവേശിക്കുക എന്നതായിരിക്കാം നബി ഉദ്ദേശിച്ചത്.അല്ലെങ്കിൽ ചെരുപ്പിൽ നജസ് ഉണ്ടായിരുന്നത് കൊണ്ടുമാവാം.ഇങ്ങിനെ രണ്ടു ഹദീസുകളും തമ്മിൽ സംയോജിപ്പിക്കാമെന്നു ശാഫിഈ മദ്ഹബുകാർ വിശദീകരിക്കുന്നു.

http://library.islamweb.net/newlibrary/display_book.php?ID=2046&startno=0&start=0&idfrom=3182&idto=3183&bookid=14&Hashiya=2


അധിക വായനക്ക് താഴെ  ലിങ്കുകൾ  പരിശോധിക്കുക  :

1.ഫത്ഹുൽ ബാരി (ഇബ്നു ഹജർ)
فتح الباري شرح صحيح البخاري
أحمد بن علي بن حجر العسقلاني
........................
بَاب كَرَاهِيَةِ الصَّلَاةِ فِي الْمَقَابِرِ 

http://library.islamweb.net/newlibrary/display_book.php?flag=1&bk_no=52&bookhad=827
2.മജ്‌മൂഉ ഫതാവ വ റസാഇല് അൽ ഉസൈമീൻ 
مجموع فتاوى ورسائل العثيمين
http://books.islamww.com/bk_page-3284-4.html
3.അദ്ദുററു സ്സന്നിയ്യ 
الموسوعة العقدية - الدرر السنية
مجموعة من الباحثين بإشراف الشيخ عَلوي بن عبد القادر السقاف
http://shamela.ws/browse.php/book-38058/page-1240
4.ഇഖ്തിളാഉ സിറാത്തിൽ മുസ്തഖീം (ഇബ്നു തൈമിയ്യ) 
اقتضاء الصراط المستقيم مخالفة أصحاب الجحيم
المؤلف : أحمد بن عبد الحليم بن تيمية الحراني أبو العباس
http://islamport.com/w/tym/Web/3202/324.htm
5.മിർആത്തുൽ മഫാതീഹ് 
مرعاة المفاتيح شرح مشكاة المصابيح
أبو الحسن عبيد الله بن محمد عبد السلام بن خان محمد بن أمان الله بن حسام الدين الرحماني المباركفوري (المتوفى: 1414هـ)

http://shamela.ws/browse.php/book-8862/page-1193
6.ഫത്ഹുൽ മജീദ് 
فتح المجيد شرح كتاب التوحيد
ترجمة المؤلف: عبد الرحمن بن حسن آل الشيخ
http://shamela.ws/browse.php/book-2386/page-271
7.ഫത്ഹുൽ മജീദിന്റെ ശറഹ് 
( شرح فتح المجيد شرح كتاب التوحيد  ) 
  للشيخ : ( عبد الله بن محمد الغنيمان )
http://audio.islamweb.net/audio/index.php?page=FullContent&audioid=139747

8.തൽഖീസ് (ഇബ്നു ഹജർ)
التلخيص الحبير
أحمد بن علي محمد الكناني (العسقلاني)

http://library.islamweb.net/newlibrary/display_book.php?flag=1&bk_no=11&bookhad=784
9.ഫതാവ ഇബ്നു തൈമിയ്യ 
مجموع فتاوى ابن تيمية
تقي الدين ابن تيمية
http://library.islamweb.net/newlibrary/display_book.php?idfrom=3467&idto=3467&bk_no=22&ID=2168
10.ഫത്ഹുൽ ബാരി (ഇബ്നു ഹജർ)
فتح الباري شرح صحيح البخاري
أحمد بن علي بن حجر العسقلاني

http://library.islamweb.net/newlibrary/display_book.php?flag=1&bk_no=52&ID=3454

http://library.islamweb.net/newlibrary/display_book.php?idfrom=5376&idto=5385&bk_no=52&ID=1882
11.ശറഹു മുസ്‌ലിം(നവവി)
شرح النووي على مسلم
يحيي بن شرف أبو زكريا النووي
http://library.islamweb.net/newlibrary/display_book.php?bk_no=53&ID=878&idfrom=5626&idto=5643&bookid=53&startno=10
12.ഫത്ഹുൽ മുൻഇമ്
فـــتح المــــنعم
http://hadithportal.com/index.php?show=hadith&h_id=2566&uid=0&sharh=10000&book=31&bab_id=
13.ഫത്ഹുൽ ഖദീർ
فتح القدير الجامع بين فني الرواية والدراية
محمد بن علي بن محمد الشوكاني
http://library.islamweb.net/newlibrary/display_book.php?bk_no=66&ID=781&idfrom=734&idto=737&bookid=66&startno=2
14.മുസന്നിഫ്
المصنف
عبد الله بن محمد بن أبي شيبة
http://library.islamweb.net/newlibrary/display_book.php?bk_no=10&ID=&idfrom=648&idto=957&bookid=10&startno=192
15.ഔനുൽ മഅബൂദ് 
عون المعبود
محمد شمس الحق العظيم آبادي
http://library.islamweb.net/newlibrary/display_book.php?flag=1&bk_no=55&ID=3450
16.
الكتاب: وفاء الوفاء بأخبار دار المصطفى
المؤلف: علي بن عبد الله بن أحمد الحسني الشافعي، نور الدين أبو الحسن السمهودي (المتوفى: 911هـ)
http://sh.bib-alex.net/boldan/Web/23695/003.htm
17.
كتاب : الروح 
المؤلف : محمد بن أبي بكر أيوب الزرعي أبو عبد الله ابن القيم الجوزية
http://www.islamicbook.ws/amma/alrwh-001.html

TO JOIN OUR WHATS APP GROUP , PLEASE CONTACT
88848787706
ABBAS PARAMBADAN
ASSALAMU A'LYKUM
___________________



Sunday, 30 July 2017

(ഭാഗം ഒന്ന് )മഖ്ബറകളിലെ അനാചാരങ്ങൾ

അൽ കിതാബ് പഠന പരമ്പര 
മഖ്ബറകളിലെ അനാചാരങ്ങൾ - സുന്നത്തും ബിദ്അത്തും ഭാഗം ഒന്ന് 
  الأمر بالاتباع والنهي عن الابتداع   
 അൽ അംറു ബിൽ ഇത്തിബാഉ വന്നഹ്‌യു അനിൽ ഇബ്തിദാഉ എന്ന ഒരു ലഘു ഗ്രൻഥത്തിൽ പരാമർശിക്കുന്ന 
بدع تعظيم الأماكن والقبور
'ഖബറുകളും സ്ഥാനങ്ങളും/സ്ഥലങ്ങളും ബഹുമാനിക്കുന്നതുമായി ബന്ധപ്പെട്ട അനാചാരങ്ങൾ ' എന്ന ഭാഗത്തെ ഇബാറത്തുകളാണ് പ്രധാനമായും ഈ പരമ്പരയിൽ ഉൾപ്പെടുത്തിയിട്ടുള്ളത്
എങ്കിലും ഇതിലെ കുറിപ്പുകൾ പ്രസ്തുത കിതാബിന്റെ നേർ പരിഭാഷയല്ല.കിതാബിൽ ഉദ്ധരിക്കുന്ന ആയത്തുകളും ഹദീസുകളുംഅവയുടെ വിശദീകരണങ്ങളും ,സാധ്യമാവുന്ന ഇടങ്ങളിൽ ,മറ്റു കിതാബുകൾ കൂടി നോക്കി   റഫറൻസ് സഹിതം ഉൾപ്പെടുത്തി കൊണ്ടാണ് പരമ്പര മുന്നോട്ടു പോകുക.
.അറബിയിൽ തഷ്‌ക്കീൽ ഇല്ലാതെ കൊടുത്ത ഭാഗമാണ് പ്രസ്തുത കിതാബിലെ ഇബാറത്തുകൾ.ഈ കിതാബ് മക്തബു ഷാമിലയിൽ നിന്ന് ഡൌൺലോഡ് ചെയ്യുകയോ ഓൺലൈൻ ആയി വായിക്കുകയോ ചെയ്യാവുന്നതാണ്,  
ان شاء الله
http://shamela.ws/browse.php/book-248/page-48#page-48
بدع تعظيم الأماكن والقبور
ഖബറുകളും സ്ഥാനങ്ങളും/സ്ഥലങ്ങളും ബഹുമാനിക്കുന്നതുമായി ബന്ധപ്പെട്ട അനാചാരങ്ങൾ 
فصل
 പിരിവു /ഭാഗം 
تعظيم الأماكن التي لا تستحق التعظيم
ആദരവ് അർഹിക്കാത്ത സ്ഥാനങ്ങളെ ആദരിക്കൽ സംബന്ധിച്ച വിവരണം 

MODULE 01/01.11.2016


ومن البدع أيضاً: ما قد عم الابتلاء به تزيين الشيطان للعامة تخليق الحيطان والعمد بالزعفران المجبول بماء الورد، وإسراج مواضع مخصوصة في كل بلد بما ليس عليهم، فيفعلون ذلك، ويظنون أنهم متقربون بذلك؛ ثم يتجاوزون في ذلك إلى تعظيم تلك الأماكن في قلوبهم؛ فيعظمونها، ويرجون الشفاء، وقضاء الحوائج بالنذر لها، وتلك الأماكن من بين عيون وشجر وحائط وطاقة وعامود وما أشبه ذلك بذات أنواط الواردة في الحديث الذي رواه الترمذي وصححه، عن أبي واقد الليثي

ആശയ സംഗ്രഹം:പനിനീർ വെള്ളം ചേർത്ത് കുങ്കുമം പോലുള്ളവ ചില പ്രത്യേക ഹീതാനുകളിലും അംദുകളിലും സേവിക്കൽ ശൈത്താൻ ചിലർക്ക് അലങ്കാരമായി തോന്നിച്ചിരിക്കുന്നു.ഇത്തരം പരീക്ഷണങ്ങളിൽ സമൂഹം അകപ്പെട്ടു പോയത് സംബന്ധിച്ചാണ് ഇവിടെ ചർച്ച .എല്ലാ നാടുകളിലും ചില പ്രത്യേക സ്ഥലങ്ങളിൽ  വിളക്ക് കത്തിച്ചു വയ്ക്കുന്നതും ഇത്തരം അനാചാരങ്ങളിൽ പെടുന്നു.ജനങ്ങൾ ഇങ്ങിനെ ചെയ്യുന്നത് അത് കൊണ്ട് അവർ മുതഖർബീങ്ങളാകും എന്ന മിഥ്യാ ധാരണയിലാണ്.ചിലർ ഈ വിഷയത്തിൽ ഒരു പടി കൂടി മുന്നോട്ട് പോകുന്നുണ്ട്.അതായത് അവർ ഇത്തരം സ്ഥാനങ്ങൾക്ക്/സ്ഥലങ്ങൾക്ക് തങ്ങളുടെ മനസ്സുകളിൽ  ഒരു ആദരവ്  കൽപ്പിക്കുകയും ഇത്തരം സ്ഥാനങ്ങളിലേക്ക് നേർച്ചയാക്കുന്നതിലൂടെ തങ്ങളുടെ രോഗങ്ങൾ സുഖപ്പെടുമെന്നും തങ്ങളുടെ ആവശ്യങ്ങൾ നിറവേറ്റപ്പെടുമെന്നും പ്രതീക്ഷിക്കുകയും ആഗ്രഹിക്കുകയും ചെയ്യുന്നു.അരുവികൾക്കും മരങ്ങൾക്കും മറ്റും ഇടയിൽ കാണപ്പെടുന്ന ഇത്തരം സ്ഥാനങ്ങളാണ് 
ذات أنواط  ദാതു അൻവാത് .ഇമാം തിർമുദി റിപ്പോർട്ട് ചെയ്ത സ്വഹീഹായ ഹദീസിൽ ذات أنواط  ദാതു അൻവാത് സംബന്ധിച്ച പരാമർശമുണ്ട്.വാഖിദ് അല്ലൈസീ റദിയല്ലാഹു അന്ഹുവിൽ നിന്നുള്ള പ്രസ്തുത ഹദീസ് ആണ് തുടർന്ന് ചേർത്തിരിക്കുന്നത്.ഈ ഹദീസ് 
ജാമിഉ തിർമുദിയിൽ കിത്താബുൽ ഫിതനിൽ 
باب مَا جَاءَ لَتَرْكَبُنَّ سَنَنَ مَنْ كَانَ قَبْلَكُمْ
എന്ന ബാബിൽ വന്ന രൂപത്തിൽ കിതാബിലെ ഇബാറത്തിനു ശേഷം മലയാള ആശയ സംഗ്രഹം സഹിതം ചേർത്തിട്ടുള്ളതിനാൽ ഇബാറത്തിന്റെ മലയാള സംഗ്രഹം പോസ്റ്റ് ചെയ്യുന്നില്ല.
.....................................

زعفران

 = saffron

جَبَلَ البَنَّاءُ التُّرَابَ : صَبَّ عَلَيْهِ

 الْمَاءَ وَخَلَطَهُ لِيَصِيرَ طِيناً 

إِسْراجُ السِّراجِ : إِيقادُهُ


الطَّاقَةُ : شعبةٌ أَو حُزمةٌ من رَيحانٍ ، أَو زهرٍ 


النَّوْطُ : كلُّ ما يتعلق بشيءٍ 


...............................

കിതാബിലെ ഇബാറത്തു തുടരുന്നു:
قال: خرجنا مع رسول الله إلى حنين، وكانت لقريش شجرة خضراء عظيمة، يأتونها كل سنة، فيعلقون عليها أسلحتهم، ويعلفون عندها، ويذبحون لها. وفي رواية أخرى: خرجنا مع رسول الله قبل حنين، ونحن حديثو عهد بكفر، وللمشركين سدرة يعكفون عليها، وينيطون بها أسلحتهم، يقال لها: ذات أنواط، فمررنا بسدرة، فقلنا: يا رسول الله، اجعل لنا " ذات أنواط " كما لهم " ذات أنواط " فقال رسول الله : " سبحان الله الله أكبر!! " كما قال قوم موسى لموسى: -اجعل لنا إلهاً كما لهم الهة- قال: " والذي نفسي بيده لتركبنّ سنة من كان قبلكم " فأنكر النبي مجرد مشابهتهم للكفار

.......................

وهم كما تعلم حديثو عهد بذلك
And, you know, they're into it
.....................

MODULE 02/01.11.2016


ജാമിഉ തിർമുദി

Jamiu Thirmudi
كتاب الفتن 
കിത്താബുൽ ഫിതൻ
باب مَا جَاءَ لَتَرْكَبُنَّ سَنَنَ مَنْ كَانَ قَبْلَكُمْ
നിങ്ങൾ നിങ്ങളുടെ മുൻഗാമികളുടെ ചര്യകൾ പിന്തുടരുക തന്നെ ചെയ്യും എന്ന വചനം സംബന്ധിച്ച ബാബു 

 حَدَّثَنَا سَعِيدُ بْنُ عَبْدِ الرَّحْمَنِ الْمَخْزُومِيُّ حَدَّثَنَا سُفْيَانُ عَنْ الزُّهْرِيِّ عَنْ سِنَانِ بْنِ أَبِي سِنَانٍ عَنْ أَبِي وَاقِدٍ اللَّيْثِيِّ أَنَّ رَسُولَ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ لَمَّا خَرَجَ إِلَى حُنَيْنٍ مَرَّ بِشَجَرَةٍ لِلْمُشْرِكِينَ يُقَالُ لَهَا ذَاتُ أَنْوَاطٍ يُعَلِّقُونَ عَلَيْهَا أَسْلِحَتَهُمْ فَقَالُوا يَا رَسُولَ اللَّهِ اجْعَلْ لَنَا ذَاتَ أَنْوَاطٍ كَمَا لَهُمْ ذَاتُ أَنْوَاطٍ فَقَالَ النَّبِيُّ صَلَّى اللَّهُ عَلَيْهِ وَسَلَّمَ سُبْحَانَ اللَّهِ هَذَا كَمَا قَالَ قَوْمُ مُوسَى اجْعَلْ لَنَا إِلَهًا كَمَا لَهُمْ آلِهَةٌ وَالَّذِي نَفْسِي بِيَدِهِ لَتَرْكَبُنَّ سُنَّةَ مَنْ كَانَ قَبْلَكُمْ قَالَ أَبُو عِيسَى هَذَا حَدِيثٌ حَسَنٌ صَحِيحٌ وَأَبُو وَاقِدٍ اللَّيْثِيُّ اسْمُهُ الْحَارِثُ بْنُ عَوْفٍ وَفِي الْبَاب عَنْ أَبِي سَعِيدٍ وَأَبِي هُرَيْرَةَ

ആശയ സംഗ്രഹം: അബൂ വാഖിദുല്ലയ്‌സീ റിപ്പോർട്ട് ചെയ്യുന്നു: റസൂലുല്ലാഹി സ്വല്ലല്ലാഹു അലൈഹി വ സല്ലം മക്കയിൽ നിന്ന് ഹുനൈനിലേക്കു പുറപ്പെട്ടപ്പോൾ മുശ്രിക്കുകൾ / ബഹുദൈവ വിശ്വാസികൾ ആരാധനാ മനോഭാവത്തോടെ കണ്ടിരുന്ന അവർ
 ذَاتُ أَنْوَاطٍ   
ദാതു അൻവാത് എന്ന് വിളിച്ചിരുന്ന ഒരു മരത്തിന്റെ സമീപത്തു കൂടെ യാത്ര ചെയ്യാനിടയായി.അപ്പോൾ നബിയുടെ  സ്വഹാബാക്കൾ പറഞ്ഞു :
يَا رَسُولَ اللَّهِ اجْعَلْ لَنَا ذَاتَ أَنْوَاطٍ كَمَا لَهُمْ ذَاتُ أَنْوَاطٍ 
അല്ലാഹുവിന്റെ റസൂലേ ... അവർക്കു ദാതു അൻവാത് ഉള്ളത് പോലെ ഞങ്ങൾക്കും ഒരു ദാതു അൻവാത് താങ്കൾ നിശ്ചയിച്ചു തരൂ.അപ്പോൾ നബി സ്വല്ലല്ലാഹു അലൈഹി വ സല്ലം മറുപടി നൽകി:
سُبْحَانَ اللَّهِ هَذَا كَمَا قَالَ قَوْمُ مُوسَى اجْعَلْ لَنَا إِلَهًا كَمَا لَهُمْ آلِهَةٌ 
സുബ്ഹാനല്ലാഹ് .. ഇത് മൂസാ നബിയുടെ ജനത അദ്ദേഹത്തോട് 
'ഇവര്‍ക്ക്‌ ദൈവങ്ങളുള്ളത്‌ പോലെ ഞങ്ങള്‍ക്കും ഒരു ദൈവത്തെ നീ ഏര്‍പെടുത്തിത്തരണം' എന്ന് പറഞ്ഞ പ്രകാരമാണല്ലോ. നബി തുടരുന്നു: ' എന്റെ ആത്മാവ് ആരുടെ കയ്യിലാണോ അവൻ തന്നെയാണ് സത്യം,
നിങ്ങൾ നിങ്ങളുടെ മുൻഗാമികളുടെ ചര്യകൾ പിന്തുടരുക തന്നെ ചെയ്യും.

MODULE 03/01.11.2016

മൊഡ്യൂൾ 2-ൽ പറഞ്ഞ ഹദീസിൽ സൂചിപ്പിച്ച ഖുർആൻ വചനം വരുന്ന ഭാഗം നോക്കാം.
പരിശുദ്ധ ഖുര്‍ആന്‍ അദ്ധ്യായം 007 അഅ്റാഫ് 138-140 കാണുക:
وَجَاوَزْنَا بِبَنِي إِسْرَآئِيلَ الْبَحْرَ فَأَتَوْاْ عَلَى قَوْمٍ يَعْكُفُونَ عَلَى أَصْنَامٍ لَّهُمْ قَالُواْ يَا مُوسَى اجْعَل لَّنَا إِلَـهًا كَمَا لَهُمْ آلِهَةٌ قَالَ إِنَّكُمْ قَوْمٌ تَجْهَلُونَ
ഇസ്രായീല്‍ സന്തതികളെ നാം കടല്‍ കടത്തി രക്ഷപ്പെടുത്തി. എന്നിട്ട്‌ തങ്ങളുടെ ബിംബങ്ങളുടെ മുമ്പാകെ ഭജനമിരിക്കുന്ന ഒരു ജനതയുടെ അടുക്കല്‍ അവര്‍ ചെന്നെത്തി. അവര്‍ പറഞ്ഞു: ഹേ; മൂസാ, ഇവര്‍ക്ക്‌ ദൈവങ്ങളുള്ളത്‌ പോലെ ഞങ്ങള്‍ക്കും ഒരു ദൈവത്തെ നീ ഏര്‍പെടുത്തിത്തരണം. അദ്ദേഹം പറഞ്ഞു: തീര്‍ച്ചയായും നിങ്ങള്‍ വിവരമില്ലാത്ത ഒരു ജനവിഭാഗമാകുന്നു.
إِنَّ هَـؤُلاء مُتَبَّرٌ مَّا هُمْ فِيهِ وَبَاطِلٌ مَّا كَانُواْ يَعْمَلُونَ
തീര്‍ച്ചയായും ഈ കൂട്ടര്‍ എന്തൊന്നില്‍ നിലകൊള്ളുന്നുവോ അത്‌ നശിപ്പിക്കപ്പെടുന്നതാണ്‌. അവര്‍ പ്രവര്‍ത്തിച്ച്‌ കൊണ്ടിരിക്കുന്നതെല്ലാം നിഷ്ഫലവുമാകുന്നു.
قَالَ أَغَيْرَ اللّهِ أَبْغِيكُمْ إِلَـهًا وَهُوَ فَضَّلَكُمْ عَلَى الْعَالَمِينَ
അദ്ദേഹം പറഞ്ഞു: അല്ലാഹുവല്ലാത്തവരെയാണോ ഞാന്‍ നിങ്ങള്‍ക്ക്‌ ദൈവമായി അന്വേഷിക്കേണ്ടത്‌? അവനാകട്ടെ നിങ്ങളെ ലോകരില്‍ വെച്ച്‌ ഉല്‍കൃഷ്ടരാക്കിയിരിക്കുകയാണ്‌.

MODULE 04/01.11.2016


മൊഡ്യൂൾ 2-ൽ പറഞ്ഞ ഹദീസിന്റെ വിശദീകരണമായി തുഹ്ഫത്തുൽ അഹ് വദി എന്ന ശറഹു കിതാബിലെ   വിശദീകരണത്തിൽ ഇങ്ങിനെ കാണാം:


( سُبْحَانَ اللَّهِ )

 تَنْزِيهًا وَتَعَجُّبًا ( هَذَا ) أَيْ هَذَا الْقَوْلُ مِنْكُمْ ( كَمَا قَالَ قَوْمُ مُوسَى اجْعَلْ لَنَا إِلَهًا كَمَا لَهُمْ آلِهَةٌ )
.........................
( لَتَرْكَبُنَّ ) 
بِضَمِّ الْمُوَحَّدَةِ وَالْمَعْنَى لَتَتَّبِعُنَّ

  ( سُنَّةَ مَنْ كَانَ قَبْلَكُمْ ) 

وَفِي حَدِيثِ أَبِي سَعِيدٍ عِنْدَ الْبُخَارِيِّ : لَتَتَّبِعُنَّ سَنَنَ مَنْ قَبْلَكُمْ شِبْرًا شِبْرًا ، وَذِرَاعًا ذِرَاعًا ، حَتَّى لَوْ دَخَلُوا جُحْرَ ضَبٍّ تَبِعْتُمُوهُمْ قُلْنَا يَا رَسُولَ اللَّهِ الْيَهُودُ وَالنَّصَارَى ، قَالَ فَمَنْ؟ وَرَوَاهُ الْحَاكِمُ عَنِ ابْنِ عَبَّاسٍ وَفِي آخِرِهِ : وَحَتَّى لَوْ أَنَّ أَحَدَهُمْ جَامَعَ امْرَأَتَهُ فِي الطَّرِيقِ لَفَعَلْتُمُوهُ قَالَ الْمُنَاوِيُّ إِسْنَادُهُ صَحِيحٌ وَالسُّنَّةُ لُغَةً الطَّرِيقَةُ حَسَنَةً كَانَتْ أَوْ سَيِّئَةً ، وَالْمُرَادُ هُنَا طَرِيقَةُ أَهْلِ الْهَوَاءِ وَالْبِدَعِ الَّتِي ابْتَدَعُوهَا مِنْ تِلْقَاءِ أَنْفُسِهِمْ بَعْدَ أَنْبِيَائِهِمْ مِنْ تَغْيِيرِ دِينِهِمْ وَتَحْرِيفِ كِتَابِهِمْ كَمَا أَتَى عَلَى بَنِي إِسْرَائِيلَ حَذْوَ النَّعْلِ بِالنَّعْلِ 

ആശയ സംഗ്രഹം: ഇവിടെ നബി സ്വല്ലല്ലാഹു അലൈഹി വ സല്ലം സ്വഹാബികളുടെ ഈ ചോദ്യം കേട്ട് 

سُبْحَانَ اللَّهِ
എന്ന് പറഞ്ഞത് ആശ്ചര്യം പ്രകടിപ്പിച്ചു കൊണ്ടും സത്യവിശ്വാസി ഇത്തരം ചിന്തകളിൽ നിന്നും അകന്നു നിൽക്കണം എന്ന് സൂചിപ്പിച്ചു കൊണ്ടുമാണ് 
......................
لَتَرْكَبُنَّ 
എന്ന് നബി പറഞ്ഞത് 
 لَتَتَّبِعُنَّ
നിങ്ങൾ പിന്തുടരും എന്ന അർത്ഥത്തിലാണ്. തുടർന്ന് ഈ വിഷയത്തിൽ സ്വഹീഹുൽ ബുഖാരിയിൽ വന്ന ഹദീസും ഇമാം ഹാകിം ഉദ്ധരിച്ച ഹദീസിന്റെ അവസാന ഭാഗവും ആണ് തുഹ്ഫത്തുൽ അഹ് വദിയിൽ നൽകിയിട്ടുള്ളത്.ഏറെക്കുറെ സമാനമായി സ്വഹീഹു മുസ്ലിമിലെ ഹദീസ് അടുത്ത മോഡ്യൂളിൽ മലയാള സംഗ്രഹം സഹിതം നൽകുന്നതിനാൽ ഇവിടെ ഹാകിം  ഇബ്നു അബ്ബാസ് റദിയല്ലാഹു അന്ഹുവിൽ നിന്ന്  ഉദ്ധരിച്ച ഹദീസിന്റെ ആശയ സംഗ്രഹം മാത്രം ചുവടെ ചേർക്കുന്നു:
عَنِ ابْنِ عَبَّاسٍ ، قَالَ : قَالَ رَسُولُ اللَّهِ - صَلَّى اللَّهُ عَلَيْهِ وَآلِهِ وَسَلَّمَ - : " لَتَرْكَبُنَّ سَنَنَ مَنْ كَانَ قَبْلَكُمْ شِبْرًا بِشِبْرٍ ، وَذِرَاعًا بِذِرَاعٍ حَتَّى لَوْ أَنَّ أَحَدَهُمْ دَخَلَ جُحْرَ ضَبٍّ لَدَخَلْتُمْ ، وَحَتَّى لَوْ أَنَّ أَحَدَهُمْ جَامَعَ امْرَأَتَهُ بِالطَّرِيقِ لَفَعَلْتُمُوهُ " صَحِيحٌ 
ഇബ്നു അബ്ബാസ് റദിയല്ലാഹു അന്ഹു  പറയുന്നു:നബി സ്വല്ലല്ലാഹു അലൈഹി വ സല്ലം പറഞ്ഞു: നിശ്ചയം നിങ്ങൾ നിങ്ങൾക്ക് മുമ്പുള്ള സമൂഹങ്ങളുടെ ചര്യകൾ ചാണിനു ചാണായും മുഴത്തിനു മുഴമായും പിൻപറ്റുക തന്നെ ചെയ്യും; അവരിലൊരാൾ ഉടുമ്പിന്റെ മാളത്തിൽ പ്രവേശിച്ചാൽ  നിശ്ചയം നിങ്ങളും പ്രവേശിക്കും .അവരിലൊരാൾ അയാളുടെ ഭാര്യയുമായി വഴിയിൽ വച്ച് ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ടാൽ നിങ്ങളും അത് ചെയ്യും. 

മുനാവി പറയുന്നു: ഈ ഹദീസിന്റെ പരമ്പര സ്വഹീഹ് ആണ്. സുന്നത്തു എന്നാൽ നല്ലതോ ചീത്തയോ ആയ ചര്യ എന്നാണു ഭാഷാർത്ഥം. ഇവിടെ നിങ്ങൾക്ക് മുമ്പുള്ളവരുടെ ചര്യ/സുന്നത്തു  നിങ്ങൾ പിന്തുടരുക തന്നെ ചെയ്യും എന്ന് പറഞ്ഞതിന്റെ ഉദ്ദേശ്യം  നബിമാരുടെ കാല ശേഷം അവരുടെ ദീനിലും/മതത്തിലും കിതാബുകളിലും/വേദങ്ങളിലും മാറ്റങ്ങൾ വരുത്തി സ്വന്തം താല്പര്യ പ്രകാരം പുതുതായുണ്ടാക്കിയ പുത്തൻ ആചാരങ്ങളും/ബിദ്അത്തുകളും  ദേഹേച്ഛകളും പിന്തുടരുന്ന ആളുകളുടെ വഴി എന്ന അര്ഥത്തിലാകുന്നു. 

കിതാബിലെ ഇബാറത്തു തുടരുന്നു:
قال: خرجنا مع رسول الله إلى حنين، وكانت لقريش شجرة خضراء عظيمة، يأتونها كل سنة، فيعلقون عليها أسلحتهم، ويعلفون عندها، ويذبحون لها. وفي رواية أخرى: خرجنا مع رسول الله قبل حنين، ونحن حديثو عهد بكفر، وللمشركين سدرة يعكفون عليها، وينيطون بها أسلحتهم، يقال لها: ذات أنواط، فمررنا بسدرة، فقلنا: يا رسول الله، اجعل لنا " ذات أنواط " كما لهم " ذات أنواط " فقال رسول الله : " سبحان الله الله أكبر!! " كما قال قوم موسى لموسى: -اجعل لنا إلهاً كما لهم الهة- قال: " والذي نفسي بيده لتركبنّ سنة من كان قبلكم " فأنكر النبي مجرد مشابهتهم للكفار

MODULE 05/08.11.2016

ഇവിടെ കിതാബിൽ പരാമർശിച്ച  
والذي نفسي بيده لتركبنّ سنة من كان قبلكم
എന്റെ ആത്മാവ് ആരുടെ കയ്യിലാണോ അവൻ തന്നെയാണ് സത്യം; നിങ്ങൾ നിങ്ങളുടെ മുൻഗാമികളുടെ ചര്യകൾ പിന്തുടരുക തന്നെ ചെയ്യും എന്ന നബിവചനത്തിന്റെ  ആശയം സ്വഹീഹ് മുസ്ലിമിലെ ഹദീസിലും വായിക്കാം.ഇൻ ഷാ അല്ലാഹ് 

صحيح مسلم
സ്വഹീഹു മുസ്ലിം 
كتاب العلم
 കിതാബുൽ ഇൽമ് 
بَاب اتِّبَاعِ سُنَنِ الْيَهُودِ وَالنَّصَارَى 
യഹൂദി നസ്വാറാക്കളുടെ ചര്യകൾ പിൻപറ്റൽ സംബന്ധിച്ച ബാബു 

 حَدَّثَنِي سُوَيْدُ بْنُ سَعِيدٍ حَدَّثَنَا حَفْصُ بْنُ مَيْسَرَةَ حَدَّثَنِي زَيْدُ بْنُ أَسْلَمَ عَنْ عَطَاءِ بْنِ يَسَارٍ عَنْ أَبِي سَعِيدٍ الْخُدْرِيِّ قَالَ قَالَ رَسُولُ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ لَتَتَّبِعُنَّ سَنَنَ الَّذِينَ مِنْ قَبْلِكُمْ شِبْرًا بِشِبْرٍ وَذِرَاعًا بِذِرَاعٍ حَتَّى لَوْ دَخَلُوا فِي جُحْرِ ضَبٍّ لَاتَّبَعْتُمُوهُمْ قُلْنَا يَا رَسُولَ اللَّهِ آلْيَهُودَ وَالنَّصَارَى قَالَ فَمَنْ
അബൂ സഈദുൽ ഖുദ്‌രി  റദിയല്ലാഹു അന്ഹു  പറയുന്നു: റസൂലുല്ലാഹി  സ്വല്ലല്ലാഹു അലൈഹി വ സല്ലം പറഞ്ഞു: നിശ്ചയം നിങ്ങൾ നിങ്ങൾക്ക് മുമ്പുള്ള സമൂഹങ്ങളുടെ ചര്യകൾ ചാണിനു ചാണായും മുഴത്തിനു മുഴമായും പിൻപറ്റുക തന്നെ ചെയ്യും; അവരിലൊരാൾ ഉടുമ്പിന്റെ മാളത്തിൽ പ്രവേശിച്ചാൽ  നിശ്ചയം നിങ്ങളും പ്രവേശിക്കും.
അപ്പോൾ ഞങ്ങൾ ചോദിച്ചു: അല്ലാഹുവിന്റെ റസൂലേ... യഹൂദി നസ്വാറാക്കളെയാണോ താങ്കൾ ഉദ്ദേശിച്ചത്?റസൂൽ പറഞ്ഞു: അല്ലാതെ മറ്റാരെ?
http://library.islamweb.net/newlibrary/display_book.php?idfrom=7813&idto=7814&bk_no=53&ID=1249

MODULE 06/08.11.2016

قال الإمام أبو بكر  الطُّرْطُوشِيُّ : فانظروا رحمكم الله أينما
وجدتم سِدرةً، أو شجرة، أو عاموداً، أو حائطاً، أو طاقة، أو حجراً؛ يقصدها الناس، ويعظمون من شأنها، ويرجون عندها البُرء والشفاء من قبلها، وينوطون بها الخِرَق، ويوقدون عندها شمعاً، أو سراجاً، أو ينذرون بها زيتاً، أو غيره، فهي ذات أنواط. فاقطعوها، واقلعوها

ആശയ സംഗ്രഹം:
ഇമാം അബൂ ബക്കർ തുർതൂശി പറയുന്നു: നിങ്ങൾ ശ്രദ്‌ധിക്കൂ... അല്ലാഹു നിങ്ങളെ അനുഗ്രഹിക്കട്ടേ... ജനങ്ങൾ പ്രത്യേക ബഹുമാനാദരവോടെ കാണുകയും വിടുതലും രോഗ ശമനവും പ്രതീക്ഷിക്കുകയും  തുണി ബന്ധിക്കുക , മെഴുകും വിളക്കും/തിരിയും കത്തിക്കുക ,  എണ്ണ നേർച്ചയാക്കുക എന്നിവയൊക്കെ ഒരു മരത്തിന്റെയോ , തൂണിന്റെയോ, ഹീത്വാനിന്റെയോ മറ്റോ അടുത്ത് വച്ച് ചെയ്യുന്നുണ്ട് എങ്കിൽ അത് ദാതു അൻവാത് ആണ് ; അതിനെ ഉപേക്ഷിക്കുക 

കിതാബിലെ ഇബാറത്തു തുടരുന്നു:
وقوله " ينيطون " أي يعقلون وهذا أمر منكر قبيح؛ فإن هذا يشبه عبادة الأوثان وهو ذريعة إليها، ونوع من عبادة الأوثان
..........................
 وبعضه أشد من بعض. وسواء قصدها ليصلي عندها، أو ليدعوا أو ليقرأ، أو ليذكر الله، أو ليذبح عندها ذبيحة، أو يخصها بنوع من العبادات

شمع = wax

الذَّريعَةُ : الوسيلة والسّبب إلى الشيء

عَقَلَ: رَبَطَ 
........................
ആശയ സംഗ്രഹം:ഇങ്ങിനെയുള്ള ദാതു അൻവാത് -മായി 'ബന്ധിപ്പിക്കുക' എന്നത് മ്ലേച്ഛമായ പ്രവർത്തിയാണ്.അത് ബിംബാരാധനയ്ക്കു സമാനമാണ്.ഇത് ബിംബാരാധനയിലേക്കുള്ള വസീലയും ബിംബാരാധന തന്നെയും ആണ്.
...............................
ഇതിൽ ചിലതു ചിലതിനേക്കാൾ ഗൗരവുമുള്ളതാണ്.ഇങ്ങിനെയുള്ള ദാതു അൻവാത്തിന്റെ സമീപം നിസ്‌ക്കരിക്കുകയോ ദുആ ചെയ്യുകയോ/പ്രാർത്ഥിക്കുകയോ ഖുർആൻ പാരായണം ചെയ്യുകയോ അല്ലാഹുവിനു ദിക്ർ ചൊല്ലുകയോ/അല്ലാഹുവിനെ സ്മരിക്കുകയോ അതിന്റെ സമീപം അറുക്കുകയോ ഇബാദത്തിൽ നിന്ന് ഏതെങ്കിലും ഇനത്തിൽ അതിനെ പ്രത്യേകമാക്കുകയോ ചെയ്‌താൽ എല്ലാം സമമാണ് .

>>>>>>>>>>>>>>>>>>

MODULE 07/08.11.2016

ഇനി ഇവിടെ കിതാബിൽ പരാമർശിച്ച  ഇമാം അബൂ ബക്കർ തുർതൂശിയുടെ 
الحوادث والبدع
അൽ ഹവാദിസു വൽ ബിദഉ എന്ന കിതാബിലെ ചില ഭാഗങ്ങൾ നമുക്ക് പരിശോധിക്കാം ; ഇൻ ഷാ അല്ലാഹു
 http://shamela.ws/browse.php/book-8590#page-17

الحوادث والبدع
 المؤلف: أبو بكر الطرطوشي

الباب الثاني فيما اشتملت عليه السنة من التحذير من الأهواء والبدع
.............................
وسنذكر عند تمام الفصل أن البدعة تكون في الأفعال؛ كما تكون في الأقوال
ومن ذلك ما رواه أبو داود في " السنن " عن العرباض بن سارية قال: صَلَّى بِنَا رَسُولُ اللَّهِ صلى الله عليه وسلم ذَاتَ يَوْمٍ ثُمَّ أَقْبَلَ عَلَيْنَا فَوَعَظَنَا مَوْعِظَةً بَلِيغَةً ذَرَفَتْ مِنْهَا الْعُيُونُ وَوَجِلَتْ مِنْهَا الْقُلُوبُ فَقَالَ قَائِلٌ يَا رَسُولَ اللَّهِ كَأَنَّ هَذِهِ مَوْعِظَةُ مُوَدِّعٍ فَمَاذَا تَعْهَدُ إِلَيْنَا فَقَالَ ‏"‏ أُوصِيكُمْ بِتَقْوَى اللَّهِ وَالسَّمْعِ وَالطَّاعَةِ وَإِنْ عَبْدًا حَبَشِيًّا فَإِنَّهُ مَنْ يَعِشْ مِنْكُمْ بَعْدِي فَسَيَرَى اخْتِلاَفًا كَثِيرًا فَعَلَيْكُمْ بِسُنَّتِي وَسُنَّةِ الْخُلَفَاءِ الْمَهْدِيِّينَ الرَّاشِدِينَ تَمَسَّكُوا بِهَا وَعَضُّوا عَلَيْهَا بِالنَّوَاجِذِ وَإِيَّاكُمْ وَمُحْدَثَاتِ الأُمُورِ فَإِنَّ كُلَّ مُحْدَثَةٍ بِدْعَةٌ وَكُلَّ بِدْعَةٍ ضَلاَلَةٌ 
ബിദ്അത് വാക്കുകളിലും പ്രവർത്തികളിലും ഉണ്ട് എന്ന് സൂചിപ്പിച്ച ശേഷം ഇമാം തുർതൂശി ഇർബാദു  ബ്നു സാരിയ റദിയല്ലാഹുവിന്റെ ഹദീസിന്റെ ഉള്ളടക്കമാണ് ചേർത്തിട്ടുള്ളത്.പ്രസ്തുത ഹദീസ് സുനനു അബീ ദാവൂദിൽ വന്ന പ്രകാരം പൂർണ്ണ രൂപത്തിൽ  ചുവടെ  ചേർക്കുന്നു.

സുനനു അബീ ദാവൂദ്  
كتاب السنة
കിതാബുസ്സുന്ന 
باب فِي لُزُومِ السُّنَّةِ
നബിചര്യയോടു പറ്റിച്ചേർന്നു നിൽക്കൽ/നബി ചാര്യയെ അവലംബിക്കൽ സംബന്ധിച്ച ബാബു 
കിതാബുസ്സുന്ന 

ഹദീസ്  4607
حَدَّثَنَا أَحْمَدُ بْنُ حَنْبَلٍ، حَدَّثَنَا الْوَلِيدُ بْنُ مُسْلِمٍ، حَدَّثَنَا ثَوْرُ بْنُ يَزِيدَ، قَالَ حَدَّثَنِي خَالِدُ بْنُ مَعْدَانَ، قَالَ حَدَّثَنِي عَبْدُ الرَّحْمَنِ بْنُ عَمْرٍو السُّلَمِيُّ، وَحُجْرُ بْنُ حُجْرٍ، قَالاَ أَتَيْنَا الْعِرْبَاضَ بْنَ سَارِيَةَ وَهُوَ مِمَّنْ نَزَلَ فِيهِ ‏{‏ وَلاَ عَلَى الَّذِينَ إِذَا مَا أَتَوْكَ لِتَحْمِلَهُمْ قُلْتَ لاَ أَجِدُ مَا أَحْمِلُكُمْ عَلَيْهِ ‏}‏ فَسَلَّمْنَا وَقُلْنَا أَتَيْنَاكَ زَائِرِينَ وَعَائِدِينَ وَمُقْتَبِسِينَ ‏.‏ فَقَالَ الْعِرْبَاضُ صَلَّى بِنَا رَسُولُ اللَّهِ صلى الله عليه وسلم ذَاتَ يَوْمٍ ثُمَّ أَقْبَلَ عَلَيْنَا فَوَعَظَنَا مَوْعِظَةً بَلِيغَةً ذَرَفَتْ مِنْهَا الْعُيُونُ وَوَجِلَتْ مِنْهَا الْقُلُوبُ فَقَالَ قَائِلٌ يَا رَسُولَ اللَّهِ كَأَنَّ هَذِهِ مَوْعِظَةُ مُوَدِّعٍ فَمَاذَا تَعْهَدُ إِلَيْنَا فَقَالَ ‏"‏ أُوصِيكُمْ بِتَقْوَى اللَّهِ وَالسَّمْعِ وَالطَّاعَةِ وَإِنْ عَبْدًا حَبَشِيًّا فَإِنَّهُ مَنْ يَعِشْ مِنْكُمْ بَعْدِي فَسَيَرَى اخْتِلاَفًا كَثِيرًا فَعَلَيْكُمْ بِسُنَّتِي وَسُنَّةِ الْخُلَفَاءِ الْمَهْدِيِّينَ الرَّاشِدِينَ تَمَسَّكُوا بِهَا وَعَضُّوا عَلَيْهَا بِالنَّوَاجِذِ وَإِيَّاكُمْ وَمُحْدَثَاتِ الأُمُورِ فَإِنَّ كُلَّ مُحْدَثَةٍ بِدْعَةٌ وَكُلَّ بِدْعَةٍ ضَلاَلَةٌ ‏"‏ 
അബ്ദു റഹ്‍മാനു ബ്നു അംറു  അസ്സുലമീയും ഹുജര് ബ്നു ഹുജറും  റിപ്പോർട്ട് ചെയ്യുന്നു:ഞങ്ങൾ ഒരിക്കൽ ഇർബാദു  ബ്നു സാരിയ റദിയല്ലാഹുവിന്റെ അടുക്കൽ ചെന്നു;
 وَلاَ عَلَى الَّذِينَ إِذَا مَا أَتَوْكَ لِتَحْمِلَهُمْ قُلْتَ لاَ أَجِدُ مَا أَحْمِلُكُمْ عَلَيْهِ 
''മറ്റൊരു വിഭാഗത്തിന്‍റെ മേലും കുറ്റമില്ല.( ധർമ്മ സമരത്തിന്  പോകാന്‍ ) താങ്കൾ  അവര്‍ക്കു വാഹനം നല്‍കുന്നതിന്‌ വേണ്ടി അവര്‍ താങ്കളുടെ  അടുത്ത്‌ വന്നപ്പോള്‍ താങ്കൾ  പറഞ്ഞു: നിങ്ങള്‍ക്ക്‌ നല്‍കാന്‍ യാതൊരു വാഹനവും ഞാന്‍ കണ്ടെത്തുന്നില്ല'' എന്ന ഖുർആൻ  വചനം അദ്ദേഹത്തിന്റെ  വിഷയത്തിൽ അവതരിച്ചതാണ്.___പരിശുദ്ധ ഖുര്‍ആന്‍ അദ്ധ്യായം 009 തൌബ 92 ( കുറിപ്പ് : ധർമ്മ സമരത്തിൽ പങ്കെടുക്കാൻ നബിയോട് വാഹനം അന്യോഷിക്കുകയും എന്നാൽ വാഹനം കിട്ടാത്തതിനാൽ ധർമ്മ സമരത്തിൽ പങ്കെടുക്കാൻ സാധിക്കാത്തതിൽ വിഷമിച്ച വ്യക്തിയുമായിരുന്നു ഈ സ്വഹാബി )---ഞങ്ങൾ അദ്ദേഹത്തോട് സലാം ചൊല്ലിയ ശേഷം പറഞ്ഞു:ഞങ്ങൾ താങ്കളുടെ അടുത്ത് സന്ദർശക്കാരായും രോഗ വിവരം അന്വേഷിക്കുന്നവരായും താങ്കളിൽ നിന്ന് ദീനിയ്യായ പ്രയോജനം സിദ്ധിക്കണം എന്ന ഉദ്ദേശ്യത്തിലും വന്നിരിക്കുകയാണ്.അപ്പോൾ ഇർബാദു  ബ്നു സാരിയ റദിയല്ലാഹു പറഞ്ഞു:
ഒരു ദിവസം റസൂലുല്ലാഹി സ്വല്ലല്ലാഹു അലൈഹി വ സല്ലം ഞങ്ങൾക്ക് ഇമാമായി നിസ്‌ക്കരിച്ച ശേഷം ഞങ്ങളെ അഭിസംബോധന ചെയ്തു വശ്യവചസ്സായ ഒരു ഉത്ബോധന പ്രസംഗം നടത്തി. ആ പ്രസംഗം കേട്ടു കണ്ണുകൾ ഈറനണിയുകയും ഹൃദയങ്ങൾ പ്രകമ്പനം കൊള്ളൂകയും ചെയ്തു.അപ്പോൾ ഒരാൾ ചോദിച്ചു: അല്ലാഹുവിന്റെ ദൂതരേ... ഇതൊരു വിട വാങ്ങുന്ന ഒരാളുടെ  ഉത്ബോധന പ്രസംഗം പോലെയുണ്ടല്ലോ? അതിനാൽ അങ്ങ് ഞങ്ങൾക്ക് എന്ത് നിർദേശമാണ്/ ഉപദേശമാണ്  നൽകുന്നത്? അല്ലാഹുവിനെ സൂക്ഷിച്ചു ജീവിക്കണമെന്നും ഒരു അബ്സീനിയൻ അടിമയാണ് നിങ്ങളുടെ നേതാവ് എങ്കിലും  കേൾക്കുകയും അനുസരിക്കുകയും ചെയ്യണമെന്നും ഞാൻ നിങ്ങളോടു വസ്വിയ്യത്തു ചെയ്യുന്നു.കാരണം നിങ്ങളിൽ  നിന്ന്   എനിയ്ക്കു ശേഷം ജീവിക്കുന്നവരിൽ ധാരാളം അഭിപ്രായ വ്യത്യാസങ്ങൾ ഉണ്ടാവും. അപ്പോൾ നിങ്ങൾ എന്റെ സുന്നത്തും /ചര്യയും നേരായ വഴിയ്ക്കു മാർഗ്ഗ ദർശനം ചെയ്യപ്പെട്ട ഖുലഫാഉ റാശിദുകളുടെ ചര്യയും പിൻപറ്റുക.അതിനെ നിങ്ങൾ മുറുകെ പിടിക്കുകയും അണപ്പല്ലുകൾ കൊണ്ട് കടിച്ചു പിടിക്കുകയും ചെയ്യുക .പുതുതായുണ്ടാകുന്ന കാര്യങ്ങളെ/ പുത്തൻ ആചാരങ്ങളെ നിങ്ങൾ സൂക്ഷിക്കുക; എല്ലാ പുത്തൻ നിർമ്മിതങ്ങളായ കാര്യങ്ങളും ബിദ്‌അത്തുകൾ ആണ് . എല്ലാ ബിദ്അത്തുകളും വഴികേടിലാണ് 

 -------------------------
‏اِقْتَبَسَ العِلْمَ مِنَ العُلَماءِ : أخَذَهُ ، اِسْتَعادَهُ

عَائِدُ الْمَرِيضِ : مَنْ يَزُورُ الْمَرِيضَ ، أَيْ زَائِرُهُ 
--------------------------

MODULE 08/08.11.2016
മൊഡ്യൂൾ 7-ൽ പരാമർശിച്ച ഹദീസിന്റെ വിശദീകരണത്തിൽ ഔനുൽ മഅബൂദ് എന്ന ശറഹു കിതാബിൽ വന്ന വിശദീകരണത്തിൽ ചില ഭാഗങ്ങൾ  കാണുക:
عون المعبود

محمد شمس الحق العظيم آبادي

( وَعَضُّوا عَلَيْهَا بِالنَّوَاجِذِ )
 جَمْعُ نَاجِذَةٍ بِالذَّالِ الْمُعْجَمَةِ ، قِيلَ هُوَ الضِّرْسُ الْأَخِيرُ ، وَقِيلَ هُوَ مُرَادِفُ السِّنِّ وَهُوَ كِنَايَةٌ عَنْ شِدَّةِ مُلَازَمَةِ السُّنَّةِ وَالتَّمَسُّكِ بِهَا  

وَقَالَ الْخَطَّابِيُّ : وَقَدْ يَكُونُ مَعْنَاهُ أَيْضًا الْأَمْرُ بِالصَّبْرِ عَلَى مَا يُصِيبُهُ مِنَ الْمَضَضِ فِي ذَاتِ اللَّهِ كَمَا يَفْعَلُهُ الْمُتَأَلِّمُ بِالْوَجَعِ يُصِيبُهُ
ആശയ സംഗ്രഹം : അണപ്പല്ലുകൾ കൊണ്ട് കടിച്ചു പിടിക്കുക എന്ന് പറഞ്ഞതിന്റെ ഉദ്ദേശ്യം തിരു സുന്നത്തു മുറുകെ പിടിക്കുക എന്ന് ആലങ്കാരികമായി പറയലാണ്.കൂടാതെ അല്ലാഹുവിന്റെ വിഷയത്തിൽ ക്ഷമിക്കുക എന്ന ആശയവും ആവാം..വേദന സഹിക്കുന്നവൻ പല്ലുകൾ കടിച്ചു പിടിക്കുമല്ലോ.
 ( وَإِيَّاكُمْ وَمُحْدَثَاتِ الْأُمُورِ إِلَخْ )  قَالَ الْحَافِظُ ابْنُ رَجَبٍ فِي كِتَابِ جَامِعِ الْعُلُومِ وَالْحِكَمِ : فِيهِ تَحْذِيرٌ لِلْأُمَّةِ مِنَ اتِّبَاعِ الْأُمُورِ الْمُحْدَثَةِ الْمُبْتَدَعَةِ وَأَكَّدَ ذَلِكَ بِقَوْلِهِ كُلَّ بِدْعَةٍ ضَلَالَةٌ وَالْمُرَادُ بِالْبِدْعَةِ مَا أُحْدِثَ مِمَّا لَا أَصْلَ لَهُ فِي الشَّرِيعَةِ يَدُلُّ عَلَيْهِ ، وَأَمَّا مَا كَانَ لَهُ أَصْلٌ مِنَ الشَّرْعِ يَدُلُّ عَلَيْهِ فَلَيْسَ بِبِدْعَةٍ شَرْعًا وَإِنْ كَانَ بِدْعَةً لُغَةً ، فَقَوْلُهُ صَلَّى اللَّهُ عَلَيْهِ وَسَلَّمَ كُلَّ بِدْعَةٍ ضَلَالَةٌ مِنْ جَوَامِعِ الْكَلِمِ لَا يَخْرُجُ عَنْهُ شَيْءٌ ، وَهُوَ أَصْلٌ عَظِيمٌ مِنْ أُصُولِ الدِّينِ وَأَمَّا مَا وَقَعَ فِي كَلَامِ السَّلَفِ مِنَ اسْتِحْسَانِ بَعْضِ الْبِدَعِ فَإِنَّمَا ذَلِكَ فِي الْبِدَعِ اللُّغَوِيَّةِ لَا الشَّرْعِيَّةِ ، فَمِنْ ذَلِكَ قَوْلُ عُمَرَ رَضِيَ اللَّهُ عَنْهُ فِي التَّرَاوِيحِ " نِعْمَتِ الْبِدْعَةُ هَذِهِ "  وَرُوِيَ عَنْهُ أَنَّهُ قَالَ " إِنْ كَانَتْ هَذِهِ بِدْعَةً فَنِعْمَتِ الْبِدْعَةُ " وَمِنْ ذَلِكَ أَذَانُ الْجُمُعَةِ الْأَوَّلِ زَادَهُ عُثْمَانُ لِحَاجَةِ النَّاسِ إِلَيْهِ وَأَقَرَّهُ عَلِيٌّ وَاسْتَمَرَّ عَمَلُ الْمُسْلِمِينَ عَلَيْهِ
ആശയ സംഗ്രഹം : 
جَامِعِ الْعُلُومِ وَالْحِكَمِ
എന്ന കിതാബിൽ പ്രമുഖ ഹൻമ്പലീ പണ്ഡിതൻ അൽ ഹാഫിദ്ഇ ഇബ്നു റജബ് റഹിമഹുല്ലാഹി വിശദീകരിക്കുന്നു : പുതുതായുണ്ടാക്കിയ കാര്യങ്ങളെ പിന്തുടരുന്നത് സൂക്ഷിക്കണം എന്ന മുന്നറിയിപ്പ് ഈ ഹദീസിൽ ഉണ്ട്.എല്ലാ ബിദ്അത്തും വഴികേടിലാണ് എന്ന വചനം ഈ ആശയം ശക്തിപ്പെടുത്തുന്നുണ്ട്.ശരീഅത്തിൽ ഒരു തെളിവും അടിസ്ഥാനവും ഇല്ലാത്ത കാര്യങ്ങൾ എന്നാണു പുതുതായി ഉണ്ടാക്കിയ കാര്യങ്ങൾ കൊണ്ട് ഇവിടെ വിവക്ഷ.എന്നാൽ ശരീഅത്തിൽ തെളിവുള്ള/അടിസ്ഥാനമുള്ള പുതിയ ചില കാര്യങ്ങൾ  ചില കാര്യങ്ങൾ ഭാഷാപരമായി ബിദ്അത്തു എന്ന് പറയാമെങ്കിലും ശറഇയ്യായി ബിദ്അത്തു അല്ല.  എല്ലാ ബിദ്അത്തും വഴികേടിലാണ് എന്ന നബി സ്വല്ലല്ലാഹു അലൈഹി വ സല്ലമയുടെ  വചനത്തിൽ നിന്നും പുതുതായി ശറഇൽ ഉണ്ടാക്കിയ ഒരു കാര്യവും ഒഴിവല്ല.ഇത് മതത്തിന്റെ അടിസ്ഥാന തത്വമാണ്.എന്നാൽ സലഫുകളുടെ സംസാരത്തിൽ ചില  ബിദ്‌അത്തുകൾ നല്ലതു എന്ന് വന്നിട്ടുള്ളതു ഭാഷാപരമായ/ലുഗവിയ്യായ അർത്ഥത്തിൽ മാത്രമാണ്; അത് ശറഇയ്യായ ബിദ്അത്തു എന്ന അർത്ഥത്തിൽ അല്ല.അതിൽ പെട്ടതാണ് ഉമർ റദിയല്ലാഹു അന്ഹു 
نِعْمَتِ الْبِدْعَةُ هَذِهِ
ഇത് എത്ര നല്ല ബിദ്അത്തു എന്നും 
إِنْ كَانَتْ هَذِهِ بِدْعَةً فَنِعْمَتِ الْبِدْعَةُ
ഇത് ബിദ്അത്താണെങ്കിൽ എന്ത് നല്ല ബിദ്അത്തു എന്നും പറഞ്ഞതു എന്ന് മനസ്സിലാക്കാം.ഉസ്മാൻ റദിയല്ലാഹു അന്ഹു ഒന്നാം ബാങ്ക് നടപ്പിലാക്കിയതും അലി റദിയല്ലാഹു അന്ഹു അത് അംഗീകരിച്ചതും മുസ്ലിംകൾ അത് പ്രകാരം പ്രവർത്തിച്ചതും അതിൽ പെട്ടതാണ്.

http://library.islamweb.net/newlibrary/display_book.php?bk_no=55&ID=1709&idfrom=7943&idto=7952&bookid=55&startno=3

MODULE 09/08.11.2016
മൊഡ്യൂൾ 8-ൽ പരാമർശിച്ച ഉമർ റദിയല്ലാഹു അന്ഹുവിന്റെ  പ്രസ്താവന ഉൾപ്പെടുന്ന അസർ  സ്വഹീഹുൽ ബുഖാരിയിൽ രേഖപ്പെടുത്തിയിട്ടുള്ളത് പൂർണ്ണ രൂപത്തിൽ ഇവിടെ വായിക്കാം.

صحيح البخاري

كتاب صلاة

 التراويح باب فضل من قام رمضان

وَعَنْ ابْنِ شِهَابٍ عَنْ عُرْوَةَ بْنِ الزُّبَيْرِ عَنْ عَبْدِ الرَّحْمَنِ بْنِ عَبْدٍ الْقَارِيِّ أَنَّهُ قَالَ خَرَجْتُ مَعَ عُمَرَ بْنِ الْخَطَّابِ رَضِيَ اللَّهُ عَنْهُ لَيْلَةً فِي رَمَضَانَ إِلَى الْمَسْجِدِ فَإِذَا النَّاسُ أَوْزَاعٌ مُتَفَرِّقُونَ يُصَلِّي الرَّجُلُ لِنَفْسِهِ وَيُصَلِّي الرَّجُلُ فَيُصَلِّي بِصَلَاتِهِ الرَّهْطُ فَقَالَ عُمَرُ إِنِّي أَرَى لَوْ جَمَعْتُ هَؤُلَاءِ عَلَى قَارِئٍ وَاحِدٍ لَكَانَ أَمْثَلَ ثُمَّ عَزَمَ فَجَمَعَهُمْ عَلَى أُبَيِّ بْنِ كَعْبٍ ثُمَّ خَرَجْتُ مَعَهُ لَيْلَةً أُخْرَى وَالنَّاسُ يُصَلُّونَ بِصَلَاةِ قَارِئِهِمْ قَالَ عُمَرُ نِعْمَ الْبِدْعَةُ هَذِهِ وَالَّتِي يَنَامُونَ عَنْهَا أَفْضَلُ مِنْ الَّتِي يَقُومُونَ يُرِيدُ آخِرَ اللَّيْلِ وَكَانَ النَّاسُ يَقُومُونَ أَوَّلَهُ
---------------------
الأَوْزاعُ : الجماعاتُ ( وهي جمع لا مفرد له ) 
------------------------
ആശയ സംഗ്രഹം : അബ്ദു റഹ്‍മാനു ബ്നു അബ്ദിൽ ഖാരിഉ റിപ്പോർട്ട് ചെയ്യുന്നു:  ഒരു റമദാൻ രാത്രിയിൽ ഞാൻ ഉമർ ബ്നുൽ ഖത്താബ് റദിയല്ലാഹു അന്ഹുവിന്റെ കൂടെ മസ്ജിദിലേക്കു പുറപ്പെട്ടു.അപ്പോൾ ജനങ്ങൾ വിവിധ ഗ്രൂപ്പുകളായി രാത്രിയിലെ സുന്നത്തു നിസ്ക്കാരം നിർ വഹിക്കുന്നത് കണ്ടു.ഒരാൾ ഒറ്റയ്ക്ക് നിസ്‌ക്കരിക്കുന്നു; മറ്റൊരാളുടെ കൂടെ ഒരു ചെറു സംഘം നിസ്‌ക്കരിക്കുന്നു.അപ്പോൾ ഉമർ റദിയല്ലാഹു അന്ഹു പറഞ്ഞു : ഇവരെ ഒരു ഖാരിഇന്റെ / ഇമാമിന്റെ കീഴിൽ ഒരുമിച്ചു കൂട്ടിയാൽ അത് കൂടുതൽ  ശ്രേഷ്ടകരം  ആകുമായിരുന്നു എന്ന് എനിയ്ക്കു അഭിപ്രായമുണ്ട്.അങ്ങിനെ അദ്ദേഹം തീരുമാനിക്കുകയും ഉബയ്യു ബ്നു കഅബു  റദിയല്ലാഹു അൻഹുവിനെ ഇമാം ആയി നിശ്ചയിക്കുകയും ചെയ്തു . പിന്നീട് മറ്റൊരു രാത്രി ഞാൻ ഉമർ ബ്നുൽ ഖത്താബ് റദിയല്ലാഹു അന്ഹുവിന്റെ കൂടെ മസ്ജിദിലേക്കു പുറപ്പെട്ടു.അപ്പോൾ ജനങ്ങൾ അവരുടെ ഇമാമിന്റെ /ഖാരിഇന്റെ കീഴിൽ ഒറ്റ ജമാഅത്തായി നിസ്‌ക്കരിക്കുന്നു.അപ്പോൾ ഉമർ റദിയല്ലാഹു അന്ഹു പറഞ്ഞു : എത്ര നല്ല ബിദ്അത്താണ് ഇത്.എന്നാൽ ഉറങ്ങുന്നവർ (രാത്രിയുടെ അവസാന യാമത്തിൽ നിസ്‌ക്കരിക്കുന്നതിനായി) ഇപ്പോൾ നിസ്‌ക്കരിക്കുന്നവരേക്കാൾ ഉത്തമരാണ്.അക്കാലത്തു ജനങ്ങൾ രാത്രിയുടെ ആദ്യത്തിൽ രാത്രി നിസ്ക്കാരം നിർ വഹിച്ചിരുന്നു. 
http://library.islamweb.net/newlibrary/display_book.php?flag=1&bk_no=52&ID=3678


കിതാബിലെ ഇബാറത്തു തുടരുന്നു:
قال الإمام أبو بكر  الطُّرْطُوشِيُّ : فانظروا رحمكم الله أينما
وجدتم سِدرةً، أو شجرة، أو عاموداً، أو حائطاً، أو طاقة، أو حجراً؛ يقصدها الناس، ويعظمون من شأنها، ويرجون عندها البُرء والشفاء من قبلها، وينوطون بها الخِرَق، ويوقدون عندها شمعاً، أو سراجاً، أو ينذرون بها زيتاً، أو غيره، فهي ذات أنواط. فاقطعوها، واقلعوها

ആശയ സംഗ്രഹം:
ഇമാം അബൂ ബക്കർ തുർതൂശി പറയുന്നു: നിങ്ങൾ ശ്രദ്‌ധിക്കൂ... അല്ലാഹു നിങ്ങളെ അനുഗ്രഹിക്കട്ടേ... ജനങ്ങൾ പ്രത്യേക ബഹുമാനാദരവോടെ കാണുകയും വിടുതലും രോഗ ശമനവും പ്രതീക്ഷിക്കുകയും  തുണി ബന്ധിക്കുക , മെഴുകും വിളക്കും/തിരിയും കത്തിക്കുക ,  എണ്ണ നേർച്ചയാക്കുക എന്നിവയൊക്കെ ഒരു മരത്തിന്റെയോ , തൂണിന്റെയോ, ഹീത്വാനിന്റെയോ മറ്റോ അടുത്ത് വച്ച് ചെയ്യുന്നുണ്ട് എങ്കിൽ അത് ദാതു അൻവാത് ആണ് ; അതിനെ ഉപേക്ഷിക്കുക 


MODULE 10/15.11.2016

ഇനി ഇവിടെ കിതാബിൽ പരാമർശിച്ച  ഇമാം അബൂ ബക്കർ തുർതൂശിയുടെ 
الحوادث والبدع
അൽ ഹവാദിസു വൽ ബിദഉ എന്ന കിതാബിലെ ചില ഭാഗങ്ങൾ ആണ് നാം ഭാഗം 2 -ൽ ചർച്ച ചെയ്തു  തുടങ്ങിയത്.ഇമാം തുർതൂശിയുടെ കിതാബിൽ നിന്നുള്ള ഉദ്ധരണികൾ തുടരുന്നു:
 http://shamela.ws/browse.php/book-8590#page-17

الحوادث والبدع
 المؤلف: أبو بكر الطرطوشي

الباب الثاني فيما اشتملت عليه السنة من التحذير من الأهواء والبدع
.............................

وروى أبو داود أيضا أن معاذ بن جبل كَانَ لاَ يَجْلِسُ مَجْلِسًا لِلذِّكْرِ حِينَ يَجْلِسُ إِلاَّ قَالَ اللَّهُ حَكَمٌ قِسْطٌ هَلَكَ الْمُرْتَابُونَ فَقَالَ مُعَاذُ بْنُ جَبَلٍ يَوْمًا إِنَّ مِنْ وَرَائِكُمْ فِتَنًا يَكْثُرُ فِيهَا الْمَالُ وَيُفْتَحُ فِيهَا الْقُرْآنُ حَتَّى يَأْخُذَهُ الْمُؤْمِنُ وَالْمُنَافِقُ وَالرَّجُلُ وَالْمَرْأَةُ وَالصَّغِيرُ وَالْكَبِيرُ وَالْعَبْدُ وَالْحُرُّ فَيُوشِكُ قَائِلٌ أَنْ يَقُولَ مَا لِلنَّاسِ لاَ يَتَّبِعُونِي وَقَدْ قَرَأْتُ الْقُرْآنَ مَا هُمْ بِمُتَّبِعِيَّ حَتَّى أَبْتَدِعَ لَهُمْ غَيْرَهُ فَإِيَّاكُمْ وَمَا ابْتُدِعَ فَإِنَّ مَا ابْتُدِعَ ضَلاَلَةٌ وَأُحَذِّرُكُمْ زَيْغَةَ الْحَكِيمِ فَإِنَّ الشَّيْطَانَ قَدْ يَقُولُ كَلِمَةَ الضَّلاَلَةِ عَلَى لِسَانِ الْحَكِيمِ وَقَدْ يَقُولُ الْمُنَافِقُ كَلِمَةَ الْحَقِّ ‏
ഇവിടെ മുആദ് ബ്നു ജബൽ റദിയല്ലാഹു അൻഹുവുമായി ബന്ധപ്പെട്ട ഒരു സംഭവത്തിന്റെ ആദ്യ ഭാഗമാണ് ഇമാം ഉദ്ധരിക്കുന്നത്. പ്രസ്തുത റിപ്പോർട്ടിന്റെ  പൂർണ്ണ രൂപം താഴെ ചേർക്കുന്നു:

സുനനു അബീ ദാവൂദ് 
كتاب السنة
കിതാബുസ്സുന്ന 
باب لُزُومِ السُّنَّةِ

حَدَّثَنَا يَزِيدُ بْنُ خَالِدِ بْنِ عَبْدِ اللَّهِ بْنِ مَوْهَبٍ الْهَمْدَانِيُّ، حَدَّثَنَا اللَّيْثُ، عَنْ عُقَيْلٍ، عَنِ ابْنِ شِهَابٍ، أَنَّ أَبَا إِدْرِيسَ الْخَوْلاَنِيَّ، عَائِذَ اللَّهِ أَخْبَرَهُ أَنَّ يَزِيدَ بْنَ عُمَيْرَةَ وَكَانَ مِنْ أَصْحَابِ مُعَاذِ بْنِ جَبَلٍ أَخْبَرَهُ قَالَ كَانَ لاَ يَجْلِسُ مَجْلِسًا لِلذِّكْرِ حِينَ يَجْلِسُ إِلاَّ قَالَ اللَّهُ حَكَمٌ قِسْطٌ هَلَكَ الْمُرْتَابُونَ فَقَالَ مُعَاذُ بْنُ جَبَلٍ يَوْمًا إِنَّ مِنْ وَرَائِكُمْ فِتَنًا يَكْثُرُ فِيهَا الْمَالُ وَيُفْتَحُ فِيهَا الْقُرْآنُ حَتَّى يَأْخُذَهُ الْمُؤْمِنُ وَالْمُنَافِقُ وَالرَّجُلُ وَالْمَرْأَةُ وَالصَّغِيرُ وَالْكَبِيرُ وَالْعَبْدُ وَالْحُرُّ فَيُوشِكُ قَائِلٌ أَنْ يَقُولَ مَا لِلنَّاسِ لاَ يَتَّبِعُونِي وَقَدْ قَرَأْتُ الْقُرْآنَ مَا هُمْ بِمُتَّبِعِيَّ حَتَّى أَبْتَدِعَ لَهُمْ غَيْرَهُ فَإِيَّاكُمْ وَمَا ابْتُدِعَ فَإِنَّ مَا ابْتُدِعَ ضَلاَلَةٌ وَأُحَذِّرُكُمْ زَيْغَةَ الْحَكِيمِ فَإِنَّ الشَّيْطَانَ قَدْ يَقُولُ كَلِمَةَ الضَّلاَلَةِ عَلَى لِسَانِ الْحَكِيمِ وَقَدْ يَقُولُ الْمُنَافِقُ كَلِمَةَ الْحَقِّ ‏.‏ قَالَ قُلْتُ لِمُعَاذٍ مَا يُدْرِينِي رَحِمَكَ اللَّهُ أَنَّ الْحَكِيمَ قَدْ يَقُولُ كَلِمَةَ الضَّلاَلَةِ وَأَنَّ الْمُنَافِقَ قَدْ يَقُولُ كَلِمَةَ الْحَقِّ قَالَ بَلَى اجْتَنِبْ مِنْ كَلاَمِ الْحَكِيمِ الْمُشْتَهِرَاتِ الَّتِي يُقَالُ لَهَا مَا هَذِهِ وَلاَ يُثْنِيَنَّكَ ذَلِكَ عَنْهُ فَإِنَّهُ لَعَلَّهُ أَنْ يُرَاجِعَ وَتَلَقَّ الْحَقَّ إِذَا سَمِعْتَهُ فَإِنَّ عَلَى الْحَقِّ نُورًا ‏.‏ قَالَ أَبُو دَاوُدَ قَالَ مَعْمَرٌ عَنِ الزُّهْرِيِّ فِي هَذَا وَلاَ يُنْئِيَنَّكَ ذَلِكَ عَنْهُ مَكَانَ يُثْنِيَنَّكَ ‏.‏ وَقَالَ صَالِحُ بْنُ كَيْسَانَ عَنِ الزُّهْرِيِّ فِي هَذَا الْمُشَبَّهَاتِ مَكَانَ الْمُشْتَهِرَاتِ وَقَالَ لاَ يُثْنِيَنَّكَ كَمَا قَالَ عُقَيْلٌ ‏.‏ وَقَالَ ابْنُ إِسْحَاقَ عَنِ الزُّهْرِيِّ قَالَ بَلَى مَا تَشَابَهَ عَلَيْكَ مِنْ قَوْلِ الْحَكِيمِ حَتَّى تَقُولَ مَا أَرَادَ بِهَذِهِ الْكَلِمَةِ ‏.‏
  ആശയ സംഗ്രഹം:
മുആദ് ബ്നു ജബൽ റദിയല്ലാഹു അന്ഹുവിന്റെ സഖാവായിരുന്ന/അനുയായിയായിരുന്ന യസീദ് ബ്നു ഉമൈറ റിപ്പോർട്ട് ചെയ്യുന്നു:
മുആദ് ബ്നു ജബൽ റദിയല്ലാഹു അന്ഹു ഉത്ബോധനത്തിന്റെ ഏതൊരു സദസ്സിലും '' അല്ലാഹു നീതിമാനായ വിധികർത്താവ് ആണ്. (അനാവശ്യ)സംശയക്കാർ നശിച്ചിരിക്കുന്നു'' എന്ന് പറയാതെ ഇരിക്കുമായിരുന്നില്ല. ഒരിക്കൽ മുആദ് ബ്നു ജബൽ റദിയല്ലാഹു അന്ഹു പറഞ്ഞു: നിങ്ങൾക്ക് ശേഷം ഫിത്നകൾ വരാനുണ്ട്.ആ ഫിത്നകൾ /പരീക്ഷണങ്ങൾ വരാനുണ്ട്.  സമ്പത്തു അധികരിക്കും; ഖുർആനിന്റെ പഠന പാരായണങ്ങൾ വർദ്ധിക്കും .വിശ്വാസിയും കപട വിശ്വാസിയും പുരുഷനും സ്ത്രീയും ചെറിയവനും വലിയവനും അടിമയും സ്വതന്ത്രനും എല്ലാം ഖുർആൻ പഠിക്കും.അങ്ങിനെ ഒരാൾ ഇപ്രകാരം പറയുന്ന സാഹചര്യം ഉണ്ടാകും. '' ജനങ്ങൾക്ക് എന്ത് സംഭവിച്ചു: ഞാൻ ഖുർആൻ ഓതുന്നല്ലോ; പക്ഷെ അവർ എന്നെ പിന്തുടരുന്നില്ലല്ലോ.ഞാൻ ഖുർആൻ അല്ലാതെ വല്ലതും പുതുതായി പറഞ്ഞാലേ അവർ എന്നെ പിന്തുടരൂ''.
                                   (മുആദ് ബ്നു ജബൽ റദിയല്ലാഹു അന്ഹു തുടരുന്നു): അതിനാൽ (ദീനിൽ അടിസ്ഥാനമില്ലാത്ത ) പുതിയ കാര്യങ്ങൾ വഴികേടാണ്.പണ്ഡിതന്മാർ ദീനിൽ നിന്ന് വ്യതിചലിച്ചു കൊണ്ടുള്ള കാര്യങ്ങൾ പറയുന്നത്   നിങ്ങൾ  പിന്തുടരുന്നത് സൂക്ഷിക്കുക. നിശ്ചയം ചിലപ്പോൾ പിശാച് പണ്ഡിതന്റെ നാവിലൂടെ വഴികേടിന്റെ വചനം സംസാരിച്ചു എന്ന് വരാം; ചിലപ്പോൾ കപട വിശ്വാസി സത്യത്തിന്റെ വചനം സംസാരിച്ചു എന്നും വരാം.( ഹദീസ് റിപ്പോർട്ടറായ യസീദ് ബ്നു ഉമൈറ തുടരുന്നു) : ഞാൻ മുആദ് ബ്നു ജബൽ റദിയല്ലാഹു അന്ഹുവിനോടു ചോദിച്ചു: എനിയ്ക്കു മനസ്സിലായില്ല ; അല്ലാഹു താങ്കളെ അനുഗ്രഹിക്കട്ടേ.....ചിലപ്പോൾ പിശാച് പണ്ഡിതന്റെ നാവിലൂടെ വഴികേടിന്റെ വചനം സംസാരിച്ചു എന്ന് വരാം; ചിലപ്പോൾ കപട വിശ്വാസി സത്യത്തിന്റെ വചനം സംസാരിച്ചു എന്നും വരാം എന്നോ ? അപ്പോൾ മുആദ് പറഞ്ഞു: അതെ; അസത്യമെന്നു ജനങ്ങൾക്കിടയിൽ പ്രസിദ്ധമായ പണ്ഡിതന്റെ വചനങ്ങളെ ഒഴിവാക്കുക.ഇത്തരം അസത്യമായ / വഴി പിഴച്ച പണ്ഡിത വചനങ്ങൾ കേട്ട് ജനങ്ങൾ പറയും: എന്താണ് ഇദ്ദേഹം പറയുന്നത്?  പണ്ഡിതനിൽ നിന്നുള്ള സത്യ വിരുദ്ധമായ വാക്കുകൾ നിന്നെ സത്യ മാർഗ്ഗത്തിൽ നിന്നും അകറ്റരുത്‌; ഒരു പക്ഷെ അദ്ദേഹം സത്യത്തിലേക്ക് മടങ്ങിയേക്കാം.നീ സത്യം സ്വീകരിക്കുക;കാരണം സത്യത്തിനു പ്രകാശമുണ്ട്.
            
       
MODULE 11/15.11.2016
ഈ ഹദീസിനു ഔനുൽ മഅബൂദു എന്ന ശറഹു കിതാബിൽ നിന്നുള്ള വിശദീകരണം കാണുക:
( عَائِذَ اللَّهِ ) 
 بِالنَّصْبِ اسْمُ أَبِي إِدْرِيسَ ( أَنَّ يَزِيدَ بْنَ عَمِيرَةَ ) : بِفَتْحِ الْعَيْنِ وَكَسْرِ الْمِيمِ وَخَبَرُ أَنَّ قَوْلُهُ أَخْبَرَهُ ، وَقَوْلُهُ وَكَانَ مِنْ أَصْحَابِ مُعَاذِ بْنِ جَبَلٍ جُمْلَةٌ مُعْتَرِضَةٌ بَيْنَ اسْمِ أَنَّ وَخَبَرِهِ ( قَالَ كَانَ ) : أَيْ مُعَاذُ بْنُ جَبَلٍ ( لِلذِّكْرِ ) : أَيِ الْوَعْظِ ( اللَّهُ حَكَمٌ قِسْطٌ ) : أَيْ حَاكِمٌ عَادِلٌ ( هَلَكَ الْمُرْتَابُونَ ) : أَيِ الشَّاكُّونَ ( إِنَّ مِنْ وَرَائِكُمْ ) : أَيْ بَعْدَكُمْ ( فِتَنًا ) : بِكَسْرٍ فَفَتْحٍ جَمْعُ فِتْنَةٍ وَهِيَ الِامْتِحَانُ وَالِاخْتِبَارُ بِالْبَلِيَّةِ ( وَيُفْتَحُ ) : بِصِيغَةِ الْمَجْهُولِ وَهُوَ كِنَايَةٌ عَنْ شُيُوعِ إِقْرَاءِ الْقُرْآنِ وَقِرَاءَتِهِ وَكَثْرَةِ تِلَاوَتِهِ لِأَنَّ مِنْ لَازِمِ شُيُوعِ الْإِقْرَاءِ وَالْقِرَاءَةِ وَكَثْرَةِ التِّلَاوَةِ أَنْ يُفْتَحَ الْقُرْآنُ . وَالْمَعْنَى أَنَّ فِي أَيَّامِ هَذِهِ الْفِتَنِ يَشِيعُ إِقْرَاءُ الْقُرْآنِ وَقِرَاءَتُهُ وَيَرُوجُ تِلَاوَتُهُ بِحَيْثُ يَقْرَؤُهُ الْمُؤْمِنُ وَالْمُنَافِقُ وَالرَّجُلُ وَالْمَرْأَةُ وَالْكَبِيرُ وَالصَّغِيرُ وَالْعَبْدُ وَالْحُرُّ ( حَتَّى أَبْتَدِعَ لَهُمْ ) : أَيْ أَخْتَرِعَ لَهُمُ الْبِدْعَةَ ( غَيْرَهُ ) : أَيْ غَيْرَ الْقُرْآنِ وَيَقُولُ ذَلِكَ لَمَّا رَآهُمْ يَتْرُكُونَ الْقُرْآنَ وَالسُّنَّةَ وَيَتَّبِعُونَ الشَّيْطَانَ وَالْبِدْعَةَ ( فَإِيَّاكُمْ وَمَا ابْتَدَعَ ) : أَيِ احْذَرُوا مِنْ بِدْعَتِهِ ( فَإِنَّ مَا ابْتُدِعَ )  بِصِيغَةِ الْمَجْهُولِ أَوِ الْمَعْلُومِ ( زَيْغَةَ الْحَكِيمِ ) : أَيِ انْحِرَافَ الْعَالِمِ عَنِ الْحَقِّ . وَالْمَعْنَى أُحَذِّرُكُمْ مِمَّاصَدَرَ مِنْ لِسَانِ الْعُلَمَاءِ مِنَ الزَّيْغَةِ وَالزَّلَّةِ وَخِلَافِ الْحَقِّ فَلَا تَتَّبِعُوهُ ( قَالَ قُلْتُ ) : ضَمِيرُ قَالَ رَاجِعٌ إِلَى يَزِيدَ ( مَا يُدْرِينِي ) : بِضَمِّ التَّحْتِيَّةِ وَكَسْرِ الرَّاءِ أَيْ : أَيُّ شَيْءٍ يُعْلِمُنِي ( رَحِمَكَ اللَّهُ ) : جُمْلَةٌ مُعْتَرِضَةٌ دُعَائِيَّةٌ ( أَنَّ الْحَكِيمَ ) : بِفَتْحِ الْهَمْزَةِ مَفْعُولٌ ثَانٍ لِيُدْرِينِي ( قَالَ ) : أَيْ مُعَاذٌ رَضِيَ اللَّهُ عَنْهُ ( بَلَى ) : أَيْ قَدْ يَقُولُ الْحَكِيمُ كَلِمَةَ الضَّلَالَةِ وَالْمُنَافِقُ كَلِمَةَ الْحَقِّ ( اجْتَنِبْ ) : بِصِيغَةِ الْأَمْرِ ( مِنْ كَلَامِ الْحَكِيمِ الْمُشْتَهِرَاتِ ) : أَيِ الْكَلِمَاتِ الْمُشْتَهِرَاتِ بِالْبُطْلَانِ ( الَّتِي يُقَالُ لَهَا مَا هَذِهِ ) : أَيْ يَقُولُ النَّاسُ إِنْكَارًا فِي شَأْنِ تِلْكَ الْمُشْتَهِرَاتِ مَا هَذِهِ ( وَلَا يَثْنِيَنَّكَ ) أَيْ لَا يَصْرِفَنَّكَ عَنِ الصِّرَاطِ الْمُسْتَقِيمِ ( ذَلِكَ ) : الْمَذْكُورُ مِنْ مُشْتَهِرَاتِ الْحَكِيمِ ( عَنْهُ ) أَيْ عَنِ الْحَكِيمِ ( فَإِنَّهُ لَعَلَّهُ ) : أَيِ الْحَكِيمَ ( أَنْ يُرَاجِعَ ) : أَيْ يَرْجِعَ عَنِ الْمُشْتَهِرَاتِ ( وَتَلَقَّ الْحَقَّ ) : أَيْ خُذْهُ ( فَإِنَّ عَلَى الْحَقِّ نُورًا ) : أَيْ فَلَا يَخْفَى عَلَيْكَ كَلِمَةُ الْحَقِّ وَإِنْ سَمِعْتَهَا مِنَ الْمُنَافِقِ لِمَا عَلَيْهَا مِنَ النُّورِ وَالضِّيَاءِ وَكَذَلِكَ كَلِمَاتُ الْحَكِيمِ الْبَاطِلَةُ لَا تَخْفَى عَلَيْكَ لِأَنَّ النَّاسَ إِذَا يَسْمَعُونَهَا يُنْكِرُونَهَا لِمَا عَلَيْهَا مِنْ ظَلَامِ الْبِدْعَةِ وَالْبُطْلَانِ وَيَقُولُونَ إِنْكَارًا مَا هَذِهِ؟ وَتُشْتَهَرُ تِلْكَ الْكَلِمَاتُ بَيْنَ النَّاسِ بِالْبُطْلَانِ ، فَعَلَيْكَ أَنْ تَجْتَنِبَ مِنْ كَلِمَاتِ الْحَكِيمِ الْمُنْكَرَةَ الْبَاطِلَةَ ، وَلَكِنْ لَا تَتْرُكْ صُحْبَةَ الْحَكِيمِ فَإِنَّهُ لَعَلَّهُ يَرْجِعُ عَنْهَا ( وَلَا يُنْئِيَنَّكَ ) : بِضَمِّ الْيَاءِ وَسُكُونِ النُّونِ وَكَسْرِ الْهَمْزَةِ أَيْ لَا يُبَاعِدَنَّكَ ، فَفِي الْقَامُوسِ نَأَيْتُهُ وَعَنْهُ كَسَعَيْتُ بَعُدْتُ وَأَنْأَيْتُهُ فَانْتَأَى 
قَالَ الْمُنْذِرِيُّ : وَهَذَا مَوْقُوف
ഇമാം തുർതൂശിയുടെ കിതാബ് തുടരുന്നു:
روى أنس قال
 قال النبي صلى الله عليه وسلم أهل البدع شَرُّ الْخَلْقِ وَالْخَلِيقَةِ 
>>>>>>>>>>>>
പ്രസ്തുത ഹദീസ് ഇമാം ത്വബ്റാനിയുടെ മു'അജം അൽ ഔസത് എന്ന കിതാബിൽ വന്നത് പ്രകാരം ചുവടെ ചേർക്കുന്നു:
المعجم الأوسط

أبو القاسم سليمان بن أحمد المعروف( الطبراني)

(حديث مرفوع)
 حَدَّثَنَا عَلِيُّ بْنُ سَعِيدٍ الرَّازِيُّ ، قَالَ : نا مُحَمَّدُ بْنُ عَمَّارٍ الْمَوْصِلِيُّ ، قَالَ : نا الْمُعَافَى بْنُ عِمْرَانَ ، عَنِ الأَوْزَاعِيِّ ، عَنْ قَتَادَةَ ، عَنْ أَنَسٍ ، قَالَ : قَالَ رَسُولُ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ : " أَهْلُ الْبِدَعِ شَرُّ الْخَلْقِ وَالْخَلِيقَةِ " . لَمْ يَرْوِ هَذَا الْحَدِيثَ عَنِ الْأَوْزَاعِيِّ إِلا الْمُعَافَى ، تَفَرَّدَ بِهِ : مُحَمَّدُ بْنُ عَمَّارٍ 

ആശയ സംഗ്രഹം:
മനുഷ്യരിലും മറ്റു പടപ്പുകളിലും വച്ച് തിന്മയുടെ ആളുകളാണ് 
 ബിദ്അത്തിന്റെ ആളുകൾ  .

സ്വഹീഹു മുസ്ലിം 
كتاب الزكاة
بَاب الْخَوَارِجِ شَرِّ الْخَلْقِ وَالْخَلِيقَةِ 

حَدَّثَنَا شَيْبَانُ بْنُ فَرُّوخَ حَدَّثَنَا سُلَيْمَانُ بْنُ الْمُغِيرَةِ حَدَّثَنَا حُمَيْدُ بْنُ هِلَالٍ عَنْ عَبْدِ اللَّهِ بْنِ الصَّامِتِ عَنْ أَبِي ذَرٍّ قَالَ قَالَ رَسُولُ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ إِنَّ بَعْدِي مِنْ أُمَّتِي أَوْ سَيَكُونُ بَعْدِي مِنْ أُمَّتِي قَوْمٌ يَقْرَءُونَ الْقُرْآنَ لَا يُجَاوِزُ حَلَاقِيمَهُمْ يَخْرُجُونَ مِنْ الدِّينِ كَمَا يَخْرُجُ السَّهْمُ مِنْ الرَّمِيَّةِ ثُمَّ لَا يَعُودُونَ فِيهِ هُمْ شَرُّ الْخَلْقِ وَالْخَلِيقَةِ فَقَالَ ابْنُ الصَّامِتِ فَلَقِيتُ رَافِعَ بْنَ عَمْرٍو الْغِفَارِيَّ أَخَا الْحَكَمِ الْغِفَارِيِّ قُلْتُ مَا حَدِيثٌ سَمِعْتُهُ مِنْ أَبِي ذَرٍّ كَذَا وَكَذَا فَذَكَرْتُ لَهُ هَذَا الْحَدِيثَ فَقَالَ وَأَنَا سَمِعْتُهُ مِنْ رَسُولِ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ
ആശയ സംഗ്രഹം: അബൂ ദർ റദിയല്ലാഹു അന്ഹു പറഞ്ഞു: റസൂലുല്ലാഹി സ്വല്ലല്ലാഹു അലൈഹി വ സല്ലം പറഞ്ഞു: എന്റെ കാലശേഷം എന്റെ ഉമ്മത്തിൽ ഖുർആൻ ഓതുന്ന ഒരു വിഭാഗമുണ്ടാവും ; എന്നാൽ അവരുടെ തൊണ്ടകൾക്കപ്പുറം പോവുകയില്ല.അവർ ഇസ്‌ലാം ദീനിൽ നിന്ന്  അമ്പു ഇരയിൽ നിന്ന് തെറിച്ചു പോകുന്ന പ്രകാരം പുറത്തു പോകുന്നതാണ്.പിന്നീട് അവർ ഒരിക്കലും ഇസ്‌ലാം ദീനിലേക്കു തിരിച്ചു വരില്ല.അവർ മനുഷ്യരിലും മറ്റു പടപ്പുകളിലും വച്ച് തിന്മയുടെ ആളുകളാണ് .

കിതാബിലെ ഇബാറത്തു തുടരുന്നു:
بدع النذور

وأقبح من ذلك أن ينذر لتلك البقعة دهناً لتنويرها أو شمعاً، ويقول: إنها تقبل النذر، كما يقول بعض /، أو ينذر ذلك لقبر، أي قبر كان، فإن هذا نذر معصية باتفاق العلماء، لا يجوز الوفاء به، بل عليه كفارة يمين عند كثير من العلماء، منهم أحمد وغيره، وكذلك إذا نذر خبزاً وغيره للحيتان أو لعين أو لبئر، وكذلك إذا نذر مالاً ما: دراهم، أو ذهباً، أو بقراً، أو جملاً، أو معزاً للمجاورين عند القبور، أو عند هذه الأماكن المنذور لها، ويسمون السدنة فهذا أيضاً نذر معصية، وفيه شبه من النذر لسدنة الأصنام
__________________
مَعَز : ( الحيوان ) ذوات الشّعر والأذناب القصار من الغنم ، خلاف الضَّأن منها ، وتتميَّز بقوَّة قوائمها ، وصلابة أظفارها التي تمكِّنها من تسلُّق الصُّخور ، وإناثُها أصغر قَدًّا من ذكورها ، تُربَّى لحليبها وشعرها
________________
ആശയ സംഗ്രഹം : ഇനി ഇതിലേറെ മോശമായ കാര്യമാണ് ഇത്തരം സ്ഥാനങ്ങളിൽ കത്തിക്കുന്നതിനു വേണ്ടി ഇവിടങ്ങളിലേക്കു  മെഴുകും എണ്ണയും നേർച്ചയാക്കൽ.ഇത് ചില പാമരന്മാരുടെ ചെയ്തികളാണ് .ഇതൊന്നും സ്വീകാര്യമല്ല. ആരുടെ ഖബർ ആണെങ്കിലും ഖബറിലേക്കു നേർച്ചയാക്കലും തഥൈവ. ഇത്തരം നേർച്ചകൾ പാപമായ നേർച്ചയാണ്; ഇവ  പൂർത്തീകരിക്കൽ അനുവദനീയമല്ല. എന്നാൽ ഇമാം അഹ്മദ് റഹിമഹുല്ലാഹി ഉൾപ്പെടെ ഭൂരിപക്ഷം ഉലമാക്കളും ഇത്തരം പാപകരമായ നേർച്ചകൾ നേർച്ചയാക്കിയവർ അത് പൂർത്തീകരിക്കാതെ, അതിനു പ്രതിജ്ഞാ ലംഘനത്തിന്റെ പ്രായശ്ചിത്തം ചെയ്യണം എന്ന വീക്ഷണം പുലർത്തുന്നു.ഏതെങ്കിലും അരുവിയിലേക്കോ കിണറിലേക്കോ ഹീതാനിലേക്കോ റൊട്ടി നേർച്ചയാക്കൽ,ദിർഹമുകളോ സ്വർണ്ണമോ പശു, ഒട്ടകം, ആട് മുതലായവയെയോ ഖബ്‌റാളികൾക്കോ ഇത്തരം സ്ഥാനങ്ങൾക്കോ വേണ്ടി നേർച്ചയാക്കൽ എന്നിവയെല്ലാം പാപകരമായ നേർച്ചയാണ്. ഇത് വിഗ്രഹാലയങ്ങളിലേക്കുള്ള നേർച്ചകളോട്  സാദൃശ്യം പുലർത്തുന്നുണ്ട് .

>>>>>>>>>>>>>

MODULE 14/23.11.2016

ഖബറുകളിന്മേൽ വിളക്കു കത്തിക്കൽ ഹറാമാണ്.

കിതാബിലെ ഇബാറത്തിൽ നിന്നും ഖബറുകളിന്മേൽ വിളക്കുകളും തിരികളും കത്തിക്കൽ ഹറാമാണ് എന്ന് മനസ്സിലാക്കാൻ പ്രയാസമില്ല.ഇനി ഈ വിഷയത്തിൽ പ്രമുഖ  പണ്ഡിതൻ ഇബ്നു ഖുദ്‌ദാമ റഹിമഹുല്ലാഹി അദ്ദേഹത്തിന്റെ മുഗ്‌നീ എന്ന കിതാബിൽ രേഖപ്പെടുത്തിയത് കാണുക:

المغني

موفق الدين عبد الله بن أحمد بن قدامة

كتاب الجنائز

مسألة لوَلَا يُدْخِلُ الْقَبْرَ آجُرًّا ، وَلَا خَشَبًا ، وَلَا شَيْئًا مَسَّتْهُ النَّارُ

فصل اتخاذ السرج على القبور

فَصْلٌ : وَلَا يَجُوزُ اتِّخَاذُ السَّرْجِ عَلَى الْقُبُورِ ; لِقَوْلِ النَّبِيِّ : صَلَّى اللَّهُ عَلَيْهِ وَسَلَّمَ - لَعَنَ اللَّهُ زَوَّارَاتِ الْقُبُورِ ، الْمُتَّخِذَاتِ  عَلَيْهِنَّ الْمَسَاجِدَ وَالسُّرُجَ - رَوَاهُ أَبُو دَاوُد ، وَالنَّسَائِيُّ ، وَلَفْظُهُ : لَعَنَ رَسُولُ اللَّهِ . صَلَّى اللَّهُ عَلَيْهِ وَسَلَّمَ 

وَلَوْ أُبِيحَ لَمْ يَلْعَنْ النَّبِيُّ صَلَّى اللَّهُ عَلَيْهِ وَسَلَّمَ مَنْ فَعَلَهُ ، وَلِأَنَّ فِيهِ تَضْيِيعًا لِلْمَالِ فِي غَيْرِ فَائِدَةٍ ، وَإِفْرَاطًا فِي تَعْظِيمِ الْقُبُورِ أَشْبَهَ تَعْظِيمَ الْأَصْنَامِ وَلَا يَجُوزُ اتِّخَاذُ الْمَسَاجِدِ عَلَى الْقُبُورِ لِهَذَا الْخَبَرِ ; وَلِأَنَّ النَّبِيَّ صَلَّى اللَّهُ عَلَيْهِ وَسَلَّمَ قَالَ : { لَعَنَ اللَّهُ الْيَهُودَ ، اتَّخَذُوا قُبُورَ أَنْبِيَائِهِمْ مَسَاجِدَ } يُحَذِّرُ مِثْلَ مَا صَنَعُوا . مُتَّفَقٌ عَلَيْهِ  

وَقَالَتْ عَائِشَةُ : إنَّمَا لَمْ يُبْرَزْ قَبْرُ رَسُولِ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ لِئَلَّا يُتَّخَذَ مَسْجِدًا ، وَلِأَنَّ تَخْصِيصَ الْقُبُورِ بِالصَّلَاةِ عِنْدَهَا يُشْبِهُ تَعْظِيمَ الْأَصْنَامِ بِالسُّجُودِ لَهَا ، وَالتَّقَرُّبِ إلَيْهَا ، وَقَدْ رَوَيْنَا أَنَّ ابْتِدَاءَ عِبَادَةِ الْأَصْنَامِ تَعْظِيمُ الْأَمْوَاتِ ، بِاتِّخَاذِ صُوَرِهِمْ ، وَمَسْحِهَا ، وَالصَّلَاةِ عِنْدَهَا  
ആശയ സംഗ്രഹം: മഖ്ബറകൾക്കു മേൽ വിളക്ക് സ്ഥാപിക്കൽ അനുവദനീയമാകുകയില്ല .ഖബറുകൾ സന്ദർശിക്കുന്ന സ്ത്രീകളെയും അതിന്മേൽ മസ്ജിദുകളും വിളക്കുകളും സ്ഥാപിക്കുന്നവരെയും അല്ലാഹു ശപിച്ചിരിക്കുന്നു  എന്ന് അബൂ ദാവൂദും നസാഇയും രേഖപ്പെടുത്തിയ ഹദീസിൽ വന്നിരിക്കുന്നു.(അല്ലാഹുവിന്റെ റസൂൽ സ്വല്ലല്ലാഹു അലൈഹി വ സല്ലം ശപിച്ചിരിക്കുന്നു  എന്നാണു ഒരു റിപ്പോർട്ടിൽ ഉള്ളത് )ഇത് അനുവദനീയമായിരുന്നെങ്കിൽ അല്ലാഹുവിന്റെ റസൂൽ സ്വല്ലല്ലാഹു അലൈഹി വ സല്ലം ശപിക്കുമായിരുന്നില്ല.ഖബറുകൾക്കു മേൽ വിളക്ക് സ്ഥാപിക്കുന്നതിൽ അനാവശ്യമായ ധനവ്യയവും ഖബറുകളെ ബഹുമാനിക്കുന്ന വിഷയത്തിൽ , ബിംബങ്ങളെ ആദരിക്കുന്നതിനു സദൃശമായ വിധത്തിൽ, അതിരു കവിയലും വന്നു ചേരുന്നുണ്ട്.നബിമാരുടെ ഖബറുകളെ മസ്ജിദുകളാക്കിയ കാരണത്താൽ അല്ലാഹു യഹൂദികളെ ശപിച്ചതായും ഹദീസിൽ വന്നിരിക്കുന്നു.
           ആയിഷാ റദിയള്ളാഹു അന്ഹായുടെ ഹദീസ് ഉദ്ധരിച്ച ശേഷം ഇബ്നു ഖുദ്‌ദാമ തുടരുന്നു : ബിംബാരാധനയുടെ തുടക്കം മരണപ്പെട്ടവരുടെ ചിത്രങ്ങൾ/രൂപങ്ങൾ ഉണ്ടാക്കുകയും അവയെ തടവുകയും അവയുടെ സമീപം നിസ്‌ക്കരിക്കുകയും ചെയ്തു കൊണ്ടായിരുന്നു എന്ന് നാം മുമ്പ് റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
ഇനി ഈ വിഷയത്തിൽ
വന്ന ഹദീസുകളിൽ രണ്ടെണ്ണം മാത്രം നമുക്ക് നോക്കാം. ഇൻ ഷാ അല്ലാഹു 
സുനനുന്നസാഈ 
كتاب الجنائز
കിതാബുൽ ജനാഇസ്
باب التَّغْلِيظِ فِي اتِّخَاذِ السُّرُجِ عَلَى الْقُبُورِ
മഖ്ബറകൾക്കു മേൽ വിളക്ക് സ്ഥാപിക്കുന്നതിന് എതിരെയുള്ള കർശനമായ മുന്നറിയിപ്പ് സംബന്ധിച്ച ബാബു 
أَخْبَرَنَا قُتَيْبَةُ، قَالَ حَدَّثَنَا عَبْدُ الْوَارِثِ بْنُ سَعِيدٍ، عَنْ مُحَمَّدِ بْنِ جُحَادَةَ، عَنْ أَبِي صَالِحٍ، عَنِ ابْنِ عَبَّاسٍ، قَالَ ‏:‏ لَعَنَ رَسُولُ اللَّهِ صلى الله عليه وسلم زَائِرَاتِ الْقُبُورِ وَالْمُتَّخِذِينَ عَلَيْهَا الْمَسَاجِدَ وَالسُّرُجَ 
ആശയ സംഗ്രഹം:ഇബ്നു അബ്ബാസ് റദിയല്ലാഹു അന്ഹു റിപ്പോർട്ട് ചെയ്യുന്നു:ഖബറുകൾ സന്ദർശിക്കുന്ന സ്ത്രീകളെയും അതിന്മേൽ മസ്ജിദുകളും വിളക്കുകളും സ്ഥാപിക്കുന്നവരെയും അല്ലാഹുവിന്റെ റസൂൽ സ്വല്ലല്ലാഹു അലൈഹി വ സല്ലം ശപിച്ചിരിക്കുന്നു.
سنن الترمذي
സുനനു തിർമുദി
 كتاب الصلاة
صفة الصلاة
بَاب مَا جَاءَ فِي كَرَاهِيَةِ أَنْ يَتَّخِذَ عَلَى الْقَبْرِ مَسْجِدًا 

حَدَّثَنَا قُتَيْبَةُ حَدَّثَنَا عَبْدُ الْوَارِثِ بْنُ سَعِيدٍ عَنْ مُحَمَّدِ بْنِ جُحَادَةَ عَنْ أَبِي صَالِحٍ عَنْ ابْنِ عَبَّاسٍ قَالَ لَعَنَ رَسُولُ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ زَائِرَاتِ الْقُبُورِ وَالْمُتَّخِذِينَ عَلَيْهَا الْمَسَاجِدَ وَالسُّرُجَ قَالَ وَفِي الْبَاب عَنْ أَبِي هُرَيْرَةَ وَعَائِشَةَ قَالَ أَبُو عِيسَى حَدِيثُ ابْنِ عَبَّاسٍ حَدِيثٌ حَسَنٌ وَأَبُو صَالِحٍ هَذَا هُوَ مَوْلَى أُمِّ هَانِئِ بِنْتِ أَبِي طَالِبٍ وَاسْمُهُ بَاذَانُ وَيُقَالُ بَاذَامُ أَيْضًا
ആശയ സംഗ്രഹം:ഇബ്നു അബ്ബാസ് റദിയല്ലാഹു അന്ഹു റിപ്പോർട്ട് ചെയ്യുന്നു:ഖബറുകൾ സന്ദർശിക്കുന്ന സ്ത്രീകളെയും അതിന്മേൽ മസ്ജിദുകളും വിളക്കുകളും സ്ഥാപിക്കുന്നവരെയും അല്ലാഹുവിന്റെ റസൂൽ സ്വല്ലല്ലാഹു അലൈഹി വ സല്ലം ശപിച്ചിരിക്കുന്നു.
تحفة الأحوذي
محمد بن عبد الرحمن بن عبد الرحيم المباركفوري
മേൽ പരാമർശിച്ച ഹദീസിന്റെ വിശദീകരണമായി തുഹ്ഫത്തുൽ അഹ് വദി എന്ന ശറഹു കിതാബിൽ വന്ന ചില ഭാഗങ്ങൾ ശ്രദ്ധിക്കുക:
.....................
 قَوْلُهُ : ( لَعَنَ رَسُولُ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ زَائِرَاتِ الْقُبُورِ ) قَالَ التِّرْمِذِيُّ فِي كِتَابِ الْجَنَائِزِ قَدْ رَأَى بَعْضُ أَهْلِ الْعِلْمِ أَنَّ هَذَا كَانَ قَبْلَ أَنْ يُرَخِّصَ النَّبِيُّ صَلَّى اللَّهُ عَلَيْهِ وَسَلَّمَ فِي زِيَارَةِ الْقُبُورِ ، فَلَمَّا رَخَّصَ دَخَلَ فِي رُخْصَتِهِ الرِّجَالُ وَالنِّسَاءُ . وَقَالَ بَعْضُهُمْ : إِنَّمَا كُرِهَ زِيَارَةُ الْقُبُورِ فِي النِّسَاءِ لِقِلَّةِ صَبْرِهِنَّ وَكَثْرَةِ جَزَعِهِنَّ ، انْتَهَى . وَنَذْكُرُ هُنَاكَ مَا هُوَ الرَّاجِحُ فِي هَذِهِ الْمَسْأَلَةِ ( وَالْمُتَّخِذِينَ عَلَيْهَا الْمَسَاجِدَ ) قَالَ ابْنُ الْمَلَكِ : إِنَّمَا حَرَّمَ اتِّخَاذَ الْمَسَاجِدِ عَلَيْهَا ، لِأَنَّ فِي الصَّلَاةِ فِيهَا اسْتِنَانًا بِسُنَّةِ الْيَهُودِ ، انْتَهَى . قَالَ الْقَارِيُّ فِي الْمِرْقَاةِ : وَقَيْدُ " عَلَيْهَا " يُفِيدُ أَنَّ اتِّخَاذَ الْمَسَاجِدِ بِجَنْبِهَا لَا بَأْسَ بِهِ ، وَيَدُلُّ عَلَيْهِ قَوْلُهُ عَلَيْهِ السَّلَامُ : لَعَنَ اللَّهُ الْيَهُودَ وَالنَّصَارَى اتَّخَذُوا قُبُورَ أَنْبِيَائِهِمْ وَصَالِحِيهِمْ مَسَاجِدَ ، انْتَهَى
قُلْتُ : إِنْ كَانَ اتِّخَاذُ الْمَسَاجِدِ بِجَنْبِ الْقُبُورِ لِتَعْظِيمِهَا أَوْ لِنِيَّةٍ أُخْرَى فَاسِدَةٍ فَلَيْسَ بِجَائِزٍ كَمَا سَتَقِفُ عَلَيْهِ ( وَالسُّرُجُ ) جَمْعُ سِرَاجٍ ، قَالَ فِي مَجْمَعِ الْبِحَارِ : نَهَى عَنِ الْإِسْرَاجِ لِأَنَّهُ تَضْيِيعُ مَالٍ بِلَا نَفْعٍ أَوِ احْتِرَازًا عَنْ تَعْظِيمِ الْقُبُورِ كَاتِّخَاذِهَا مَسَاجِدَ   
ആശയ സംഗ്രഹം:ഇമാം തിർമുദി പ്രസ്താവിക്കുന്നു:
ഖബർ സിയാറത്തുമായി ബന്ധപ്പെട്ടു നബി സ്വല്ലല്ലാഹു അലൈഹി വ സല്ലം ഇളവ് നൽകുന്നതിന് മുമ്പായിരുന്നു ഖബർ സിയാറത്തു സംബന്ധിച്ച ഈ നിരോധനം എന്നും എന്നാൽ ഇളവ് നൽകിയതോടെ ഇളവ് സ്ത്രീകൾക്കും ബാധകമാണെന്നും 
ചില  ഉലമാക്കൾ  
എന്നാൽ സ്ത്രീകൾക്ക് വിഭ്രാന്തിയും ക്ഷമിക്കാനുള്ള ശേഷിയും കുറവായിരിക്കും എന്നത് കൊണ്ടാണ് ഖബറുകൾ സന്ദർശിക്കുന്നതിന് സ്ത്രീകൾക്ക് പ്രത്യേക വിലക്കു ഏർപ്പെടുത്തിയിട്ടുള്ളതെന്നു  മറ്റു  ചിലർ നിരീക്ഷിക്കുന്നു.                        
ഇബ്നുൽ മലക് പ്രസ്താവിക്കുന്നു: ഖബറുകൾക്കു മേൽ മസ്ജിദു പണിയുന്നത് നിരോധിച്ചിരിക്കുന്നത്  അത് യഹൂദികളുടെ ചര്യക്ക് സമാനമാകും എന്നതു കൊണ്ടാണ്.ഖബറുകളുടെ ചാരത്തു മസ്ജിദുകൾ പണിയുന്നതിൽ കുഴപ്പമില്ല എന്ന് മുല്ല അലിയ്യുൽ ഖാരി മിർഖാത്തിൽ രേഖപ്പെടുത്തുന്നു.എന്നാൽ ഞാൻ( تحفة الأحوذي യുടെ കർത്താവ്)പറയുന്നു: ഖബറുകളുടെ ചാരത്തു മസ്ജിദുകൾ പണിയുന്നത് ഖബറുകളെ ആദരിക്കാനോ മറ്റു മോശമായ നിയ്യത്തിലോ ആണെങ്കിൽ അത് അനുവദനീയമല്ല.
 മജ്മഉൽ ബിഹാറിൽ പറയുന്നു:മഖ്ബറകളിൽ വിളക്ക് കത്തിക്കുന്നതിനെ നിരോധിക്കാൻ കാരണം അനാവശ്യമായി  ധനം  നഷ്ടപ്പെടുത്തൽ അതിൽ വരുന്നു എന്നത് കൊണ്ടോ ഖബറുകൾ പള്ളികളാക്കുന്നതു പോലെ ഖബറുകളെ ആദരിക്കൽ വരുന്നതിനെ ഒഴിവാക്കുന്നതിനോ ആവാം.

സുന്നത്തും ബിദ്അത്തും പരമ്പര 4 -ൽ ചർച്ച ചെയ്ത സുനനു തിർമുദിയിലെ ഹദീസിനു ഇമാം മുബാറക്ഫൂറി തന്റെ തുഹ്ഫത്തുൽ അഹ് വദി എന്ന ശറഹു കിതാബിൽ രേഖപ്പെടുത്തിയ വിശദീകരണം തുടരുന്നു:

ഹദീസ് :
سنن الترمذي
സുനനു തിർമുദി
 كتاب الصلاة
صفة الصلاة
بَاب مَا جَاءَ فِي كَرَاهِيَةِ أَنْ يَتَّخِذَ عَلَى الْقَبْرِ مَسْجِدًا 

حَدَّثَنَا قُتَيْبَةُ حَدَّثَنَا عَبْدُ الْوَارِثِ بْنُ سَعِيدٍ عَنْ مُحَمَّدِ بْنِ جُحَادَةَ عَنْ أَبِي صَالِحٍ عَنْ ابْنِ عَبَّاسٍ قَالَ لَعَنَ رَسُولُ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ زَائِرَاتِ الْقُبُورِ وَالْمُتَّخِذِينَ عَلَيْهَا الْمَسَاجِدَ وَالسُّرُجَ 
ആശയ സംഗ്രഹം:ഇബ്നു അബ്ബാസ് റദിയല്ലാഹു അന്ഹു റിപ്പോർട്ട് ചെയ്യുന്നു:ഖബറുകൾ സന്ദർശിക്കുന്ന സ്ത്രീകളെയും അതിന്മേൽ മസ്ജിദുകളും വിളക്കുകളും സ്ഥാപിക്കുന്നവരെയും അല്ലാഹുവിന്റെ റസൂൽ സ്വല്ലല്ലാഹു അലൈഹി വ സല്ലം ശപിച്ചിരിക്കുന്നു -
 തുഹ്ഫത്തുൽ അഹ് വദി തുടരുന്നു:
تَنْبِيهٌ : قَالَ فِي مَجْمَعِ الْبِحَارِ : وَحَدِيثُ لَعَنَ اللَّهُ الْيَهُودَ وَالنَّصَارَى اتَّخَذُوا قُبُورَ أَنْبِيَائِهِمْ مَسَاجِدَ كَانُوا يَجْعَلُونَهَا قِبْلَةً يَسْجُدُونَ إِلَيْهَا فِي الصَّلَاةِ كَالْوَثَنِ ، وَأَمَّا مَنِ اتَّخَذَ مَسْجِدًا فِي جِوَارِ صَالِحٍ أَوْ صَلَّى فِي مَقْبُرَةٍ قَاصِدًا بِهِ الِاسْتِظْهَارَ بِرُوحِهِ أَوْ وُصُولِ أَثَرٍ مِنْ آثَارِ عِبَادَتِهِ إِلَيْهِ لَا التَّوَجُّهَ نَحْوَهُ وَالتَّعْظِيمَ لَهُ فَلَا حَرَجَ فِيهِ ، أَلَا يُرَى أَنَّ مَرْقَدَ إِسْمَاعِيلَ فِي الْحِجْرِ فِي الْمَسْجِدِ الْحَرَامِ وَالصَّلَاةَ فِيهِ أَفْضَلُ ، انْتَهَى 
ആശയ സംഗ്രഹം: മജ്മഉൽ ബിഹാറിൽ(
 مَجْمَعِ الْبِحَارِ
محمد طاهر بن علي الصديقي الهندي الفَتَّنِي الكجراتي
910-986 AH) 
പറയുന്നു: നിസ്‌കാരത്തിൽ ഒരു ബിംബത്തെ പോലെ ഖബറുകളെ യഹൂദി നസാറാക്കൾ ഖിബ്‌ലയാക്കിയിരുന്നു എന്നതാണ് അവർ അവരുടെ നബിമാരുടെ ഖബറുകളെ മസ്ജിദുകളാക്കി എന്നതിന്റെ വിവക്ഷ .അതിനാൽ അല്ലാഹു അവരെ ശപിച്ചു.എന്നാൽ അഭിമുഖമാക്കിയോ ആദരിക്കുക എന്ന ഉദ്ദേശ്യത്തിലോ അല്ലാതെ  ഒരു സ്വാലിഹിന്റെ സമീപത്തു മസ്ജിദു പണിയുകയോ അദ്ദേഹത്തിന്റെ ആത്മാവിന്റെ സഹായം ഉദ്ദേശിച്ചു കൊണ്ടോ തന്റെ ഇബാദത്തിന്റെ അസറിൽ നിന്ന് വല്ലതും അയാളിലേക്ക് എത്തണം എന്ന ഉദ്ദേശ്യത്തിലോ മഖ്ബറയിൽ നിസ്‌ക്കരിക്കുകയോ ചെയ്‌താൽ അതിൽ കുഴപ്പമില്ല.മസ്ജിദുൽ ഹറാമിൽ ഹിജ്ർ ഇസ്മാഈലിൽ വച്ചുള്ള നിസ്ക്കാരം കൂടുതൽ പുണ്യകരം ആണല്ലോ. ( പ്രത്യേക കുറിപ്പ്:ഹിജ്ർ എന്നത് കഅബയുടെ ഭാഗമാണ് . അവിടെ ഇസ്മാഈൽ നബിയുടെ ഖബർ ഉണ്ട് എന്നത് സംബന്ധിച്ച്  ചില അസറുകൾ വന്നിട്ടുണ്ട്)
 وَقَالَ الشَّيْخُ عَبْدُ الْحَقِّ الدِّهْلَوِيُّ فِي اللُّمَعَاتِ فِي شَرْحِ هَذَا الْحَدِيثِ : لَمَّا أَعْلَمَهُ بِقُرْبِ أَجَلِهِ فَخَشَيَ أَنْ يَفْعَلَ بَعْضُ أُمَّتِهِ بِقَبْرِهِ الشَّرِيفِ مَا فَعَلَتْهُ الْيَهُودُ وَالنَّصَارَى بِقُبُورِ أَنْبِيَائِهِمْ فَنَهَى عَنْ ذَلِكَ . قَالَ التُّورِبِشْتِيُّ : هُوَ مُخَرَّجٌ عَلَى الْوَجْهَيْنِ : أَحَدُهُمَا كَانُوا يَسْجُدُونَ لِقُبُورِ الْأَنْبِيَاءِ تَعْظِيمًا لَهُمْ وَقُصِدَ الْعِبَادَةُ فِي ذَلِكَ ، وَثَانِيهِمَا أَنَّهُمْ كَانُوا يَتَحَرَّوْنَ الصَّلَاةَ فِي مَدَافِنِ الْأَنْبِيَاءِ وَالتَّوَجُّهَ إِلَى قُبُورِهِمْ فِي حَالَةِ الصَّلَاةِ وَالْعِبَادَةِ لِلَّهِ نَظَرًا مِنْهُمْ أَنَّ ذَلِكَ الصَّنِيعَ أَعْظَمُ مَوْقِعًا عِنْدَ اللَّهِ لِاشْتِمَالِهِ عَلَى الْأَمْرَيْنِ : الْعِبَادَةِ وَالْمُبَالَغَةِ فِي تَعْظِيمِ الْأَنْبِيَاءِ ، وَكِلَا الطَّرِيقَيْنِ غَيْرُ مَرْضِيَّةٍ ، وَأَمَّا الْأَوَّلُ فَشِرْكٌ جَلِيٌّ ، وَأَمَّا الثَّانِيَةُ فَلِمَا فِيهَا مِنْ مَعْنَى الْإِشْرَاكِ بِاللَّهِ عَزَّ وَجَلَّ ، وَإِنْ كَانَ خَفِيًّا ، وَالدَّلِيلُ عَلَى ذَمِّ الْوَجْهَيْنِ قَوْلُهُ صَلَّى اللَّهُ عَلَيْهِ وَسَلَّمَ : اللَّهُمَّ لَا تَجْعَلْ قَبْرِي وَثَنًا ، اشْتَدَّ غَضَبُ اللَّهِ عَلَى قَوْمٍ اتَّخَذُوا قُبُورَ أَنْبِيَائِهِمْ مَسَاجِدَ . وَالْوَجْهُ الْأَوَّلُ أَظْهَرُ وَأَشْبَهُ ، كَذَا قَالَ التُّورِبِشْتِيُّ : وَفِي شَرْحِ الشَّيْخِ : فَعُلِمَ مِنْهُ أَنَّهُ يَحْرُمُ الصَّلَاةُ إِلَى قَبْرِ نَبِيٍّ أَوْ صَالِحٍ تَبَرُّكًا وَإِعْظَامًا ، قَالَ وَبِذَلِكَ صَرَّحَ النَّوَوِيُّ وَقَالَ التُّورِبِشْتِيُّ وَأَمَّا إِذَا وُجِدَ بِقُرْبِهَا مَوْضِعٌ بُنِيَ لِلصَّلَاةِ أَوْ مَكَانٌ يَسْلَمُ فِيهِ الْمُصَلِّي عَنِ التَّوَجُّهِ إِلَى الْقُبُورِ فَإِنَّهُ فِي مِنْحَةٍ مِنَ الْأَمْرِ ، وَكَذَلِكَ إِذَا صَلَّى فِي مَوْضِعٍ قَدِ اشْتُهِرَ بِأَنَّ فِيهِ مَدْفِنَ نَبِيٍّ لَمْ يَرَ لِلْقَبْرِ فِيهِ عَلَمًا وَلَمْ يَكُنْ تَهْدِهِ مَا ذَكَرْنَاهُ مِنَ الْعَمَلِ الْمُلْتَبِسِ بِالشِّرْكِ الْخَفِيِّ . وَفِي شَرْحِ الشَّيْخِ مِثْلُهُ حَيْثُ قَالَ : وَخَرَجَ بِذَلِكَ اتِّخَاذُ مَسْجِدٍ بِجِوَارِ نَبِيٍّ أَوْ صَالِحٍ وَالصَّلَاةُ عِنْدَ قَبْرِهِ لَا لِتَعْظِيمِهِ وَالتَّوَجُّهِ نَحْوَهُ بَلْ لِحُصُولِ مَدَدٍ مِنْهُ حَتَّى يُكْمِلَ عِبَادَتَهُ بِبَرَكَةِ مُجَاوَرَتِهِ لِتِلْكَ الرُّوحِ الطَّاهِرَةِ فَلَا حَرَجَ فِي ذَلِكَ لِمَا وَرَدَ أَنَّ قَبْرَ إِسْمَاعِيلَ عَلَيْهِ السَّلَامُ فِي الْحِجْرِ تَحْتَ الْمِيزَابِ ، وَأَنَّ فِي الْحَطِيمِ بَيْنَ الْحَجَرِ الْأَسْوَدِ وَزَمْزَمَ قَبْرَ سَبْعِينَ نَبِيًّا ، وَلَمْ يُنْهَ أَحَدٌ عَنِ الصَّلَاةِ فِيهِ ، انْتَهَى . وَكَلَامُ الشَّارِحِينَ مُطَابِقٌ فِي ذَلِكَ ، انْتَهَى مَا فِي اللُّمَعَاتِ 
ആശയ സംഗ്രഹം: ഈ ഹദീസിന്റെ വിശദീകരണത്തിൽ ലുമഗാത്തിൽ ഷെയ്ഖ് അബ്ദുൽ ഹഖ് ദഹ്‌ലവി
لمعات التنقيح شرح مشكاة المصابيح للشيخ عبد الحق الدهلوي
959 - 1052AH 
 പറയുന്നു:യഹൂദി നസാറാക്കൾ അവരുടെ നബിമാരുടെ ഖബറുകൾ കൊണ്ട് ചെയ്ത പോലെ നബിയുടെ ഉമ്മത്തിൽ ചിലർ നബിയുടെ ഖബർ ഷെരീഫു കൊണ്ടും പ്രവർത്തിക്കും എന്ന് ഭയപ്പെട്ടതിനാൽ ഖബറിന്മേൽ മസ്ജിദു ഉണ്ടാക്കുന്നതിനെ/ഖബറുകൾ നിസ്‌കാര സ്ഥാനങ്ങൾ ആക്കുന്നതിനെ നബി നിരോധിച്ചു. തൂരിബിഷ്ത്തി
أبو عبد الله شهاب الدين فضل الله بن حسن بن حسين بن يوسف التوربشتي AH 661 
 പറയുന്നു : യഹൂദി നസാറാക്കൾ അവരുടെ നബിമാരുടെ ഖബറുകൾ മസ്ജിദുകൾ ആക്കിയത് രണ്ടു രൂപത്തിലായിരുന്നു.ഒന്നാമത്തെ രൂപം അവർ അവരുടെ നബിമാരുടെ ഖബറുകളെ ആദരിച്ചു കൊണ്ട്  ഖബറുകൾക്കു സുജൂദ് ചെയ്തിരുന്നു;അവർ അത് കൊണ്ട് ഇബാദത്തും ഉദ്ദേശിച്ചിരുന്നു. രണ്ടാമത്തെ രൂപത്തിൽ, അല്ലാഹുവിനുള്ള ആരാധനയുടെയും നിസ്‌ക്കാരത്തിന്റെയും അവസ്ഥയിൽ , ഇബാദത്തും നബിമാരെ ആദരിക്കലും വരുമല്ലോ എന്നും അത് കൂടുതൽ മഹത്തരം ആണല്ലോ എന്നുമുള്ള ധാരണയിൽ, നബിമാരുടെ ഖബറുകൾക്കു മുന്നിട്ടു കൊണ്ട് അവർ ആരാധന നിസ്‌ക്കാരാദി കർമ്മങ്ങൾ ചെയ്യുമായിരുന്നു.ഈ രണ്ടു രീതിയും ശരിയല്ല. ഒന്നാമത്തേത് വ്യക്തമായ ശിർക്ക്‌ ആണ്.രണ്ടാമത്തേത് വ്യംഗ്യമായാണെങ്കിലും അല്ലാഹുവിൽ ശിർക്ക്‌ വയ്ക്കൽ അതിൽ വന്നു ചേരുന്നുണ്ട്.അല്ലാഹുവിന്റെ റസൂലിന്റെ താഴെ ചേർത്ത ഹദീസ് ഇതിനു തെളിവാണ്.അല്ലാഹുവിന്റെ റസൂൽ പറഞ്ഞു:
 اللَّهُمَّ لَا تَجْعَلْ قَبْرِي وَثَنًا ، اشْتَدَّ غَضَبُ اللَّهِ عَلَى قَوْمٍ اتَّخَذُوا قُبُورَ أَنْبِيَائِهِمْ مَسَاجِدَ 
''അല്ലാഹുവേ.... എന്റെ ഖബറിനെ നീ ഒരു ബിംബമാക്കരുതേ... നബിമാരുടെ ഖബറുകളെ മസ്ജിദുകൾ ആക്കിയ സമൂഹത്തിനു മേൽ അല്ലാഹുവിന്റെ കോപം കഠിനമായിരിക്കുന്നു.” ഒന്നാമത്തെ ഇനം കൂടുതൽ പ്രകടമാണ്. ഇപ്രകാരമാണ് തൂരിബിഷ്ത്തി പറഞ്ഞിട്ടുള്ളത്.
ഷെയ്‌ഖിന്റെ ശറഹിൽ പറയുന്നു: ഒരു നബിയുടെയോ സ്വാലിഹിന്റെയോ ഖബറിലേക്കു തിരിഞ്ഞു ബറകത്ത് ഉദ്ദേശിച്ചോ ഖബറിനെ ആദരിച്ചോ നിസ്‌ക്കരിക്കൽ ഹറാമാണ് എന്ന് ഈ ഹദീസിൽ നിന്ന് മനസ്സിലാക്കാം.ഈ അഭിപ്രായത്തെയാണ് ഇമാം നവവി ആധികാരികമാക്കിയിരിക്കുന്നതു.
തൂരിബിഷ്ത്തി പറയുന്നു : നിസ്‌ക്കരിക്കുന്നവൻ  ഖബറുകൾക്കു അഭിമുഖമാകാത്ത വിധം ഖബറുകൾക്കു സമീപം നിസ്‌കാര സ്ഥാനങ്ങൾ / മസ്ജിദുകൾ വരുന്നതിൽ കുഴപ്പമില്ല.ഒരു നബി മറമാടപ്പെട്ട സ്ഥലമാണെന്ന് പ്രസിദ്ധിയാർജ്ജിച്ച ഒരു സ്ഥലത്തു ഖബറിന്റെ ഒരു അടയാളവും ഇല്ലാതിരിക്കുകയും വ്യംഗ്യമായ ശിർക്ക്‌ പോലും വരാനുള്ള സാധ്യത ഇല്ലാതിരിക്കുകയും ചെയ്താൽ അവിടെ നിസ്‌കാര സ്ഥാനങ്ങൾ / മസ്ജിദുകൾ വരുന്നതിൽ കുഴപ്പമില്ല.

ഷെയ്‌ഖിന്റെ ശറഹിൽ പറയുന്നു: ഒരു നബിയുടെയോ ഒരു സ്വാലിഹിന്റെയോ ഖബറിന്റെ അരികെ മസ്ജിദു പണിയലും  ആ ഖബറിന്റെ സമീപം ഖബറിന് മുന്നിടാതെ ഖബറിനെ ആദരിക്കുക എന്ന ഉദ്ദേശ്യത്തിൽ അല്ലാതെ ആ വിശുദ്ധ ആത്മാവിന്റെ സഹവാസത്തിന്റെ ബറകത്തു മുഖേന തന്റെ ഇബാദത്തിന് പൂർണ്ണത ലഭിക്കുക വഴി ആ ആത്മാവിൽ നിന്നുള്ള സഹായം ലഭിക്കാൻ എന്ന ഉദ്ദേശ്യത്തിൽ നിസ്‌ക്കരിക്കുന്നതിൽ കുഴപ്പമില്ല.മീസാബിന് താഴെ ഹിജ്ർ ഇസ്മാഈലിൽ ആണ് ഇസ്മാഈൽ അലൈഹി സലാമിന്റെ ഖബർ എന്ന റിപ്പോർട്ടും  ഹജറുൽ അസ് വദിന്റെയും  സംസമിന്റെയും ഇടയ്ക്കുള്ള ഹതീമിൽ 70  ഖബറുകൾ ഉണ്ട് എന്ന റിപ്പോർട്ടും ഇവിടങ്ങളിലെ നിസ്‌ക്കാരത്തെ ആരും നിരോധിച്ചിട്ടില്ല എന്നതും ശ്രദ്ധേയമാണ് (എന്നാൽ ഷെയ്ഖ് അബ്ദുൽ ഹഖ് ദഹ്‌ലവിയുടെ ഈ നിരീക്ഷണത്തെ അദ്ദീനുൽ ഖാലിസ്‌ എന്ന ഗ്രൻഥത്തിന്റെ  കർത്താവ് സിദ്ദീഖ് ബിൻ ഹസൻ ഖാൻ അൽ കനൗജി ഇത് ശിർക്കുപരമായ പുത്തനാചാരമാണെന്നു പറഞ്ഞു ശക്തമായി ഖണ്ഡിക്കുന്നതായി  ഇമാം മുബാറക്ഫൂറി തുടർന്ന് വ്യക്തമാക്കുന്നത് കാണുക - അടുത്ത മോഡ്യൂളിൽ)

___________________
أبو عبد الله شهاب الدين فضل الله بن حسن بن حسين بن يوسف التوربشتي (ت: 661 هـ / 1263م)

عبد الحق الدهلوي 
لمعات التنقيح شرح مشكاة المصابيح للشيخ عبد الحق الدهلوي
_ (959 - 1052 هـ / 1552 - 1642 م)_________________

MODULE 17/23.11.2016

قُلْتُ : ذَكَرَ صَاحِبُ الدِّينِ الْخَالِصِ عِبَارَةَ اللُّمَعَاتِ هَذِهِ كُلَّهَا ، ثُمَّ قَالَ رَدًّا عَلَيْهَا مَا لَفْظُهُ : مَا أَبْرَدَ هَذِهِ التَّحْرِيرَ وَالِاسْتِدْلَالَ عَلَيْهِ بِذَلِكَ التَّقْرِيرِ ; لِأَنَّ كَوْنَ قَبْرِ إِسْمَاعِيلَ عَلَيْهِ السَّلَامُ وَغَيْرِهِ مِنَ الْأَنْبِيَاءِ سَوَاءٌ كَانُوا سَبْعِينَ أَوْ أَقَلَّ أَوْ أَكْثَرَ لَيْسَ مِنْ فِعْلِ هَذِهِ الْأُمَّةِ الْمُحَمَّدِيَّةِ وَلَا هُوَ وَهُمْ دُفِنُوا لِهَذَا الْغَرَضِ هُنَاكَ ، وَلَا نَبَّهَ عَلَى ذَلِكَ رَسُولُ اللَّهِ صَلَّى اللَّهُ عَلَيْهِ وَآلِهِ وَسَلَّمَ وَلَا عَلَامَاتِ لِقُبُورِهِمْ مُنْذُ عَهْدِ النَّبِيِّ صَلَّى اللَّهُ عَلَيْهِ وَسَلَّمَ ، وَلَا تَحَرَّى نَبِيُّنَا عَلَيْهِ الصَّلَاةُ وَالسَّلَامُ قَبْرًا مِنْ تِلْكَ الْقُبُورِ عَلَى قَصْدِ الْمُجَاوَرَةِ بِهَذِهِ الْأَرْوَاحِ الْمُبَارَكَةِ ، وَلَا أَمَرَ بِهِ أَحَدًا وَلَا تَلَبَّسَ بِذَلِكَ أَحَدٌ مِنْ سَلَفِ هَذِهِ الْأُمَّةِ وَأَئِمَّتِهَا ، بَلِ الَّذِي أَرْشَدَنَا إِلَيْهِ وَحَثَّنَا عَلَيْهِ أَنْ لَا نَتَّخِذَ قُبُورَ الْأَنْبِيَاءِ مَسَاجِدَ كَمَا اتَّخَذَتِ الْيَهُودُ وَالنَّصَارَى ، وَقَدْ لَعَنَهُمْ عَلَى هَذَا الِاتِّخَاذِ فَالْحَدِيثُ بُرْهَانٌ قَاطِعٌ لِمَوَادِّ النِّزَاعِ ، وَحُجَّةٌ نَيِّرَةٌ عَلَى كَوْنِ هَذِهِ الْأَفْعَالِ جَالِبَةً لِلَّعْنِ ، وَاللَّعْنُ أَمَارَةُ الْكَبِيرَةِ الْمُحَرَّمَةِ أَشَدَّ التَّحْرِيمِ . فَمَنِ اتَّخَذَ مَسْجِدًا بِجِوَارِ نَبِيٍّ أَوْ صَالِحٍ رَجَاءَ بَرَكَتِهِ فِي الْعِبَادَةِ وَمُجَاوَرَةِ رُوحِ ذَلِكَ الْمَيِّتِ فَقَدْ شَمِلَهُ الْحَدِيثُ شُمُولًا وَاضِحًا كَشَمْسِ النَّهَارِ ، وَمَنْ تَوَجَّهَ إِلَيْهِ وَاسْتَمَدَّ مِنْهُ فَلَا شَكَّ أَنَّهُ أَشْرَكَ بِاللَّهِ ، وَخَالَفَ أَمْرَ رَسُولِ اللَّهِ صَلَّى اللَّهُ عَلَيْهِ وَآلِهِ وَسَلَّمَ فِي هَذَا الْحَدِيثِ ، وَمَا وَرَدَ فِي مَعْنَاهُ . وَلَمْ يُشْرَعِ الزِّيَارَةُ فِي مِلَّةِ الْإِسْلَامِ إِلَّا لِلْعِبْرَةِ وَالزُّهْدِ فِي الدُّنْيَا وَالدُّعَاءِ بِالْمَغْفِرَةِ لِلْمَوْتَى . وَأَمَّا هَذِهِ الْأَغْرَاضُ الَّتِي ذَكَرَهَا بَعْضُ مَنْ يُعْزَى إِلَى الْفِقْهِ وَالرَّأْيِ وَالْقِيَاسِ فَإِنَّهَا لَيْسَتْ عَلَيْهَا أَثَارَةٌ مِنْ عِلْمٍ ، وَلَمْ يَقُلْ بِهَا فِيمَا عَلِمْتُ أَحَدٌ مِنَ السَّلَفِ ، بَلِ السَّلَفُ أَكْثَرُ النَّاسِ إِنْكَارًا عَلَى مِثْلِ هَذِهِ الْبِدَعِ الشِّرْكِيَّةِ ، انْتَهَى 
ആശയ സംഗ്രഹം :  ഇമാം മുബാറക്ഫൂറി തുഹ്ഫത്തുൽ അഹ് വദിയിൽ ഹദീസിന്റെ വിശദീകരണം തുടരുന്നു : അദ്ദീനുൽ ഖാലിസ്‌ എന്ന ഗ്രൻഥത്തിന്റെ  കർത്താവ് സിദ്ദീഖ് ബിൻ ഹസൻ ഖാൻ അൽ കനൗജി
العلامة الأمير الإمام المصنّف صديق بن حسن خان القنوجي
(1832-1890 AD)
 ഖബറിനടുത്തുള്ള തബറുകിനു വേണ്ടിയുള്ള നിസ്ക്കാരം, ഖബറിനെ ആദരിക്കൽ എന്ന ഉദ്ദേശ്യത്തിലോ ഖബറിന് മുന്നിട്ടു കൊണ്ടോ അല്ലെങ്കിൽ  അനുവദനീയമാണ് എന്ന  ഷെയ്ഖ് അബ്ദുൽ ഹഖ് ദഹ്‌ലവിയുടെ ലുമഗാത്തിൽ രേഖപ്പെടുത്തിയ വിശദീകരണം പരാമർശിച്ച ശേഷം ഇത് ശിർക്ക്‌ പരമായ പുത്തൻ ആചാരമാണ് എന്ന് പറഞ്ഞു ശക്തമായി വിമർശിച്ചിരിക്കുന്നു.അദ്ദേഹത്തിന്റെ വാക്കുകളുടെ ആശയ സംഗ്രഹം ചുവടെ : എത്ര നിർവികാരമായ /തണുത്ത തെളിവ് പിടിക്കലും നിർമ്മിതിയും കലർന്ന വിശദീകരണമാണിത്? കാരണം ഇസ്മാഈൽ അലൈഹിസ്സലാമിന്റെയോ മറ്റു നബിമാരുടെയോ എഴുപതോ അതിൽ കുറവോ കൂടുതലോ ആയ ഖബറുകൾ അവിടെ ഉണ്ടെങ്കിലും അവ ഈ മുഹമദ് നബിയുടെ  ഉമ്മത്തിന്റെ പ്രവർത്തിയിൽ പെട്ടതോഅവർ മറമാടപ്പെട്ടതു  ഈ ഉദ്ദേശ്യത്തിനു വേണ്ടിയോ  അല്ല.ഇത്തരത്തിൽ  നബി സ്വല്ലല്ലാഹു അലൈഹി വ സല്ലമ നമ്മെ ഉണർത്തുകയോ ഈ പുണ്യ ആത്മാക്കളുടെ  സഹവാസം ഉദ്ദേശിച്ചു കൊണ്ട് തിരു നബി അവിടങ്ങളിൽ നിസ്‌ക്കരിക്കുകയോ ചെയ്തിട്ടില്ല.കൂടാതെ അത്തരത്തിൽ  ഖബറുകൾക്കരികിൽ  നിസ്‌കരിക്കാൻ നബി നമുക്ക് നിർദേശം നൽകുകയോ ഈ ഉമ്മത്തിന്റെ സലഫുസ്സ്വാലിഹീങ്ങളോ ഇമാമുകളോ അത്തരത്തിൽ പ്രവർത്തിക്കുകയോ ചെയ്തിട്ടില്ല.എന്നാൽ അല്ലാഹുവിന്റെ റസൂൽ  നമ്മെ നബിമാരുടെ ഖബറുകൾ മസ്ജിദുകൾ/നിസ്‌കാര സ്ഥാനങ്ങൾ ആക്കരുത് എന്ന ആശയത്തിലേക്ക് വഴി നടത്തുകയാണ് ചെയ്തത്.ഈ ഹദീസിലൂടെ തിരു നബി, ഖബറുകൾ മസ്ജിദുകൾ /നിസ്‌കാര സ്ഥാനങ്ങൾ ആക്കുന്നതിനെ ശപിച്ചിരിക്കുകയാണ്.ഈ ഹദീസ് ഖബറുകൾ മസ്ജിദുകൾ /നിസ്‌കാര സ്ഥാനങ്ങൾ ആക്കുന്നതിനു എതിരെയുള്ള ഖണ്ഡിതമായ പ്രമാണവും , ഇത്തരം പ്രവർത്തികൾ ശാപം ഇറങ്ങുന്നതിനു കാരണമാണ് എന്നതിലേക്കുള്ള പ്രകാശിപ്പിക്കുന്ന/ദീപ്തമായ തെളിവും ആണ്. ശാപത്തിനു കാരണം  ആകുന്ന പ്രവർത്തി എന്നത് ഹറാമിനെക്കാൾ ഗൗരവമുള്ളതുമാണ്.അപ്പോൾ ഒരു നബിയുടെയോ സ്വാലിഹിന്റെയോ ചാരത്തു ഇബാദത്തിൽ ബറകത്തു ഉദ്ദേശിച്ചു കൊണ്ടോ മരിച്ച മയ്യിത്തിന്റെ റൂഹുമായുള്ള സഹവാസം കാംക്ഷിച്ചു കൊണ്ടോ ഒരാൾ നിസ്‌കാര സ്ഥാനം/മസ്ജിദു പണിതാൽ അയാൾ ഈ ഹദീസിൽ പറഞ്ഞ ശാപത്തിനെ പരിധിയിൽ വരും എന്ന കാര്യം പകൽ വെളിച്ചം പോലെ വ്യക്തമാണ്. ആരോരുത്തൻ ആ ഖബറാളിയിലേക്കു/ഖബറിലേക്കു മുന്നിടുകയോ ആ മയ്യിത്തിൽ നിന്ന് വല്ലതും നേടണമെന്ന് കരുതി പ്രവർത്തിക്കുകയോ ചെയ്‌താൽ അവൻ അല്ലാഹുവിൽ ശിർക്ക്‌ ചെയ്യുകയും അല്ലാഹുവിന്റെ റസൂൽ സ്വല്ലല്ലാഹു അലൈഹി വ സല്ലമയുടെ ഈ ഹദീസിലും ഇതിന്റെ ആശയത്തിൽ വന്ന മറ്റു ഹദീസുകളിലെയും വന്ന കല്പനയെ ലംഘിക്കുകയും ചെയ്തു എന്ന കാര്യത്തിൽ സംശയമില്ല.ഇസ്‌ലാമിക മില്ലത്തിൽ ഖബർ സിയാറത്തു നിയമമാക്കിയിട്ടുള്ളത് മരണ ചിന്ത സംബന്ധിച്ച പാഠത്തിനും ദുന്യാവിനെ പരിത്യജിക്കേണ്ടതിന്റെ (സുഹ്ദിന്റെ) മാഹാത്മ്യം മനസ്സിലാക്കാനും മരിച്ചവർക്കു പാപമോചനത്തിനായി ദുആ ചെയ്യാനുമായി അല്ലാതെ മറ്റൊന്നിനുമല്ല.നടേപ്പറഞ്ഞ  ബറകത്തും, മരിച്ച ആത്മാവുമായുള്ള ബന്ധവും ആ ആത്മാവിൽ നിന്നുള്ള സഹായവും പോലെയുള്ള ലക്ഷ്യങ്ങളും  ഖബർ സിയാറത്തിന് ഉണ്ടെന്നു ചിലർ അവർ മനസ്സിലാക്കിയ ഫിഖ്‌ഹിന്റെയും  അഭിപ്രായത്തിന്റെയും ഖിയാസിന്റെയും അടിസ്ഥാനത്തിൽ പറയുന്നതിന് ഇൽമിനെ ഒരു തരിമ്പു പോലും തെളിവ് ഇല്ല.അത്തരത്തിൽ സലഫുകളിൽ നിന്ന് ആരും പറഞ്ഞതായി എനിക്കറിയില്ല.എന്നാൽ സലഫുകളാകട്ടെ ഇത്തരം ശിര്കിയ്യായ ബിദ്‌അത്തുകൾ ഏറ്റവും അധികം വെറുത്തവർ ആയിരുന്നു. 
വിഷയം :  ഖബറുകൾക്കു മേൽ വിളക്ക് കത്തിക്കലും അവയ്ക്കു മുന്നിട്ടു നിസ്‌ക്കരിക്കലും ഖബറുകളെ മസ്ജിദുകൾ ആക്കുന്നതും ഖബറുകളിന്മേൽ മസ്ജിദുകളും കെട്ടിടങ്ങളും ഖുബ്ബകളും  പണിയുന്നതും  നിഷിദ്ധമാണ് .
>>>>>>>>>>>>
സൂറത്തുൽ കഹ്ഫ്  21 - ആം ആയത്തിന്റെ വിശദീകരണത്തിൽ തഫ്സീർ ആലൂസി / റൂഹുൽ മആനി, തഫ്സീർ ഇബ്നു കസീർ, തഫ്സീർ ഇബ്നു റജബ് എന്നീ തഫ്സീറുകളിൽ വന്ന ചില പരാമർശങ്ങളാണ് ഇനി നാം ചർച്ച ചെയ്യുന്നത്.ഇൻ ഷാ അല്ലാഹ് 

وَكَذَلِكَ أَعْثَرْنَا عَلَيْهِمْ لِيَعْلَمُوا أَنَّ وَعْدَ اللَّهِ حَقٌّ وَأَنَّ السَّاعَةَ لا رَيْبَ فِيهَا إِذْ يَتَنَازَعُونَ بَيْنَهُمْ أَمْرَهُمْ فَقَالُوا ابْنُوا عَلَيْهِم بُنْيَانًا رَّبُّهُمْ أَعْلَمُ بِهِمْ قَالَ الَّذِينَ غَلَبُوا عَلَى أَمْرِهِمْ لَنَتَّخِذَنَّ عَلَيْهِم مَّسْجِدًا
അല്ലാഹുവിന്‍റെ വാഗ്ദാനം സത്യമാണെന്നും, അന്ത്യസമയത്തിന്‍റെ കാര്യത്തില്‍ യാതൊരു സംശയവുമില്ലെന്നും അവര്‍ ( ജനങ്ങള്‍ ) മനസ്സിലാക്കുവാന്‍ വേണ്ടി നാം അവരെ ( ഗുഹാവാസികളെ ) കണ്ടെത്താന്‍ അപ്രകാരം അവസരം നല്‍കി. അവര്‍ അന്യോന്യം   ഗുഹാവാസികളുടെ കാര്യത്തില്‍ തര്‍ക്കിച്ചുകൊണ്ടിരുന്ന സന്ദര്‍ഭം ശ്രദ്ധേയമാകുന്നു.  അവര്‍ ( ഒരു വിഭാഗം ) പറഞ്ഞു: നിങ്ങള്‍ അവരുടെ മേല്‍ ഒരു കെട്ടിടം നിര്‍മിക്കുക-അവരുടെ രക്ഷിതാവ്‌ അവരെപ്പറ്റി നല്ലവണ്ണം അറിയുന്നവനത്രെ- അവരുടെ കാര്യത്തില്‍ പ്രാബല്യം നേടിയവര്‍ പറഞ്ഞു: നമുക്ക്‌ അവരുടെ മേല്‍ ഒരു പള്ളി നിര്‍മിക്കുക തന്നെ ചെയ്യാം.

റൂഹുൽ മആനിയിൽ നിന്ന്:

تفسير الألوسي
شهاب الدين السيد محمود الألوسي

(1217 – 1270 AH)

وَاسْتُدِلَّ بِالْآيَةِ عَلَى جَوَازِ الْبِنَاءِ عَلَى قُبُورِ الصُّلَحَاءِ وَاتِّخَاذِ مَسْجِدٍ عَلَيْهَا وَجَوَازِ الصَّلَاةِ فِي ذَلِكَ، وَمِمَّنْ ذَكَرَ ذَلِكَ الشِّهَابُ الْخَفَاجِيُّ فِي حَوَاشِيهِ عَلَى الْبَيْضَاوِيِّ وَهُوَ قَوْلٌ بَاطِلٌ عَاطِلٌ فَاسِدٌ كَاسِدٌ 
ആശയ സംഗ്രഹം : സ്വാലിഹീങ്ങളുടെ ഖബറുകൾക്കു മേൽ കെട്ടിടവും മസ്ജിദും പണിയാമെന്നും അതിൽ നിസ്‌ക്കരിക്കാമെന്നും ഈ  ആയത്ത് പ്രകാരം ശിഹാബ് ഖഫാജി ( 977 -1069  AH) തെളിവ് പിടിച്ചു തഫ്സീർ ബൈദാവിയ്ക്കു അദ്ദേഹം എഴുതിയ ഹാശിയയിൽ പരാമര്ശിച്ചിട്ടുണ്ടെങ്കിലും അദ്ദേഹത്തിന്റെ ആ വാദം സത്യത്തിനു നിരക്കാത്തതും നിരർത്ഥകവും മോശവും വിലയില്ലാത്തതും ആകുന്നു.ഇങ്ങിനെ പരാമർശിച്ച ശേഷം റൂഹുൽ മആനിയിൽ, ഖബറുകൾ മസ്ജിദുകൾ ആക്കുന്നതിൽ വന്നിട്ടുള്ള നിരവധി ഹദീസുകളും ഈ വിഷയത്തിൽ വിവിധ പണ്ഡിതന്മാർ നൽകിയ മുന്നറിയിപ്പുകളും ആണ് ചേർത്തിട്ടുള്ളത്. ആദ്യം ഹദീസുകൾ കാണുക:
فَقَدْ رَوَى أَحْمَدُ وَأَبُو دَاوُدَ وَالتِّرْمِذِيُّ وَالنَّسَائِيُّ وَابْنُ مَاجَهْ عَنِ ابْنِ عَبَّاسٍ قَالَ: قَالَ رَسُولُ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ: «لَعَنَ اللَّهُ تَعَالَى زَائِرَاتِ الْقُبُورِ وَالْمُتَّخِذِينَ عَلَيْهَا الْمَسَاجِدَ وَالسُّرُجَ»
 റസൂൽ സ്വല്ലല്ലാഹു അലൈഹി വ സല്ലം പറഞ്ഞു:
ഖബറുകൾ സന്ദർശിക്കുന്ന സ്ത്രീകളെയും അതിന്മേൽ മസ്ജിദുകളും വിളക്കുകളും സ്ഥാപിക്കുന്നവരെയും അല്ലാഹു ശപിച്ചിരിക്കുന്നു.( മുസ്നദ് അഹ്മദ് )
وَمُسْلِمٌ: «أَلَا وَإِنَّ مَنْ كَانَ قَبْلَكُمْ كَانُوا يَتَّخِذُونَ قُبُورَ أَنْبِيَائِهِمْ مَسَاجِدَ، فَإِنِّي أَنْهَاكُمْ عَنْ ذَلِكَ 
അറിയുക ; നിങ്ങളുടെ മുമ്പുള്ളവർ അവരുടെ നബിമാരുടെ ഖബറുകളെ മസ്ജിദുകൾ ആക്കിയിരുന്നു.ഞാൻ നിങ്ങൾക്ക് അത് നിരോധിക്കുന്നു ( മുസ്ലിം )
وَأَحْمَدُ عَنْ أُسَامَةَ وَهُوَ وَالشَّيْخَانِ وَالنَّسَائِيُّ عَنْ عَائِشَةَ، وَمُسْلِمٌ عَنْ أَبِي هُرَيْرَةَ: «لَعَنَ اللَّهُ تَعَالَى الْيَهُودَ وَالنَّصَارَى؛ اتَّخَذُوا قُبُورَ أَنْبِيَائِهِمْ مَسَاجِدَ» 
യഹൂദ ക്രൈസ്തവ വിഭാഗങ്ങളെ അല്ലാഹു ശപിച്ചിരിക്കുന്നു; കാരണം അവർ അവരുടെ നബിമാരുടെ ഖബറുകളെ മസ്ജിദുകൾ/സുജൂദിന്റെ / നിസ്‌കാരത്തിന്റെ സ്ഥാനങ്ങൾ ആക്കിയിരിക്കുന്നു. ( മുസ്നദ് അഹ്മദ് , മുസ്ലിം , നസാഈ )
وَأَحْمَدُ وَالشَّيْخَانِ وَالنَّسَائِيُّ: «إِنَّ أُولَئِكَ إِذَا كَانَ فِيهِمُ الرَّجُلُ الصَّالِحُ فَمَاتَ بَنَوْا عَلَى قَبْرِهِ مَسْجِدًا، وَصَوَّرُوا فِيهِ تِلْكَ الصُّوَرَ، أُولَئِكَ شِرَارُ الْخَلْقِ يَوْمَ الْقِيَامَةِ» 
അവരിൽ പ്പെട്ട സ്വാലിഹായ ഒരാൾ മരിച്ചാൽ അയാളുടെ ഖബറിന്മേൽ അവർ ഒരു മസ്ജിദ് പണിയുകയും അതിൽ ചിത്രങ്ങൾ സ്ഥാപിക്കുകയും ചെയ്യുമായിരുന്നു; അവർ അന്ത്യ നാളിൽ ജനങ്ങളിൽ ഏറ്റവും മോശക്കാർ ആയിരിക്കും. ( മുസ്നദ് അഹ്മദ് ,നസാഈ )
وَأَحْمَدُ وَالطَّبَرَانِيُّ: «إِنَّ مِنْ شَرَارِ النَّاسِ مَنْ تُدْرِكُهُمُ السَّاعَةُ وَهُمْ أَحْيَاءٌ، وَمَنْ يَتَّخِذُ الْقُبُورَ مَسَاجِدَ»
ജനങ്ങളിൽ ഏറ്റവും മോശക്കാർ അന്ത്യ നാളിന്റെ സമയത്തു  ജീവിച്ചിരിക്കുന്നവരും  ഖബറുകളെ മസ്ജിദുകൾ ആക്കുന്നവരുമാണ്, (അഹ്മദ് )
وَعَبْدُ الرَّزَّاقِ: «مِنْ شِرَارِ أُمَّتِي مَنْ يَتَّخِذُ الْقُبُورَ مَسَاجِدَ». وَأَيْضًا: «كَانَتْ بَنُو إِسْرَائِيلَ اتَّخَذُوا الْقُبُورَ مَسَاجِدَ فَلَعَنَهُمُ اللَّهُ تَعَالَى» 
ഖബറുകളെ മസ്ജിദുകൾ ആക്കുന്നവർ എന്റെ ഉമ്മത്തിലെ മോശക്കാർ ആണ് .ഇസ്രാഈല്യർ ഖബറുകളെ മസ്ജിദുകൾ ആക്കിയതിനാൽ അല്ലാഹു അവരെ ശപിച്ചു ( അബ്ദു റസാഖ്)
إِلَى غَيْرِ ذَلِكَ مِنَ الْأَخْبَارِ الصَّحِيحَةِ وَالْآثَارِ الصَّرِيحَةِ 
ഇത് പോലെ നിരവധി സ്വഹീഹായ നബി വചനങ്ങളും വ്യക്തമായ അസറുകളും ഈ വിഷയത്തിൽ വന്നിട്ടുണ്ട്.
റൂഹുൽ മആനിയിൽ നിന്ന്:
تفسير القرآن
تفسير الألوسي
شهاب الدين السيد محمود الألوسي

وَذَكَرَ ابْنُ حَجَرٍ فِي الزَّوَاجِرِ أَنَّهُ وَقَعَ فِي كَلَامِ بَعْضِ الشَّافِعِيَّةِ عَدُّ اتِّخَاذِ الْقُبُورِ مَسَاجِدَ وَالصَّلَاةِ إِلَيْهَا وَاسْتِلَامِهَا وَالطَّوَافِ بِهَا وَنَحْوِ ذَلِكَ مِنَ الْكَبَائِرِ، وَكَأَنَّهُ أُخِذَ ذَلِكَ مِمَّا ذُكِرَ مِنَ الْأَحَادِيثِ، وَوَجْهُ اتِّخَاذِ الْقَبْرِ مَسْجِدًا وَاضِحٌ؛ لِأَنَّهُ عَلَيْهِ الصَّلَاةُ وَالسَّلَامُ لَعَنَ مَنْ فَعَلَ ذَلِكَ فِي قُبُورِ الْأَنْبِيَاءِ عَلَيْهِمُ السَّلَامُ وَجَعَلَ مَنْ فَعَلَ ذَلِكَ بِقُبُورِ الصُّلَحَاءِ شِرَارَ الْخَلْقِ عِنْدَ اللَّهِ تَعَالَى يَوْمَ الْقِيَامَةِ فَفِيهِ تَحْذِيرٌ لَنَا، وَاتِّخَاذُ الْقَبْرِ مَسْجِدًا مَعْنَاهُ الصَّلَاةُ عَلَيْهِ أَوْ إِلَيْهِ وَحِينَئِذٍ يَكُونُ قَوْلُهُ: «وَالصَّلَاةِ إِلَيْهَا» مُكَرَّرًا إِلَّا أَنْ يُرَادَ بِاتِّخَاذِهَا مَسَاجِدَ الصَّلَاةُ عَلَيْهَا فَقَطْ، نَعَمْ إِنَّمَا يَتَّجِهُ هَذَا الْأَخْذُ إِنْ كَانَ الْقَبْرُ قَبْرَ مُعَظَّمٍ مِنْ نَبِيٍّ أَوْ وَلِيٍّ كَمَا أَشَارَتْ إِلَيْهِ رِوَايَةُ: «إِذَا كَانَ فِيهِمُ الرَّجُلُ الصَّالِحُ» 
ആശയ സംഗ്രഹം : പ്രമുഖ ശാഫിഈ പണ്ഡിതൻ ഇമാം ഇബ്നു ഹജർ അൽ ഹൈതമി റഹിമഹുല്ലാഹി ( ഹിജ്‌റ 909 - 973 ) അദ്ദേഹത്തിന്റെ സവാജിർ എന്ന കിതാബിൽ രേഖപ്പെടുത്തുന്നു:
ഖബറുകളെ മസ്ജിദുകൾ/ സുജൂദിന്റെ സ്ഥാനങ്ങൾ  ആക്കലും ഖബറുകളിലേക്കു തിരിഞ്ഞു നിസ്‌ക്കരിക്കലും ഖബറുകളെ ചുംബിക്കലും ഖബറുകളെ ത്വവാഫു ചെയ്യലും / പ്രദക്ഷിണം വയ്ക്കലും വൻ ദോഷങ്ങളിൽ പെട്ടതാണ് എന്ന് ഹദീസുകളുടെ അടിസ്ഥാനത്തിൽ ശാഫിഈ മദ്ഹബുകാരായ ചില പണ്ഡിതന്മാർ  പ്രസ്താവിച്ചിട്ടുണ്ട്.നബിമാരുടെ ഖബറുകൾ മസ്ജിദുകൾ ആക്കുന്നവനെ തിരു നബി ശപിച്ചതായും സ്വാലിഹീങ്ങളുടെ ഖബറുകൾ മസ്ജിദുകൾ ആക്കുന്നവർ അല്ലാഹുവിന്റെ അടുക്കൽ അന്ത്യനാളിൽ പടപ്പുകളിൽ ഏറ്റവും മോശക്കാർ ആയിരിക്കും എന്നും ഹദീസുകളിൽ വന്നിട്ടുണ്ടല്ലോ.ഖബറുകളെ  മസ്ജിദുകൾ ആക്കുക എന്നാൽ ഖബറുകളിന്മേൽ നിസ്‌ക്കരിക്കലും ഖബറുകളിലേക്കു തിരിഞ്ഞു നിസ്‌ക്കരിക്കലും ആണ് .
وَمِنْ ثَمَّ قَالَ أَصْحَابُنَا: تَحْرُمُ الصَّلَاةُ إِلَى قُبُورِ الْأَنْبِيَاءِ وَالْأَوْلِيَاءِ تَبَرُّكًا وَإِعْظَامًا فَاشْتَرَطُوا شَيْئَيْنِ: أَنْ يَكُونَ قَبْرَ مُعَظَّمٍ، وَأَنْ يُقْصَدَ الصَّلَاةُ إِلَيْهَا، وَمِثْلُ الصَّلَاةِ عَلَيْهِ التَّبَرُّكُ وَالْإِعْظَامُ، وَكَوْنُ هَذَا الْفِعْلِ كَبِيرَةً ظَاهِرٌ مِنَ الْأَحَادِيثِ، وَكَأَنَّهُ قَاسَ عَلَيْهِ كُلَّ تَعْظِيمٍ لِلْقَبْرِ كَإِيقَادِ السُّرُجِ عَلَيْهِ تَعْظِيمًا لَهُ وَتَبَرُّكًا بِهِ وَالطَّوَافِ بِهِ كَذَلِكَ، وَهُوَ أَخْذٌ غَيْرُ بَعِيدٍ سِيَّمَا وَقَدْ صَرَّحَ فِي بَعْضِ الْأَحَادِيثِ الْمَذْكُورَةِ بِلَعْنِ مَنِ اتَّخَذَ عَلَى الْقَبْرِ سِرَاجًا، فَيُحْمَلُ قَوْلُ الْأَصْحَابِ بِكَرَاهَةِ ذَلِكَ عَلَى مَا إِذَا لَمْ يُقْصَدْ بِهِ تَعْظِيمًا وَتَبَرُّكًا بِذِي الْقَبْرِ 
ആശയ സംഗ്രഹം: ( ഇമാം ഇമാം ഇബ്നു ഹജർ അൽ ഹൈതമി റഹിമഹുല്ലാഹി തുടരുന്നു) : നമ്മുടെ ആളുകൾ ( ശാഫിഈ മദ്ഹബുകാർ) ഖബറുകൾക്കു മേൽ നിസ്ക്കാരം ഹറാം ആക്കിയിരിക്കുന്നത് രണ്ടു നിബന്ധനകൾ പ്രകാരമാണ്. ആദരിക്കപ്പെടുന്ന ഒരു വ്യക്തിയുടെ ഖബർ ആവുകയും നിസ്‌ക്കാരത്തിലൂടെ ഖബറാളിയുടെ ബറകത്തു ഉദ്ദേശിച്ചോ  ഖബറാളിയോടുള്ള ആദരവ് ഉദ്ദേശിച്ചോ ആണെങ്കിൽ ഹറാമാണ്.ഇത് വൻ പാപമാണ് എന്ന് ഹദീസിൽ നിന്നും വ്യക്തമാണ്. ഖബറിനെ ആദരിക്കുക എന്ന ഉദ്ദേശിച്ചോ ബറകത്തു ഉദ്ദേശിച്ചോ ഖബറിന്മേൽ  വിളക്ക് കത്തിക്കലും ഖബറിനെ പ്രദക്ഷിണം ചെയ്യലും ഇതിനോട് ഖിയാസ് ആക്കി ഹറാം ആയിട്ടാണ് മനസ്സിലാക്കേണ്ടത്.ഖബറുകൾക്കു മേൽ  വിളക്ക് കത്തിക്കൽ ശപിക്കപ്പെട്ട പ്രവർത്തിയാണെന്നു വ്യക്തമായും ചില ഹദീസുകളിൽ വന്നിട്ടുണ്ട് താനും .അപ്പോൾ ഖബറാളിയോടുള്ള  ആദരവോ ഖബറാളിയുടെ  ബറകത്തു എടുക്കലോ  ഉദ്ദേശിക്കാതെയാണ് ഇപ്രകാരം ചെയ്യുന്നതെങ്കിൽ പോലും  കറാഹത്തു ആകും എന്നാണു ശാഫിഈ മദ്ഹബുകാരുടെ സംസാരത്തിൽ നിന്നും മനസ്സിലാക്കേണ്ടത്.
 وَقَالَ بَعْضُ الْحَنَابِلَةِ: قَصْدُ الرَّجُلِ الصَّلَاةَ عِنْدَ الْقَبْرِ مُتَبَرِّكًا بِهِ عَيْنُ الْمُحَادَّةِ لِلَّهِ تَعَالَى وَرَسُولِهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ، وَإِبْدَاعُ دِينٍ لَمْ يَأْذَنْ بِهِ اللَّهُ عَزَّ وَجَلَّ لِلنَّهْيِ عَنْهَا ثُمَّ إِجْمَاعًا فَإِنَّ أَعْظَمَ الْمُحَرَّمَاتِ وَأَسْبَابِ الشِّرْكِ الصَّلَاةُ عِنْدَهَا وَاتِّخَاذُهَا مَسَاجِدَ أَوْ بِنَاؤُهَا عَلَيْهَا، وَتَجِبُ الْمُبَادَرَةُ لِهَدْمِهَا وَهَدْمِ الْقِبَابِ الَّتِي عَلَى الْقُبُورِ إِذْ هِيَ أَضَرُّ مِنْ مَسْجِدِ الضِّرَارِ لِأَنَّهَا أُسِّسَتْ عَلَى مَعْصِيَةِ رَسُولِ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ؛ لِأَنَّهُ عَلَيْهِ الصَّلَاةُ وَالسَّلَامُ نَهَى عَنْ ذَلِكَ وَأَمَرَ بِهَدْمِ الْقُبُورِ الْمُشْرِفَةِ، وَتَجِبُ إِزَالَةُ كُلِّ قِنْدِيلٍ وَسِرَاجٍ عَلَى قَبْرٍ وَلَا يَصِحُّ وَقْفُهُ وَلَا نَذْرُهُ. اه 
ആശയ സംഗ്രഹം : ഹമ്പലികളിൽ ചിലർ പറഞ്ഞിരിക്കുന്നു : ബര്കത് ഉദ്ദേശിച്ചു ഖബറിന് സമീപം നിസ്‌ക്കരിക്കൽ അല്ലാഹുവിനേയും റസൂലിനെയും ധിക്കരിക്കലും അല്ലാഹു അനുമതി നൽകാത്ത കാര്യം ദീനിൽ പുതുതായി ഉണ്ടാക്കലുമാണ് . നിഷിദ്ധമാക്കപ്പെട്ട കാര്യങ്ങളിൽ ഏറ്റവും ഗൗരവുമുള്ളതും ശിർക്കിനു ഹേതുവാകുന്നതും ആയ കാര്യങ്ങളാണ് ഖബറിന് സമീപം നിസ്‌ക്കരിക്കലും ഖബറുകൾ മസ്ജിദുകളാക്കലും ഖബറുകൾക്ക് മേൽ മസ്ജി ദുകൾ  പണിയലും. 
അവയും  ഖബറുകൾക്കു മേലുള്ള ഖുബ്ബകളും പൊളിക്കൽ നിർബന്ധമാണ്‌.കാരണം അവ നബിയുടെ കാലത്തു മുനാഫിഖുകൾ നിർമ്മിച്ച മസ്ജിദു ദിരാരിനെക്കാൾ ദ്രോഹം ഉണ്ടാക്കുന്നവയാണ്.കാരണം അല്ലാഹുവിന്റെ റസൂൽ സ്വല്ലല്ലാഹു അലൈഹി വ സല്ലമയെ ധിക്കരിച്ചു കൊണ്ടാണ് അത്തരം നിർമ്മിതികൾ നിർമ്മിക്കപ്പെട്ടിട്ടുള്ളത്.കാരണം ഉയർത്തപ്പെട്ട ഖബറുകൾ പൊളിക്കാൻ അല്ലാഹുവിന്റെ റസൂൽ സ്വല്ലല്ലാഹു അലൈഹി വ സല്ലമ ഉത്തരവ് നൽകിയിട്ടുണ്ട്.ഖബറുകൾക്കു മുകളിൽ നിന്ന് വിളക്കുകളും തിരികളും എല്ലാം നീക്കം ചെയ്യൽ നിർബന്ധമാണ്‌.( കുറിപ്പ് :  ഇസ്‌ലാമിക ഭരണ കൂടം അല്ലാത്തിടങ്ങളിൽ സാമൂഹ്യ പ്രശ്നങ്ങൾക്കും കലാപങ്ങൾക്കും കാരണമാകും എങ്കിൽ ഇങ്ങിനെ പൊളിക്കാൻ പാടില്ല ; വ്യക്തികളും സംഘങ്ങളും നിയമം കയ്യിൽ എടുക്കരുത് )ഖബറുകളിലേക്കു വിളക്ക് / തിരി നേർച്ചയാക്കലോ വഖഫു ചെയ്യലോ ശരിയല്ല.
സവാജിർ ലിങ്ക് :
اوصيكم بالدعاء
عباس برمبادن
8848787706
السلام عليكم